ചിക്കാഗോ സെന്റ് തോമസ്സ് സീറോ മലബാർ രൂപതയുടെ ചാൻസ്സിലർ ബഹുമാനപ്പെട്ട വേതാനത്ത് സെബാസ്റ്റ്യൻ അച്ഛന്റെ ക്നാനായ സമൂഹത്തിന്റെ പങ്കിനെപ്പറ്റിയുള്ള ഹ്രസ്സ്വമായ പ്രഭാഷണമാണ് ചുവടെ കൊടുത്തിരിക്കുന്നത്. സഭാ ചരിത്രത്തിൽ പണ്ഡിതനും നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സുഹൃത്തുമായ ഇദ്ദേഹം ചിക്കാഗോയിലെ മെയ്‌വുഡ് സേക്രട്ട് ഹാർട്ട് പള്ളിയിലെ പ്രധാന തിരുന്നാളിന് നടത്തിയ വചന സന്ദേശത്തിൽ നിന്നാണ് നാം ഇവിടെ ശ്രവിക്കുക. ക്നാനായാക്കാരെ എന്നും കോൾമയിർ കൊള്ളിക്കാൻ മിടുക്ക് കാണിക്കുന്ന ചില സീറോ മലബാർ വൈദീകരിൽ നിന്നും പിതാക്കന്മാരിൽ നിന്നും വ്യത്യസ്ഥനായ ഇദ്ധേഹത്തോടൊപ്പം ഫാമിലി കമ്മീഷൻ ചെയർമാൻ ആയ പോൾ ചാലിശ്ശേരി അച്ഛനും ക്നാനായക്കാരുടെ സുഹൃത്ത് തന്നെ. ഈ രണ്ട് അച്ചന്മാരുടെ പേരുകൾ പറയുമ്പോൾ ആരും ധരിക്കരുത് ഇവർ മാത്രമേ നമ്മുടെ മിത്രങ്ങൾ ആയി ഉള്ളൂ എന്ന്. സാക്ഷാൽ സീറോ മലബാർ സഭയുടെ മുൻ പരമാദ്ധ്യക്ഷൻമാരും നമ്മുടെ വളരെ വേണ്ടപ്പെട്ടവർ തന്നെ.
ദിവംഗതനായ അഭിവന്യ ആന്റണി പടിയറ പിതാവ് നമ്മോട് അദ്ധേഹത്തിന്റെ അവസ്സാന ശ്വാസ്സം വരെ പറയുകയുണ്ടായി എല്ലാം ശരിയായി സ്വിച്ച് ഇട്ടാൽ മതി കണ്ണൂര് രൂപത കിട്ടാൻ എന്ന്. അതുപോലെ ദിവംഗതനായ അഭിവന്യ വർക്കി വിതയത്തിൽ പിതാവ് ചിക്കാഗോയിലും മറ്റ് പല സ്ഥലങ്ങളിലും പറയുകയുണ്ടായി ക്നാനായ സമുദായം ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന്. ഇന്ന് നമ്മുടെ വലിയ തിരുമേനി ജോർജ്ജ് ആലഞ്ചേരി പിതാവ് കോട്ടയത്ത് വന്നപ്പോൾ കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ വാശി പിടിക്കുന്നു നിങ്ങൾ എനിക്കും നട വിളിക്കണമെന്ന്. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സാധാരണ ഓരോ ക്നാനായാക്കാരനെയുംപോലെ എന്റെയും രോമകൂപങ്ങൾ എണീൽക്കുന്നു. എന്നാൽ സത്യത്തിൽ പ്രവർത്തി പഥത്തിൽ എന്താണ് സംഭവിക്കുന്നത്. സത്യവും നീതിയും ധർമ്മവും ഇന്ന് എവിടെ ? ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിൽ ഏറ്റുന്ന ക്രിസ്തുവിന്റെ പ്രതി പുരുഷന്മാരും പൗരോഹിത്യത്തിന്റെ പൂർണ്ണതയിലേക്ക് ഉയർത്തപ്പെട്ട അപ്പസ്തോല പിൻഗാമികളും ക്നാനായ സമൂഹത്തോട് എന്ന് നീതി പുലർത്തും. അഭിവന്യ ഭരണിക്കുളങ്ങര പിതാക്കന്മാരിൽ നിന്ന് സീറോ മലബാർ സിനഡ് എന്ന് മോചനം നൽകും.
Detroit ൽ സ്ഥിരതാമസ്സം ഉള്ള ക്നാനായ ചെറുപ്പക്കാരനും എന്റെ സുഹൃത്തുമായ ജയ്സ്സ് കണ്ണച്ചാൻ തന്റെ എളിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വലിയ സത്യങ്ങൾ ഒരു ലേഖനരൂപത്തിൽ എഴുതിയിരിക്കുന്നു. നമ്മൾ ക്നാനായക്കാരുടെ അപ്പസ്തോലിക പാരമ്പര്യത്തെപ്പറ്റി വളരെയധികം അറിവുകൾ ൽകുന്ന ഈ ലഖനം വായിക്കുന്നതും അതിലൂടെ നമ്മുടെ യഥാർത്ഥ പൈതൃകം മനസ്സിലാക്കുന്നതും വളരെ നല്ലതാണ്. അദ്ധേഹത്തിന്റെ ലേഖനവും ചിക്കാഗോ സെന്റ് തോമസ്സ് സീറോ മലബാർ രൂപതയുടെ ചാൻസ്സിലർ ബഹുമാനപ്പെട്ട വേതാനത്ത് സെബാസ്റ്റ്യൻ അച്ഛന്റെ ക്നാനായ സമൂഹത്തിന്റെ പങ്കിനെപ്പറ്റിയുള്ള ഹ്രസ്സ്വമായ പ്രഭാഷണവും വായനക്കാർ ഒരു പഠന വിഷയമാക്കുക. ലേഖനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു:

|
Categories: Uncategorized
Leave a Reply