പൂഴി ലീക്ക് – KCCNA NATIONAL COUNCIL നെ വഞ്ചിച്ച പ്രസിഡന്റ് DKCC കാര്യത്തിൽ മലക്കം മറിഞ്ഞു ക്നായായ കത്തോലിക്കാ സമൂഹത്തെ ചതിക്കുന്നു.

ചതിയുടേയും വഞ്ചനയുടേയും പുതിയ തലങ്ങൾ ഓരോന്നായി പുറത്തിറക്കികൊണ്ട് KCCNA പ്രസിഡന്റ് ക്നാനായ സമുദായത്തെ ഒന്നിനൊന്ന് തരിപ്പണമാക്കുന്നു. ഈ ADMINISTRATION WASHINGDON ൽ നിന്ന് അധികാരം ഏറ്റെടുത്ത ശേഷം നടന്ന മൂന്ന് നാഷണൽ COUNCIL മീറ്റിങ്ങുകളിലും തള്ളിക്കളഞ്ഞതും കളയിപ്പിച്ചതുമായ DKCC യുടെ 2013 ലെ CONSTITUTION ഇതാ ഏകപക്ഷീയമായി KCCNA പ്രസിഡന്റ് അംഗീകരിച്ചിരിക്കുന്നു. KCCNA നാഷണൽ കൗൺസിലിനെ കഴിഞ്ഞ മൂന്നു നാഷണൽ കൗൺസിലിലും വച്ച് വിഡ്ഢികൾ ആക്കിയെങ്കിലും സാരമില്ല അവസ്സാനം 2013 ലെ DKCC കോൺസ്റ്റിട്യൂഷൻ അംഗീകരിച്ചു മുന്നോട്ട് പോകാൻ തയ്യാറാണ് എന്ന് ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചതിലും ആ ധീരമായ നടപടിയിലും അഭിനന്ദനങ്ങൾ ആദ്യമേതന്നെ അറിയിക്കട്ടെ. ബഹുമാനപ്പെട്ട KCCNA പ്രസിഡന്റ് സെപ്റ്റംബർ രണ്ടാം തിയതി എഴുതിയറിയിച്ചതും ഒക്ടോബർ 18 ന് ഒഷ്യാനാ നേതാക്കളെ എഴുതിയറിയിച്ചതുമായ കാര്യമാണ് 2013 ലെ DKCC കോൺസ്റ്റിട്യൂഷൻ അനുസരിച്ചു പോകാമെന്നും ചില ചെറിയ ഭേതഗതികൾ ( ഇലക്ഷൻ രീതികൾ ഉണ്ടാക്കണം എന്നുള്ളത് ) മാത്രം വരുത്തിയാൽ മതിയെന്നുമുള്ളത്. തങ്ങളുടെ മുന്നിൽ മൂന്ന് CONSTITUTION ഉണ്ടെന്നും ഒന്നും അംഗീകരിക്കാൻ പറ്റില്ലായെന്നും തങ്ങൾക്ക് വേണ്ടത് പ്രത്യേകം പാകപ്പെടുത്തിയെടുത്തശേഷം DKCC യുമായി സഹകരിച്ചാൽ മതിയെന്നും KCCNA നാഷണൽ കൗൺസിലിനെക്കൊണ്ട് തീരുമാനിപ്പിച്ചിട്ട് ഇപ്പോൾ പെട്ടെന്ന് എങ്ങിനെ ഏകപക്ഷീയമായി 2013 ലെ DKCC CONSTITUTION അംഗീകൃതമായി. ആരാണ് ഈ തീരുമാനം എടുത്തത് ? ഈ തീരുമാനത്തിന്റെ മാനദണ്ഡം എന്താണ് ? കഴിഞ്ഞ കുറേക്കാലമായി അംഗീകരിക്കാൻ പറ്റാതിരുന്ന ഈ CONSTITUTION ഇപ്പോൾ എങ്ങിനെയാണ് നല്ലതായി മാറിയത് ? CONSTITUTION എന്ന് കേട്ടാൽ വളരെ WEAKNESS ആയ Mr. President എന്ത് കൊണ്ട് ഇത്രയും കാലം ഇങ്ങനെയൊരു തീരുമാനം എടുത്തില്ല ? നവംബർ 5 ന് KCCNA നാഷണൽ കൗൺസിൽ കൂടാനിരിക്കേ ഈ പരമോന്നത സഭയുടെ അംഗീകാരം ചോതിക്കാതെ ധൃതിപിടിച്ചുകൊണ്ട് ഞങ്ങൾ 2013 ലെ DKCC CONSTITUTION അംഗീകരിക്കുന്നു എന്ന് പറയുംപോൾ ആരാണീ ഞങ്ങൾ ? ഞാൻ….. ഞാൻ…..ഞാൻ എന്ന ഒരു വ്യക്തിമാത്രമാണോ KCCNA ?

 

KCCNA പ്രസിഡന്റ് ആയി അധികാരം ഏറ്റെടുത്ത അന്നുതൊട്ട് നാഷണൽ കൗൺസിലിനെ പൊട്ടൻ കളിപ്പിക്കുകയായിരുന്നു Mr. President. ഒന്നരവർഷത്തിന് ശേഷം എന്ത് മാറ്റമാണ് നാമിവിടെ കാണുന്നത് ? എല്ലാം തന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇത്രയും കാലം നടന്നത്. സ്വന്തമായി 2016 സെപ്റ്റംബർ 2 ന് എടുത്ത തീരുമാനം NEW YORK നാഷണൽ കൗൺസിലിൽ തന്നെ പറയുകയും നാഷണൽ കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കാതെ അംഗങ്ങളുടെ ബോദ്ധ്യത്തോടെ DKCC യുമായി മുന്നോട്ട് പോകാമായിരുന്നു. ഇത്രയുംകാലം അകാരണമായി കള്ളത്തരങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ട് പോയതിൽ വളരെയധികം ദുരൂഹതയുണ്ട് എന്ന് മാത്രമല്ല തന്റെ KCCNA പ്രസിഡന്റ് സ്ഥാനം കഴിയുംപോൾ കാണുന്നവരെയൊക്ക തെറിവിളിക്കുവാൻ നല്ലൊരു സ്ഥാനം നിലനിർത്തേണ്ടത് ആവശ്യമായതുകൊണ്ടാണ് Mr. President DKCC യെ ഇത്രയും നാൾ നശിപ്പിച്ചത്. നിലവിലുള്ള KCCNA യിലെ DKCC പ്രതിനിധികളെ ആരേയും DKCC ഭാരവാഹികൾ ആക്കാതിരിക്കാനും 2017 ൽ തനിക്ക് അതിന്റെ മണ്ടയ്‌ക്ക് കയറിയിരിക്കാനുമാണ് ഈ കുതന്ത്രങ്ങൾ എല്ലാം ചെയ്തുകൂട്ടിയത്. KCCNA പ്രസിഡന്റ് ആയതിനാൽ താൻ വീണ്ടും AUTOMATIC EX OFFICIO NATIONAL COUNCIL MEMBER ആയി അടുത്ത രണ്ട് വർഷം കൂടി ഇരിക്കുംപോൾ ജൂൺ മാസത്തോടെ DKCC പ്രസിഡന്റ് ആകുകയാണ് ഇദ്ദേഹത്തിന്റെ ഉദ്ദേശം. ലോകത്തിൽ കുപ്രസിദ്ധിയാർജ്ജിച്ച ഏകാധിപതികളെ തോൽപ്പിക്കുംവിധമാണ് കൂട്ടുത്തരവാതിത്വമോ പരസ്പര ബഹുമാനമോ ഇല്ലാതെ ഇത്രയും വികലമായി KCCNA പ്രസ്ഥാനത്തെ നാൾക്കുനാൾ നശിപ്പിക്കുന്നത്. വിരലിൽ എണ്ണാവുന്ന കുറേ മുറിവേറ്റ് കിടക്കുന്ന സഭാദ്രോഹികളെയും അധികാര ദല്ലാളന്മാരെയും കൂട്ട് പിടിച്ചുകൊണ്ട് KCCNA യെ മാത്രമല്ല DKCC യെയും കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണ്. KCCNA യെ സമുദായ ദ്രോഹികളിൽ നിന്നും മോചിപ്പിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

img_3097

വ്യക്തമായ ഹിഡൻ അജണ്ടയുമായി ക്നാനായ കത്തോലിക്കരെ നശിപ്പിച്ചു തങ്ങളുടെ പക തീർക്കുകയാണ് ഇവിടെ പലരും. കത്തോലിക്കാ സഭയിൽ ഇന്ന് നടക്കുന്ന ഉച്ചനീചത്വങ്ങൾ പെരുപ്പിച്ചുകാണിച്ചുകൊണ്ട് അതിന്റെ മറവിൽ ജനങ്ങളെ തങ്ങളുടെ കൂട്ടത്തിൽ ആക്കുന്ന തന്ത്രമാണ് ഇവിടെ കാണുന്നത്. പുരോഹിതരുടെ ഇടയിൽ ഇന്ന് നിലനിൽക്കുന്ന അരാജകത്വങ്ങൾ ഇവർക്ക് മറയാണ്. കാലം മാറുന്നതിനനുസ്സരിച്ചു ജനങ്ങളിൽ വരുന്ന മാനസ്സീകവും ബൗദ്ധീകവും ആയ മാറ്റങ്ങൾ മനസ്സിലാക്കാതെ അറിവിന്റെയും അറിവിന്റെ വഴികളെയും ഇലക്ട്രോണിക് മീഡിയകളുടെ സ്വാധീനത്തിന്റെ തലങ്ങളേയും മനസ്സിലാക്കാതെ വിശ്വാസികളെ വെറും അടിമക്കളാക്കി പരിഗണിക്കുന്ന പുരോഹിതർ തന്നെയാണ് ഇത്തരം സഭാവിരുദ്ധരേയും സാമൂഹ്യവിരുദ്ധരേയും ഒരു പരിധിവരെ സൃഷ്ടിക്കുന്നത്. സാമൂഹ്യമായ അധഃപതനത്തിന്റെ പരിണിതഫലം എന്ന് പറഞ്ഞു ഉത്തരവാദിത്വങ്ങളിൽ നിന്നും കടമകളിൽ നിന്നും ഓടിയകലുന്ന ക്നാനായ പുരോഹിതർ പലരും ഇത്തരം ജന്മങ്ങളുടെ സൃഷ്ടിക്ക് കാരണമാണ്. സേവനം ചെയ്യാൻ വന്നിരിക്കുന്നവർ തങ്ങളെ ഏല്പിച്ചിരിക്കുന്ന ജനത്തിന്റെ മനഃശാസ്ത്രം അറിയാതെ സാമൂഹ്യ പശ്ചാത്തലം അറിയാതെ മേലാളന്മാർ ആയി വിലസ്സുകയും അടിത്തട്ടിൽ കഴിയുന്ന വെറും കീടങ്ങളായി വിശ്വാസികളെ കാണുകയും ചെയ്യുംപോൾ തീർച്ചയായും സമൂഹദ്രോഹികൾ സഭയേയും സമുദായത്തേയും കീഴടക്കും. ഓരോ കൂട്ടായ്മയിലും ചർച്ചാവിഷയമാകുന്നതും ഗോസിപ്പികൾക്ക് ഇരയാകുന്നതും അപമാനിതരാകുന്നതും വൈദീകർ തന്നെയാണ്. ഇവയൊന്നും തങ്ങൾ ചെയ്യുന്ന പുണ്യപ്രവർത്തികൾ കൊണ്ടൊന്നും അല്ല മറിച്ചു ഇന്ന് തങ്ങളിൽ ഉള്ള ജീർണതകൾ കൊണ്ട് മാത്രമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം പുരോഹിതർക്ക് ഉണ്ടാകണം. ഈ ആധുനീക യുഗത്തിൽ വിശ്വാസ്സികൾ എല്ലാം വിവരദോഷികൾ ആണെന്നും തങ്ങൾ പറയുന്ന എന്ത് വിഡ്ഢിത്തവും എല്ലാവരും സ്വീകരിച്ചോണം എന്നും വിചാരിച്ചാൽ മൂഢന്മാരുടെ സ്വർഗം ഇവിടെത്തന്നെയാണ് എന്ന് പറയേണ്ടി വരും.

 

നിരവധിയായ ഭീഷിണികൾ പല രൂപത്തിൽ എനിക്ക് എത്തുന്നുണ്ട്. ഈ ദിവസ്സങ്ങളിൽ എന്നെ ഭീഷിണിപ്പെടുത്തിയവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. തീയിൽ കുരുത്ത ജന്മം തന്നെയാണ് എന്നത് കൊണ്ട് ഒരിഞ്ച് പുറകോട്ടില്ല. അതുപോലെ അടുക്കളയിൽ കയറി കതകടച്ചു സപ്പോർട്ട് തരുന്നവരോട് പറയാനുള്ളത് നിങ്ങൾ ചെയ്യാനുള്ളത് നിങ്ങൾ തന്നെ ചെയ്യണം. അല്ലാതെ തലയിൽ മുണ്ടിട്ടോണ്ടുള്ള പരിപാടി നിർത്തണം. ക്നാനായ സമുദായത്തോട് ഉള്ള നിങ്ങളുടെ പ്രതിബദ്ധത നിറവേറ്റാൻ ഓരോരുത്തരും മുന്നോട്ട് വരണം. വിശുദ്ധ പത്രോസിനോട് വിശുദ്ധ പൗലോസിന് തനിക്ക് പറയാനുള്ളത് പറയാനും തന്റെ വിയോജിപ്പ് നെഞ്ച് വിരിച്ചു പറയാനും സാധിക്കുമെങ്കിൽ സത്യത്തിന് കൂട്ട് നിൽക്കുന്നവരെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും ആരുടെ മുന്നിലും നിവർന്ന് നിന്ന് പറയാനുള്ളത് പറയാനും എതിർക്കാനുള്ളത് എതിർക്കാനും കഴിയണം. KCCNA പ്രസിഡന്റ് എന്ന ഒറ്റയാൾ ആണ് ക്നാനായ സമുദായം എന്നും അദ്ദേഹത്തിന്റെ ഹീനമായ സമുദായ സഭാ വിരുദ്ധപ്രവർത്തനങ്ങളെ എതിർത്താൽ ക്നാനായ സമുദായം നശിച്ചുപോകുമെന്നും പ്രചരിപ്പിക്കുന്നവർ ഒന്നിരുന്ന് ചിന്തിക്കുക. ഇനി എന്ത് നശിക്കാനാണ് എന്നാണ് നിങ്ങൾ പറയുന്നത്. ഒരു അച്ഛനും മെത്രാനും കപ്പിയാരും ഒന്നുമല്ല നമ്മെ നശിപ്പിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ നേരും നേരിയോടുകൂടെ ഒരു കൺവെൻഷൻ നടത്താൻ പോലും കഴിയാത്ത വികലമായ സമുദായ നേതൃത്വമാണ് നമ്മുടെ ഇന്നത്തെ ശാപം. സമുദായ ബോധം തൊട്ടുതീണ്ടാത്ത അധികാരമോഹികളായ ചിലരുടെ കൈകളിൽ സംഘടനാ നേതൃത്വം വട്ടം കറങ്ങുകയും ഇവരുടെ സ്വാർത്ഥമായ താൽപ്പര്യങ്ങൾക്ക് KCCNA യെ തീറെഴുതി നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ നമ്മുടെ പ്രധാന പ്രശ്നം. KCCNA യുടെ ഇത്തരം അധഃപതനത്തിന് അറുതി വരുക തന്നെ വേണം. KCCNA നാഷണൽ കൗൺസിലിനെ കാലാകാലങ്ങളായി ചതിക്കുകയും പൊട്ടൻകളിപ്പിക്കുകയും ചെയ്യുന്ന നേതാക്കന്മാരെ പുറത്താക്കണം. അധികാരത്തിൽ തുടരാനുള്ള എല്ലാ നിയമപരവും ധാർമ്മീകവുമായ അവകാശം നഷ്ടപ്പെട്ട KCCNA പ്രസിഡന്റിനെ പുറത്താക്കാനുള്ള ആർജ്ജവം നാഷണൽ കൗൺസിൽ കാണിക്കണം. ഇത്തവണയും നിങ്ങൾ നിങ്ങളുടെ കടമ നിർവഹിക്കുന്നില്ലായെങ്കിൽ ഇതുപോലെയുള്ള പല പ്രസിഡന്റുമാരെയും ക്നാനായ സമുദായം ചുമക്കേണ്ടിവരുമെന്ന സത്യം നിങ്ങൾ മനസ്സിലാക്കണം. KCCNA കൺവെൻഷൻ കാര്യത്തിൽ വ്യാപൃതനായതിനാൽ സമയം കിട്ടിയില്ലായെന്നത് KCCNA പ്രസിഡന്റിന്റെ മുട്ടായുക്തിയാണ്. 2013 ലെ DKCC ഇപ്പോൾ അംഗീകരിക്കാൻ തയ്യാറാണ് എന്ന് പറയുകയും എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിൽ അധികമായി പരദൂഷണവും ഏഷണികളും ഭീഷിണികളും ഊമക്കത്തുകളുമായി DKCC യെ തകർത്ത് പുറംവാതിലിലൂടെ ഇപ്പോൾ കയറിക്കൂടാൻ ശ്രമിച്ചത് എന്തിന് എന്ന് എല്ലാവർക്കും അറിയാൻ താൽപ്പര്യം ഉണ്ട്.

ജയ്‌മോൻ നന്തികാട്ട്
ചിക്കാഗോCategories: Uncategorized

Leave a Reply

%d bloggers like this: