Breaking News !!! മാനം പോയതിന് മാനനഷ്ടത്തിന് കേസ്സ് കൊടുക്കുമെന്ന് KCCNA പ്രസിഡന്റ് !!!

Facebook ലൂടെയുള്ള വാദപ്രതിപാദത്തിനിടയിൽ KCCNA യുടെ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി ചെയർമാൻ ആയിരിക്കേ ഇപ്പോഴത്തെ KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാല  യാത്രാപ്പടി വാങ്ങിയതായി സമ്മതിച്ചിരിക്കുന്നു. എന്നാൽ ഈ ആരോപണം പുറത്തു കൊണ്ടുവന്നതിലൂടെ തനിക്ക് മാനനഷ്ടം സംഭവിച്ചു എന്നും അതിനിടയാക്കിയ ജയ്മോൻ നന്തികാട്ടിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിനെതിരെ മാനനഷ്ടത്തിന് കേസ്സ് കൊടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരം തൽക്കാലം പുറത്തു പറയാൻ ഉദ്ദേശിക്കുന്നില്ലായെന്നും  അദ്ദേഹം പറഞ്ഞു. ആരോപണത്തിന് ഇടയാക്കിയ സാഹചര്യം വിശദമാക്കിക്കൊണ്ട് കൊടുത്ത Facebook മറുപടിയിൽ ഇത്തരം യാത്രാപ്പടികളും മറ്റ് ചിലവുകളും എല്ലാ പ്രസിഡന്റ്മാരും പലർക്കും കൊടുത്തിട്ടുണ്ട് എന്നും പലരും വാങ്ങിച്ചിട്ടുണ്ട് എന്നും പറയുന്നു. താൻ ചോദിച്ചു വാങ്ങിയതല്ല മറിച്ചു അന്നത്തെ KCCNA പ്രസിഡന്റ് Dr. Shiens Akasala തനിക്ക് ഇങ്ങോട്ട് നീട്ടി തന്നതാണ് എന്നും തന്റെ പ്രൈവറ്റ് സമയവും കുടുംബത്തിന്റെ സമയവുമാണ് ഇക്കാര്യത്തിൽ നാഷണൽ കൗൺസിൽ അംഗമല്ലാത്ത താൻ KCCNA യുടെ പ്രസിഡന്റ് ആവശ്യപ്പെട്ടത് പ്രകാരം Buffalo – New York ൽ നിന്നും Tampa യിലേക്ക് പറന്നത് എന്നും പറയുന്നു. അപ്പോൾ LOS ANGLES ൽ പോയതിന് കാശ് വാങ്ങിച്ചതോ ? അങ്ങിനെ ഒന്നില്ലായെന്ന് തന്നെയാണോ പറയുന്നത് ?

നിരവധി ആരോപണങ്ങൾക്കും അധികാര ദുർവിനിയോഗങ്ങൾക്കും നിയമലങ്കനങ്ങൾക്കും  ഉള്ള മറുപടി അതിന് മുതിർന്നവനെ ജയിലിൽ കയറ്റുമെന്ന ഭീഷിണിയാണ്. ഈ വെല്ലുവിളി തീർച്ചയായും ഞാൻ സ്വീകരിച്ചിരിക്കുന്നു എന്നും താങ്കളുടെ കേസ്സിന്റെ പുനർനടപടികൾക്കായി കാത്തിരിക്കുകയാണ് എന്നും ധൈര്യപൂർവം അറിയിക്കട്ടെ. ഒരുതവണ യാത്രാപ്പടി വാങ്ങിയെന്ന് സമ്മതിക്കുന്ന പ്രസിഡന്റ് ഒന്നുകൂടി സ്വസ്ഥമായി ഇരുന്ന് ആലോചിച്ചു പറയണം എത്രതവണ യാത്രാപ്പടി വാങ്ങിയെന്ന്. KCCNA പ്രസിഡന്റ് ആയ അന്നുമുതൽ കേസ്സ് കൊടുത്ത് എല്ലാവരേയും മൂക്കിൽ കയറ്റും എന്ന് പറഞ്ഞു ഭീഷിണിപ്പെടുത്തുകയാണ് താങ്കൾ. കഴിഞ്ഞ വര്ഷം Tampa Community Center വിഷയത്തിലും ന്യൂയോർക്ക് കമ്മ്യൂണിറ്റി Center വിഷയത്തിലും Houston Convention വിഷയത്തിലും ഇപ്പോൾ വ്യക്തമായ ചില ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിച്ചതിനും എല്ലാവരെയും കേസ്സ് കൊടുത്ത് അകത്താക്കുമെന്ന് ഭീഷിണിപ്പെടുത്തുകയാണ്. ഇതിനാണോ KCCNA എന്ന പ്രസ്ഥാനവും അതിന് ഒരു പ്രസിഡന്റും ജനങ്ങൾ ഉണ്ടാക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നത് ? ഒരുവിരൽ മറ്റുള്ളവരിലേക്ക് ചൂണ്ടുമ്പോൾ മറ്റുള്ളവ മുഴുവൻ തന്നിലേക്ക് ആണ് എന്ന സത്യം ഒരിക്കലും താങ്കൾ മറക്കരുത്.  ഒരുതവണ വാങ്ങിയാലും നിയമപരമായി വാങ്ങിയാലും നിയമപരമല്ലാതെ വാങ്ങിയാലും സാരമില്ല മറിച്ചു വാങ്ങിയോ എങ്കിൽ എത്രതവണ വാങ്ങിയെന്നും ആരെല്ലാം കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ചിലവുകൾ പലവിധത്തിൽ എഴുതി വാങ്ങിയെന്നാണ് എന്റെ ചോദ്യം. അതിന്റെ കണക്കുകളും അത് ആർക്കെല്ലാം കൊടുത്തുവെന്നും  നാഷണൽ കൗൺസിൽ പുറത്തു കൊണ്ടുവരണം. നിയമവിരുദ്ധമായി വാങ്ങിയവ ഉണ്ടങ്കിൽ തിരിച്ചുപിടിക്കുകയും അവരുടെ മേൽ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണം. ഇത് ആരുടേയും വീട്ടിൽ നിന്ന് കൊണ്ടുവന്ന പണമല്ല. ഓരോ ക്നാനായക്കാരുടെയും ചില്ലിക്കാശാണ് ഫ്രീ സേവനത്തിന് മൽസരിച്ചു അധികാരസ്ഥാനങ്ങളിൽ കയറിയവർ എടുത്തിരിക്കുന്നത്. US Government ന്റെ കീഴിൽ Tax Excempt Organization ആണ് KCCNA. ബഹുമാനപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളോട് KCCNA യുടെ പരിശുദ്ധിയും അമേരിക്കയുടെ നിയമവ്യവസ്ഥതിയിൽ ബഹുമാനവും കാണിക്കുന്നതിന് വേണ്ടി ഉത്തരവാദിത്വപൂർവം ഞാൻ ഉന്നയിച്ച ആരോപണങ്ങളിന്മേൽ സ്വതന്ത്രമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു.
KCCNA പ്രസിഡന്റ് ആവശ്യപ്പെട്ടാൽ വെറും Sub Committee ( Constitution ) ചെയർമാൻ ടിക്കറ്റ് വാങ്ങി നാഷണൽ കൗൺസിലിൽ വരും. അപ്പോൾ 2012 ൽ Detroit നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ വന്നശേഷം ഒരു യൂണിറ്റ് പ്രസിഡന്റ് നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ നാഷണൽ കൗൺസിൽ അംഗമല്ലാത്ത താങ്കൾ കൂടെ എന്തിന് ഇറങ്ങിപ്പോയി ? സ്ഥാപിതതാല്പര്യത്തിന് കാശ് കിട്ടിയില്ലേലും നാഷണൽ കൗൺസിലിൽ വരുകയും KCCNA യെ അപമാനിക്കുകയും ചെയ്യും. അതിവിനയത്തോടെ ചോദിക്കട്ടെ എന്ത് നിയമോപദേശം ആണ് താങ്കൾ KCCNA യ്‌ക്ക് കൊടുത്തത്  ? ഫീസ്സ്‌ മേടിച്ചു സേവിക്കാൻ താങ്കൾക്കുള്ള യോഗ്യത എന്താണ് ? ഇങ്ങനെ കൊടുത്ത ഉപദേശങ്ങൾ നിയമപരവും സാധൂകരിക്കുന്നതും ആണോ ? താങ്കൾ തെറ്റായ എത്ര നിയമോപദേശങ്ങൾ നാളിതുവരെ കൊടുക്കുകയും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ താങ്കൾ KCCNA ക്ക് കൊടുക്കുകയും ചെയിതിട്ടുണ്ട് ? KCCNA യിൽ CONSITUTION അവിഹിതമായി മാറ്റാൻ താങ്കൾ കൂട്ട് നിന്നതിന്റെ നിജസ്ഥിതി നാഷണൽ കൗൺസിൽ പുറത്തുകൊണ്ടുവരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. KCCNA നാഷണൽ കൗൺസിൽ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നില്ലായെങ്കിൽ നിയമനടപടികളുമായി മുൻപോട്ട് പോകാൻ പലരും നിർബന്ധിതരാകും. കൂട്ടുത്തരവാദിത്വം ഇല്ലാതെ നിരുത്തരവാദിത്വത്തോടെ 2016 Houston Convention Banquet ൽ നടന്ന കെടുകാര്യസ്ഥതയും രജിസ്റ്റർ ചെയ്തവരെ വഞ്ചിച്ചതും ആരെന്ന് പുറത്ത് കൊണ്ട് വരണം. $ 14 ഡോളറിന് ഫുഡിന് കോൺട്രാക്ട് കൊടുത്ത് $50 ഡോളറിന്റെ ഭക്ഷണം എങ്ങിനെ കിട്ടും ? എങ്ങിനെയുള്ള ഭക്ഷണമാണ് Contractor വിതരണം ചെയ്യുക ? KCCNA പ്രസിഡന്റ് താങ്കൾ എന്നെ ജയിലിലടയ്‌ക്കാൻ തുടങ്ങുംപോൾ KCCNA യുടെ ചിലവ് കുറയ്‌ക്കാൻ താങ്കളുടെ പേരിൽ കൂടി 100 ലധികം ലിസ്റ്റുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ നടപടി സ്വീകരിക്കണം. ഇപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലാകുന്നത് കൺവെൻഷൻ വെട്ടിപ്പ് നടത്തി ലാഭം ഉണ്ടാക്കി തന്റെ ശത്രുക്കൾക്കെല്ലാം എതിരെ കേസ്സ് കൊടുത്ത് കളിക്കാൻ ആണെന്ന്.
ജയ്മോൻ നന്തികാട്ട്
ചിക്കാഗോ


Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: