ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം രണ്ട്.

ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം രണ്ട്.

 article-2113531-121F9A67000005DC-16_233x384

“നിങ്ങളാരും പേടിക്കണ്ട ആരും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. കാക്കനാട് സിനടിനോ ആലഞ്ചേരി പിതാവിനോ സീറോ മലബാർ സഭയുടെ അധികാര പരിധിക്ക് വെളിയിൽ ഒന്നും ചെയ്യാൻ അധികാരം ഇല്ല. എല്ലാം റോമിന്റെ അടിയിൽ ഭദ്രമാണ്. 1986 ലെ റെസ്ക്രിപ്റ്റ് ആണ് അന്തിമം, അത് ഇനി ആരും തൊടില്ല. ”  ഇത് പറയുന്നത് വേറെ ആരുമല്ല നമ്മുടെ അഭിവന്യ ഭരണിക്കുളങ്ങര പിതാവ് തന്നെ. ചുരുക്കി പറഞ്ഞാൽ കാക്കനാട് മാത്രമല്ല റോമും ഭരിക്കുന്നത് നമ്മുടെ ഇമ്മിണി വലിയ തൊപ്പിയും വച്ച് നടക്കുന്ന ഭരണിക്കുളങ്ങര പിതാവ് തന്നെ. ചിക്കാഗോയിലെ ചില മണ്ടൻ ശിരോമണികളെ പറഞ്ഞു മനസ്സിലാക്കി വപ്പിച്ചിരിക്കുന്നത് ആലഞ്ചേരി പിതാവിന് ശേഷം അടുത്ത കാക്കനാടിന്റെ അധിപൻ ഇദ്ദേഹമായിരിക്കുമെന്നാണ്. എന്തിന് ഇത്രയും എളിമ കാണിക്കുന്നു ഫ്രാൻസ്സീസ്സ് പാപ്പയ്ക്ക് ശേഷം അടുത്ത മാർപ്പാപ്പ ആകുമെന്ന് പറയാമായിരുന്നില്ലേ.

1-NEW സീറോ മലബാർ സഭയ്ക്ക് പറ്റിയ അബദ്ധം

 സാധാരണ ജനങ്ങൾ ചിന്തിക്കും അമേരിക്കയിൽ കുറേക്കാലം ജീവിച്ച പേരിന്റെ വാലറ്റത്ത്‌ ഒത്തിരി ഡിഗ്രികൾ എഴുതി വയ്ക്കുന്ന ഒരു പിതാവിന് ഒട്ടും വിവരം ഇല്ലാതിരിക്കുമോയെന്ന്. തീർച്ചയായും ഒത്തിരി പഠിച്ച പിതാവ് തന്നെയാണ് ഇദ്ദേഹം. പക്ഷേ മൂന്ന് കാര്യങ്ങൾ ഇദ്ദേഹത്തിന് വലിയ തിട്ടമില്ല. ഒന്ന് ആരാണ് ക്നാനായക്കാർ എന്നത്. രണ്ട് അദ്ദേഹത്തിന് കിട്ടിയ താലന്തിന്റെ വിലയും നിലയും എന്തെന്ന്. മൂന്നാമത് ആർക്ക് വേണ്ടിയാണ് ഇദ്ദേഹം വക്കാലത്ത് പിടിക്കുന്നതും അവരുടെ പ്രശ്നങ്ങൾ എന്താണ് എന്നതും. വളരെ ചെറുതായി ഇക്കാര്യങ്ങൾ ജനങ്ങളെ മനസ്സിലാക്കി തരാൻ ആണന്ന് തോന്നുന്നു ക്നാനായ സമുദായത്തെ നഖശികാന്തം എതിർക്കുന്ന ഒരു ക്നാനായ ജ്യേഷ്ഠ സഹോദരൻ പതിവ് പോലെ എന്റെ ലേഖനത്തിന്  ഒരു മറുപടി കത്ത് പൊതുജനത്തിന് അയച്ചിരിക്കുന്നു. അലക്സ്സ് കാവുമ്പുറം എന്ന ഈ  ക്നാനായ ജ്യേഷ്ഠ സഹോദരന്റെ തന്നെ എടുത്ത് പരിശോധിക്കാം:

For Knanaites who believe Kna means endogamy, opposing the practice of exclusion is an act of enemy and for destroying Knanaya. That is why they treat Archbishop Bharanikulangara and KANA as enemies of Knanaya. Contrary to what Jaimon thinks, Mar B and KANA are trying to save the community from destruction by ending the practice of exclusion. Since many of our children are getting married outside, supporters of endogamy are the enemies and destroyers of the Kna community.

ക്നാനായ സമുദായത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും എതിരായി സമുധായത്തിന് വെളിയിൽ നിന്നും വിവാഹം കഴിക്കുന്ന വ്യക്തിയും അദ്ധേഹത്തിന്റെ ജീവിത പങ്കാളിയും കുട്ടികളും അവരുടെ കുട്ടികളും അവരുടെ ജീവിത പങ്കാളിയും പിന്നെ അവരുടെ കുട്ടികളും……………………………. ഇങ്ങനെ എല്ലാവരെയും ക്നാനായ എന്ന് വിളിച്ചാൽ സീറോ മലബാർ പാരമ്പര്യത്തിൽ ഉള്ളവരെ എന്ത് വിളിക്കും  ? അപ്പസ്തോല പൈതൃകത്തിലൂടെയും സുറിയാനി പാരമ്പര്യത്തിലൂടെയും ജനിച്ച് വളർന്ന് ക്രൈസ്തവ വിശ്വാസ്സം ഭാരതമണ്ണിൽ കൊണ്ട് വന്ന് നട്ട് വളർത്തിയവരും  അതേ പൈതൃകവും പാരമ്പര്യവും പകർന്ന് കൊടുത്ത് ഉണ്ടാക്കിയ ഒരു ജനതയും ഈ മണ്ണിൽ മറ്റുള്ളവരുമായി ലയിച്ചു ചേർന്ന് ഉണ്ടായ ജനവും കൂടിയല്ലേ സീറോ മലബാർ ഉണ്ടായത്. പുറത്തു പോയവരും അകത്തു കടന്നു കൂടാൻ ശ്രമിക്കുന്നവരും എല്ലാം ഉൾപ്പെടുന്ന ഒരു ജനതയെ എങ്ങിനെ ക്നാനായ എന്ന് വിളിക്കും  ? സീറോ മലബാർ സഭയുടെ നിർവചനം എന്തെന്ന് ചോതിച്ചു മനസ്സിലാക്കുക. ഏതൊരു ക്നാനായ കത്തോലിക്കനും സീറോ മലബാറുകാരനാണ്. എന്നാൽ ഒരു റീത്തുകാരനും ക്നാനായ കത്തോലിക്കാൻ ആകാൻ പറ്റില്ല.

” Mar B ” അൽപ്പം ബുദ്ധി കൂടിയ “B” യാണന്നു പലർക്കും അറിയില്ലായെന്ന് തോന്നുന്നു. ലത്തീൻ കാരുടെ കപ്പാസ് എടുക്കാൻ പാകത്തിന് ഒരു EQUATION തൊടുത്തു വിട്ട പിതാവാണ് അദ്ദേഹം. ഭാരത സഭയിലെ അഭിക്ഷിക്തരുടെ എണ്ണത്തിൽ സീറോ മലബാർ സഭാംങ്ങളുടെ കണക്കുകൾ കാട്ടി ഒരു ഇമ്മിണി വലിയൊരു നമ്പർ ഇട്ടിട്ടുണ്ട് നമ്മുടെ ഈ വലിയ “B” തിരുമേനി. ഇത് ഏറ്റാൽ ലത്തീൻകാരുടെ ആപ്പീസ്സ് പൂട്ടും. ഇതേ ഇമ്മിണി സൂത്രം തന്നെയാണ് Mar “B” യുടെ ക്നാനായ സ്നേഹം. എവിടെയാണ് ഇദ്ദേഹം ക്നാനായ സ്നേഹം ഏതെങ്കിലും തരത്തിൽ പറഞ്ഞിട്ടുള്ളത്  ? ഇദ്ധേഹത്തിന്റെതായ പല കത്തുകളും അഭിപ്രായങ്ങളും പ്രവർത്തികളും പുറത്തു വന്നിരിക്കുന്നത് മുഴുവൻ കടുത്ത ക്നാനായ വിദ്ധ്വേഷം നിറഞ്ഞതും ക്നാനായ സമുദായത്തിന്റെ അന്തകൻ ആകാൻ തനിക്ക് കിട്ടിയ ജന്മം ആണന്ന് കാണിക്കുന്നതും ആണ്. അലക്സ്സ് കാവുംപുറം എടുത്ത് കാട്ടുന്ന ഇദ്ദേഹത്തിന്റെ  ക്നാനായ പ്രേമം സഫലമായാൽ ലോകാവസ്സാനം വരെ സീറോ മലബാർ സഭയ്ക്ക് ക്നാനായ എന്നൊന്ന് ഓർത്ത് വിഷമിക്കേണ്ട.

ഒരു നൂറ്റാണ്ടിന്റെ ആസ്സൂത്രിത ഗൂഡാലോചനയുടെ പ്രകടമായ തെളിവാണ് ക്നാനായ സമുധായത്തെ നിർവചിക്കാനുള്ള ചിലരുടെ ഗൂഡ ശ്രമം. എന്തുകൊണ്ടാണ് സീറോ മലബാർ സഭയെ ക്നാനായ സഭയെന്നും കേരള കൽദായ സുറിയാനി സഭയെന്നും പേര് വിളിക്കാതിരുന്നത്  ? കാരണം ആ പേരിന് ഉടയവർ വേറെ ഉള്ളത് കൊണ്ടും ആ നിർവചനത്തിൽ സീറോ മലബാർ സഭയിലെ ക്നാനായക്കാർ ഒഴികെ ബഹുഭൂരിപക്ഷം പേരും ഉൾപ്പെടില്ലായെന്നത് കൊണ്ടും ആണ്. ഇവിടെ അതി വിദഗ്തമായി വികസ്സിപ്പിച്ചെടുത്ത ലയന പ്രക്രിയ പൂർത്തിയായാൽ തങ്ങളുടെ IDENTITY ക്കായി ഒരിക്കലും ക്നാനായ സമുദായത്തിന്റെ പേര് ഉച്ചരിക്കേണ്ട ആവശ്യകത ഇല്ല. കേവലം എവിടെയെങ്കിലും സഭാ പഠനം നടത്തുന്നവരുടെ REFERENCE ന് മാത്രമുള്ള സാധനമായി തീരും. ചുരുക്കിപറഞ്ഞാൽ ചിലരുടെ STATEMENT കാണുമ്പോൾ കാർന്നവന്മാർ പറയുന്ന “ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്”  എന്നത് എത്രയോ ശരിയെന്ന് തോന്നുന്നു.

“Since many of our children are getting married outside, “ഇതേ കള്ളത്തരം അല്ലേ 1986 ലെ കുപ്പ്രസ്സിദ്ധമായ റെസ്ക്രിപ്‌റ്റ് ഉണ്ടാക്കാവാനും ഉപയോഗിച്ചത്  ? ചിക്കാഗോ അതിരൂപതയിൽ കൊടുത്ത അപേക്ഷയിൽ ഭൂരിപക്ഷ ഒപ്പുകളും കള്ളത്തരങ്ങളും ബാക്കിയുള്ളവ സ്വന്തം കുടുംബത്തിലും സമൂഹത്തിലുമുള്ളവരെ കബളിപ്പിച്ചും ഉണ്ടാക്കിയതല്ലേ. FALSE REPRESENTATION നടത്തിയതിന് തെളിവുകൾ ചിക്കാഗോ അതിരൂപതയുടെ കൈയ്യിൽ ഉണ്ട്. ചിക്കാഗോ അതിരൂപതയും ഒറിയന്റൽ കോണ്‍ഗ്രിഗേഷനും വിരലിൽ എണ്ണാവുന്ന കുബുദ്ധികളുടെ വഞ്ചനക്ക് അടിപ്പെട്ടതാണ് കാരണം. ശരിയായ അന്വേഷണമോ പഠനമോ ഇല്ലാതെ ഇറക്കിയ ഒരു അഭിപ്രായ പ്രകടനവും അതിന്റെ പരിണിത ഫലവുമാണ്‌ നാമിതുവരെ കുപ്പ്രസ്സിദ്ധമായ റെസ്ക്രിപ്‌റ്റ് എന്ന പേരിൽ  കണ്ടത്. ബഹുഭൂരിപക്ഷം പേരും തങ്ങളോടൊപ്പം എന്ന് പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ച അതേ ആൾക്കാർ തന്നെ ഇന്ന് വീണ്ടും വീണ്ടും സഭയെയും മറ്റു സമുധായക്കാരെയും ലോകത്തേയും തെറ്റിദ്ധരിപ്പിക്കുന്നു.

സമുദായത്തിൽ ഉള്ളതിൽ MANY MANY ആൾക്കാരും മക്കളിൽ MANY MANY യും എന്ന് സോഷ്യൽ മീഡിയയിൽ കൂടി കുപ്രചരണം നടത്തുന്നവർ അന്തസ്സായി ആണുങ്ങളെപ്പോലെ അവരെ പൊതുജനസമക്ഷം നിരത്താത്തത് എന്തേ  ? ക്നാനായ കൂട്ടായ്മകളിലും ക്നാനായ പള്ളികളിലും നിറഞ്ഞു തുളുമ്പുന്ന സമുദായ കൂട്ടായ്മ നിങ്ങൾ പറയുന്ന MANY MANY ക്ക് ഉള്ള മറുപടിയാണ്. 2013- 2014 കാലഘട്ടത്തിലെ നോർത്ത് അമേരിക്കൻ ക്നാനായ വിവാഹങ്ങളിൽ 34 ൽ 30 പേരും സ്വസമുദായത്തിൽ നിന്ന് തന്നെയാണ് വിവാഹം കഴിച്ചത്. ഒട്ടും പ്രാവർത്തീകമല്ല എന്ന് പറയുന്ന നോർത്ത് അമേരിക്കയിൽ ആണ് നടക്കുന്നത് എന്ന് ഓർക്കണം. ഈ കണക്കുകൾ തന്നെയാണ് ചില ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ എക്കാലവും സമുദായത്തിൽ നിലനിന്നിട്ടുള്ളത്.

സ്വസമുധായത്തിൽ നിന്ന് വിവാഹം കഴിച്ച യുവദമ്പതികളെയും അവരുടെ മാതാപിതാക്കളെയും ഞാൻ അങ്ങേയറ്റം അഭിനന്നിക്കാൻ ഈ അവസ്സരം ഉപയിഗിക്കുകയും അതുപോലെ സമുധായത്തിന് വെളിയിൽ നിന്ന് തങ്ങളുടെ അഭിരുചിക്കനുസ്സരിച്ചു വിവാഹം കഴിച്ച യുവ മിധുനങ്ങൾക്ക് തറവാട്ടിലെ എല്ലാ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പ്രാർഥനയും വിജയാശംസ്സകളും നേരുന്നു. മാന്യതയോടെ സ്വസ്ഥമായി തങ്ങളുടെ ജീവിത പങ്കാളികളും കുട്ടികളുമായി ജീവിക്കുന്ന പുറത്തു നിന്നും വിവാഹം കഴിച്ചവരുടെ ജീവിതം എടുത്താണ് ചിലർ പന്താടുന്നത്. അന്തസ്സായ ജീവിതം നയിക്കുന്ന ഇവർ ഒരിക്കലും തങ്ങളുടെ ജീവിത പങ്കാളിയെ വെറുപ്പിച്ചും ബുദ്ധിമുട്ടിച്ചും നടക്കാറില്ല. 2013 ൽ കൊട്ടിഘോഷിച്ച് ചിക്കാഗോ സീറോ മലബാർ കത്രീഡൽ പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മഹാ സമ്മേളനത്തിൽ വെറും 48 പേരാണ് പങ്കെടുത്തത്. ആരാണ് എത്ര പേരാണ് അവിടെ  സന്നുഹിതരായിരുന്നത് എന്ന് പറയാതെ കടിച്ചാൽ പൊട്ടാത്ത പ്രമേയങ്ങൾ ആലഞ്ചേരി പിതാവിനെതിരേയും കോട്ടയം രൂപതയ്ക്ക് എതിരെയും പാസ്സാക്കി വിട്ടിട്ട് അതിന്റെ സംഘാടകർ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനായി അന്ന് ആ പരിപാടി  ഉൽഘാടനം നടത്തിച്ച അന്നത്തെ കത്രീഡൽ പള്ളി വികാരിയും ഇപ്പോഴത്തെ സഹായ മെത്രാനുമായ അഭിവന്യ ആലപ്പാട്ട് ജോയിപ്പിതാവിന്റെ പേരും കത്രീഡൽ പള്ളി ഓഡിറ്റോറിയവും ഉപയോഗിക്കുന്നു.

ക്നാനായ സമുധായത്തെ അറിയാൻ പാടില്ലാത്തവരുടെ മനസ്സിന്റെ അഭ്രപാളികളിൽ തെറ്റിദ്ധാരണയും അങ്കലാപ്പും സൃഷ്ടിക്കാൻ കരുതിക്കൂട്ടി നുണകളുടെ ശരവർഷം തീർക്കുന്നവർ നുണകൾ പ്രചരിപ്പിക്കുന്നതും പുറത്തു വിവാഹം കഴിച്ചു മാന്യമായി ജീവിക്കുന്നവരുടെ കുടുംബം തകർക്കുന്ന പരിപാടികളിൽ നിന്നും പിന്തിരിയണം. സ്വന്തം മനസ്സാക്ഷിയനുസ്സരിച്ചു ഇഷ്ടമുള്ള ജീവിത പങ്കാളിയെകൂട്ടി ജീവിക്കുന്നവരുടെ കുടുംബങ്ങളിൽ ഇടിച്ചു കയറി തങ്ങളുടെ കൂടെ ആളെ കൂട്ടാൻ ശ്രമിച്ചു തകർത്ത കുടുംബങ്ങളുടെ കണക്കുകൾ ഞാൻ നിരത്താം. മാന്യമായി സ്വന്തം കുടുംബത്തെ സ്നേഹിച്ച് സ്വസ്ഥമായി നല്ലൊരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്‌ പകരം സമൂഹത്തിൽ അരക്ഷിതാവസ്ഥ പരത്തുന്നവരെ സമൂഹം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

1986 ലെ Rescript ന് കാരണക്കാരായവരും അതിൽ ഊറ്റം കൊള്ളുന്നവരുമായ ആതേ വ്യക്തികൾ തന്നെയാണ് മുപ്പത് വർഷം കഴിഞ്ഞിട്ടും നിർത്താതെ കത്തോലിക്കാ സഭയിലും ക്നാനായ സമുധായത്തിലും അശാന്തിയുണ്ടാക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കത്തോലിക്കാ സഭയിലോ ക്നാനായ സമുധായത്തിലോ ഒരു ചലനങ്ങളും ഉണ്ടാക്കാൻ ഇക്കൂട്ടർക്ക് ഇനി കഴിയില്ലാന്ന് മാത്രമല്ല സഭയും ക്നാനായ സമുദായവും ശരിയായ ദിശയിലൂടെ ബഹുദൂരം മുന്നോട്ട് നീങ്ങുന്നു. കറുത്ത പാടുകൾ ചില കാലഘട്ടങ്ങളിൽ ചിലർക്കൊക്കെ സഭയിലും സമുധായത്തിലും ഉണ്ടാക്കാൻ കഴിയും. എല്ലാ കാലങ്ങളിലും പിശാചിന്റെ ഉപദ്രവങ്ങളും പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ പരിശുദ്ധമായ കത്തോലിക്കാ സഭയും ക്നാനായ സമുദായവും പരമകാരുണീകനായ ദൈവത്തിന്റെ സൃഷ്ടിയാകയാൽ എല്ലാ പ്രതിബന്തങ്ങളെയും തീർച്ചയായും അതിജീവിക്കും. ക്നാനായ സമുദായത്തിന്റെ പൈതൃകത്തിൽ പിറന്ന സീറോ മലബാർ സഭയുടെ പരിശുദ്ധിയും വളർച്ചയും നിലനിൽപ്പുമെല്ലാം ഓരോ ക്നാനായക്കാരന്റെയും ജീവിത ലക്ഷ്യവും കടമയുമാണ്. മാക്കിൽ പിതാവ് മുതൽഅഭിവന്യ  മൂലക്കാട്ട് പിതാവ് വരെയുള്ള ആദിപിതാവിന്റെ പൈതൃകത്തിൽ നിന്ന് അഭിഷിക്തരായ അപ്പസ്തോല പിൻഗാമികളുടെ നേതൃത്വത്തിലും സംരക്ഷണയിലും എക്കാലവും സഭയും ക്നാനായ സമുദായവും മുന്നോട്ട് തന്നെ കുതിക്കും. ഒരു അഭിവന്യ ഭരണിക്കുളങ്ങര പിതാക്കന്മാർക്കും സഭയുടെ പൈതൃകത്തെയും ക്നാനായ സമുദായത്തിന്റെ അന്തസത്തയേയും പുനർനിർവചനം ചെയ്യാൻ കഴിയില്ല.

As far as I know no bishops including Mar Angadiath agree with the practice of exclusion. The bula issued by the Pope creating Kottayam diocese does not ask us to exclude our children. Late Cardinal Bernardin of Chicago opposed Knanaya practice of exclusion because this practice was against his conscience. Was he trying to destroy Kna as well? As you know, he was the one who got the Rescript. I believe Archbishop Bharanikulangara and Cardinal Bernardin are right in principle to criticize and try to end the practice of exclusion which is against basic Christian teachings and mainstream social values of our time. Instead of unnecessarily criticizing Mar Bharanikulangara and KANA, it is better to check whether there is anything wrong with our practices and find a way to correct it.

അഭിവന്യആലഞ്ചേരി പിതാവിനും  അങ്ങാടിയത്ത് പിതാവിനും മറ്റു സീറോ മലബാർ സിനടിലെ പിതാക്കന്മാർക്കും എന്നും എപ്പോഴും മനസ്സ് തുറക്കാനും മനസാക്ഷി സൂക്ഷിക്കാനും ഇങ്ങനെ ചിലർ ഉള്ളത് വളരെ നന്നായി. ഇനിയിപ്പോൾ സഭയിലെ കാര്യങ്ങൾ അറിയാൻ പിതാകന്മാരുടെ അറിയിപ്പിനായി കാത്തിരിക്കേണ്ട. സീറോ മലബാർ സഭയെന്നല്ല ചിക്കാഗോ അതിരൂപതയെന്നല്ല പരിശുദ്ധ കത്തോലിക്കാ സഭയെന്ന് പറഞ്ഞാൽ ഇനി അവകാശികൾ ഇവർ തന്നെ. മുൻപ് ക്നാനായ സമുദായത്തിലെ അംഗങ്ങളുടെ  മനോഗതം എന്തെന്ന് ഇവർ പറഞ്ഞു. അതുപോലെ ക്നാനായ സമൂഹത്തിലെ യുവജനങ്ങൾ ഭൂരിപക്ഷം പുറത്തു നിന്ന് വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞു. ഇനിയിപ്പോൾ സീറോ മലബാർ സഭയിലെ മനോഗതം എന്തെന്ന് വ്യക്തമാക്കി. പരിശുദ്ധ പത്രോസ്ലീഹായുടെ സിംഹാസനത്തിൽ ഇരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ ബൂളകളുടെ നിർവചനം വ്യക്തമാക്കുന്നു. അഭിവന്യ ഭരണിക്കുളങ്ങര പിതാവിനും ദിവംഗതനായ ബർണാർഡിൻ പിതാവിനും ഒരേ സ്ഥാനം കൊടുത്തത് മഹാകഷ്ടം. ചിക്കാഗോയിൽ സീറോ മലബാർ മിഷൻ പോലും ഉണ്ടാകുന്നതിന് മുൻപ് 1983 ൽ ക്നാനായ കാത്തലിക്ക് മിഷൻ ഉണ്ടാക്കി തന്ന പിതാവാണ് ദിവംഗതനായ ബർണാർഡിൻ പിതാവ്. കള്ളയോപ്പിട്ടു കർദിനാൾമാരെ വരെ പറ്റിച്ചവരുടെ ധീരചരിത്രം ഇന്ന് പുറത്തായിട്ടുണ്ട്.

ഈ ലോകത്തിൽ ഒരു വ്യക്തിയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരു ക്നാനായക്കാരനും എതിർക്കുന്നില്ല. എന്നാൽ മാന്യവും നീതിക്ക് നിരക്കുന്നതും സത്യസന്തവുമായിരിക്കണം. 2013 ലെ സീറോ മലബാർ കത്രീഡൽ പള്ളിയിലെ 48 പേരുടെ മഹാ സമ്മേളനം ഉൽഘാടനം ചെയിതു എന്ന് പറഞ്ഞ് അഭിവന്യ ജോയിപ്പിതാവിനെ തെജോവതം ചെയ്യുമ്പോലെ ഒരുന്നാൾ അഭിവന്യ ഭരണിക്കുളങ്ങര പിതാവിനും തനിക്ക് വന്നു ചേരുന്ന വിപത്ത് എന്താണന്ന് മനസ്സിലാകും. പല അസത്യങ്ങളും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളും കാലത്തിന്റെ പൂർണ്ണതയിൽ പിടിക്കപ്പെടുകയും ലോകം തിരിച്ചറിയുകയും ചെയ്യും.

ഇവിടെ ഭരണിക്കുളങ്ങര പിതാവിന്റെ കൂട്ടുകാർ ആരൊക്കെയെന്ന് നോക്കാം. 1986 ലെ RESCRIPT ൽ ഊറ്റം കൊള്ളുന്നവരും അവർക്ക് വേണ്ടി………… എഴുതുന്ന പേരിന്റെ വാലിൽ  ഡോക്ടറേറ്റ് ഉള്ളതുമായ ഒരു മാന്യദേഹം. Dr. James Kottoor എന്ന മാന്യദേഹം ഇന്ന് സീറോ മലബാർ സഭയുടെ നിത്യമായ ശല്യക്കാരനാണ്‌. സഭയ്ക്ക് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ യാതൊരു ഗുണവും ചെയ്യാതെ നിരന്തരമായ ശല്യങ്ങൾ ചെയിത് മിശിഹാ ചമയുന്ന ഇദ്ദേഹം ക്നാനായ സമൂഹത്തിൽ നിന്ന് മാറിക്കെട്ടിയ ചിലരുടെ ചട്ടുകമായി അവരുടെ വേദികളും മറ്റും പങ്കിട്ട് വളരെ വൃത്തികെട്ട രീതിയിൽ ക്നാനായ സമൂഹത്തെ അക്രമിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവൻ ക്നാനായ സമൂഹത്തെ താറടിച്ചു നിരന്തരമായി എഴുതുന്ന ഇദ്ദേഹം അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ ഇഷ്ട കഥാപാത്രമാണ്. കോട്ടയം രൂപതയേയും പിതാക്കന്മാരെയും നിരന്തരം വേട്ടയാടി നടക്കുന്ന കേരളത്തിലെ കുപ്രസ്സിദ്ധരായ  പലർക്കും പരിശുദ്ധ അമ്മയുടെ ആശീർവാതവും മംഗളങ്ങളും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സ്ഹനവും  കൊടുത്തവരെ നാം കണ്ടതാണ്. ഇനി ചിക്കാഗോയിൽ നിന്നും കഴിഞ്ഞ മുപ്പത് വർഷക്കാലമായി ഒളിഞ്ഞും തെളിഞ്ഞും ക്നാനായ സമുധായത്തെ ദ്രോഹിക്കുന്ന ചിലരാണ് പിതാവിന്റെ കൂട്ടുകാർ.

മുപ്പത് വർഷം മുൻപ് ഒരു കുടക്കീഴിൽ ചെറിയ ഒരു സമൂഹമായി ചിക്കാഗോയിൽ കഴിഞ്ഞിരുന്ന ക്നാനായക്കാർ സമുദായത്തിന്റെ നിരന്തരമായ വളർച്ചയും തുടരെ തുടരെയായുള്ള കുടിയേറ്റവും കണ്ടപ്പോൾ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ശുദ്ധമായ ക്നാനായ തനിമയിൽ 1983 ൽ ചിക്കാഗോ KCS ന് ജന്മം കൊടുത്തു. അന്ന് KANA എന്ന ഒരു സംഘടനയായിരുന്നു ചിക്കാഗോയിൽ ഉണ്ടായിരുന്നത്. മാറിക്കെട്ടിയ വിരലിൽ എണ്ണാവുന്നവരും 99% ക്നാനായക്കാരുമായിരുന്നു ഈ സംഘടനയിൽ ഉണ്ടായിരുന്നത്. ഈ സംഘടനയെ  ഉപേക്ഷിച്ച് ക്നാനായക്കാരെല്ലാം പടിപടിയായി KCS ൽ ചേക്കേറുകയും. KANA എന്ന സംഘടന വെറുമൊരു കടലാസ്സ് സംഘടനയായി തീരുകയും ചെയിതു. അന്ന് നിലനിന്നിരുന്ന ചില അല്ലറ ചില്ലറ പ്രശ്നങ്ങളും മറ്റും ഏതാനും പേരുടെ KCS ലേക്കുള്ള വരവിന് തടസ്സം സൃഷ്ടിച്ചു. ക്നാനായ സമുധായത്തെ ഇതിലൊരു കുടുംബം തന്റെ എല്ലാ മക്കളേയും ക്നാനായ സമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിപ്പിച്ച് തങ്ങൾക്ക് കിട്ടിയ മഹത്തായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കുന്നു. അന്ന് കാനയിൽ അവശേഷിച്ച നാമമാത്രമായ മാറി കെട്ടിയ ചിലരുടെ കരവേലകലാണ് കഴിഞ്ഞ മുപ്പതോളം വർഷമായി ക്നാനായ സമുധായത്തിന് പല വെല്ലുവിളികളും ഉയർത്തിയത്‌. സഭയുടെ പല തലങ്ങളിലും വളഞ്ഞ വഴികളിൽ കൂടി സ്വാധീനം ഉപയോഗിച്ച് തങ്ങളെ ഏറ്റവും വലിയ സത്യക്രിസ്ത്യാനികളായി  കാട്ടുകയും പിന്നണിയിൽ കൂടി ക്നാനായ സമൂഹത്തെ വികൃതമായി ചിത്രീകരിക്കുകയും ചെയിതിരുന്ന ഇക്കൂട്ടർ വിവാഹത്തിന് മുൻപ് ഒരിക്കലും കോട്ടയം രൂപതയുടെയോ ക്നാനായ സമുധായത്തിന്റെയോ പാരമ്പര്യത്തിലോ പൈതൃകത്തിലോ അറിവില്ലതെയല്ല പുറത്ത് നിന്നും വിവാഹം കഴിച്ചത്. തങ്ങളുടെ ജീവിത പങ്കാളിയെ സ്വയം കണ്ടെത്തിയ ഇക്കൂട്ടർ സ്വന്തം മനസാക്ഷിക്ക് ചേർന്ന ഇണയെ  കണ്ടെത്തി സ്വയം പുറത്ത് പോകുകയായിരുന്നു. കാലങ്ങൾ  കഴിഞ്ഞ ശേഷമാണ് വിരലിൽ എണ്ണാവുന്ന ഇക്കൂട്ടർക്ക് സ്ഥലകാല ബോധം ജനിക്കുന്നത്. ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷമായി ജീവിക്കുന്നതിന്‌ പകരം അഭിവന്യ ഭരണിക്കുളങ്ങര പിതാവിന് ഇവർ കൂട്ടും ഇവർക്ക് ഭരണിക്കുളങ്ങര പിതാവ് കൂട്ടുമായിരിക്കുകയാണ്.

വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയ്ക്ക് ശരിക്കും തെറ്റ് പറ്റിയെന്ന് ഇക്കൂട്ടർ വാതിക്കുമ്പോൾ അതേ വായിൽ നിന്ന് തന്നെ പാപ്പ ശരിയാണ് ചെയിതത് എന്നും ബൂളയിൽ എന്ടോഗമി തന്നിട്ടില്ലായെന്നും പറയുന്നു. ഇത് രണ്ടും കൂടി എങ്ങിനെയാണ് ശരിയാകുന്നത് ? ഒന്നുകിൽ തെറ്റ് പറ്റിയെന്ന് പറയുക അല്ലങ്കിൽ അതിലൊന്നും തന്നിട്ടില്ലയെന്ന് പറയുക. അതുമല്ലങ്കിൽ സത്യം അംഗീകരിക്കാൻ തയ്യാറാവുക. ഒരു കയ്യാലയുടെ അപ്പുറവും ഇപ്പറവും താമസിച്ചിരുന്ന രണ്ട് കൂട്ടരുടെ തർക്ക പരിഹാരം തീർക്കാൻ പത്താം പീയൂസ്സ് പാപ്പയെന്താ നാട്ടിലെ പോലീസ്സ് എമാനാണോ ? എറണാകുളം തൃശ്ശൂർ ചങ്ങനാശ്ശേരി രൂപതകളിലായി വ്യാപിച്ചു കിടന്ന തെക്കുംബാഗർ എങ്ങിനെ അതിര് തർക്കത്തിലെ കക്ഷികൾ ആകും ? ബൂളയിൽ വ്യക്തമായി പറയുന്നു എവിടെയൊക്കെയുള്ളവരാണ് കോട്ടയം വികാരിയത്തിൽ വരുന്നത് എന്ന്. 1923 ൽ സീറോ മലബാർ സഭ ഉണ്ടാക്കിയത് മുതൽ  സീറോ മലബാർ സഭയെ സ്വതന്ത്ര സഭയായി ഉയർത്തിവലുതാക്കിയത് വരെ സഭയുടെ ചരിത്രപരവും അപ്പസ്തോലികവും സഭാപരവുമായ അസ്ഥിത്വത്തിനായി ഉപയോഗിച്ചത് ക്നാനായ പൈതൃകവും ഈ സമൂഹത്തിന്റെ ഇന്നുമുള്ള നിലനിൽപ്പുമാണ്. അതിർ വരമ്പുകൾക്കു അതീതമായി 1923 ൽ കോട്ടയം വികാരിയാത്തിനെ രൂപതയാക്കിയതും 1955 ൽ കോട്ടയം മെത്രാന് സീറോ മലബാർ സഭയ്ക്കുള്ളിൽ മുഴുവൻ ക്നാനായക്കാരുടെ മേൽ വ്യക്തിഗത അധികാരം കൊടുത്തതും വടക്കും തെക്കും ബാഗക്കാരുടെ തർക്കം തീർക്കാനാണോ  ? ഇക്കൂട്ടർ പറയുന്നത് പോലെയാണ് എങ്കിൽ വടക്ക് നിന്ന് തെക്കോട്ട്‌ പോകുന്നവനും തെക്ക് നിന്ന് വടക്കോട്ട്‌ പോകുന്നവനും അതിർ തർക്കം വിഷയമാല്ലാത്തത് കൊണ്ടല്ലേ ? അപ്പോൾ വടക്കോട്ട്‌ പോകുന്ന തെക്കും ഭാഗന്റെമേൽ  തെക്കും ഭാഗ മെത്രാന്  എന്തിന് വ്യക്തിഗത അധികാരം കൊടുക്കണം. ?

അതുപോട്ടെ കത്തോലിക്കാ സഭയിൽ പാരമ്പര്യം പൈതൃകം വിശ്വാസ്സം എന്നിവയിൽ അധിഷ്ടിതമാണ് എല്ലാകാര്യങ്ങളും. 2015 വർഷത്തെ ചരിത്രത്തിൽ വടക്കും തെക്കും ഉള്ള ആൾക്കാർ കള്ള് കുടിച്ചു വഴിയിൽ വഴക്കിട്ടതിന്റെ പേരിൽ രൂപതയോ സഭയോ ഉണ്ടാക്കിയതിന്റെ ഒരു ഉദാഹരണം കൊണ്ടുവരാമോ ? വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ എന്തിനാണ് കോട്ടയം രൂപതയുടെ തൽസ്ഥിതി ലോകാവസ്സാനം വരെ തുടരാൻ പറഞ്ഞത്  ? യാതൊരു പഠനങ്ങളും വിവരവും ഇല്ലാതെയാണോ രണ്ട് വിശുദ്ധന്മാരായ പിതാക്കന്മാരും മറ്റു രണ്ട് പിതാക്കന്മാരും വ്യത്യസ്ഥമായ ബൂളകളിലൂടെ അരക്കിട്ട് ഉറപ്പിച്ച കോട്ടയം രൂപത നിലനിൽക്കുന്നത് ? വീണ്ടും ആവർത്തിക്കുന്നു കോട്ടയം രൂപതയ്ക്കും ക്നനായക്കാർക്കും  എന്ടോഗമി ഇല്ലാതായാൽ അവർക്ക് വേറൊരു രൂപതയുടെ ആവശ്യമില്ല. പിന്നെ സീറോ മലബാറിലെ എല്ലാവരും ഒരുപോലെയാണ്. വിശുദ്ധ പത്താം പീയൂസ്സിനെ വിശുദ്ധൻ ആക്കാൻ കോട്ടയം രൂപതയുടെ സ്ഥാപനം തടസ്സമായി എന്ന് ഇക്കൂട്ടർ പറയുന്നു. പിന്നെ ഇവരാണോ എ തടസ്സം മാറ്റിയത് ? പറഞ്ഞു പറഞ്ഞ് വിശുദ്ധരെ വാഴിക്കുന്ന ചടങ്ങ് വരെ ഇപ്പോൾ ഇക്കൂട്ടർ നടത്തുന്നു. അപ്പോൾ പിന്നെ വിശുദ്ധ പത്താം പീയൂസ്സിന്റെ ബൂളയേക്കാൾ ശക്തമായ ബൂള ഇറക്കിയ വിശുദ്ധ ജോണ്‍ പോൾ മാർപ്പാപ്പയുടെ വിശുദ്ധ പദവിക്ക് തടസ്സം ഒന്നും ഇല്ലായിരുന്നോ ? അതും നീക്കിക്കൊടുത്തത് ഇക്കൂട്ടർ തന്നെയാണോ ? അഭിവന്യ ഭരണിക്കുളങ്ങര പിതാവ് കൂട്ട് കൂടിയിരിക്കുന്നത് ആരുമായാണ് എന്തിനു വേണ്ടിയാണ് എന്ന് ഒരിക്കലെങ്കിലും ആൽമശോചന ചെയ്യുന്നത് അദ്ധേഹത്തിന്റെ  ശിരസ്സിൽ ഏൽപ്പിച്ചിരിക്കുന്ന മഹിമയുടെ അന്തസ്സിന് കാരണമാകും.

I don’t think it is Mar B who acts against the Church. The circular issued by Mar Angadiath on September 19, 2014 alludes that membership issue in Knanaya catholic parish/mission is settled through the discussion of the issue in the Synod of Syro Malabar Bishops and final agreement reached by His Beatitude, His Grace and Your Excellency. This document is a deceptive document since there was no discussion or decision by SM Synod on the subject of Kna membership issue. This document’s validity is questionable as long as the 1986 rescript exists. I don’t know how these bishops can reach such an agreement that nullifies the 1986 Rescript of the Congregation and violates sanctity of sacrament of marriage and basic church doctrines by dividing and/or excluding non-endogamous Knanaya families and adopted children. So, who acts against the Church?

വളരെ നല്ല കാര്യം. ഇന്നലെ വരെ ഇക്കൂട്ടർ വിചാരിച്ചത് ചികാഗോ സെന്റ്‌ തോമസ്സ് രൂപതയും അതിന്റെ മെത്രാനും ഇവരുടെ വീട്ടിലെ ഏതോ ഒരു ജീവിയാണ് എന്നാണ്. മുപ്പത് വർഷത്തോളം എടുത്തു ക്നാനായ സമുദായത്തിന്റെ അവകാശങ്ങളിൻ മേൽ അനുകൂലമായ ഒരു വ്യക്തത കിട്ടാൻ ആയിട്ട്. കാക്കാനാട് സിനടിനും സഭയുടെ പിതാക്കന്മാർക്കും ആലഞ്ചേരി പിതാവിനുമൊക്കെ അറിയാതെപോയി ചിക്കാഗോയിലെ ചിലരുടെയൊക്കെ അറിവും സമ്മതവും ഇല്ലാതെ കാര്യങ്ങൾ നീക്കാൻ പറ്റില്ലായെന്ന്. ഡിവൈൻ ലോയും കാനോൻ നിയമവും സീറോ മലബാർ സഭയുടെ പർട്ടിക്കുലർ കാനോൻ നിയമവും രൂപതയുടെ അധികാരങ്ങളും എല്ലാം ചിക്കാഗോയിലെ ചില BASEMENT കളിൽ കെട്ടപ്പെട്ടു എന്നാണ് ഇക്കൂട്ടർ കരുതുന്നത്. കാക്കനാട് സിനഡിൽ എന്ത് അജണ്ടയിൽ വയ്ക്കണം എന്നും എന്ത് തീരുമാനിക്കണം എന്നും സഭയുടെ അധിപന്റെ അധികാരം എന്തെന്ന് തീരുമാനിക്കുന്നതും ചിക്കാഗോയിലെ BASEMENT ൽ നിന്ന് തന്നെ. 1986 ൽ RESCRIPT ഉണ്ടായിരുന്നു എന്നും 2002 ൽ റോമിൽ നിന്ന് വീണ്ടും കത്ത് ചിക്കാഗോ രൂപതയ്ക്ക് വന്നു എന്നും തന്നിൽ നിക്ഷിപ്തമായഅധികാരങ്ങൾ എന്തൊക്കെയെന്നും അറിയാതെയാണോ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവും അങ്ങാടിയത്ത് പിതാവുമൊക്കെ പ്രവർത്തിക്കുന്നത്.

ഇത്രയും കാലം STEERING WHEEL തങ്ങളുടെ കൈയ്യിലെന്ന് കരുതി അഹങ്കരിച്ച്‌ നടന്നവർക്ക് താങ്ങാനും അന്ഗീകാരിക്കാനും കഴിയുന്നില്ല. ക്നാനായക്കാരോട് കത്തോലിക്കാ സഭ  വിട്ട് പോകണം എന്ന് പറഞ്ഞ സഹോദരങ്ങളോട് ഞങ്ങൾ ക്നാനായക്കാർ പറയുന്നത് ഒന്നുമാത്രം. നമ്മൾ എല്ലാം ഒരുമിച്ച് ഏകവും സ്ലൈഹീകവും സാർവര്ത്രീകാവുമായ സഭയിൽ ഒരുമിച്ചു നിൽക്കും. ആരും എങ്ങോട്ടും പോകുന്നില്ല. നമ്മൾ ആരും കോട്ടയം രൂപതയിലോ ചിക്കാഗോ രൂപതയിലോ അംഗങ്ങൾ ആയി അല്ല മാമോദീസ്സ സ്വീകരിച്ചത്  മറിച്ച് പരിശുദ്ധ കത്തോലിക്കാ സഭയിൽ ആണ്. ഇക്കാര്യം അഭിവന്യ ഭരണിക്കുളങ്ങര  പിതാവ് തന്നെ നിങ്ങൾക്ക് മനസ്സിലാക്കി തരും. കാക്കനാട് സിനടിലും റോമിലുമൊക്കെ വലിയ തൊപ്പിയും വടിയുമൊക്കെയുള്ള നമ്മുടെ പിതാക്കന്മാർ കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിൽ വരുത്തുകയുമൊക്ക ചെയ്യട്ടെ. നമ്മൾ ഇവിടെ BASEMENT കളും കേരള, മലയാളി, ഇങ്ങനെയൊക്കെയുള്ള അസോസിയേഷനുകൾ കൈകാര്യം ചെയിതാൽ പോരെ.

കത്തോലിക്കാ സഭയുടെ പല തട്ടുകളിലും നിങ്ങൾ അസത്യങ്ങൾ കൊണ്ട് ചിലതൊക്കെ തടസ്സപ്പെടുത്തി. ഇനിയത് നടക്കില്ലന്ന് മാത്രമല്ല സഭയുടെ ഏതൊക്കെ മേഘലകളിൽ നിങ്ങൾ കയറി പല ഭരണിക്കുളങ്ങര പിതാക്കന്മാരെയും പറ്റിച്ചോ അവിടങ്ങളിലൊക്കെ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകും. ക്നാനായക്കാരുടെ ചരിത്രം പോയി പഠിച്ചു നോക്ക് ക്ഷമയോടെ കാത്തിരുന്ന ജനമാണ് എക്കാലവും.  ഫറവോന്റെ അടിമത്വത്തിൽ നിന്ന് നാൽപ്പത് വർഷക്കാലം എടുത്തു  വാഗ്ദത്ത നാടായ കാനോൻ ദേശത്ത് മരുഭൂമികൾ താണ്ടിയെത്താൻ. ക്ഷമയും കാത്തിരിപ്പും ക്നാനായക്കാർക്ക് പുത്തിരിയല്ല. ഞങ്ങൾക്ക് ഒരു മോശയും അഹറോനും ഒക്കെയുണ്ട് അവർ ദൈവത്തിന്റെ അഭിഷിക്തരാണ്. കാത്തിരിക്കാനും സഹിക്കാനും വിശ്വസിക്കാനും തയ്യാറല്ലാത്തവർക്ക് മരുഭൂമിയിലെ യാത്രയിലെ അനുഭവമാണ്. മടിയന്മാരും നന്മയ്ക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറല്ലാത്തവരും വീറോടെ പൊരുതാൻ കഴിവില്ലാത്തവരും ദൈവ കൽപ്പനകൾ പാലിക്കാത്തവനും ഒക്കെ മോശയെയും അഹറോനെയും ധിക്കരിച്ചവരുടെ അവസ്ഥയിലേക്ക് ആയിത്തീരും.

അറിവിന്റെയും ബോദ്ധ്യത്തിന്റെയും കുറവുകൾ ആൽമാവിനെ നഷ്ടപ്പെടുത്തുന്നതിന്റെ വ്യക്തമായ തെളിവുകളാണ്. 1986 ലെ RESCRIPT ഉണ്ടായത് സീറോ മലബാർ സഭ അമേരിക്കയിൽ ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആണ്. കാലം മാറുകയും ലോകം മുഴുവൻ സീറോ മലബാർ സഭയിലെ വിശ്വാസ്സികൾ കുടിയേറുകയും ചെയിതപ്പോൾ തന്റെ ആടുകളുടെ അജപാലന ഉത്തരവാതിത്വം നിർവഹിക്കാൻ സഭയുടെ പിതാവ് തന്റെ അജപാലന അധികാരം സിനടിന്റെ അനുവാതത്തോടെ PASTORAL CARE ലേക്ക് മാറ്റി ബന്തപ്പെട്ട പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം തീരുമാനിക്കുകയാണ് ചെയിതത്. സിനടിലെ പിതാക്കന്മാരുടെ അനുവാതത്തോടെ PASTORAL CARE ൽ എടുത്ത തീരുമാനത്തിന്റെ IMPLEMENTATION ആണ് PASTORAL LETTER ലൂടെ അഭിവന്യ അങ്ങാടിയത്ത് പിതാവ് തന്റെ അജപാലനത്തിൻ കീഴിൽ നടപ്പിലാക്കിയത്. അഭിവന്യ പിതാക്കന്മാർക്ക് സഭയിൽ ഉള്ള അധികാരവും ദൈവ ക്രിപയുമാണ് അവരുടെ നടപടികൾക്ക് അടിസ്ഥാനം. ഇവരുടെ നടപടികളെ നമ്മൾ പ്രവർത്തിക്കുന്ന ലോക്കൽ സംഘടനകളുടെ ഭരണഘടനയുടെ കണ്ണുകളിലൂടെ നോക്കിയാൽ മഞ്ഞപ്പിത്തം വന്നവന്റെ ഗതികേട് ആയിരിക്കും. പേടിക്കണ്ട ഇതിലും വലിയൊരു കൽപ്പന 2015 ഏപ്രിൽ അവസ്സാനം അഭിവന്യ ആലഞ്ചേരി പിതാവ്  ലോകം മുഴുവനും ഉള്ള ക്നാനായക്കാരുടെ അജപാലനത്തിലേക്ക് ആയി ഇറക്കിയിട്ടുണ്ട്. ഉടനെ തന്നെ അതിന്റെ വിശദാംശങ്ങൾ സഭയുടെ തലങ്ങളിൽ നിന്ന് നമുക്ക് കേൾക്കാം.

Personally I do not support Mar B’s policy completely. I am for an inclusive community based on the 1986 Rescript. A simple and practical solution is to give non-endogamous Kna families and adopted children an option to stay in Kna or non-Kna churches based on their personal decision. The problem is with enforced endogamy. Let us adopt in our community what we do in our families. Let us redefine Kna as the children of Knanaya ancestors. Let us include all of them, not just endogamous children, to end the crisis in the community.

Alex Kavumpurath

ഒരാൾക്ക്‌ എന്ത് വേണമെങ്കിലും ആഗ്രഹിക്കാം. എന്നാൽ ആഗ്രഹിക്കുന്നത് എല്ലാം സാധിക്കണം എന്നില്ല. ഒരാളുടെയോ അബദ്ധം പറ്റി  വിലപിക്കുന്നവരുടെയോ ആഗ്രഹത്തിന് മുൻപിൽ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യവും പൈതൃകവും ബലികഴിക്കണം എന്ന് പറയുന്നത് അൽപത്തം ആയി മാത്രമേ കാണാൻ കഴിയൂ. വിവാഹം കഴിച്ചു സ്വയം തങ്ങൾക്ക് ജന്മം തന്ന സമുദായത്തിന്റെ പാരമ്പര്യങ്ങൾ പാലിക്കാൻ മനസ്സില്ലാതെ പുറത്ത് പോയവരും ദത്തെടുത്ത കുഞ്ഞുങ്ങളും ഒരിക്കലും കുടുംബത്തിന് പുറത്ത് പോകുന്നില്ല. അവർ നന്നായി വരണമെന്ന് തന്നെയാണ് ഓരോ ക്നാനായക്കാരനും ആഗ്രഹിക്കുന്നത്. വംശശുദ്ധി നിലനിർത്താൻ സമുദായത്തിൽ അവരെ ഉൾക്കൊള്ളാൻ ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം അനുവതിക്കില്ല. ക്നാനായക്കാരൻ എന്ന് വിളിക്കപ്പെടാൻ സാധിക്കണമെങ്കിൽ  അവൻ ക്നാനായ മാതാപിതാക്കളിൽ ജനിക്കുകയും ക്നാനായ പൈതൃകത്തിൽ ജീവിക്കുകയും തന്നെ വേണം. ആരെയും ENDOGAMY FORCEFUL ആയി പാലിക്കാൻ നിർബന്തിക്കുന്നില്ല. സമുദായത്തിന്റെ മൂല്യങ്ങൾ പാലിക്കാതെ അകത്ത് നിൽക്കുകയും കൂട്ടത്തിൽ മറ്റുള്ളവരെക്കൂടി വലിച്ചു കയറ്റുകയും ചെയ്യണം എന്നതാണ് നിർബന്തമായും വിലക്കുന്നത്. ENDOGAMY പാലിക്കുന്നവരുടെ ഒരു കൂട്ടമാണ്‌ ക്നാനയക്കാർ. പുറത്തുപോകുന്നവർക്കും അകത്തു കയറാൻ ശ്രമിക്കുന്നവർക്കും പുതിയ ഒരു സമൂഹമായി ഒരു സമുധായമായി നിലനിന്നോളൂ.

ഇവിടെ എന്തോ ഒരു CRISIS ഉണ്ട് എന്ന് എഴുതി കണ്ടു. CRISIS ഉള്ളത് ക്നാനായക്കാർക്ക് അല്ല. മറിച്ച് സമുധായത്തിന് പുറത്തു പോയവർക്കും അകത്തു കയറാൻ ശ്രമിക്കുന്നവർക്കും ആണ്. അപ്പന്റെ മടിയിൽ ഇരിക്കുകയും അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കുകയും വേണമെന്ന് ശഠിക്കുന്നത് ഭൂഷണമല്ല എന്ന് അറിയില്ലേ. അലകസ്സ് കാവുംപുറം പറയുന്നു Mar “B” യുടെ എല്ലാ പോളിസ്സിപരമായ കാര്യങ്ങളോടും യോജിപ്പില്ല എന്ന്. ഇത് തന്നെയാണ് ഞാനും സകല ക്നാനായക്കാരും പറയുന്നത്. ഒരിക്കൽ പുരോഹിതനായി  അഭിക്ഷിക്തനായവൻ മരണം വരെ പുരോഹിതൻ തന്നെയാണ്. എന്നാൽ നീതിക്ക് നിരക്കാത്ത പണികൾ ചെയ്യുന്നവൻ ഒരിക്കലും അപ്പസ്തോല പിൻഗാമിയായി ഇരിക്കാൻ അർഹനല്ല. സ്വന്തം മനസാക്ഷിയോട് ചോതിക്കുക  അഭിവന്യ ഭരണിക്കുളങ്ങര പിതാവ് ബഹുമാനപ്പെട്ട തടത്തിൽ അച്ഛൻ തൊട്ട് നാളിതിവരെ എഴുതിയ കത്തുകളിലെ കാര്യങ്ങൾ ഒരു ക്നാനായ അമ്മയുടെ ഉദരത്തിൽ ജനിച്ചവന് സ്വീകരിക്കാൻ സാധിക്കുന്നതാണോ എന്ന്. എന്നിട്ടും അദ്ദേഹം ഇന്നും സീറോ മലബാർ സഭയിലെ ഒരു ആർച്ച് ബിഷപ്പായി ഇരിക്കുന്നു. ഒരിക്കൽ കൂടി ഞാൻ ആവർത്തിച്ചു വ്യക്തമാക്കുന്നു  ക്നാനായക്കാർ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ സമാധാനത്തിൽ ദൈവീക പദ്ധതിയുടെ ഭാഗമായി കഴിയുന്ന ഒരു ജനമാണ്. ദൈവത്തിന്റെ അഭിക്ഷിത്തരാൽ എന്നും എക്കാലവും നയിക്കപ്പെടുന്ന  ജനമാണ്. അലകസ്സ് കാവുംപുറത്തിന് തീർച്ചയായും ഒരു ക്നാനായക്കാരൻ എന്ന നിലയിൽ സ്വന്തം ക്നാനായ അമ്മയുടെ ഉദരത്തിൽ ജനിച്ചു എന്ന കാരണത്താൽ അഭിവന്യ ഭരണിക്കുളങ്ങര പിതാക്കന്മാരിൽ നിന്ന് അപമാനിതനാകുകയല്ല  മറിച്ച് ചങ്ക് നിവർത്തി അഭിമാനത്തോടെ നടക്കാൻ സാധിക്കുകയാണ് ചെയ്യേണ്ടത്. 😉 കൂട്ടത്തിൽ നിൽക്കുന്നവർക്ക് ക്നാനായ സമുദായത്തിന്റെ രക്തം ആണ് ആവശ്യം അല്ലാതെ മറ്റൊന്നുമല്ല. കാലത്തിന്റെ പൂർണ്ണതയിൽ നമുക്കെല്ലാം വിവേകം ഉണ്ടാകാനും സ്വന്തം ചോരയെ തിരിച്ചറിയാനും സർവ്വശക്തൻ തുണയാകട്ടെ. ഒരിക്കലും മുപ്പത് വെള്ളിക്കാശിനു വേണ്ടി ഗുരുവിനെ ഒറ്റുകൊടുത്തവന്റെ പേരിന് കാരണമാകാതിരിക്കട്ടെ.
ജയ്മോൻ നന്തികാട്ട്
ചിക്കാഗോ


Categories: Uncategorized

1 reply

  1. This blogger is fool just like a frog in the bottom of the well.

Leave a Reply

%d bloggers like this: