ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം ഒന്ന്.

modi-cardinal-bishop-e1424349702616

FullSizeRenderഅനുസ്സരണ വ്രതം കമിഴ്ന്ന് കിടന്ന് എടുത്ത അഭിവന്യ ഭരണിക്കുളങ്ങര പിതാവിന് പരിശുദ്ധ സിംഹാസ്സനത്തിൽ നിന്ന് പ്രത്യേക ഇളവ് കിട്ടിയെന്ന് തോന്നുന്നു. തുടർച്ചയായ അധികാര ദുർവിനിയോഗവും അനുസ്സരണക്കേടും കാട്ടുന്ന പിതാവിനെ കൂച്ചുവിലങ്ങിടാൻ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവിന് സാധിക്കാതെ വരുന്നു. ഭരണിക്കുളങ്ങര പിതാവിന്റെ സഭാവിരുദ്ധ പ്രവർത്തനവും മേജർ ആർച്ച് ബിഷപ്പിന്റെ അധികാരത്തെ പരസ്സ്യമായി ധിക്കരിക്കുന്നതും ചോദ്യം ചെയ്യന്നുതും സഭയിൽ അനുവതനീയവും മൌലീക അവകാശങ്ങളിൽ പെടുന്നതും ആണങ്കിൽ എന്തുകൊണ്ട് സഭയുടെ അടിത്തട്ടിൽ കിടക്കുന്ന അൽമായർക്ക് കൊടുക്കുന്നില്ല. സ്വന്തം അധികാര ചിന്നങ്ങൾ ഉള്ള ലറ്റർ ഹെഡിൽ ആശംസ്സകളും ഭാവുകങ്ങളും അനുഗ്രഹങ്ങളും എഴുതി കോട്ടയം രൂപതയേയും ക്നാനായക്കാരെയും നശിപ്പിക്കാനും അപകീർത്തിപ്പെടുത്താനും നടക്കുന്നവർക്ക് പിന്തുണയേകുമ്പോൾ 1911 ൽ പരിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പ മുതൽ പതിനൊന്നാം പീയൂസ്സ് മാർപ്പാപ്പ , പന്ത്രണ്ടാം പീയൂസ്സ് മാർപ്പാപ്പ , വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ തുടങ്ങി മാർ ആലഞ്ചേരി പിതാവ്, മാർ അങ്ങാടിയത്ത് പിതാവ് എന്നിവരുടെ തീരുമാനങ്ങളെയും കൽപ്പനകളെയും ആണ് പരസ്സ്യമായി ചോദ്യം ചെയിത് അപമാനിക്കുന്നത്. 2015 വർഷത്തെ കത്തോലിക്കാ സഭയുടെ തീരുമാനങ്ങളേയും അസ്ഥിത്വത്തെയും ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന അഭിവന്യ ഭരണിക്കുളങ്ങര പിതാവ് അന്തിക്രിസ്തു ആണന്ന് ജനങ്ങൾ ചിന്തിച്ചാൽ എങ്ങിനെ കുറ്റം പറയാൻ കഴിയും. കത്തോലിക്കാ സഭയുടെ നാളിതുവരെയുള്ള പാരമ്പര്യവും കീഴ്വഴക്കങ്ങളും തെറ്റും അത് തിരുത്തേണ്ടതും ആണങ്കിൽ ഫ്രാൻസ്സീസ്സ് പാപ്പയെ മാറ്റി പത്രോസിന്റെ പരിശുദ്ധ സിംഹാസ്സനത്തിൽ ഉപവിഷ്ടനാകണ്ട പിതാവ് ആണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവ്. അങ്ങിനെയുള്ള പിതാവ് എന്തിനാണ് കഴിഞ്ഞ വർഷം ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ കത്രീഡൽ പള്ളിയിലെ പ്രധാന തിരുന്നാളിന് വന്നപ്പോൾ ദിവസ്സങ്ങളോളം വിരലിൽ എണ്ണാവുന്ന ക്നാനായ വിരുദ്ധ ലോപിയുടെ ബയിസ്സ്മെന്റിൽ കയറിയിറങ്ങി നിരങ്ങി ആധിധേയത്വം സ്വീകരിച്ചതും വിലക്കപ്പെട്ട കനികൾ ഭക്ഷിക്കുകയും ഒറ്റുകാരൻ യൂദാസ്സുകളുടെ  കിഴികൾ വാങ്ങിക്കുകയും ചെയിതത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കറുത്ത കിഴികൾ കാലങ്ങളായി പിതാവ് വാങ്ങിച്ചിരുന്നു എന്ന് പറയുന്നതും ഇന്ന് ചെയ്യുന്ന സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ പെയിഡ് സർവീസ്സിന്റെ ഭാഗമാണ് എന്ന് പറയുന്നതും. കാക്കനാഡ് സിനഡ് ആവശ്യപ്പെട്ടാൽ ഏത് കമ്മീഷന് മുൻപിലും ഭരണിക്കുളങ്ങര പിതാവിനെതിരെ തെളിവുകൾ നൽകാൻ ഞാൻ തയ്യാറാണ്.

കാക്കനാട് സിനഡിൽ പാരലൽ അധികാര സിൻഡിക്കേറ്റ് വളർത്തിയെടുത്ത് സഭയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ശക്തമായ ലോപിയുടെ പ്രകടമായ കണ്ണി മാത്രമാണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവ്. കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്ന എന്റെ കഴിഞ്ഞ ലേഖനത്തിൽ വിറളിപൂണ്ട പിതാവ് ചിക്കാഗോയിലെ തന്റെ നിഗൂഡ ടീമിനെ വിളിച്ച് ഇമെയിൽ പുറത്താക്കിയതിനെ ശക്തമായി വിമർശിച്ചു. കഴിഞ്ഞ വർഷം വിവാതമായ  കാക്കനാട് സിനഡ് കഴിഞ്ഞ ഉടനെ നടത്തിയ അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ ഫോണ്‍ കോൾ ഹിസ്റ്ററിയും ഇമയിലുകളും പരിശോധിച്ചാൽ മാത്രം ആലഞ്ചേരി പിതാവിനേയും സിനഡിനേയും ധിക്കരിക്കുന്നതിന്റെയും സഭാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും വ്യക്തമായ തെളിവുകൾ ലഭിക്കും. കന്യകയുടെ രക്തം കൊണ്ട് അരമനയിൽ പുണ്ണ്യഹം നടത്തിയ കൊച്ചി രൂപതയുടെ ബിഷപ്പ് തട്ടുങ്കൽ പിതാവിനെയും നോണ്‍ കാത്തലിക്ക് വൈദീകനെ ബിഷപ്പ് ആയി അഭിക്ഷേകം ചെയിത അലഹബാദ് ബിഷപ്പ് ഇസിദോർ ഫെർണണ്ടാസ്സ് പിതാവിനെയും കത്തോലിക്കാ സഭയ്ക്ക് EXCOMMUNICATE ചെയ്യാമെങ്കിൽ തുടർച്ചയായ വെല്ലുവിളികൾ ഉയർത്തുന്ന അഭിവന്യ ഭരണിക്കുളങ്ങര പിതാവിനെ എന്ത് ചെയ്യണം. ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഭരണിക്കുളങ്ങര പിതാവിന്റെ ഏറ്റവും വലിയ ജീവിത ലക്ഷ്യം എന്നത് ക്നാനായ സമുധായത്തെ ഈ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യുകയെന്നതാണ് എന്ന് തോന്നുന്നു. എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന് കരുതുന്ന പിതാവ് ക്നാനായ സമുദായത്തിന്റെ സവിശേഷതകളും പ്രത്യേകതകളും സഭയിലെ സംഭാവനകളും എന്ത് കൊണ്ട് കാണുന്നില്ല. ക്നാനായക്കാർ തങ്ങൾ സവർണ്ണരായോ മറ്റുള്ളവരിൽ നിന്ന് ഉന്നത ശ്രേണിയിൽ നിൽക്കുന്നവരായോ സ്വയം കരുതുന്നില്ല. മറിച്ച് തങ്ങളുടെ പ്രത്യേകതകൾ സംരക്ഷിച്ച് ഒതുങ്ങിക്കൂടി കടമകൾ നിർവഹിച്ച് ജീവിക്കുന്നവരാണ്. ഇതിൽ ആർക്കും അസ്സൂയ തോന്നണ്ട കാര്യം ഒന്നുമില്ലന്ന് മാത്രമല്ല ആർക്ക് വേണമെങ്കിലും സ്വന്തം കർമ്മം കൊണ്ട് ക്നാനായക്കാരേക്കാൾ ഉന്നത ശ്രേണിയിൽ എത്തുകയും ചെയ്യാം. ഭാരതത്തിലെ ഓരോ ക്രൈസ്തവന്റെയും വിജയത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നവരാണ് ക്നാനായക്കാർ. ഇവിടെ ആർക്കും ക്നാനായാക്കാരുടെ മുൻപിൽ അപകർഷതാ ബോധം ഉണ്ടാകേണ്ടതില്ല. സ്വയം ചെറുതായി മറ്റുള്ളവർ വലുതാകുന്നത് കാണുന്ന പവിത്രമായ സവിശേഷതകൾ ഉള്ള കുടിയേറ്റ പ്രേക്ഷിത ക്നാനായ ജനതയേക്കാൾ മുൻപിൽ ആണ് തങ്ങൾ മറ്റുള്ളവർക്ക് സ്ഥാനം കൊടുക്കുന്നത്.

കോട്ടയം പിതാക്കന്മാരിൽ നിന്ന് വ്യത്യസ്ഥമായി എന്തുകൊണ്ടാണ് ഭരണിക്കുളങ്ങര പിതാക്കന്മാർ പെരുമാറുന്നതും പ്രവർത്തിക്കുന്നതും എന്ന് പലപ്പോഴായി ചിന്തിച്ചപ്പോൾ മനസ്സിലാകുന്നത് തങ്ങളുടെ പാരമ്പര്യത്തിൽ ഉള്ള വ്യത്യാസ്സം തന്നെ. ആയിരക്കണക്കിന് വർഷങ്ങളുടെ പൈതൃകത്തിലൂടെയും പാരമ്പര്യത്തിലൂടെയും കൈമുതലായ വിശ്വാസ്സ തീഷ്ണതയുടെ പ്രോജ്ജ്വലമായ മുഖമുദ്രയാണ് കോട്ടയം പിതാക്കന്മാരിൽ കാണുന്നത്. അവരുടെ നാവിലൂടെ സ്ഫുരിക്കുന്നത് പ്രവാചക ശബ്ദത്തിന്റെ തീനാളങ്ങൾ തന്നെയാണ്. ഉറഹാ മാർ ഔസേപ്പിലൂടെ തുടങ്ങി അഭിവന്യ മാർ മൂലക്കാട്ട് പിതാവിൽ എത്തി നിൽക്കുന്നത് യഥാർത്ഥ അപ്പസ്തോലന്മാരുടെ പരിശുദ്ധമായ കൈവയ്പ്പുകളാണ്. മാർ മാക്കിൽ പിതാവിലൂടെ ക്നാനായക്കാർക്ക് പരിശുദ്ധ പത്താം പീയൂസ്സ് പാപ്പ കൊടുത്ത അംഗീകാരം, ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് വൈക്കം സത്യഗ്രഹത്തിൽ ഉണ്ടാകാമായിരുന്ന മതമൈത്രിയുടെ തകർച്ച ഇല്ലാതാക്കാൻ കേരളത്തിൽ സർവ്വസമ്മതനായ ചൂളപ്പറമ്പിൽ പിതാവിന്റെ കോട്ടയം അരമനയിൽ വന്ന് മഹാത്മാഗാന്ധിയുടെ കൂടിയാലോചനകൾ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ അതിഭയങ്കരമായ പട്ടിണിയും പരിവെട്ടവും മാറ്റാൻ കണ്ടോത്ത് ജോസഫ് സാറിനെ കൂട്ടി നടത്തിയ അതി സാഹസ്സീകമായ മലബാർ കുടിയേറ്റത്തിലൂടെ കേരളത്തിലെ ക്രൈസ്തവർക്ക് കാട്ടിക്കൊടുത്ത നവോദ്ധാനത്തിന്റെ മഹനീയ മാതൃകകൾ, ആതുരാലയങ്ങളും പള്ളിക്കുടങ്ങളും സ്ഥാപിച്ച് അഭിവന്യ തറയിൽ പിതാവ് നടത്തിയ വിജ്ഞാന വിസ്ഫോടനവും, ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ ഭേതിച്ച് ലോക ജനത ലോകം മുഴുവൻ യാത്രചെയ്യുകയും കുടിയേറുകയും ചെയിതപ്പോൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളുടെ ആൽമീയ ഉന്നതിക്കായി മിഷനുകളും ക്രൈസ്തവ കൂട്ടായ്മകളും ഉണ്ടാക്കി വിശ്വാസ്സ വിപ്ലവം തന്നെ സൃഷ്ടിച്ച കുന്നശ്ശേരി പിതാവും, ഇന്ന് സീറോ മലബാർ സിനഡിലെ സ്ഥിരാങ്ങമായി ലോകാദരണീയനായി ഘനഗാംബീര്യത്തോടെ അനിഷേദ്ധ്യനായി നിൽക്കുന്ന അഭിവന്യ മൂലക്കാട്ട് പിതാവുമൊക്കെ മറ്റുള്ള പിതാക്കന്മാരിൽ നിന്ന് വ്യത്യസ്തരായി നിൽക്കുന്നത് തങ്ങൾക്ക് പാരംബര്യമായി കൈമുതലായ വിശ്വാസ്സത്തിന്റെ തീഷ്ണതയിൽ നിന്നാണ്. പ്രവാചകരാൽ നയിക്കപ്പെട്ട ദൈവ ജനത്തിന് താങ്ങും തണലും ആശ്വാസ്സവും നേതൃത്വവും നൽകാൻ ഉടയതമ്പുരാൻ എന്നും നല്ല ഇടയന്മാരെ തന്നെയാണ് ക്നാനായ സമുധായത്തിന് നൽകിയിട്ടുള്ളതും ഇന്നും നൽകിയിരിക്കുന്നതും.

തുടരും………………………………………………….

                                           
ജയ്മോൻ നന്തികാട്ട്

ചിക്കാഗോCategories: Uncategorized

5 replies

 1. ഞങ്ങളുടെ പൂർവികെർ കോട്ടയത്തുള്ള അവരുടെ വീടും സ്ഥലവും വിറ്റ് Malabar യിൽ സ്ഥലം വാങ്ങിക്കാൻ അരമനയിൽ കാശുകൊടുത്തു പക്ഷെ സഭ 2 രൂപ 1 acre വാങ്ങിച്ച സ്ഥലം 1 acre 8 രൂപ വച്ചാണ് കുടിയേറ്റ കാരക് വിറ്റത്‌. പൂക്കയം estate എങ്ങനെ ഉണ്ടായതു ആണ് എന്ന് കണ്ടോത് എവിടെയെങ്കിലും എഷുതി വച്ചിടുണ്ടയിരികും. മരിച്ചവർ എല്ലാ സതിയവും പറഞ്ഞിട്ടാണ് പോയത് അതുകൊണ്ട് കൂടുതെൽ ഊകാൻ വരരുതേ

 2. മലബാർ സഭാംഗങ്ങളുടെ ആൽമീയ ഉന്നതിക്കായി മിഷനുകളും ക്രൈസ്തവ കൂട്ടായ്മകളും ഉണ്ടാക്കി വിശ്വാസ്സ വിപ്ലവം തന്നെ സൃഷ്ടിച്ച കുന്നശ്ശേരി പിതാവും? ഞാൻ Malabar കാരെൻ ആണ് ഒരു പട്ടി പിതാവും ഞങ്ങളെ സംരഷിചിടില്ല .അതുപറഞ്ഞു Malabar ചെന്നാൽ നിന്റെ ഒക്കെ പിതാവ് ആട്ട് കൊള്ളും . കുടിയേറ്റ കാര് പട്ടിണി കൊണ്ട് രോകം കൊണ്ടും മരിച്ചുകൊണ്ടിരുന്നപോൾ 100 രൂപക്ക് monthly 10 % പലിശ വാങ്ങിച്ചാണ് സഭ സഹായിച്ചത് . അങ്ങനെ ഒത്തിരി ജനം കൂടുതെൽ നശിച്ചു പോയി. പിന്നെ കഷ്ട പെട്ടാണ് കുടിയേറ്റ കാര് രേക്ഷ പെട്ടത്. ബുദ്ധി ഉണ്ടായിരുന്നത് കൊണ്ട് മാത്രം. ഞാൻ കുടിയേറ്റത്തിന്റെ രണ്ടാം തലമുറ ആണ്. എനിക്ക് എല്ലാം അറിയാം. മലബാറിലെ കുടിയേറ്റക്കാർ കഷ്ട പെട്ട് ഉണ്ടാക്കിയ പള്ളി സ്വത്ത്‌ കൊണ്ടാണ് നിന്റെ ഒക്കെ പിതാക്കേൽ അടിച്ചു പൊളിച്ചു കൂത്താടി ജീവികുന്നത്. ഇന്ന് മലബാറിലെ എല്ലാ വീട്ടിലും IT കാര് ഉള്ളത് കുടി യെറ്റകാരു തന്റേടം ഉള്ളവരും ബുദ്ധി ഉള്ളവരും ആയിരുന്നു അല്ലാതെ അവരുടെ തലമുറയെ ഒത്തിരി കാശുള്ള കള്ള് കച്ചവട കാര് ആകിയില്ല. അതുകൊണ്ട് ഞങ്ങൾ പിതാക്കളുടെ അടിമകേൽ അല്ലാ

 3. Why non Knanaya bishops are thinking Knanaya people are upper cast community in Catholics in India?

 4. ശേരികും പറഞ്ഞാൽ 30 വര്ഷം മുന്പ് ബ്രാഹ്മണ കുടുംബത്തിൽ ഉള്ള ഒരു വെക്തി ചെറുമൻ കുടുംബത്തിൽ നിന്നും കല്ലിയണം കഴിച്ചാൽ യെന്ധാണ് നടന്നിരുന്നത് അതുപോലെ ആണ് ഇപ്പോൾ ക്നാനായ catholics മറ്റു catholics യിൽ നിന്നും കല്ലിയണം കഴിച്ചാൽ. അവരെ പുറത്താക്കും പിനീട് മരിച്ചാൽ പോലും അവരുടെ മാതാ പിതാകളുടെ കുടുംബ കല്ലറയിൽ അടക്കാൻ പോലും അനുവതികുകയില്ല. അത് ഭയന്ന് ഇതിൽ നിന്നും കല്ലിയണം നടകാതെ 45 വയസ്സ് കഴിഞ്ഞു നില്കുന്ന ഒത്തിരി ആൾകാർ ഈ സഭയിൽ ഉണ്ട്. അയുതം ഇല്ലാതെ അന്ധ വിശ്വാസം കൊണ്ട് തലമുറയെ കൊല്ലാതെ കൊല്ലുന്ന ഇത്തരം ആചാരങ്ങൾക് എതിരെ social media പ്രിതികരികണം. ഇവര് Israel നിന്നും വന്നവർ ആണ് royal blood ആണ് മറ്റു catholics dirty blood ആണ് അവരെ touch ചെയുതാൽ അശുദ്ധം ആകും എന്ന് ഇവരുടെ കുട്ടികളെ അടക്കം പറഞ്ഞു വിസ്വസിപികുന്നു . ഇവരുടെ school ആയാ sacred ഹാർട്ട് kottayam പഠിക്കുന്ന ഒരു കുട്ടി എന്റെ timeline യിൽ post ചെയുത comment താഴെ കൊടുക്കുന്നു
  MR ALEX YOU ARE POOR INDIAN HINDU BLOOD BUT WE KNANAYA ARE ROYAL BLOOD AND DESECNDENTS OF DAVID AND JESUS FROM THE LAND OF ISRAEL AND SYRIA .YOU ARE JEALOUS OF US THATS WHY YOU ARE ENTERING INTO NONE OF U R BUSINESS.TATZ A BIG PROOF 4 U R JEALOUS .PLS MIND U R JOB AND GET LOST.WE ROYAL BLOODS WILL THINK ABOUT US

 5. You sound like a psychic. you need a psychological evaluation.treatment for paranormality and history education. What do you know about pope pius the 11th?.If there were knanayas in Nazi germany,hitler would have put them in gas chamber and killed them.Pope pius the 11th was a supporter of Nazi germany.

  If you have the guts to debate with me, write to me.

  Pious Thomas Madayanakavil.

Leave a Reply

%d bloggers like this: