ഊമക്കത്തിലൂടെ KCCNA പ്രസിഡണ്ട് അതിരുകടക്കുന്നു, സ്ത്രീകളോടോ താങ്കളുടെ പരാക്രമണം ?

നട്ടെല്ല് നിവർത്തി സ്വന്തം ഭാര്യയുടെ മുൻപിൽ നിൽക്കാൻ കഴിവില്ലാത്തവരാണ് ഇന്ന് വിമൻസ് ഫോറം പ്രസിഡന്റിന്റെ പുറകേ കൂടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അന്തസ്സായി മറുപടി പറയാൻ സരസ്സന്മാർ തയ്യാറാകണം. പറയാനുള്ള അഭിപ്രായങ്ങൾ വ്യക്തമായും സുദൃഢമായും ആണ് വിമെൻസ്സ്‌ ഫോറം പ്രസിഡണ്ട് പറഞ്ഞിരിക്കുന്നത്. ആണുങ്ങൾ എന്ന് പറഞ്ഞു നെറ്റിയിൽ ലേബൽ ഒട്ടിച്ചുനടക്കുന്ന മാന്യന്മാർക്ക് സ്ത്രീകളുടെ മുൻപിൽ ഇതിൽപരം അപമാനിതരാകാൻ വേറെ എന്തുണ്ട് ? americankna@gmail.com ലൂടെ Chorathu Joemon <chorathujoe@ എന്ന വ്യാജ ഇമെയിലിലൂടെ “വീണ്ടും അങ്ങാടി ക്വട്ടേഷന്‍” എന്ന പേരിൽ വന്ന ഇമെയിലിലാണ് അതിക്രമം കാണിച്ചിരിക്കുന്നത്. ക്നാനായ സമുദായത്തിന് വേണ്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ചോരോത്ത് കുടുംബത്തിന്റെ പേരിൽ ഇത്തരം നാണം കെട്ട പ്രവർത്തി നടത്തുന്നത് തീർത്തും അപലപിക്കുന്നു. ഈ കുടുംബവുമായും മറ്റ് പല സമുദായ അംഗങ്ങളുമായും ബന്ധപ്പെട്ടപ്പോൾ ഇത് വ്യാജ ഇമെയിൽ ഐഡിയാണ് എന്ന് ബോദ്ധ്യപ്പെട്ടു. താനുൾപ്പെടെയുള്ള നിരവധിപ്പേർ യാത്രാപ്പടികൾ യഥേഷ്ടം എഴുതിയെടുത്തപ്പോൾ, ക്ഷണിച്ചുവരുത്തി യാത്രാക്കൂലി കൊടുത്തിട്ട് സോഷ്യൽ മീഡിയയിലൂടെ കോട്ടയം പിതാവിനെ അപമാനിച്ചപ്പോൾ, KCCNA പ്രസിഡന്റ് കുറ്റകരമായ മൗനം ദീക്ഷിച്ചു. ഇന്നിതാ വിമൻസ് ഫോറം പ്രസിഡന്റിനെ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുമ്പോൾ മാന്യനായ ( ? ) KCCNA പ്രസിഡന്റ് വീണ്ടും മൗനം ദീക്ഷിക്കുന്നു.

no-1

ഉത്തരവാദിത്വമുള്ള KCCNA പ്രസിഡന്റ് നിർണ്ണായകമായ സമയങ്ങളിൽ മൗനം പാലിക്കുന്നതിൽ നിന്ന് മനസ്സിലാക്കുന്നത് കോഴിപ്പപ്പ് ഇരിക്കുന്നത് സ്വന്തം തലയിൽ ആയതുകൊണ്ട് അല്ലേ ? കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമുള്ള ഇമെയിലുകൾ മുഴുവൻ എല്ലാവരും പരിശോധിച്ചുനോക്കുക ഊമക്കത്തുകളുടെ പ്രവാഹം എവിടെ നിന്നും ആയിരുന്നു എന്നും അതിന്റെ അപ്പസ്തോലന്മാർ ആരായിരുന്നു എന്നും മനസ്സിലാകും. ക്നാനായ സമൂഹമേ നിങ്ങൾ ഉണരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സ്ത്രീകളേയും മരിച്ചുപോയ ആൽമാക്കളെയും അവരുടെ കുടുംബങ്ങളെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം അപമാനിക്കുന്ന സാമൂഹ്യ ദ്രോഹികളേയും അവരുടെ കൂട്ടാളികളേയും തിരസ്‌കരിക്കാനും അവരെ നേരിടാനും നാം തയ്യാറാകണം. ജീവിതത്തിൽ നന്മ ഇച്ചിരിയെങ്കിലും അവശേഷിച്ചവർ ഈ സാമൂഹ്യ തിന്മയെ തിരസ്കരിക്കാൻ മുന്നോട്ട് വരിക. ഇനി ഒരു സ്ത്രീയും ഇത്തരം തെമ്മാടികളുടെ നെറികേടുകൊണ്ട് അപമാനിതരാകാൻ പാടില്ല. ഊമക്കത്തുകൾ ഇന്നത്തെ സാമൂഹ്യ വിപത്താണ് അത് എഴുതുന്നവരേയും അതിന് പ്രോൽസ്സാഹിപ്പിക്കുന്നവരെയും ശക്തമായി എതിർക്കണം. അഭിമാനത്തോടെ സാമൂഹ്യപ്രവർത്തനവും സംഘടനാ പ്രവർത്തനവും നടത്താൻ ഓരോ സ്ത്രീക്കും പുരുഷന്മാരെപ്പോലെതന്നെ അവകാശം ഉണ്ട്. സ്ത്രീകളേയും കുഞ്ഞുങ്ങളേയും അപമാനിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന ഒരു കൂട്ടായ്മ നമുക്കുണ്ടാകണം. സോഷ്യൽ മീഡിയയിലൂടെയോ മറ്റ് തരത്തിലോ ഒരു സ്ത്രീകളും അപമാനിതരാകരുത്. ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവരെയോ പ്രോൽസ്സാഹിപ്പിക്കുന്നവരെയോ ഒരിക്കലും KCCNA പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കരുത്.

no-2
ക്നാനായ സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ക്നാനായ സമുദായത്തിന്റെ വൈകാരിക തലങ്ങളും അവരുടെ കുറവുകളും കൃത്യമായി അറിയാവുന്ന ഇവർ സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ അഗ്രഗണ്യന്മാർ ആണ്. കത്തോലിക്കാ വിരോധം മനസ്സിൽ നീറ്റലായി കൊണ്ടുനടക്കുന്നവരും ദൈവവിശ്വാസ്സം ഒട്ടും ഇല്ലാത്തവരും കോട്ടയം പിതാക്കന്മാരുമായും വൈദീകരുമായും കാലങ്ങളായി കുടിപ്പകയുമായി കഴിയുന്നവരും കോട്ടയം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിൽ ജോലിക്ക് കയറി വഴക്കടിച്ചു വിഴുപ്പലക്കുന്നവരുമൊക്കെയാണ് ഇന്ന് സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തെമ്മാടികൾ. സഭയേയും സമുദായത്തേയും തകർക്കുന്നതിനായി ഏത് ഹീനമായ പ്രവർത്തികളും ചെയ്യാൻ ഇക്കൂട്ടർക്ക് യാതൊരു മടിയുമില്ല. സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന മെസ്സേജുകൾ ഒന്ന് പരിശോദിച്ചാൽ നമുക്ക് ഇക്കൂട്ടരുടെ ഹിഡൻ അജണ്ട എന്താണെന്ന് വളരെ വ്യക്തമാകും. ക്നാനായ സമൂഹത്തെ ഇത്രമാത്രം അപമാനിതരാക്കുന്നത് സമുദായ നേതൃത്വം കൈകാര്യം ചെയ്യുന്നവരാണ്. ഇവരുടെ പ്രവർത്തികൾ മൂലം ഭരണിക്കുളങ്ങര പിതാക്കന്മാർ നമുക്കെതിരെ നിസ്സാരമായി ചരടുകൾ വലിക്കുന്നു. കോട്ടയം രൂപതാ മെത്രാനെ തകർത്താൽ കോട്ടയം രൂപതയെ തകർക്കാം. അതുപോലെ കോട്ടയം രൂപതയെ തകർത്താൽ ക്നാനായ സമുദായത്തെ നിഷ്‌പ്രയാസം തകർക്കാം എന്ന ബോദ്ധ്യം ആണ് ഇക്കൂട്ടരുടെ പ്രവർത്തികൾക്ക് പിന്നിൽ. 1911 ൽ കത്തോലിക്കരും യാക്കോബക്കാരും കൂടി ഏകദേശം എൺപതിനായിരം പേരുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. ( എന്റെ അറിവ് പരിമിതമാണ് ) ഇന്നത് മൂന്ന് ലക്ഷമോ അതിലധികമോ ഉണ്ടെന്നാണ് കണക്കാക്കുന്നത്. AD 345 ൽ 450 പേരുമായി കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായക്കാർ 1911 ൽ വെറും എൺപതിനായിരം പേരായി. എന്നാൽ ഇന്നത് ഇത്രമാത്രം വളർന്നു വലുതായി എങ്കിൽ അതിനുള്ള കാരണം കോട്ടയം രൂപതയും ചിങ്ങവനം ഭദ്രാസനവും തന്നെ ആണ്. സഭയോട് ചേർന്ന് നിൽക്കുകയും സഭാപിതാക്കന്മാരോട് ഒത്തുചേർന്ന് ജീവിക്കുകയും ചെയ്തപ്പോൾ നമ്മുടെ സമുദായം വളർന്ന് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു. അല്ലാതെ എരണംകെട്ട പൂഴിക്കുഞ്ഞുങ്ങളുടെ കഴിവല്ല.

no-3

നമ്മുടെ ദൈവശാസ്ത്രവും നമ്മുടെ ആരാധനാക്രമവും നമ്മുടെ അപ്പസ്തോലപൈത്രുകവും നമ്മുടെ വിശ്വാസ്സവും നമ്മുടെ തനിമയും സംസ്കാരവുമെല്ലാം ചില കുബുദ്ധികൾ തട്ടിയെടുത്ത് നശിപ്പിക്കുന്നതിന്റെ ഭാഗമാണ് നമ്മളിലെ ചില സമുദായ ദ്രോഹികളെ കൂട്ട് പിടിച്ചുകൊണ്ട് KCCNA യിലൂടെ നമ്മളെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഒരേ കുടുംബത്തിലെ സഹോദരങ്ങൾ KCCNA യിലും മറ്റ് ചില സമുദായ വിരുദ്ധ ഫോറങ്ങളിലും കയറി നടത്തുന്നത് ഒരേ അജണ്ടയാണ്. KCCNA ഇന്ന് സമുദായ ദ്രോഹികളുടെ പറുദീസ്സായായിരിക്കുന്നു. ഏകാധിപതികളും കുലംതോണ്ടികളുമായ തെറ്റായ നേതൃത്വത്തെ താഴെയിറക്കി ക്നാനായ സമുദായത്തിന്റെ അന്തസ്സും അഭിമാനവും കാക്കുന്നവരെ KCCNA യുടെയും അംഗസംഘടനകളുടെയും തലപ്പത്ത് കൊണ്ടുവരണം. കേവലം അധികാരമോഹികളായ ചിലർ എപ്പോഴും സ്ഥാനമാനങ്ങൾ മാത്രം കൈക്കലാക്കാൻ ഇലക്ഷൻ സമയത്ത് കടന്ന് വരും. ഒരു നിലപാടുകളും ഇല്ലാത്തവരോ അല്ലങ്കിൽ സമുദായ വിരുദ്ധരോ ആയിരിക്കും ഇക്കൂട്ടർ. സ്ഥാനാർത്ഥിവേഷം കെട്ടിയിറങ്ങിയ ചിലർ നമ്മുടെയിടയിൽ പ്രത്യക്ഷപെട്ടിട്ടുണ്ട്. പേടിച്ചുതൂറികളായതുകൊണ്ടാണോ അതോ നിലപാടുകൾ ഒന്നുമില്ലാത്തവർ ആയതുകൊണ്ടാണോ എന്നറിയില്ല ആനുകാലിക സംഭവങ്ങളിൽ ഇവർക്ക് യാതൊരു അഭിപ്രായവും ഇല്ല. വിരലിന്റെ അറ്റത്തിരിക്കുന്ന അപ്പക്കഷ്ണം കാക്കകൊത്തിക്കൊണ്ട് പോകുമെന്ന് വിചാരിച്ചിട്ടുണ്ടാകുമോ ആവോ. സ്ത്രീകളോടുള്ള അതിക്രമം ചെറുക്കാൻ കഴിയാത്ത ഷണ്ഡന്മാർ ആയിരിക്കരുത് നമ്മുടെ അടുത്ത KCCNA പ്രസിഡന്റ്. സ്ഥാനമാനങ്ങളെക്കാൾ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും അഭിമാനം കാക്കുന്നവരായിരിക്കണം ക്നാനായക്കാർ. തിരസ്കരിക്കണം നമുക്ക് ഇത്തരം ഷണ്ഡന്മാരേയും പാഷാണത്തിൽ കൃമികളേയും. ഉയരട്ടെ ശക്തമായ പ്രതികരണം പുരുഷാരവത്തിൽ നിന്ന്.

ജയ്‌മോൻ നന്തികാട്ട്
ചിക്കാഗോ
അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നവർ നിലപാടുകളും അഭിപ്രായങ്ങളും ഇല്ലാത്തവർ ആണെങ്കിൽ അവർ അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി മാത്രമാണ് വരുന്നത്. ഇങ്ങനെയുള്ളവർ അധികാരത്തിൽ വന്നാൽ എത്രയോ ഭീകരമായിരിക്കും ഇനിയും നമ്മുടെ സമുദായത്തിന്റെ അവസ്ഥ. ഇങ്ങനെ അഭിപ്രായവും നിലപാടുകളും ഇല്ലാത്തവരെ നമ്മൾ എന്തിന് ചുമക്കണം ? ക്നാനായ ജനമേ നിങ്ങൾ തന്നെ തീരുമാനിക്കൂ.

Athiest ഗ്രൂപ്പ് ഇന്ന് KCCNA യെ കീഴടക്കിയിരിക്കുന്നു. അവരുടെ പ്രമാണങ്ങൾ വിറ്റഴിക്കാൻ ഏറ്റവും മികച്ച വേദിയായി KCCNA യെ കാണുന്നു. ഇവിടെ സമുദായ സ്നേഹമോ സഭാസ്നേഹമോ അല്ല മറിച്ചു അരാജകവാദികളും അവരുടെ അഴിഞ്ഞാട്ടവുമാണ് KCCNA യിലൂടെ നടക്കുന്നത്. അന്ധവിശ്വാസികളും അധാർമ്മികളും ക്നാനായ കത്തോലിക്കരെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. താന്തോന്നികളെ KCCNA നേതൃത്വത്തിൽനിന്നും ആട്ടിപ്പുറത്താക്കുക. സാമൂഹ്യവിരുദ്ധരുടെ ഒരു കൂട്ടമായും സങ്കേതമായും ഇന്ന് KCCNA മാറിയിരിക്കുന്നു. ഈ നാരകീയ ശക്തികളിൽനിന്നും KCCNA യെ മോചിപ്പിക്കുവാൻ ദയവായി അണിചേരൂ.

 Categories: Uncategorized

Leave a Reply

%d bloggers like this: