അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ വഴിവിട്ട കൂട്ടു കെട്ടുകൾ.

​ സീറോ മലബാർ സഭയിലെ പിതാക്കന്മാരുടെ ക്രഡിബിലിറ്റിയും വിശ്വാസ്സ്യതയും നഷ്ടപ്പെടുത്താൻ വഴിവിട്ട ഇടപാടുകളിലൂടെ ഫരീദാബാദ് ആർച്ച് ബിഷപ്പ് അഭിവന്യ കുരിയാക്കോസ്സ് ഭരണിക്കുളങ്ങര പിതാവ് തുനിഞ്ഞു ഇറങ്ങിയിരിക്കുന്നു.അറിയാവുന്ന സത്യങ്ങളിലേക്കാളും അറിയപ്പെടാത്ത ഞെട്ടിക്കുന്ന ചില സത്യങ്ങൾ ആണ് കിട്ടിയിരിക്കുന്നത്. കേവലം ക്നാനായ സമുധായത്തോട്‌ മാത്രമല്ല അഭിവന്യ പിതാവിന്റെ പ്രശ്നങ്ങൾ. ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയിൽ വിധ്വംസ്സക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഗ്രൂപ്പിനെ അദ്ദേഹം താലോലിച്ച് വളർത്തുന്നു.

കഴിഞ്ഞ കുറേക്കാലങ്ങളായി അഭിവന്യ അങ്ങാടിയത്ത് പിതാവിനെ മൂക്ക് കൊണ്ട്  ” ക്ഷ ഞ്ഞ ” വരപ്പിക്കുന്ന ചിലർക്ക് വേണ്ട ഉപദേശങ്ങൾ കൊടുക്കുന്നതും അവരുടെ പരാധികൾ റോമിൽ എവിടെയൊക്കെ കൊടുക്കണമെന്ന് കാണിച്ചു കൊടുത്തതും ഭരണിക്കുളങ്ങര പിതാവ് തന്നെ. ചിക്കാഗോ രൂപതയിൽ ഒരു വിഭാഗം അച്ഛൻമാരെയും  വിധ്വംസ്സക പ്രവർത്തനങ്ങൾ നടത്തുന്ന  ഗ്രൂപ്പിനെയും കൂട്ടി ഒളിപോർ നടത്തുകയാണ്. സീറോ മലബാർ സഭയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന പ്രാദേശീകമായ പ്രശ്നങ്ങൾ ഒരിക്കലും ശാശ്വതമായി പരിഹാരം കാണാതെ കിടക്കുകയും സഭയിൽ നിലനിൽക്കുന്ന വഴക്കുകളുടെ ബാക്കിപത്രങ്ങൾ അമേരിക്കയിലേക്കും സീറോ മലബാർ സിനഡിലെ മെത്രാൻമാർ ഇറക്കുമതി ചെയിതിരിക്കുന്നു. കേരളത്തിലെ ഓരോ രൂപതയിലെ പിതാക്കന്മാരും അവരവരുടെ അച്ചന്മാരെ ചിക്കാഗോ രൂപതയിൽ ഓരോ അയലന്റുകൾ ആക്കി മാറ്റി കൊച്ചു നാട്ടു രാജ്യങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. മിക്ക രൂപതകളിലെ പിതാക്കന്മാരും രഹസ്സ്യ സന്ദർശനങ്ങൾ നടത്തി വിധ്വംസ്സക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

ഇന്ന് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത വിവിത രൂപതകളിൽ നിന്ന് വന്ന വൈദീകരുടെ അനുസ്സരണക്കേടിന്റെ ഈറ്റില്ലമായിരിക്കുന്നു. സീറോ മലബാർ സഭയിലെ പിതാക്കന്മാരിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിൽ ഒന്നാമൻ ഭരണിക്കുളങ്ങര പിതാവ് തന്നെ. ഇവരുടെയൊക്കെ പാസ്സ്പോർട്ട് കണ്ട് കെട്ടിയാൽ ഞെട്ടിക്കുന്ന രഹസ്സ്യ യാത്രകളുടെ ചുരുളുകൾ പുറത്തുവരും. modi-cardinal-bishop-e1424349702616

2013 ലെ ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത കത്രീഡൽ പള്ളി ഹാളിൽ വിരലിൽ എണ്ണാവുന്ന ചില ക്നാനായ സമുദായത്തിൽ നിന്ന് പോയവരും അവരെ പിന്താങ്ങുന്ന സീറോ മലബാർ സഭയുടെ കപട ഭക്തിയിൽ സ്വയം മഹാന്മാർ എന്ന് നടിക്കുന്ന ചിലരും ഉൾപ്പെടെ 48 പേർ പങ്കെടുത്ത മഹാ സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ പിതാവ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന് അമേരിക്കയിൽ ജൂറിഡിക്കൽ അധികാരം ഇല്ലാതെ സഭാകാര്യങ്ങളിൽ കൈകടത്തുന്നു എന്നും അദ്ദേഹത്തെ കാക്കനാടിന് വെളിയിൽ വിലക്കണമെന്നും ആവശ്യപ്പെട്ട് പരാതി റോമിൽ കൊടുക്കുകയുണ്ടായി. ഈ ഗ്രൂപ്പിന് ശക്തമായ പിന്തുണ കൊടുക്കുന്നത് ഭരണിക്കുളങ്ങര പിതാവാണ്. കഴിഞ്ഞ വർഷം കാക്കനാട് സിനഡിൽ ക്നാനായ സംബന്തമായ അജണ്ടയിൽ ഉണ്ടായിരുന്ന വിഷയങ്ങൾ സിനഡിന്റെ അന്ഗീകാരത്തോടെ പാസ്റ്ററൽ കെയറിലേക്ക് മാറ്റുകയും അഭിവന്യ പിതാക്കന്മാരായ  ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും കൂടി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ ക്നാനായക്കാരുടെ സഭാപരമായ ഘടനക്ക് നിർവചനം കൊടുത്തു. ക്നാനായക്കാർക്കുള്ള സഭാസംവിധാനത്തിന്റെ ഘടന സിനഡ് കഴിഞ്ഞ് അമേരിക്കയിൽ വന്ന ശേഷം സർക്കുലറിൽ കൂടി അഭിവന്യ അങ്ങാടിയത്ത് പിതാവ് തന്റെ ഇടവകകളിൽ അറിയിക്കുകയുണ്ടായി. ​​​​അഭിവന്യ പിതാവിന്റെ സർക്കുലർ ചുവടെ കൊടുക്കുന്നു:


ക്നാനായക്കാരെ സംബന്തിച്ച സുപ്രധാനമായ സിനഡിലെ തീരുമാനത്തിന് ശേഷം സിനഡ് കഴിഞ്ഞു ഡൽഹിക്ക് പോകാനായി ഭരണിക്കുളങ്ങര പിതാവ് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിൽക്കവേ ചിക്കാഗോയിലെ ക്നാനായ വിരുദ്ധ ലോപിയുമായി ബന്തപ്പെടുകയും ചില സുപ്രദാന കാര്യങ്ങൾ സംസാരിക്കണമെന്നതിനാൽ ഡൽഹിയിൽ ചെന്നിട്ട് പിറ്റേന്ന് വീണ്ടും വിളിക്കാമെന്ന് പറഞ്ഞു. പിറ്റേന്ന് ഡൽഹിൽ നിന്നും വീണ്ടും ചിക്കാഗോയിലെ ക്നാനായ വിരുദ്ധരുമായി പിതാവ് ബന്തപ്പെടുകയും കാക്കനാട് സിനഡിന് ക്നാനായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ അധികാരം ഇല്ലന്നും ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും സിഗരറ്റ് വലിക്കാൻ മാറിപോയിരുന്ന് സംസാരിക്കന്നതുപോലെ നടത്തിയ കാര്യമേ ഇതിൽ ഉള്ളൂ എന്നും പറയുകയുണ്ടായി. ആലഞ്ചേരി പിതാവിന്റെ നടപടിയെ അപഹാസ്സ്യമായി ചിത്രീകരിച്ച ഭരണിക്കുളങ്ങര പിതാവ് ഈ നടപടിക്ക് എതിരെ പരാതിയുമായി റോമിനെ സമീപിക്കാൻ ഈ ക്നാനായ വിരുദ്ധ ഗ്രൂപ്പിനെ ഉപദേശിക്കുകയും അതിനായി എങ്ങിനെയൊക്കെ എന്തൊക്കെ ചെയ്യണമെന്ന വഴികൾ കാണിച്ചു കൊടുക്കുകയും ചെയിതു. അദ്ധേഹത്തിന്റെ നിർദ്ദേശവും ഉപദേശവും വഴിയായി അമേരിക്കൻ ബിഷപ്പ് കോണ്‍ഫ്രൻസ്സിനും അമേരിക്കയിലെ ന്യൂൻഷിയോക്കും ഇന്ത്യൻ ബിഷപ്പ് കോണ്‍ഫ്രൻസ്സിനും ഒറിയന്റൽ കോണ്‍ഗ്രിഗേഷനും അങ്ങിനെ ഈ ലോകത്തിൽ എവിടെയെല്ലാം പരാതികൾ കൊടുക്കാമോ അവിടെയെല്ലാം പരാതികൾ കൊടുപ്പിച്ചു. കാക്കനാട് സിനഡിന്റെയും ആലഞ്ചേരി പിതാവിന്റെയും തീരുമാനത്തിനെ എതിർത്തുകൊണ്ടും അതിനെ താഴ്ത്തിക്കെട്ടിക്കൊണ്ടും ക്നാനായ വിരുദ്ധർക്ക് ആശ്വാസ്സം പകർന്നു കൊണ്ടും ചിക്കാഗോയിലെ തന്റെ ആൾക്കാർക്ക് ഭരണിക്കുളങ്ങര പിതാവ്  ഇമെയിൽ അയക്കുക യും ഈ കത്ത് ചിക്കാഗോ സെന്റ്‌ മേരീസ്സ് പള്ളിയിൽ ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛൻ വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ ഒരു സുഹൃത്ത് വായിക്കുകയുണ്ടായി. ഭരണിക്കുളങ്ങര പിതാവിൽ നിന്നും ഈ ഇമയിൽ കിട്ടിയ ക്നാനായ വിരുദ്ധ നിലപാടിന് ചിക്കാഗോയിൽ കുപ്രസ്സിദ്ധനായ അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ അടുത്ത സുഹൃത്തുമായ ഈ വ്യക്തി പ്രസ്തുത മീറ്റിങ്ങിൽ ഓടി നടന്നു എല്ലാവരെയും കത്ത് കാണിക്കുന്നുണ്ടായിരുന്നു.

കാക്കനാട് സിനഡ് കഴിഞ്ഞ ശേഷം ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ കത്രീഡൽ പള്ളിയുടെ പ്രധാന തിരുന്നാളിന് അഥിതിയായി എത്തിയ ഭരണിക്കുളങ്ങര പിതാവ് ചിക്കാഗോയിൽ ഉണ്ടായിരുന്ന മുഴുവൻ ദിവസ്സവും ക്നാനായ വിരുദ്ധരുടെ അഥിതിയായി അവരോടൊപ്പം സഹവസ്സിക്കുകയും ക്നാനായ സമുധായത്തിനെതിരെ ഗൂഡാലോചനകൾ നടത്തുകയും ചെയ്യുകയായിരുന്നു. ദൽഹിയിൽ വച്ച് ബഹുമാനപ്പെട്ട തടത്തിൽ അച്ഛന് എഴുതിയ കുപ്രസിദ്ധ കത്തിന് ശേഷം സിനഡിൽ പങ്കെടുത്തപ്പോൾ തനിക്ക് മറ്റ് പിതാക്കന്മാരിൽ നിന്ന് ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചുവെന്നും ദൈര്യമായി മുൻപോട്ട് തന്നെ പോയിക്കൊള്ളാൻ എല്ലാവരും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. തങ്ങളുടെ ചൊൽപ്പടിക്ക് നിലക്കാത്ത മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവിനെതിരെ പരാതികൾ കൊടുക്കുന്ന ഒരു വിധ്വംസ്സക ഗ്രൂപ്പിന്റെ നിയമോപദേശകനായി പ്രവർത്തിക്കുന്ന സഭയുടെ കൂട്ട് ഉത്തരവാതിത്വം പാലിക്കാതെ വേറിട്ട്‌ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സഭയോടും സമൂഹത്തോടും കൂറില്ലാത്ത സ്ഥിരമായി അരാജകത്വം സൃഷ്ടിക്കുന്ന ആൾക്കാരുമായി രഹസ്സ്യ ബന്തം നിലനിർത്തുന്ന ഒരു പിതാവിനെ EXCOMMUNICATION ചെയ്യുവാൻ ആവശ്യത്തിലേറെ തെളിവുകൾ ഉണ്ട്. സ്വതന്ത്രമായ ഒരു അന്വേഷണത്തിന് മേജർ ആർച്ച് ബിഷപ്പും കാക്കനാട് സിനഡും ഉത്തരവിടുകയും അദ്ദേഹത്തിന്റെ കത്തിടപാടുകളും ഇമയിൽ കമ്മ്യൂണിക്കേഷനുകളും പിടിച്ചെടുക്കുകയും ചിക്കാഗോ കേന്ത്രീകരിച്ചുള്ള SECULARIST കളും ATHEIST കളുമായി ബന്തത്തിന്റെ ചുരുൾ അന്വേഷിക്കുകയും സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി പിതാവ്, ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത അദ്ധ്യക്ഷൻ അങ്ങാടിയത്ത് പിതാവ്, കോട്ടയം അതി രൂപതയുടെ അദ്ധ്യക്ഷനും സിനഡിലെ PERMANENT MEMBER  മായ മൂലക്കാട്ട് പിതാവ് എന്നിവർക്കും എതിരെ നടത്തുന്ന ഒളിപോരുകളും എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന അസ്വസ്ഥതകളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ  തന്നെ ഭരണിക്കുളങ്ങര പിതാവിനെതിരെ നടപടി എടുക്കുവാനും EXCOMMUNICATION ചെയ്യുവാനും നിസ്സാരമായി സാധിക്കും.

കത്തോലിക്കാ സഭയുമായി എന്നും വഴക്കടിക്കുന്ന സഭയ്ക്ക് യാതൊരു ഗുണവും തരാത്തവരും വിശ്വാസം കാത്തു സൂക്ഷിക്കാത്തവരുമായ അരാജകവാതികളുമായി അഭിവന്യ പിതാകാന്മാർക്ക് എന്ത് കാര്യം. എക്കാലവും സഭയോട് കൂറും വിശ്വസ്ഥതയും പുലർത്തുന്ന പ്രേക്ഷിത കുടിയേറ്റ ജനതയോട് ഇത്രമാത്രം അതിക്രമം കാണിക്കാൻ ക്നായാനക്കാർ എന്ത് തെറ്റ് ചെയിതു. ഭാരതമണ്ണിൽ സുവിശേഷവുമായി വന്ന് വിശ്വാസ്സം പകർന്ന് തരുകയും സ്വയം ഒതുങ്ങി മെഴുകുതിരിയായി മാറുകയും ചെയ്തതാണോ തെറ്റ്. സ്വന്തമായ മേച്ചിൽ പുറങ്ങൾ തേടി ക്നാനായ സമുദായം വിട്ട് പോയ വിരലിൽ എണ്ണാവുന്നവരുടെ പേക്കൂത്തിന് താളം തുള്ളുന്ന ഭരണിക്കുളങ്ങര പിതാവും മറ്റ് പിതാക്കന്മാരും അവരെ മുൻപിൽ നിർത്തി നടത്തുന്ന ഈ പൊറോട്ട് നാടകം എന്തിന് വേണ്ടി.  ക്നാനായ കുടുംബങ്ങളിൽ നിന്ന് സ്വയം തീരുമാനം എടുത്ത് പുറത്ത് പോയവർ തങ്ങളുടെ ജീവിത പങ്കാളിയോടും കുഞ്ഞുങ്ങളോടും ഒപ്പം സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുമ്പോൾ ജീവിതത്തിന്റെ പ്രത്യാശ നഷ്ടപ്പെട്ട വിരലിൽ എണ്ണാവുന്ന സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നവരുമായി കൂട്ട് കൂടി സഭയിൽ നിങ്ങൾ നടത്തുന്ന കയ്യാങ്കളിക്കും അതിക്രമത്തിനും എന്ത് വിശുദ്ധ പേരുകളാണ് നൽകുക. തൃശൂരും ഏറണാകുളവും ചങ്ങനാശേരിയുമെല്ലാം തമ്മിൽ തല്ലുമ്പോൾ വിശുദ്ധ പാപത്തിന് അറുതി വരുത്താനായി നിങ്ങൾ ശിഖണ്ടികളെ ഉപയോഗിച്ച് ക്നാനായ സമുധായത്തിനെ വേട്ടയാടുന്നു. ഇന്ന് ലോകം മുഴുവൻ ക്നാനായ സമുദായവും മറ്റുള്ളവരും ഏകോദര സഹോദരങ്ങളായി ജീവിക്കുമ്പോൾ സമൂഹത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി പാലിച്ചു പോരുന്ന സ്വവംശവിവാഹ നിഷ്ടയിൽ കലിതുള്ളേണ്ട കാര്യം എന്തിരിക്കുന്നു. വിരലിൽ എണ്ണാൻ മാത്രമുള്ള അരാജകവാതികൾക്ക് ചൂട്ടു പിടിക്കലാണോ അപ്പസ്തോല പിൻഗാമികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രേക്ഷിത വേല. അടിയുറച്ച ക്രൈസ്തവ വിശ്വാസ്സത്തിന്റെ പ്രതീകങ്ങളായി ലോകത്തിനു മാതൃകയും കത്തോലിക്കാ സഭയ്ക്ക് എന്നും എക്കാലവും മുതൽക്കൂട്ടായി സംഭാവനകൾ നൽകുകയും ചെയ്യുന്ന ക്നാനായ സമൂഹത്തിനെതിരെ നടത്തുന്ന പരാക്രമങ്ങൾ നിങ്ങളിലെ സത്യവിശ്വാസ്സത്തിന്റെ കുറവ് തന്നയാണ്. നിങ്ങൾ ക്രിസ്ത്യാനിയെങ്കിൽ സഭയുടെ ചരിത്രവും പാരമ്പര്യവും എന്താണന്ന് അറിയുമെങ്കിൽ ഒരിക്കലും ഒരു അപ്പസ്തോല പിൻഗാമിയുടെ അടുത്തുനിന്നും ക്നാനായക്കാർക്ക് ഒരു പീഡനവും ഏൽക്കേണ്ടി വരില്ല.

ജയ്മോൻ നന്ദികാട്ട്

ചിക്കാഗോ



Categories: Uncategorized

1 reply

  1. ക്നാനായക്കാരുടെ തനിമയ്ക്കും സ്വവംശ വിവാഹരീതിക്കുമെതിരായി ചിലർ നടത്തുന്ന നീക്കത്തിനെതിരെ നാം ജാഗരൂകരാവുകയും യഥാസമയം പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. ക്നാനായക്കാർ മറ്റു ക്രിസ്ത്യനികളേക്കാളുമോ , മറ്റു മനുഷ്യരെ അപേക്ഷിച്ചോ ഉന്നതരാണെന്ന് അവകാശപെടുന്നില്ല. കുലമഹിമയല്ല മനസിന്റെ നന്മയാണ് ഒരുവനെ ദൈവ തിരുമുമ്പിൽ ഉൽക്രുഷ്ടനാക്കുന്നത്. എന്നാൽ നൂറ്റാണ്ടുകളായി തുടരുന്ന തനിമയും സ്വവംശ വിവാഹനിഷ്ഠയും പാരമ്പര്യങ്ങളും ഈ സമുദായത്തെ അനന്യരാക്കുന്നു. ക്നാനായക്കാർ യഹൂദരല്ല, എന്നാൽ യെഹൂദ വംശജരായ ക്രിസ്ത്യാനികളാണ്. ക്നാനായക്കാർ ഒരു സഭാവിഭാഗമല്ല, എന്നാൽ ഒരു സമുദായമാണ്. ഈ സമുദായം കത്തോലിക്കാ സഭയുടെ ഘടകമായ സീറോ മലബാർ സഭയിലെ കോട്ടയം രൂപതയിലും യാക്കോബായ സഭയിൽ ചിങ്ങവനം ഭദ്രാസനതിലുമായി വ്യാപിച്ചു കിടക്കുന്നു. വി. പത്രോസ് ഇടയനായിരുന്ന ആദിമ സഭയിൽ തന്നെ ഹെബ്രായരും ഗ്രീക്കുകാരും എന്ന രണ്ടു വിഭാഗക്കരുണ്ടായ്രുന്നു. (അപ്പ. പ്രവ.6.1) പിന്നീട് പല വംശത്തിലും ഭാഷയിലും ഗോത്രങ്ങളിലും പെട്ടവർ ക്രിസ്തുമാർഗതിലേക്ക് വന്നു. അവരെല്ലാം വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ഉള്ളവരായിരുന്നു. അതുകൊണ്ടാണല്ലോ കത്തോലിക്കാ സഭയിൽ വ്യത്യസ്ത റീതിലുള്ള കുർബാന ക്രമം ഉള്ളത്. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്തവർ എങ്ങനെ യേശുവിന്റെ സഭയാകും എന്ന് ചോദിക്കുന്നവർ മറ്റു ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ പെട്ടവരെ സ്വന്തം ഇടവകയിലേക്ക് ചേർക്കുമോ ? സാർവത്രീക സഭയെന്നാൽ കത്തോലിക്കാ സഭ മാത്രമാണോ? എല്ലാ മനുഷ്യരെയും പള്ളിയിൽ ഉൾക്കൊള്ളണമെന്ന് വാദിക്കുന്നവർ എന്തുകൊണ്ട് അകതോലിക്കരെ വി. കുർബാന സ്വീകരണത്തിൽ നിന്നും വിലക്കുന്നു. പോർടുഗീസുകാർ വന്നു സമ്മർദം ചെലുത്തി മാർത്തോമ ക്രിസ്ത്യാനികളെ റോമാ നുകത്തിൽ കെട്ടിയതുവരെ കേരള സുറിയാനി സഭയുടെ ഭരണപരവും ഭൗതീകവുമായ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതു അൽമായരായിരുന്നു. വൈദീകർ അത്മീയ കാര്യങ്ങളിൽ മാത്രം വ്യാപ്രുതരായി. റോമ സഭയിലേക്ക് കേരള സുറിയാനി സഭയെ അധാർമീകമയി വെച്ച് കെട്ടുന്നതിലുള്ള എതിർപ്പായിരുന്നു ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യം. അപ്പോൾ മുതൽ തുടങ്ങിയതാണ്‌ വൈദേശിക മേൽക്കോയ്മയും നമ്മുടെ അസ്ഥിത്വതിൻ മേലുള്ള കടന്നക്രമണവും. കേരള സഭയുടെ പാരമ്പര്യവും തനിമയും ക്നാനായ കുടിയേറ്റവുമായി അഭേദ്യമായി ബന്ദപ്പെട്ടിരിക്കുന്നു. 1599 ലെ ഉദയം പേരൂർ സൂനഹദൊസുവരെ കേരള സുറിയാനി സഭയുടെ അത്മീയ തലവൻ മാർപാപ്പ അല്ലായിരുന്നെന്നും കിഴക്കാൻ സഭകളുടെ തലവനായിരുന്ന സെലുസിയ സ്റെഫിസോണിലെ പാത്രിയാർകീസ് ആയിരുന്നു എന്നും, ഭൌതീക ഭരണ തലവൻ ആർക്കിദിയോക്കൻ ആയിരുന്നെന്നും അറിയുക. ക്നാനായക്കാർ ക്രിസ്തീയവിശ്വാസവും സ്ലൈഹീക പാരമ്പര്യവും പിന്തുടരുന്നു എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ലേ കത്തോലിക്കാ സഭ ക്നാനാനായക്കാർക്ക് വേണ്ടി പ്രത്യേകമായി കോട്ടയം രൂപത അനുവദിച്ചു തന്നത്. ക്നാനായക്കാർ പാരമ്പര്യമായി പിന്തുടരുന്ന ആചാര രിതികൾ തുടരുന്ന വിധം സഭാ സംവിധാനം ചിട്ടപ്പെടുത്തേണ്ടത് കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തം ആണ്. ഇടവകയും രൂപതയും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമല്ലെന്നും സഭയുടെ ഭരണ നിർവഹനതിനായി ആവിഷ്ക്കരിച്ച സംവിധാനമാണെന്നും വിമർശകർ മനസ്സിലാക്കേണ്ടുതുണ്ട്. സത്യ വിരുദ്ധമായി ബൈബിൾ വ്യാഖ്യാനിച്ചു മത പ്രചരണം നടത്തുന്നവരാണ് സഭയിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കുന്നത്‌. യെഹൂദരായിരുന്ന യേശു നാഥന്റെ ശിഷ്യന്മാർ യെഹൂദ ആചാരങ്ങൾ പാലിച്ചിരുന്നു. യെഹൂദരും വിജാതീയരും വംശീയമായ ഭിന്നത നിലനില്ക്കെ തന്നെ ആദിമസഭയിൽ ഒരുമിച്ചു വിശ്വാസ സമൂഹമായി കഴിഞ്ഞത് വി. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവരാജ്യസന്ദേശം ഉൽഘോഷിക്കാൻ യേശു പരസ്യ ജീവിത കാലത്ത് 72 ശിഷ്യന്മാരെ തെരഞ്ഞെടുത്തു അയച്ചു. ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഇടയിലേക്ക് മാത്രമാണ് അവർ അയയ്ക്കപ്പെട്ടത്‌. (മത്തായി 10, 6.) ഉഥാനതിനുശേഷം സുവിശേഷ പ്രഘോഷണത്തിനായി യേശു ചുമതലപ്പെടുത്തിയത് കർത്താവ്‌ തെരഞ്ഞെടുത്തു പരീശീലനം നല്കി പ്രത്യേക അധികാരങ്ങളും വരങ്ങളും നൽകിയ അപ്പസ്തോലെന്മാരെയായിരുന്നു. അതും പരിശുദ്ധ ആൽമാവിനാൽ അഭിഷിക്തരായത്തിനു ശേഷം മാത്രം. പിന്നീട് അപ്പോസ്തോലസഘതോട് ചേർ ക്കപ്പെട്ട വി. പൌലോസും അപ്പോസ്തോലൻമാരുടെ ശിഷ്യന്മാരും മാത്രമാണ് ഇതിനു അപവാദം. സൽപ്രവര്തികളിലൂടെ ഗുരുവിനു സാക്ഷ്യം വഹിച്ചു ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും പ്രേഷിത ദൗത്യം. ( മത്തായി 5,16) അതാണല്ലോ കേരള സുറിയാനി സഭയുടെ പാരമ്പര്യം. പരമഗുരുവായ യേശുവിനെ ശിഷ്യപ്പെടാൻ ആരെങ്ങിലും ആഗ്രഹിക്കുന്നുവെങ്ങിൽ അതിനു എല്ലാവിധ സഹായങ്ങളും ചെയ്യാൻ ക്നാനായക്കാർ ഒരുക്കമാണ്. പക്ഷെ ക്രിസ്തുവിനെ അനുഗമിക്കാൻ ഒരാൾ ക്നാനായ ഇടവകയിൽ ചേരേണ്ട കാര്യമുണ്ടോ. സഭ ക്രിസ്തുവിന്റെ മൌതീക ശരീരമാണന്നിരിക്കെ ക്നാനായ സമുദായം വിട്ടു പൊയവർ തിരികെ കയറാൻ എന്തിനു വ്യാകുലപ്പെടുന്നു. ഈ സമുദായത്തിന്റെ ഒരുമയും തനിമയും മറ്റു വിഭാഗക്കാർക്ക് പ്രചൊദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

Leave a Reply to Johnson MadampamCancel reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading