എവിടെ കോട്ടയം രൂപതാ വൈദീക സെനറ്റും KCC യും KCCNA യും DKCC യും മറ്റ് ഇതര ക്നാനായ സംഘടനകളും ???

“ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചു കളയുന്ന എ൯റെ നീചനായ ഇടയനു ദുരിതം! വാൾ അവ൯റെ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവ൯റെ കൈ പൂർണമായും ശോഷിച്ചു പോകട്ടെ. അവ൯റെ വലത്തുകണ്ണ് തീർത്തും അന്ധമാകട്ടെ.” – സഖറിയാ 11 : 17

കുറുന്തോട്ടിക്ക്വാതമോ അതോ ചങ്ങലക്ക് ഭ്രാന്തോ ? പൌരസ്ത്യ സഭയിലെ രണ്ടാം സ്ഥാനക്കാരൻ അഭിവന്യ ആലഞ്ചേരി പിതാവിന്റെ വിശ്വസ്ഥനും സീറോ മലബാർ സഭയുടെ അഭിനവ THINK TANK കളിൽ പ്രഭലനും അഭിവന്യ പിതാക്കന്മാരിൽ അമൂൽ ബേബിയെന്ന് അറിയപ്പെടുന്നവനുമായ ഫരീദാബാദ് രൂപതയുടെ ആർച്ച് ബിഷപ്പ്‌ അതി ബഹുമാനപ്പെട്ട ഭരണിക്കുളങ്ങര കുര്യാക്കോസ്സ് പിതാവേ അങ്ങയ്ക് പരിശുദ്ധ പത്രോസിന്റെ സിംഹാസ്സനത്തിന്റെ മുദ്രയാലും അപ്പസ്തോല പിൻഗാമിയായ അങ്ങയിൽ പരിശുദ്ധാൽമാവിന്റെ അഭിക്ഷേകത്തിന്റെ തീനാളങ്ങളാലും പരിശോഭിതമായി തീരട്ടെയെന്ന് ഓരോ ക്നാനായക്കാരനും ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഈ പ്രാർത്ഥന ഓരോ ക്നാനായക്കരന്റെയും ഹൃദയത്തിന്റെ അകത്തളങ്ങളിൽ നിന്ന് തന്നയാണ് വരുന്നത്. പത്തു മാസ്സം തന്റെ ഗർഭപാത്രത്തിൽ ചുമന്നു നൊന്തു പ്രസ്സവിച്ച അമ്മ കൈ വളരുന്നതും കാലു വളരുന്നതും ഓരോ നിമിഷവും നോക്കി ചിതലരിക്കാതെയും ഉറുംപ് അരിക്കാതെയും മാറിലലേന്തി വളർത്തി കുരിശു വരയ്കാനും ഈശോ മന്ത്രം നാവിൽ ഉരുവിടാനും പഠിപ്പിച്ച് വലുതാക്കിയിട്ട് ഒരിക്കലും തന്റെ അരുമകുഞ്ഞിന് നാശം സംഭവിക്കാൻ ആഗ്രഹിക്കില്ല. ഭാരത സഭയിൽ പ്രത്യേകിച്ച് കേരള സഭയിൽ യഹൂദ ക്രിസ്ത്യാനികളായ ക്നാനായക്കാർക്ക് മാതൃസ്ഥാനം തന്നെയാണ് ഉള്ളത്. സീറോ മലബാർ സഭയിലെ ഓരോ കുഞ്ഞാടുകളുടെയും പരിസംരക്ഷണവും വളർച്ചയും വിജയവുമെല്ലാം പ്രേക്ഷിത കുടിയേറ്റ ജനതയായ ക്നാനായക്കാരന് ജീവിത ധർമ്മമാണ്. വിശപ്പ്‌ മാറ്റാൻ അര വരിഞ്ഞുമുറുക്കി കന്നുകാലികൾക്ക്‌ കൊടുക്കുന്ന കാടിവെള്ളവും തവിടിൻ പൊടിയും ഭക്ഷിച്ച്‌ വളർത്തി വലുതാക്കി IAS കാരനും IPS കാരനുമൊക്കെയായി കഴിയുംപോൾ പെറ്റ തള്ളയെ അധിക്ഷേപിക്കുന്നതും നിന്ദിക്കുന്നതുമായ അതി ക്രൂരവും പൈശാചികവുമായ പ്രവൃത്തിയുടെ സഭയിലെ പ്രതീകമാണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവേ അങ്ങിൽ നിന്നും ക്നാനായ ജനതയ്ക് കിട്ടുന്നത്.

ക്നാനായ സമൂഹത്തെയും അവരുടെ പൈതൃകത്തെയും ഇത്രമാത്രം വെറുക്കുവാനും ഈ സമൂഹത്തിന്റെ ഉൻമൂലനമാണ് തന്റെ ജീവിത ലക്‌ഷ്യം എന്ന് വിശ്വസിച്ച് തന്നിലെ അപ്പസ്തോല പിൻഗാമിയുടെ മൂല്ല്യങ്ങളും ലക്ഷ്യങ്ങളും മറന്ന് തന്നിലെ അധികാര ചിന്നങ്ങളുടെ പ്രൌഡിയോടെ ആക്രമണം അഴിച്ചുവിടുംപോൾ “ദൈവത്തിന്റെ ആൽമാവിനെ” നഷ്ടപ്പെടുത്തുന്നവന് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയില്ലായെന്ന സഭയുടെ പ്രൊഭോധനത്തിന്റെ പൂർത്തീകരണമാണ് സംഭവിക്കുന്നത്‌. ഇവിടെ അങ്ങയിലെ അഭിക്ഷിക്തനിലെ തകർച്ചയിലും മൂല്യച്ചുതിയിലും വിഷമിക്കുന്നത് മാതൃസ്നേഹത്താൽ കേരള സഭയുടെ വളർച്ച നോക്കിക്കാണുന്ന ക്നാനായ സമൂഹമാണ്. അങ്ങയിലെ അഭിക്ഷിക്തന്റെ – അപ്പസ്തോല പിൻഗാമിയുടെ തകർച്ചയെ ഞങ്ങളുടെ ഓരോരുത്തരുടെയും തകർച്ചയായി കാണുന്നു. മദ്രാസ്സിൽ വച്ചാണന്ന് തോന്നുന്നു ഭാരത സഭയുടെ EQUATION കൾ മൊത്തം മാറ്റി മറിക്കാൻ തക്ക ആധുനീക CORPORATE ഐഡിയായുമായി വന്നപ്പോൾ ഞെട്ടിയത് ലത്തീൻ സഭാനേതൃത്വം ആയിരുന്നു. ലത്തീൻ സഭയിലെ 70 ശതമാനം പ്രേക്ഷിതരും സീറോ മലബാർ സഭാസമൂഹത്തിലെ അംഗങ്ങൾ ആണന്നും അവരുടെ തലയെണ്ണി ഭാരത സഭ തങ്ങളുടേതാണന്നും സമർത്ഥിച്ച അങ്ങേയ്ക് എന്തേ ഭരണിക്കുളങ്ങര പിതാവേ ക്നാനായക്കാരുടെ കാര്യത്തിൽ തെറ്റ് പറ്റിയത്. രണ്ട് ലക്ഷം മാത്രം വരുന്ന കോട്ടയം രൂപതയിൽ സേവനം ചെയ്യുന്നത് വെറും 150 ൽ പരം വൈദീകർ മാത്രം. എന്നാൽ രൂപതയ്ക് വെളിയിൽ സേവനം ചെയ്യുന്നവർ ആയിരത്തിലേറെ. സന്യാസ്സിനികളും മറ്റ് ഇതര സന്യാസ്സ സമൂഹങ്ങളിലുമായി പ്രേക്ഷിത വേലയിൽ ഏർപ്പെട്ടിരിക്കുന്നവർ എത്ര ആയിരങ്ങൾ എന്ന് അടുത്ത സിനഡിൽ ആലഞ്ചേരി പിതാവിനോട് ചോതിക്കുക. ദൈവ പരിപാലനയിൽ എന്നും സംരക്ഷിക്കപ്പെട്ട ഈ ദൈവജനത്തിന് തുണയെന്നും കിട്ടുന്നത് ഉടയവനായ ഇസ്രായേലിന്റെ രക്ഷകനിൽ നിന്ന് തന്നെ. ക്നാനായ സമൂഹത്തിനെ വേട്ടയാടാൻ അങ്ങേയ്ക് പ്രചോതനവും പ്രോത്സ്സാഹനവും എവിടെ നിന്നാണ് കിട്ടുന്നത്. അവരിലെ വിശ്വാസ്സ തലങ്ങളെ വിലയിരുത്തുവാനും കണ്ടെത്തുവാനും എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ. തന്നിലെ അഭിക്ഷേകത്തെ തിരിച്ചറിയാതെ ആരുടെയോ സ്വാർഥതയുടെ അഭിക്ഷിക്തനായി അവരുടെ സംരക്ഷകനും നാഥനുമായി മാറുംപോൾ തന്നിൽ ദൈവം തംബുരാൻ ഏൽപ്പിച്ച താലന്തിന്റെ മഹിമയാണ് നഷ്ടപ്പെടുത്തുന്നത്. ആരുടെയൊക്കയോ അച്ചാരം വാങ്ങി കോർപ്പറേറ്റ് ഭീമൻമാരെ സഹായിക്കുന്ന മാൻഹാട്ടനിലെ ആഡംബര അപ്പാർട്ട്മെന്റുകളിൽ കഴിയുന്ന അമൂൽ ബേബിമാരുടെ നിലവാരത്തിൽ സഭയെ നയിക്കാൻ അപ്പസ്തോല പിൻഗാമിയുടെ തിരുവസ്ത്രവും അണിഞ്ഞു നടക്കുംപോൾ ആടുകളുടെ മണമുള്ള ഇടയനു പകരം അമൂൽപൊടിയുടെ മണമാണ് അഭിവന്യ പിതാവേ അങ്ങേക്ക് ഉള്ളത്. ഭാരതത്തിൽ പ്രേക്ഷിത ജോലി ചെയിത് താമരയിൽ വിരിയുന്ന പരിശുദ്ധമായ സഭയെ പടുത്തായർത്താൻ നിയുക്തനായ അങ്ങ് കോട്ടയം രൂപതയേയും ഞങ്ങളുടെ പിതാക്കന്മാരെയും അഭിക്ഷിക്തരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുംപോൾ സഭാമാതാവിൻറെ കണ്ണുകളിൽ നിന്നോഴുകുന്നത് രക്തതുള്ളികൾ ആണന്ന സത്യം അറിയുന്നുണ്ടോ.

കോട്ടയം അതിരൂപതയുടെ പരമാദ്ധ്യക്ഷനും ക്നാനായ ജനതയുടെ ഗോത്ര തലവനും ആല്മീയാചാര്യനുമായ ഞങ്ങളുടെ സ്നേഹനിധിയായ അഭിവന്യ മൂലക്കാട്ട് പിതാവേ അങ്ങയുടെ പാദസ്പർശത്താൽ നോർത്ത് അമേരിക്കയിലെ ക്നാനായ ജനത അത്യധികം സന്തോഷിക്കുന്നു. കാക്കനാട്ടെ സിനഡിൽ അഭിവന്യ ആലഞ്ചേരി പിതാവും അഭിവന്യ അങ്ങാടിയത്ത് പിതാവും അങ്ങും കൂടി നല്കിയ SYNODAL CONSENSUS കൽപ്പനയുടെ മാധുര്യത്തിൽ അങ്ങാടിയത്ത് പിതാവിന്റെ 2014 സെപ്റ്റംബർ 19 ന് ഇറക്കിയ PORT.NO. 1799/ 2014 എന്ന ഇടയ ലേഖനത്തിന്റെ സൌരഭ്യത്തിൽ അങ്ങയെ മുൻപിൽ നിർത്തി വിശുദ്ധ പേടകവുമായി രാജകൊട്ടാരത്തിലേക്ക് ആനന്തനൃത്തമാടിവന്ന ദാവീദ് രാജാവിന്റെ പിൻപിൽ അണിനിരന്ന ആർത്തു വിളികളാലും തംബുരുവാലും യഹോവയായ ദൈവത്തെ സ്തുതിച്ച ഇസ്രായേൽ ജനത്തിന്റെ മാനസ്സീകാവസ്തയിൽ നിൽക്കേണ്ട ഞങ്ങൾക്ക് വീണ്ടും മനസ്സുകളിൽ സ്മശാന മൂകത മാത്രം തളം കെട്ടി നിൽക്കുന്നു. ഡൽഹിയിലെയെന്നല്ല ലോകം മുഴുവനും ഉള്ള ക്നാനായ സമൂഹത്തെ അപമാനിച്ചുകൊണ്ടു ഒരു വർഷം മുൻപ് ഭരണിക്കുളങ്ങര കുര്യാക്കോസ് പിതാവ് ബഹുമാനപ്പെട്ട ജേക്കബ് തടത്തിലച്ചന് എഴുതിയ കത്തിന്റെ കോലാഹലങ്ങൾക്ക് നടുവിൽ കോട്ടയം അതിരൂപതാ സെനറ്റിന്റെ സംബൂർണ്ണ സമ്മേളനം കൂടി തയ്യാറാക്കി അയച്ച പരാതികളും പ്രമേയങ്ങളും വ്യക്തിപരമായി അങ്ങ് കിളിമീസ്സ് തിരുമേനിക്കും ആലഞ്ചേരി പിതാവിനും സഭയുടെ കൂരിയയക്കും എഴുതിയ കത്തുകളും നോർത്ത് അമേരിക്കയിലെ വൈദീക കൂട്ടായ്മ അയച്ച പ്രമേയവും ലോകം മുഴുവനും ഉള്ള ക്നാനായ സംഘടനകളുടെ അതിശക്തമായ പ്രതിക്ഷേധങ്ങളും ഇന്നലെ നടന്നപോലെ നമ്മുടെ മനസ്സുകളിൽ പതിഞ്ഞു കിടക്കുന്നു. ഇതിനെല്ലാം ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് പിതാവേ അങ്ങ് അറിയുന്നുണ്ടോ. “INDECISION IS THE BEST DECISION” എന്ന് കേട്ടിട്ടുണ്ട്. നിസംഗതയുടെ ആലസ്യത്തിൽ അടിമപ്പെട്ട് കഴിയുന്ന ഒരു പിതാവിന്റെ മുഖം ഞങ്ങൾ അങ്ങിൽ കാണാതിരിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എത്ര മറുപടി കത്തുകൾ നിഷേധിയായ ഭരണിക്കുളങ്ങര പിതാവിൽ നിന്ന് ക്നാനായ റീജ്യനടക്കം കിട്ടിയിട്ടുണ്ട്. കോട്ടയം രൂപതയേയും അങ്ങ് അടക്കമുള്ള എല്ലാ പിതാക്കന്മാരെയും വൈദീക സന്യസ്സീ സന്യാസ്സിനികളെയും അപമാനിച്ചുകൊണ്ട് നമ്മുടെ ഉന്മൂലന നാശം സ്വപ്നം കണ്ട് നടക്കുന്നവർക്ക് ആശംസ്സകൾ അർപ്പിച്ചും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം പ്രാർത്ഥിച്ചും പരസ്സ്യമായി പിന്തുണപ്രഘ്യാപിച്ചും ക്നാനായ സമൂഹത്തെ കൊഞ്ഞനം കുത്തി പരിഹസിക്കുന്ന ഭരണിക്കുളങ്ങര പിതാവിനെതിരെ ചെറുവിരൽ അനക്കാൻ എങ്കിലും ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ. കഴിഞ്ഞ വർഷം വൈദീക സെനറ്റിൽ അച്ചന്മാർ കൈക്കൊണ്ട തീരുമാനങ്ങളും അവയുടെ ഭാവിയും എന്താണ്. ആല്മരോക്ഷം കൊണ്ട് ഉറഞ്ഞുതുള്ളി കലാപം അഴിച്ചുവിട്ട സമുദായ നേതൃത്വങ്ങൾ ഇന്ന് എവിടെയാണ്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തി തുടങ്ങിയ ഭരണിക്കുളങ്ങര പിതാവിന്റെ പ്രവർത്തികളെ കണ്ടില്ലായെന്ന് നടിക്കുന്ന സഭാ നേതൃത്വവും സംഘടനാ നേത്രുത്തവും കോട്ടയം രൂപതയിലെ അഭിക്ഷേക വൃന്തവും അല്മായരും ഇന്ന് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. സഖറിയാ 11 : 17 ഉം ജറെമിയാ 4 : 22 ഉം നമ്മുടെ ഇന്നത്തെ അവസ്ഥയ്ക് ഉത്തരമേകുന്നു. വരുവിൻ നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന് പറഞ്ഞ വിശുദ്ധ തോമായുടെ ചങ്കൂറ്റം ലഭിക്കാൻ നമുക്കും പ്രാർഥിക്കാം.

“എന്തെന്നാൽ, എ൯റെ ജനം വിഡ്ഢികളാണ്; അവർ എന്നെ അറിയുന്നില്ല. അവർ ബുദ്ധിയില്ലാത്ത കുട്ടികളാണ്; അവർക്ക്യാതൊരു ജ്ഞാനവുമില്ല. തിൻമ ഽപവർത്തിക്കാൻ അവർ സമർഥരാണ്. നൻമ ചെയ്യേത്ഭത് എങ്ങനെ എന്ന് അറിവില്ല.” – ജറെമിയാ 4 : 22

സ്നേഹത്തോടെ,

ജയ്മോൻ നന്ദികാട്ട്
ചിക്കാഗോ



Categories: Uncategorized

2 replies

  1. Well done.

  2. Excellent article Jaimon. I think we should ignore this Bharani. Since there are more than 30 Syro Bishops, some of them being very noble and efficient administrators, I think Bharani has inferiority complex and he is trying to get attention. Unfortunately as you indicated our spiritual leader is in lala land. So lets ignore these attention seekers!

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading