KCCNA യുടെ നാഷണൽ കൗൺസിൽ അംഗങ്ങൾ KCCNA പ്രസിഡന്റിന്റെ രാജി ഉടനടി ആവശ്യപ്പെടുകയും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ നടത്തിയ മുഴുവൻ ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവും ഒരു സ്വതന്ത്ര LAW FIRM നെക്കൊണ്ട് അന്വേഷിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണം.

പ്രിയപ്പെട്ട KCCNA നാഷണൽ കൗൺസിൽ അംഗങ്ങൾക്ക്,

നിസ്സാരമായി എഴുതിത്തള്ളാൻ പറ്റുന്ന ഒരു കാര്യമല്ല ഞാൻ പറയുന്നത്. അതിഗുരുതരവും അടിയന്തിര നടപടി ആവശ്യവുമുള്ള സുപ്രധാന കാര്യമാണ് നിങ്ങളുടെ സമക്ഷത്തിലേക്ക് ഞാൻ സമർപ്പിക്കുന്നത്. ക്നാനായ സമുദായത്തിന്റെ നോർത്ത് അമേരിക്കയിലെ ജീവാൽമായി നാം കരുതുന്ന KCCNA എന്ന മഹത്തായ പ്രസ്ഥാനത്തെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമശക്തികളിൽ നിന്ന് നമുക്ക് രക്ഷിക്കണം. KCCNA യെ തകർക്കാൻ ഒരിക്കലും ഒരു സാമൂഹ്യദ്രോഹികളെയും സഭാമേലദ്ധ്യക്ഷന്മാരേയും വൈദീകരെയും നമുക്ക് അനുവദിച്ചുകൂടാ. രണ്ടു തലങ്ങളിൽ നിന്ന് ഇന്നലെ കിളിർത്ത മഴയ്‌ക്ക്‌ കിളിർത്ത വെറും തകരകളായ ചില വൈദീക സ്രേഷ്ടരും സമുദായത്തിന്റെ വ്യാജപ്രവാചകരായ ചില സമുദായ നേതാക്കളും ചേർന്ന് നമ്മുടെ വൈകാരിക തലങ്ങളെ ചൂഷണം ചെയ്ത് ക്നാനായ സമുദായത്തെ നശിപ്പിക്കുന്നു. പാഴാക്കുന്ന ഓരോ നിമിഷങ്ങൾക്കും ഉത്തരവാദിത്വപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങൾ എന്ന നിലയിൽ നിങ്ങൾ ക്നാനായ സമൂഹത്തിനു മുൻപിൽ കണക്ക് പറയേണ്ടി വരും. നിസ്സംഗത കൈവെടിഞ്ഞുകൊണ്ട് ജനങ്ങൾ നിങ്ങളിൽ ഏല്പിച്ചിരിക്കുന്നു ഉത്തരവാതിത്വങ്ങൾ നടപ്പിലാക്കാൻ ഉടനടി മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു.

KCCNA യുടെ PREAMBLE അടക്കമുള്ള പലകാര്യങ്ങളും അടിമുടി കള്ളത്തരത്തിലൂടെ മാറ്റിയെഴുതിയിരിക്കുന്നു. സത്യത്തിന് വിരുദ്ധമായ പല കാര്യങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടക്കുന്നു. എവിടെയും എല്ലായിടത്തും കള്ളത്തരങ്ങൾ മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ കുറേക്കാലങ്ങളായി KCCNA CONSTITUTION CHAIRMAN എന്ന നിലയിൽ പ്രവർത്തിച്ച ഇപ്പോഴത്തെ KCCNA പ്രസിഡന്റ് പൂർണ്ണമായും ഉത്തരവാദിയായ നിരവധി CONSTITUTION CHANGE കൾ നാളിതുവരെ നടന്നിട്ടുണ്ട്. വളരെ അപകടകരമായ പല മാറ്റങ്ങളും ആണ് ഇത് മുഴുവൻ എന്ന് മാത്രമല്ല പ്രാവാസി ക്നാനായ കത്തോലിക്കരുടെ അടിത്തറ തോണ്ടുന്ന വിധത്തിൽ പലതും എഴുതി പിടിപ്പിക്കുകയും ഇപ്പോഴും നിയമവിരുദ്ധമായ രീതിയിൽ പുതിയ CONSTITUTION AMENDMENTS കൾ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. സ്വതന്ത്രമായ ഒരു നിയമ ഏജൻസിയെക്കൊണ്ട് മാത്രമേ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി ഈ ഹീനമായ കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുകയുള്ളൂ. കോറങ്ങൾ തികയാത്തതും നിയമവിരുദ്ധവുമായ നാഷണൽ കൗൺസിലുകളിൽ CONSTITUTION ചെയർമാൻ ആയിരുന്ന ഇപ്പോഴത്തെ KCCNA പ്രെസിഡന്റിന്റെ നിറ സാന്നിദ്ധ്യത്തിലും അറിവിലുമാണ് എല്ലാ നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടന്നിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിലധികമായി രൂപീകരിക്കാതെ ബേധപൂർവം ഒഴിച്ചിട്ട കോൺസ്റ്റിട്യൂഷൻ കമ്മിറ്റി കഴിഞ്ഞ ചിക്കാഗോ നാഷണൽ കൗൺസിലിലാണ് നാഷണൽ കൗൺസിലിന്റെ ആവശ്യപ്രകാരം പുതിയ അംഗങ്ങളെ വച്ചുകൊണ്ട് പുനഃസ്ഥാപിച്ചിരിക്കുന്നത്. CONSTITUTION കമ്മിറ്റിയുടെ പരിശോധനക്കും പരിഗണക്കും വിടാതെ തീർത്തും ഏകാധിപതിയായി താനല്ലാതെ വേറൊരു തന്പുരാൻ നിങ്ങൾക്ക് ഉണ്ടാകരുത് എന്ന് പറഞ്ഞുകൊണ്ട് എല്ലാ നിയമ വ്യവസ്ഥയേയും കാറ്റിൽപ്പറത്തികൊണ്ട് ആണ് പുതിയ കോൺസ്റ്റിട്യൂഷൻ AMENDMENTS കൊണ്ടുവന്നിരിക്കുന്നത്. മുൻ നാഷണൽ കൗൺസിലുകളുടെ തീരുമാനങ്ങൾക്കും മിനിറ്റ്‌സിനും BYLAW കൾക്കും CONSTITUTION നും എതിരായി ആണ് ക്നാനായ യാക്കോബായ കാര്യത്തിൽ പുതിയ AMENDMENTS കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ചിക്കാഗോ നാഷണൽ കൗൺസിലിൽ ടേബിൾ ചെയ്യാൻ പോലും സാധിക്കാതിരുന്ന AMENDMENTS കൾ നിയമ വിരുദ്ധമായ രീതിയിൽ CONSTITUTION കമ്മറ്റിയുടെ പരിഗണക്ക് വിടാതെയും KCCNA എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വേണ്ട രീതിയിലുള്ള ചർച്ചകൾക്കും വിധേയമാക്കാതെ ലോക്കൽ യൂണിറ്റുകൾക്ക് വിട്ടിരിക്കുകയാണ്. ഇപ്പോൾ യൂണിറ്റുകൾക്ക് അയച്ചുതന്നിരിക്കുന്ന AMENDMENTS കൾ KCCNA പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം മുൻകൂട്ടി എഴുതി തയ്യാറാക്കി തന്നിരിക്കുന്നതാണ്. ഇവയൊന്നും KCCNA യുടെ ഒരു ബോഡിയിലും ചർച്ചചെയ്ത് ഉരുത്തിരിഞ്ഞു വന്നതല്ല. സ്വന്തം പിണിയാളുകളുമായി മുൻകൂട്ടി തയ്യാറാക്കിയ കാര്യങ്ങൾ ഏകാധിപതിയായി എക്സിക്കുട്ടീവിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്തത്.

ന്യൂയോർക്കിൽ രജിസ്റ്റർ ചെയിത KCCNA യുടെ 117 തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളിൽ 100 പേരും US ൽ തന്നെയുള്ളവരും ഏഴുപേർ മാത്രം കാനഡയിൽ ഉള്ളവരുമാണ്. അമേരിക്കയിൽ ഉള്ളയൊരാൾക്ക് കാനഡ പൗരനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലായെന്ന തിരിച്ചറിവാണ് ഇദ്ദേഹത്തെ ഇത്തരത്തിൽ US TAX EXCEMPT STATUS ഉള്ള KCCNA യെ ഇത്രമാത്രം നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ മാറ്റിമറിക്കാൻ കാരണമാക്കിയിരിക്കുന്നത്. KCCNA യെ അതിന്റെ പരിശുദ്ധിയിലും പരിപാവനതയിലും തിരിച്ചുകൊണ്ടുവരണം. ഈ മഹാപ്രസ്ഥനത്തെ ചില ദുഷ്ടശക്തികളുടെ വിടുപണിക്ക് വിട്ടുകൊടുക്കരുത്. KCCNA എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ പേര് തട്ടിയെടുത്ത് സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി KANA യ്‌ക്കും ഭരണിക്കുളങ്ങര പിതാക്കന്മാർക്കും അടിയറവെക്കുകയാണ് KCCNA പ്രസിഡന്റ് ചെയ്യുന്നത്. കഴിഞ്ഞ KCCNA കൺവെൻഷന് BANQUET ൽ നടന്ന അനിഷ്ടസംഭവങ്ങളും ക്രമക്കേടുകളും നടന്നത് അന്വേഷിക്കുമെന്ന് ജനങ്ങൾക്ക് വാഗ്‌ദാനം കൊടുത്തിട്ട് എവിടം വരെയായി ? BANQUET ൽ ഭക്ഷണം വിതരണം ചെയിത കോൺട്രാക്ടർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വീരവാദം മുഴക്കിയ KCCNA പ്രസിഡന്റ് മൂന്ന് മാസം ആകാറായിട്ടും എന്തേ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് ? ആൾ ഒന്നിന് $50 ഡോളർ വീതം മൂവായിരത്തിലധികം പേരിൽ നിന്ന് BANQUET ന് കാശ് വാങ്ങിച്ചിട്ട് $14 ഡോളറിന്റെ CONTRACT കൊടുത്തതിന്റെ കള്ളക്കഥകൾ കേൾക്കാൻ സകലർക്കും അവകാശം ഉണ്ട്.

കുഴലൂത്ത്കാർ KCCNA പ്രെസിഡെന്റ്നെ സമ്പൂർണ്ണമായ സപ്പോർട്ട് കൊടുക്കുമായിരിക്കും. നിരവധി ഇമെയിലുകളും സ്തുതിപാഠകരെക്കൊണ്ടും കള്ള ഈമെയിലുകളും ഇറക്കി ജനങ്ങളെ പൊട്ടൻകളിപ്പിക്കുമായിരിക്കും. എന്നാൽ കൂട്ടുത്തരവാദിത്വം ഇല്ലാതെ KCCNA യുടെ ഒരു ബോഡിയുടേയും അംഗീകാരം ഇല്ലാതെ ഏകാധിപതിയായി BANQUET ന്റെ CONTRACT കൊടുത്ത KCCNA പ്രസിഡന്റ് ആണ് പ്രതിസ്ഥാനത്ത് ഒന്നാമതായി നിൽക്കുന്നത് എന്നതാണ് സമഗ്രമായ അന്വേഷണം വീരവാദത്തിലായി ഒതുങ്ങി നിൽക്കുന്നതിന് കാരണം. അടിമുടി സ്വതന്ത്രമായ ഒരു നിയമ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തി KCCNA പ്രസിഡന്റ് എന്ന നിലയിലും CONSTITUTION CHAIRMAN എന്ന നിലയിലും നടത്തിയ ക്രമക്കേടുകൾ നിർബന്ധമായും അന്വേഷിക്കണം. ചുരുങ്ങിയത് കഴിഞ്ഞ മൂന്നോ നാലോ KCCNA പ്രസിഡന്റ്മാരെ PRELIMINARY ENQUIRY COMMISSION ആയി വച്ചുകൊണ്ട് അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു സ്വതന്ത്രമായ ഒരു നിയമ ഏജൻസിയെക്കൊണ്ട് അന്വേഷണ ചുമതല ഏൽപ്പിക്കുക എങ്കിലും ചെയ്യാൻ സാധിക്കണം. കഴിഞ്ഞ കാല KCCNA പ്രസിഡണ്ട് മാരിൽ ആരെങ്കിലും ഒരാൾ ഈ പ്രസിഡന്റ് കുഴപ്പമില്ല എന്ന് പറഞ്ഞാൽ നമുക്കിദ്ദേഹത്തെ വെറുതെ വിടാം.

കഴിഞ്ഞ KCCNA കൺവെൻഷൻ സംബന്ധിച്ച കാര്യങ്ങൾ സമഗ്രമായി ചോദ്യം ചെയ്യപ്പെട്ടാൽ തലതെറിക്കും എന്ന കാരണത്താൽ തന്നെയാണ് അടുത്ത നാഷണൽ കൗൺസിൽ NIAGRA WATERFALL ൽ കൂടാൻ തീരുമാനിച്ചിരിക്കുന്നത്. US GOVERNMENT ന്റെ ഒരു നിയമവും ഇവിടെ നടക്കില്ലായെന്ന ധൈര്യവും ATTENDENCE ൽ തങ്ങൾക്ക് വേണ്ടാത്തവർ പങ്കെടുക്കാൻ ബുദ്ധിമുട്ടാവും എന്നത് തന്നെയാണ് ഇങ്ങനെ ഒരു ലൊക്കേഷൻ നാഷണൽ കൗൺസിൽ കൂടാൻ തീരുമാനിച്ചിരിക്കുന്നത് എന്നതിൽ ഒരു സംശയവും ഇല്ല. അതീവ പ്രാധാന്യം ഉള്ള കൺവെൻഷൻ കണക്കുകളും CONSTITUTION AMENDMENTS കളും KCCNA രജിസ്റ്റർ ചെയ്തിരിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട 100 നാഷണൽ കൗൺസിൽ അംഗങ്ങൾ ഉള്ളതുമായ US ൽ തന്നെ വിളിച്ചുകൂട്ടണം. അക്കൂട്ടത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സൗജന്യ സേവനം എന്ന് വിളിച്ചുകൂവി കോൺസ്റ്റിട്യൂഷൻ ചെയർമാൻ ആയി വിലസിനടന്ന് എഴുതി വാങ്ങിയ ഡോളറുകൾ എത്രയെന്ന്‌ കണക്ക് പറയാൻ ആവശ്യപ്പെടുകയും ഈ തുകകൾ തിരിച്ചുമേടിക്കാൻ നടപടി സ്വീകരിക്കുകയും അതിന്റെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കുകയും വേണം. ( 2004 ൽ KCCNA യുടെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ വച്ചുകൂടിയ നാഷണൽ കൗൺസിൽ പങ്കെടുക്കാൻ വന്ന അന്നത്തെ കൊച്ചുപിതാവും ഇന്നത്തെ വലിയപിതാവുമായ അഭിവന്യ മൂലക്കാട്ട് പിതാവിന് വണ്ടിക്കൂലി കൊടുക്കാതെ വെറും കയ്യോടെ പറഞ്ഞു വിട്ട അന്നത്തെ KCCNA യുടെ TREASURER ആണ് ഇന്നത്തെ പല തവണ യാത്രാക്കിഴി വാങ്ങിയ KCCNA പ്രസിഡന്റ് എന്ന കാര്യം മറക്കരുത്. അന്നത്തെ KCCNA പ്രസിഡന്റ് ആണ് പിതാവിന് സ്വന്തം കൈയ്യിൽ നിന്നും ടിക്കറ്റിന് കാശ് കൊടുക്കുകയും പിന്നീട് വന്ന പ്രസിഡന്റ് ആ കാശ് പഴയ പ്രസിഡന്റിന് KCCNA അക്കൗണ്ടിൽ നിന്ന് തിരിച്ചുകൊടുക്കുകയും ചെയ്തത്. അന്ന് പിടിവാശിമൂലം ആണ് ക്ഷണിച്ചു വരുത്തിയ പിതാവിന് ടിക്കറ്റിന്റെ കാശ് കൊടുക്കാതെ വിട്ടത് ). നിയമവിരുദ്ധമായ BYLAW CHANGE കളും CONSTITUTION AMENDMENTS കളും അജണ്ടയിൽ വച്ചിരിക്കുന്ന എല്ലാ നിയമങ്ങളുടേയും പച്ചക്കുള്ള ലംഘനങ്ങൾ നടത്തിയുള്ള നവംബർ അഞ്ചാം തിയതിയിലെ നാഷണൽ കൗൺസിൽ ക്യാൻസൽ ചെയ്ത് എത്രയും പെട്ടന്ന് US ൽ അടുത്ത നാഷണൽ കൗൺസിൽ വിളിച്ചു ചേർക്കാൻ ആവശ്യപ്പെടണം.
സ്നേഹത്തോടെ,

ജയ്മോൻ നന്തികാട്ട്
ചിക്കാഗോCategories: Uncategorized

Leave a Reply

%d bloggers like this: