തീക്കട്ട കൊണ്ട് തല ചൊറിയുന്നു അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്.

ആഗോള പരിശുദ്ധ കത്തോലിക്കാ സഭയിൽ ഭക്തിനിർഭരമായി പെന്തക്കൊസ്താ തിരുന്നാൾ കൊണ്ടാടിയ സുദിനമാണ് ഇന്ന്. പേടിച്ച് വിറച്ച് സെഹിയോൻ ഊട്ട്ശാലയിൽ പ്രാർത്ഥനാ നിരതരായി പരിശുദ്ധ കന്യാമറിയത്തോടൊപ്പം കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേൽ ലോക രക്ഷകന്റെ വാഗ്ദാനം അനുസ്സരിച്ച് സഹായകൻ ( പരിശുദ്ധാൽമാവ് ) വന്നു നിറഞ്ഞു ഭയങ്ങൾ മാറ്റി പരിപൂർണ്ണരാക്കിയ പുണ്ണ്യദിനത്തിന്റെ ഓർമ്മതിരുന്നാൾ. പരിശുദ്ധാൽമാവിന്റെ നിറവിന്റെ ഓർമ്മയാചരിക്കുമ്പോൾ വിശുദ്ധ ശിഷ്യന്മാരുടെ പിൻഗാമികളിൽ (അപ്പസ്തോല പിന്ഗാമികളായ മെത്രാന്മാർ) ഇന്ന് ഉണ്ടാകുന്ന തീഷ്ണതയും പ്രാർഥനയും എത്ര വലുതായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഇന്ന് മാമ്മോദീസ്സായിലൂടെ (Seal of Baptism ) സഭയിൽ അംഗങ്ങൾ ആയ ഓരോ പൌരസ്ത്യസുറിയാനി ക്രിസ്ത്യാനികളും തങ്ങളുടെയും ലോകം മുഴുവനും ഉള്ള പിതാക്കന്മാർക്ക് വേണ്ടി അഭിക്ഷേകതിത്തിയി പ്രാർഥിക്കുകയും സമർപ്പിക്കുകയും ചെയിതപ്പോൾ ക്നാനായക്കാർ അവരവരുടെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി തങ്ങളുടെ പിതാക്കന്മാരെ സമർപ്പിച്ച കൂട്ടത്തിൽ അഭിവന്യ ഭരണിക്കുളങ്ങര പിതാവിനെയും സമർപ്പിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയിതു. ഇന്ന് ഏറ്റവും കൂടുതൽ നമ്മുടെ പ്രാർത്ഥന അർഹിക്കുന്നതും കിട്ടേണ്ടതുമായ ഒരു പിതാവാണ് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. യഹൂദനായി പിറന്ന് യഹൂദ മതത്തിലും നിയമങ്ങളിലും ഏറ്റവും പരിജ്ഞാനിയായ സാവൂൾ സത്യം തിരിച്ചറിയാതെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും വിശുദ്ധ എസ്തപ്പാനോസ്സിന്റെ രക്തസാക്ഷിത്വത്തിന് കൂട്ട് നിൽക്കുകയും കാഴ്ച്ചക്കാരനാവുകയും ചെയിതു. ദമാസ്കസ്സിലേക്കുള്ള വഴിമദ്ധ്യേ തന്റെ കണ്ണുകളിലെ അന്തത ഈശോ മാറ്റിക്കൊടുത്തപ്പോൾ ആ യോദ്ധാവിൽ വന്ന മാറ്റം ലോകത്തിനു അത്ഭുതവും ആശ്വസ്സവും ലോക രക്ഷകനിലേക്കുള്ള ചൂണ്ട് പലകയും ആയി മാറി.

ഇന്ന് ക്നാനായ ജനത്തെ നശിപ്പിക്കാൻ തന്നിലെ അഭിക്ഷേകത്തിന്റെ നിലയും വിലയും അറിയാതെ ഒരുപറ്റം Atheist കളുടെയും Secularist കളുടെയും പിണിയാളായി പ്രവർത്തിക്കുന്ന അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന് അറിവിന്റെയും സഹിഷ്ണതയുടെയും അന്ഗീകാരത്തിന്റെയും സ്നേഹത്തിന്റെയും പൊൻവെളിച്ചം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.മാരകമായ രോഗത്തിന് അടിമപ്പെട്ടവനെപ്പോലെ വളരെ വിഷമിക്കുന്ന ഒരു പിതാവിനെയാണ് നമുക്ക് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിൽ കാണാൻ കഴിയുക. അദ്ദേഹത്തിനു പറ്റിയ രോഗത്തിന് കാരണം എന്തെന്ന് നമുക്ക് അറിയില്ല. ഒരു പക്ഷേ അദ്ധേഹത്തിന്റെ പ്രവർത്തികളുടെയും വാക്കുകളുടേയും എഴുത്തുകളുടെയും അടിസ്ഥാനത്തിൽ കുറ്റം വിധിക്കുന്നത് ശരിയായിരിക്കില്ല. ശരിക്കും വളരെ മുറിവേറ്റ മനസ്സിനുടമയാണ് അദ്ദേഹം എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും. ക്നാനായ സമുധായതിനു എതിരെ അദ്ദേഹം ആരോപിക്കുന്ന ഒരു കാര്യത്തിലും കഴമ്പില്ല. വികലവും വ്രണപ്പെട്ടതുമായ ഒരു മനുക്ഷ്യനിൽ നിന്ന് മാത്രമേ ഇത്തരം വാക്കും പ്രവർത്തിയും ഉണ്ടാവുകയുള്ളൂ.

ഒരു അപ്പസ്തോല പിൻഗാമിയുടെ നിലയും വിലയും അറിയാതെ കേവലം കവല രാഷ്ട്രീയ പ്രവർത്തകന്റെ നിലയിലേക്ക് അധപതിക്കുന്ന അവസ്ഥ സീറോ മലബാർ സഭയ്ക്ക് എത്രമാത്രം കളങ്കം എൽക്കുന്നു എന്ന് സഭയിലെ മറ്റ് പിതാക്കന്മാരും മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവും അടിയന്തിരമായി വിലയിരുത്തേണ്ടതാണ്. കോട്ടയം രൂപതയെയും പിതാക്കന്മാരെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പീഡിപ്പിച്ചുകൊണ്ടിരുന്നവരുമായി നിരന്തരം സഹവസ്സിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പ്രോൽസ്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം ഏകനാണ് എന്ന് വിശ്വസിക്കാൻ നമുക്ക് പ്രയാസ്സമാണ്. ഇദ്ദേഹത്തിന്റെ പിന്നിൽ വേറെയും അഭിവന്യ പിതാക്കന്മാർ ഉണ്ട്. ഒരു വലിയ ആസൂത്രിത ഗൂഡാലോചനയുടെയും ഗുരുതരമായ സഭയിലെ കുറ്റക്രിത്യങ്ങളുടെയും ചെറിയ ഒരു കണ്ണിമാത്രമാണ് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്.

അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്

.
 വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയാൽ റോമിന്റെ നേരിട്ട് കീഴിൽ 1911 ൽ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് തുടങ്ങിയ ക്നാനായക്കാർക്കായുള്ള  സഭാ സ്ഥാപനം 1923 ൽ പതിനൊന്നാം പീയൂസ്സ് മാർപ്പാപ്പ സീറോ മലബാർ സഭയിലെ രൂപതയായി ഉയർത്തുകയും 1955 ൽ കോട്ടയം രൂപതയുടെ മെത്രാന് സീറോ മലബാർ സഭയിൽ മുഴുവനും വ്യക്തിഗത അധികാരം പന്ത്രണ്ടാം പീയൂസ്സ് മാർപ്പാപ്പ വ്യാപിപ്പിച്ചു കൊണ്ട് കൽപ്പനയാവുകയും 2003 ഡിസംബർ 23 ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ ഒരു പരമാധികാര തീരുമാനത്തിലൂടെ കോട്ടയം രൂപത യഥാതഥം തുടരട്ടെയെന്നും അതിന്റെ ഹയറാർക്കിക്കൽ പദവി സംബന്തിച്ച് സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് തീരുമാനിക്കട്ടെയെന്ന് കൽപ്പന പുറപ്പെടുവിക്കുകയും അതിന്റെ വെളിച്ചത്തിൽ 2004 നവംബർ മാസ്സത്തിൽ നടന്ന സീറോ മലബാർ സിനഡിൽ എഴിനെതിരെ ഇരുപത്തിയഞ്ച് വോട്ടിന് കോട്ടയം രൂപതയെ അതിരൂപതയായി ഉയർത്തുകയും ( ഇവിടെയും കോട്ടയം രൂപതയ്ക്കെതിരെ നിലനിന്ന ഏഴ് മെത്രാൻമാർ ഉണ്ട് എന്ന് കാണണം ) 2005 മാർച്ച്‌ 21 ന് പൌരസ്ത്യ സഭാതിരുസൻഘത്തിന്റെ  അംഗീകാരം ലഭിക്കുകയും ചെയിതു.

ഇതൊക്ക ക്നാനായ സമുദായത്തിന്റെ ആധുനീക സഭാ ചരിത്രവും സഭയിലെ അന്ഗീകൃത സ്ഥാനവും ആയിരിക്കെ സീറോ മലബാർ സഭയിലെ ഒരു ആർച്ച് ബിഷപ്പ് പരസ്സ്യമായി കോട്ടയം രൂപതയേയും പിതാക്കന്മാരെയും വൈദീകരേയും അപമാനിക്കുകയും സമുധായത്തെ മൊത്തമായി താറടിക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയും ചെയ്യുമ്പോൾ അത് കണ്ടില്ലായെന്ന് നടിക്കുകയും അതിനെതിരെ നടപടി എടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യുന്ന നമ്മുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ കർദിനാൾ ആലഞ്ചേരി പിതാവും മറ്റ് അഭിവന്യ പിതാക്കന്മാരും നമ്മളെ പഠിപ്പിക്കുന്ന അനുസ്സരണയുടെ പാഠങ്ങളും സഭയുടെ മൂല്യങ്ങളും എവിടെ ?. നാല് പരിശുദ്ധ പിതാക്കാന്മാരാൽ അനുഗ്രഹിക്കപ്പെട്ട അതും അതിൽ രണ്ടു പേർ വിശുദ്ധരുമായിരിക്കുന്ന കോട്ടയം രൂപതയേയും രൂപതയിലെ അനുഗ്രഹീത ക്നാനായ ജനതയേയും പിതാക്കന്മാരെയും വൈദീകരേയും സന്ന്യസ്ഥരെയും അപമാനിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പിതാവിന് അപ്പസ്തോല പിൻഗാമിയുടെ സ്ഥാനത്ത് തുടരാൻ യാതൊരു അർഹതയും ഇല്ലായെന്ന് മാത്രമല്ല അദ്ദേഹത്തെ ഉടനടി ആ പദവിയിൽ നിന്ന് നീക്കി സീറോ മലബാർ സഭയുടെയും പരിശുദ്ധ കത്തോലിക്കാ സഭയുടെയും അന്തസ്സ് കാക്കാൻ ഉടനടി നടപടി സ്വീകരിക്കേണ്ടതാണ്.

യാതൊരു പാസ്റ്ററൽ എക്സ്സ്പീരിയൻസ്സും ഇല്ലാത്ത വത്തിക്കാന്റെ വിദേശകാര്യ വകുപ്പിൽ വാഷിങ്ങ്ടൻ ന്യൂൻഷിയൊയുടെ ഓഫീസ്സിൽ   ജോലി ചെയിതിരുന്ന ഒരു വൈദീകനെ പിടിച്ച് മെത്രാനാക്കിയാൽ ഇങ്ങനെയിരിക്കും. അമേരിക്കയിലെ കത്തോലിക്കാ സഭാസമൂഹത്തിൽ ഒരു കാലത്ത് സെമിനാരികളിൽ GAY കൾ ( സ്വയം ബോഗികളും സ്വവർഗ്ഗ അനുരാഗികളും ) ഇടിച്ചു കയറുകയും വൈദീകരായി അഭിക്ഷേകം ചെയ്യപ്പെട്ട് ഇടവകകളിലും സഭയുടെ ഇതര സ്ഥാപനങ്ങളിലും കയറിപ്പറ്റി നിരവതിയായ അപചയങ്ങൾ സംഭവിക്കുകയുണ്ടായി. ഒരു ഓർഗനൈസ്ഡ് മൂവ്മെന്റ് ആയിരുന്നു അത്. സഭയ്ക്ക് ഒരുപാട് നഷ്ടങ്ങളും തകർച്ചയും ഉണ്ടായിക്കഴിഞ്ഞപ്പോഴാണ് ഗഹനമായ പഠനങ്ങളിലൂടെ കാര്യങ്ങൾ പിടികിട്ടുകയും ഇന്ന് അവയെല്ലാം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തുകയും ചെയിതത്. ഇതുപോലെ അഭിവന്യ ആലഞ്ചേരി പിതാവിന്റെയും ദിവംഗതനായ അഭിവന്യ വർക്കിപിതാവിന്റെയും കാലത്ത് അഭിക്ഷേകം ചെയ്യപ്പെട്ട പല പിതാക്കന്മാരും ക്നാനായ സമുധായത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രത്യേക ലക്ഷ്യത്തോടെ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് എന്ന് പലരുടെയും പ്രവർത്തികളിൽ നിന്ന് കാണാം. ഇത് വളരെ സംഘിടതവും ആസൂത്രിതവും ആയ പ്രവർത്തികൾ ആണ്. ഇങ്ങനെ നിയമിക്കപ്പെട്ടവരിൽ ഒരു പിതാവാണ്  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. പരിശുദ്ധ സിംഹാസ്സനത്തെ കബളിപ്പിച്ച്‌ വ്യക്തമായ Background ചെക്കിംഗ് നടത്താതെയാണ് ഇദ്ദേഹത്തെ പിതാവാക്കിയത്.
അമേരിക്കയിൽ ഉണ്ടായിരുന്ന സമയത്ത് ക്നാനായ സമുദായത്തിൽ നിന്ന് സ്വന്തം കാരണങ്ങളാൽ വിട്ടു പോയ അസ്സഹിഷ്ണുക്കളായ ഏതാനും ചില വ്യക്തികളുടെ കളിതോഴനായിരുന്നു ഇദ്ദേഹം. ഇക്കൂട്ടർ അവരുടെ പ്രഘ്യാപിത മുദ്രാവാക്യമായി കൊണ്ട് നടന്നിരുന്നത് തങ്ങൾ Secular ചിന്താഗതിയുള്ളവരാണ് എന്നതാണ്. ഈയടുത്ത കാലത്ത് കാലത്ത് അവരുടെ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന Secular മുദ്രാവാക്യം ഞാൻ എടുത്ത് കാണിച്ചപ്പോൾ ഉടനെ തന്നെ വെബ് സൈറ്റിൽ നിന്ന് എടുത്ത് മാറ്റി. കപട സഭാ സ്നേഹികാളായി നടക്കുന്ന ഇത്തരക്കാരുടെയും അറിയപ്പെടുന്ന Atheist കളായ ഇവരുടെ കൂട്ടാളികളുമാണ്  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന്റെ കൂട്ടാളികൾ. പിതാവിന്റെ പ്രവർത്തന മേഖല ഇന്ത്യയിലേക്ക്‌ മാറ്റിയപ്പോൾ ചിക്കാഗോ കേന്ത്രീകൃതമായി പ്രവർത്തിക്കുന്ന ക്നാനായ വിരുദ്ധരുടെ കൂട്ടാളികളെ കേരളത്തിൽ കണ്ട് പിടിച്ചു അമേരിക്കയിൽ തുടങ്ങിയ പിതാവിന്റെ ക്നാനായ വിരുദ്ധ സഭാ വിരുദ്ധ പ്രവർത്തനങ്ങൾ അനസ്യൂതം തുടരുകയാണ്.
No more Endogamous churches out side Kerala ...No more Endogamous churches out side of Kerala …
ക്നാനായ സമൂഹത്തിൽ നിന്ന് പുറത്തു പോയവരെ ആസൂത്രിതമായി കൂട്ട് പിടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ട് സീറോ മലബാർ സഭയിലെ ഒരു പ്രത്യേക ലോബി തങ്ങളുടെ മുൻപിൽ നിർത്തി ഒളിപോർ നടത്തുകയാണ്. കുരുക്ഷേത്ര യുദ്ധത്തിലെ ഹിജഡകളെ മുൻപിൽ നിർത്തി പോർ തെളിച്ച കൃഷ്ണന്റെ തന്ത്രമാണ് ഇവിടെ. ഒടുങ്ങാത്ത സമുദായ സ്പർദ്ധയും വൈരാഗ്യവും ആണ് ഇക്കൂട്ടരുടെ മനസ്സിൽ. പ്രോജ്ജ്വലമായ ക്രസ്തവ വിശ്വാസ്സ ജീവിതം മാതൃകയാക്കിയ ക്നാനായ സമൂഹം സീറോ മലബാർ സഭാ ചരിത്രത്തിലെ സമാധാനകാംക്ഷികളും ലോകം മുഴുവൻ അറിയപ്പെടുന്ന പ്രേക്ഷിത കുടിയേറ്റ ജനതയുമാണ്. ആരോടും വഴക്കിനും വക്കാണത്തിനും പോകാത്ത ഈ ജനത്തിന്റെ നിലനിൽക്കാനുള്ള അവകാശത്തിന്റെ പോരാട്ടമാണ് ഇന്ന് ലോകം മുഴുവനും കാണുന്നത്.
ഒരു  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവല്ല ഒരായിരം അഭിവന്യ പിതാക്കന്മാർ ഒരുമിച്ചണിനിരന്നാലും ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനെ തകർക്കാൻ ആകില്ല. പിറകിൽ നിന്ന് Secular ആശയവുമായും Atheist പ്രവർത്തനങ്ങളുമായും നടക്കുകയും മുൻപിൽ കപട സഭാ സ്നേഹം കാട്ടുകയും ചെയ്യുന്നവരുമായുള്ള അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന്റെ അവിഹിത ബന്തം തുറന്നു കാട്ടാൻ ക്നാനായ സമൂഹം പ്രതിജ്ഞാബദ്ധമാണ്. കോട്ടയം പിതാക്കന്മാരും ബഹുമാനപ്പെട്ട വൈദീകരും സന്യസ്ഥരും സമുദായ നേതാക്കളും ജനങ്ങളും ഒറ്റക്കെട്ടായി തങ്ങളുടെ പിതാമഹന്മാർ കൈമാറി തന്ന വിശ്വാസ്സ തീഷ്ണതയിൽ ഒരുമിച്ചു നിന്ന്  നമ്മൾ നേരിടുന്ന എല്ലാ പ്രതിലോമ ശക്തികളെയും ചെറുത്ത് തോൽപ്പിക്കണം. കേരളത്തിൽ KCC യും നോർത്ത് അമേരിക്കയിൽ ശക്തമായ വെരോടുന്ന KCCNA യും അംഗസംഘടനകളും അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിനെ ബഹിഷ്കരിക്കുകയും നമ്മുടെ പ്രതിക്ഷേധം അതിശക്തമായ മാർഗ്ഗങ്ങളിലൂടെ അറിയിക്കുകയും അതിന്റെ അലയടികൾ കാക്കനാട്ടും പരിശുദ്ധ സിംഹാസ്സനത്തിലും എത്തുകയും വേണം.
സ്നേഹത്തോടെ,
ജയ്മോൻ നന്ദികാട്ട്
ചിക്കാഗോ


Categories: Uncategorized

1 reply

  1. Congrats Mr. Jaimon,as you said where is all knanaya leaders? I think most of us biting the bones that thrown by 3 prominent ,Bishops to knanaya community.Keep up with your good work .

Leave a Reply

%d bloggers like this: