BREAKING NEWS ന് തുടർന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. ഇനി KCCNA യുടെ അന്തസ്സ് കാത്ത് സംരക്ഷിക്കാൻ നാഷണൽ കൌൺസിൽ അടിയന്തിരമായും നടപടികൾ സ്വീകരിക്കണം.

പിണങ്ങി നോക്കി, ഇണങ്ങി നോക്കി, ഭീഷിണിപ്പെടുത്തി നോക്കി, കരഞ്ഞു നോക്കി പിന്നെ കാലു പിടിച്ചു നോക്കി. പക്ഷേ ആരോപണങ്ങളിലും നിലപാടുകളിലും ഉറച്ചു നിന്ന എനിക്ക് ധാരാളം തെളിവുകൾ അനുദിനം ദൈവം കൊണ്ടുത്തരുന്നു. ഞാൻ മുന്നോട്ട് കൊണ്ടുവന്ന ആരോപണങ്ങളിലും നിലപാടുകളിലും നിന്ന് അണുവിട വ്യതിചലിക്കാൻ തയ്യാറല്ല എന്ന് മാത്രമല്ല KCCNA നാഷണൽ കൗൺസിൽ അടിയന്തിരമായും ആനുകാലിക പ്രശ്നങ്ങളിൽ മേൽ അടിയന്തിര നടപടി സ്വീകരിക്കണം. ഫേസ്ബുക്കിലൂടെയും അല്ലാതെയും മുൻ പ്രസിഡന്റ്മാർ മുതൽ യൂണിറ്റ് പ്രസിഡന്റ്മാർ വരെ മുന്നോട്ട് വന്ന് സാക്ഷ്യപ്പെടുത്തുകയും തെളിവുകൾ നിരത്തുകയും ചെയ്തിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ കോട്ടയം രൂപതയുടെ അദ്ധ്യക്ഷനെ അപമാനിച്ചവർ തങ്ങളുടെ യാത്രാപ്പടിയും മറ്റ് ആനുകൂല്യങ്ങളും സമയാസമയം KCCNA യിൽ നിന്ന് കൈപ്പറ്റിയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. സാക്ഷികളും തെളിവുകൾ നിരത്തിയവരും ഇപ്പോഴത്തെ KCCNA പ്രസിഡന്റ് സ്വീകരിച്ചതിനെ ന്യായീകരിക്കാൻ വേണ്ടിയാണ് വന്നതെങ്കിലും അതിലൂടെ കൂടുതലായി ഒരുപിടി കാര്യങ്ങൾ കൂടി വെളിവാക്കപ്പെട്ടു. കഴിഞ്ഞ കുറേകാലങ്ങളായി പല ADMINISTRATION കളിലായി സമുദായ സേവനത്തിന് വാളും പരിചയും എടുത്ത് അങ്കം വെട്ടി ജയിച്ചുകേറി വന്നവരും അവരുടെ നോമിനികളും TAX EXCEMPT ORGANIZATION ന്റെ നിയമവശങ്ങൾ അറിയാതെയോ അവഗണിച്ചോ പല ആനുകൂല്യങ്ങളും അവിഹിതമായി കൈപ്പറ്റിയിരിക്കുന്നു. വാങ്ങിക്കുന്നതും കൊടുക്കുന്നതും എല്ലാം വെറുതെയങ്ങ് തോന്നിയതുപോലെ ആർക്കും എപ്പോൾ വേണമെങ്കിലും ആകാം എന്നാണ് പലരുടേയും വിചാരം. മീറ്റിങ്ങുകൾ കൂടുക ചുമ്മയാതെയങ്ങു കാശുകൾ പാസ്സാക്കിയെഴുതിയെടുക്കുക എന്നാണ്.

img_3082

വേണമെങ്കിൽ ചുമ്മാ ഒരു രസത്തിന് കമ്മറ്റികൾ കൂടി ഭൂരിപക്ഷ തീരുമാനത്തിനനുസ്സരിച്ചു ഫ്രീയായി സമുദായ സേവനം നടത്തിക്കൊള്ളാമെന്ന് ഏറ്റവർക്ക് യാത്രാപ്പടി കൊടുത്തത് ശരിയാണ് എന്ന് സമ്മതിക്കാം. പക്ഷേ, ഈ ചുമ്മാ രസം KCCNA യുടെ കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാൻ ആയിരുന്ന ഇപ്പോഴത്തെ Mr. President ന്റെ കാര്യത്തിൽ നടക്കില്ല എന്ന സത്യം എല്ലാവരും അറിയണം. കാരണം ഇദ്ദേഹം കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാനും വൈസ്സ് പ്രസിഡന്റും ട്രഷററും ഒക്കെ ആയിരുന്ന സമയത്താണ് നിയമവിരുദ്ധമായി കോൺസ്റ്റിട്യൂഷൻ Amendments കൾ എല്ലാം നടന്നത്. കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാൻ എന്ന നിലയിലും മറ്റ് KCCNA ഭാരവാഹി എന്ന നിലയിലും ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നേരിട്ടോ അല്ലാതെയോ കുറ്റകരമായ രീതിയിൽ പങ്കാളിയാവുകയോ ഉപദേശിക്കുകയോ ചെയിതയൊരാൾക്ക് യാത്രാപ്പടി സ്വീകരിക്കാനും അങ്ങിനെയുള്ളയൊരാൾക്ക് കൊടുക്കാനും പാടുള്ളതല്ല. തീരുമാനങ്ങളും നിയമങ്ങളും എല്ലാവർക്കും ഒരുപോലെയായിരിക്കണം. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്. കോട്ടയം രൂപതയുടെ അരമനയിൽ പോയി വിനയത്തോടെ ചീഫ് ഗസ്റ്റായി സ്വീകരിച്ചാനയിച്ചു കൊണ്ടുവന്നിട്ട് ഗിഫ്റ്റായി അഥവാ യാത്രാക്കൂലിയായി എക്സിക്കുട്ടീവിന്റെയും നാഷണൽ കൗൺസിലിന്റെയും തീരുമാനപ്രകാരം കൊടുക്കുന്ന തുകയുടെ പേരിൽ പൊതുജനമദ്ധ്യത്തിൽ അപഹാസ്സ്യനാക്കാൻ ശ്രമിച്ച മാന്യന്മാരുടെ മുഖംമൂടി ഇവിടെ പിച്ചിചീന്തപ്പെടുകയാണ്. ഇത്തരം നെറുകേടുകളെ ശക്തമായി എതിർക്കാനും വിശദീകരണം നൽകുവാനും ഉത്തരവാദിത്വപ്പെട്ട KCCNA പ്രസിഡന്റ് കുറ്റകരമായ നിശബ്ദത പാലിച്ചത് ബോധപൂർവം കോട്ടയം അതിരൂപതാ അദ്ധ്യക്ഷനെ തേജോവധം ചെയ്യാൻ ആണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ട് എന്ന് തോന്നുന്നില്ല. ക്ഷണിച്ചു വരുത്തിയിട്ട് സ്വന്തം അപ്പനെ പൊതുജനമദ്ധ്യത്തിൽ ഇത്രയും നീചമായി അപമാനിക്കുന്നത് ലോകത്തിൽ ഒരു സംഘടനാ നേതാക്കളും പ്രവർത്തകരും ചെയിതിട്ടുണ്ടാകില്ല. അതുപോലെ ചിങ്ങവനം തിരുമേനിയെ കോട്ടയം രൂപത KCCNA കൺവെൻഷന് വരുന്നതിൽ നിന്ന് മുടക്കിയെന്നതിന് തെളിവുകൾ കൊണ്ട് വരാൻ KCCNA പ്രസിഡന്റ് ബാദ്ധ്യസ്ഥനാണ്. കോട്ടയം രൂപതയുടെയോ അതിരൂപതാ മെത്രാപ്പോലീത്തായുടെയോ യാതൊരു ഇടപെടലും ചിങ്ങവനം തിരുമേനിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലായെന്ന് പരസ്സ്യമായ അറിയിപ്പ് എല്ലാവർക്കും ഇമെയിലിലൂടെ കിട്ടിയതാണ്. ആരോപണം തെളിയിക്കാൻ ഒന്നുകിൽ ചിങ്ങവനം തിരുമേനിയുടെ സാക്ഷ്യപത്രമോ അല്ലങ്കിൽ തക്കതായ തെളിവുകളോ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിക്കാൻ KCCNA പ്രസിഡന്റ് തയാറാകണം.

കഴിഞ്ഞ ദിവസ്സങ്ങളിൽ പല കോർണറുകളിൽ നിന്നായി നിരവധി ഭീഷിണികളും ഉപദേശങ്ങളും എനിക്ക് കിട്ടിയിരുന്നു. അവരോടെല്ലാം എനിക്ക് പറയാനുള്ളത് ക്നായായ സമുദായത്തെയോ നോർത്ത് അമേരിക്കൻ ക്നാനായക്കാരുടെ ജീവാൽമായി നിലനിൽക്കുന്ന KCCNA യെയോ ഈ ലോകത്തിൽ ഒരു ശക്തിക്കും തകർക്കാൻ സാധിക്കില്ലായെന്ന സത്യമാണ്. ഇന്ന് കോട്ടയം പിതാവ് വളരെ ശക്തമായ ഭാഷയിൽ KCCNA യുടെ പ്രാധാന്യവും ആവശ്യകതയും സമാന്തര സംഘടനയുടെ വക്താക്കളുടെ ആവശ്യത്തിന് മറുപടിയായി പറയുകയുണ്ടായി എന്ന് മാത്രമല്ല പാരലൽ കൺവെൻഷനുകൾ ഫാമിലി കോൺഫ്രൻസ് എന്ന ഓമനപ്പേരിൽ നടത്തി KCCNA യെ നശിപ്പിക്കുന്നതിന് പിതാവ് ശക്തമായി വിയോചിക്കുകയും ചെയിതു. ഈ സംഘടനയ്‌ക്ക്‌ അല്ല പ്രശ്നം മറിച്ചു ചിലപ്പോൾ വരുന്ന വികലമായ നേതൃത്വമാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന് പിതാവ് പറയുകയുണ്ടായി. എവിടെനിന്നോ ഇന്നലത്തെ മഴയത്ത് ഇന്ന് പെട്ടന്ന് മുളച്ചുപൊങ്ങിയ ചില അഭിനവ നേതാക്കൾ സമുദായത്തിന്റെ ഗോത്രത്തലവനായി ക്നായായക്കാരെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നു. ഓരോ ദിവസ്സവും KCCNA യിൽ നിന്നും അംഗസംഘടനകളിൽ നിന്നും ജനങ്ങളെ അകറ്റിമാറ്റി സാമൂഹ്യവിരുദ്ധരായ ചിലരുടെ കൈകളിൽ ഒതുക്കുവാനായി ശ്രമിക്കുന്നു. ഒരു പരിധിവരെ ഇക്കൂട്ടർ ഇക്കാര്യത്തിൽ വിജയിച്ചത് ബഹുഭൂരിപക്ഷം വരുന്ന ക്നാനായക്കാരുടെയും KCCNA നാഷണൽ കൗൺസിൽ അംഗങ്ങളുടെയും നിസ്സംഗത ഒന്നുമാത്രമാണ്. നമ്മൾ ഓരോരുത്തരുടെയും നിരുത്തരവാദിത്വപൂർണ്ണമായ പ്രവർത്തികളുടെ തെളിവാണ് ഇന്ന് ക്നാനായ അസോസിയേഷനുകളുടെ ശോചനീയമായ അവസ്ഥ. നമ്മളെ ഓരോരുത്തരെയും സംഘടനയിൽ നിന്ന് അകറ്റിമാറ്റി ഈ മഹനീയ പ്രസ്ഥാനങ്ങളുടെ നേതൃത്വം ചില സമുദായ ദ്രോഹികളുടെ കൈകളിൽ കിടന്ന് നമ്മെ നശിപ്പിക്കാൻ കാരണമാകുന്നു. അഴിമതിയും കെടുകാര്യസ്ഥതയും സങ്കുചിത മനസ്ഥിതിയും നിയവിരുദ്ധ പ്രവർത്തനങ്ങളും നടത്തി KCCNA യെ ചിലരുടെ സ്ഥാപിത താൽപ്പര്യങ്ങൾക്ക് അടിയറവ് വയ്‌ക്കാൻ ഇനിയും നമ്മൾ അനുവദിച്ചുകൂടാ. KCCNA എന്ന മഹത്തായ ലേബൽ അടിച്ചുമാറ്റി ക്നാനായ കത്തോലിക്കരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ നമ്മൾ തിരിച്ചറിയണം. ലോക്കൽ സംഘടനയിലൂടെ സജീവമായി KCCNA യുടെ നേതൃത്വത്തിൽ കഴിവും പ്രാപ്തിയുമുള്ള ആളുകൾ കടന്നുവരണം. ഭരണഘടനകൾ മാറ്റിയെഴുതി ക്നാനായ കത്തോലിക്കരുടെ അടിസ്ഥാന മൂല്യങ്ങൾ തിരുത്തിയെഴുതി കത്തോലിക്കാ കൂട്ടായ്മ നശിപ്പിച്ചു ക്നാനായ റീജ്യനെ പാരലൽ സംഘടന ഉണ്ടാക്കാൻ സഹായിക്കുന്ന, ഫാമിലി കോൺഫ്രൻസ് എന്ന ഓമനപ്പേരിൽ സമാന്തര കൺവെൻഷൻ നടത്താൻ സഹായിക്കുന്ന സമുദായ ദ്രോഹികളിൽ നിന്നും KCCNA യെ രക്ഷിക്കണം. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവരും ക്നാനായ കത്തോലിക്കരുടെ സമുദായ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും അഭംങ്കുരം കാത്ത് പരിപാലിക്കുന്നവരും ആയിരിക്കണം ഇനിമുതൽ KCCNA യുടെ നേതൃത്വത്തിലേക്ക് നാം തിരഞ്ഞെടുത്ത് വിടേണ്ടത്.

നവംബറിൽ നടക്കുന്ന നാഷണൽ കൗൺസിലിൽ ക്നാനായ സമുദായത്തെ സ്നേഹിക്കുന്ന എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങളും പങ്കെടുക്കുകയും നിലനിൽക്കുന്ന ചതിയും വഞ്ചനയും തിരിച്ചറിഞ്ഞു ക്നാനായ കത്തോലിക്കരുടെ ആല്മാഭിമാനം സംരക്ഷിക്കാൻ KCCNA യെ അതിന്റെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണം. നിയമവിരുദ്ധമായി തിരുത്തിയെഴുതിയ PREAMPLE അടക്കം എല്ലാ ഭരണഘടനാ ഭേതഗതികളും അതിന്റെ പൂർവസ്ഥിതിയിൽ കൊണ്ടുവരുന്നതിനായി ഒരു സ്വതന്ത്ര നിയമ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഒരു കാരണവശാലും മുൻ കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാനായ ഇപ്പോഴത്തെ KCCNA പ്രസിഡന്റ് ഈ ഏജൻസിയെ ഒരു കാരണവശാലും സ്വാധീനിക്കാൻ ഉള്ള അവസ്സരം ഉണ്ടാക്കികൊടുക്കരുത്. ആരാലും സ്വാധീനിക്കാൻ പാടില്ലാത്ത സ്വതന്ത്ര ഏജൻസിയായിരിക്കണം നിർബന്ധമായും അന്വേഷണം നടത്തേണ്ടത്. ആരുടേയും പ്രസംഗങ്ങളിലും വാചകക്കസർത്തുകളിലും നാഷണൽ കൗൺസിൽ അംഗങ്ങൾ വീണു പോകരുത്. എഴുതി മുൻപോട്ട് തരുന്ന കോൺസ്റ്റിട്യൂഷൻ Amendments കളുടെ വാക്കുകളിലെ അർത്ഥം മാത്രമേ നിങ്ങൾ സ്വീകരിക്കാവൂ. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ കൂടുതൽ പഠിക്കാൻ സമയം ചോദിക്കണം. മുൻപ് എല്ലാ നാഷണൽ കൗൺസിലുകളെ വഞ്ചിച്ച മിടുക്കന്മാരുമായാണ് നിങ്ങൾ നേരിടുന്നത്. അവരുടെ വാക്കുകളെ നിങ്ങൾ വിശ്വസിക്കരുത്. പ്രോട്ടോകോളുകൾ ഒന്നും പാലിക്കാത്ത ഭരണഘടനാ ഭേതഗതികൾ ടേബിളിൽ വയ്‌ക്കാൻ ഒരുകാരണവശാലും സമ്മതിക്കരുത്. കഴിഞ്ഞ കൺവെൻഷനിൽ രജിസ്റ്റർ ചെയിത മൂവായിരത്തിലധികം പേരുടെ കൈകളിൽ നിന്ന് $50 ഡോളർ വീതം Banquet ന് വാങ്ങി $14 ഡോളറിന്റെ ഫുഡ് കൊടുക്കുക വഴി വന്നു ചേർന്ന മാനക്കേടിനും കെടുകാര്യസ്ഥതയ്‌ക്കും കാരണക്കാരായവരെ നിങ്ങൾ പുറത്ത് കൊണ്ടുവരണം. അതുപോലെ വെറും പതിനായിരം ഡോളറിന് വേണ്ടി ബോബി ചെമ്മണ്ണൂരിനെ സ്റ്റേജിൽ കയറ്റി ആറാടിയതിന് വിശദീകരണം ചോദിക്കുകയും കൺവെൻഷൻ പരിപാടികളിൽ ഒരു സമയത്തും ബോബി ചെമ്മണ്ണൂർ ( ഈ വ്യക്തിയാണോ Mr. പ്രസിഡന്റിന്റെ ആരാധ്യപുരുഷൻ ? ക്നാനായക്കാർ അപമാനിക്കാൻ ഇതിനേക്കാൾ വലുതായി വേറെ എന്ത് വേണം ? ) അല്ലാതെ അല്മായരായ ഒരു വിശിഷ്ടഥിതിയും ഇല്ലാതിരുന്നതിന്റേയും കാരണം ചോദിക്കണം. ഒരിക്കലും മറക്കാൻ കഴിയാതെ മായാതെ NEW YORK കാരുടെ മനസ്സിൽ കിടക്കുന്ന ഒരു ചോദ്യം ഉണ്ട് – KCCNA കൺവെൻഷൻ രജിസ്‌ട്രേഷൻ കൂട്ടാനും വിജയിപ്പിക്കാനും കാരണമായ NEW YORK സംഭവങ്ങൾ വിശദീകരിക്കാൻ എന്തുകൊണ്ട് അവരുടെ യൂണിറ്റ് പ്രസിഡന്റ് മേടയിൽ കുര്യനെ തന്റെ പ്രസംഗം പൂർത്തികരിക്കാൻ അനുവദിച്ചില്ല ? എന്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ മൈക്രോഫോൺ ഓഫുചെയ്ത് അപമാനിച്ചു ? ഇവിടെ മുപ്പതിനായിരം ക്നാനായ കത്തോലിക്കർ KCCNA നാഷണൽ കൗൺസിൽ അംഗങ്ങളുടെ ഔദാര്യമോ ദാക്ഷ്യണ്യമോ ആല്ല ആവശ്യപ്പെടുന്നത്. മറിച്ചു നിങ്ങളുടെ കടമയും ഉത്തരവാദിത്വവും ആണ് നിറവേറ്റാൻ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. മിടുക്കരായ വക്കീലുമാര് പിള്ളേർ നമ്മുടെ കുടുംബങ്ങളിൽ ഉണ്ട്. എന്തുകൊണ്ട് ഈ ചുണക്കുട്ടന്മാരെ നമ്മൾ കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാനും കമ്മറ്റി അംഗങ്ങളും ആയി എടുക്കുന്നില്ല ? എന്തുകൊണ്ട് Legal Advisor മാരായി നമ്മുടെ ചെറുപ്പക്കാരെ എടുക്കുന്നില്ല ? താന്തോന്നിത്തരം കാട്ടുന്ന തെമ്മാടികളെ നിലയ്‌ക്ക് നിർത്താനും KCCNA യെ പൂർവസ്ഥിതിയിൽ അതിന്റെ എല്ലാ മഹിമയോടും കൂടി പടുത്തുയർത്താനും നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് സാധിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

ജയ്മോൻ നന്തികാട്ട്
ചിക്കാഗോ



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading