നാണം കെടുത്താൻ ശ്രമിച്ചു നാണം കെട്ടുപോയ KCCNA പ്രസിഡന്റ് !!! കൺവെൻഷൻ കിക്കോഫിൽ യാത്രാപ്പടി പന്ത്രണ്ടായിരത്തോളം ഡോളർ !!!

 

ആസ്ട്രേലിയക്ക് പോയതിന് KCCNA പ്രസിഡന്റ് വണ്ടിക്കൂലി വാങ്ങിയിട്ടില്ല. പകരം കൺവെൻഷൻ കിക്കോഫിനായി യാത്രാപ്പടിയിനത്തിൽ പന്ത്രണ്ടായിരത്തോളം ഡോളർ പലവകയായി എഴുതിയെടുത്തു. KCCNA പ്രസിഡന്റ് സാംബത്തീക കാര്യങ്ങളിൽ തന്റെ സുതാര്യമായ ഭരണ നൈപുണ്യം വിശദീകരിച്ചുകൊണ്ടും തനിക്കെതിരെ ശ്രീമാൻ സിറിയക്ക് പുത്തൻപുരയിൽ അപകീർത്തികരമായ ഇമെയിൽ അയച്ചിതിന് KCCNA നാഷണൽ കൗൺസിലിൽ മാപ്പ് പറഞ്ഞു പ്രശ്നം തീർത്തുവെന്നും പറഞ്ഞു സമൂഹത്തിന് മുഴുവനുമായി കത്ത് അയച്ചത് എല്ലാവർക്കും കിട്ടിയല്ലോ. ആ കത്തിൽ  KCCNA പ്രസിഡന്റ്  Mr. Sunny Poozhikala ശ്രീമാൻ സിറിയക്ക് പുത്തൻപുരയുടെ മാപ്പ് സ്വീകരിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. KCCNA ഭരണഘടനയുടെ അന്തസത്ത കളഞ്ഞുകുളിച്ചുകൊണ്ട് സ്വന്തം ഭാര്യയുടെ ഇമെയിലിൽ കൂടിയാണ് നാഷണൽ കൗൺസിൽ തീരുമാനം നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് കിട്ടിയത്. KCNA ഭരിക്കുന്നത് ആര്  ?

img_3392

അതിവിശിഷ്ട കാരുണ്യവർഷത്തിന്റെ അവസ്സാനനാളുകളിൽ തെറ്റ് മനസ്സിലാക്കി KCCNA നാഷണൽ കൗൺസിലിനോടും President, Mr. Sunny Poozhikala യോടും ക്ഷമാപണം നടത്തിയെന്ന് പറയുന്ന ശ്രീമാൻ സിറിയക്ക് പുത്തൻപുരയിലിനെ ഞാൻ പ്രത്യേകമായി അഭിനന്ദിക്കുന്നു. എങ്കിലും തുലനം ചെയ്തപ്പോൾ ശരിക്കും അഭിനന്ദനം കൂടുതലായി അർഹിക്കുന്നത് KCCNA President, Mr. Sunny Poozhikala തന്നെയാണ്. ക്ഷമിക്കാനുള്ള ഒരു മനസ്സ് ഒരു മനുക്ഷ്യനിൽ നിന്ന് ഉണ്ടാകുന്നത് ഒരുപാട് വലിയ കാര്യമാണ്. ഒരുപക്ഷേ എനിക്കും നിങ്ങൾക്കുമൊക്കെ പറ്റാത്ത ഒരു കാര്യമാണ് ക്ഷമിക്കുക എന്നത്. ഉദാഹരണത്തിന് എന്റെ കാര്യം തന്നെ നോക്കാം. KCCNA President നടത്തുന്ന സമുദായ സഭാ വിരുദ്ധ പ്രവർത്തനങ്ങളും വഞ്ചനയും നിയമവിരുദ്ധമായി KCCNA CONSTITUTION പല തവണ തിരുത്തിയതുമൊക്കെ എനിക്ക് ക്ഷമിക്കാൻ കഴിയുന്നില്ല.

എന്നാൽ KCCNA President ആർദ്രഹൃദയനും സ്നേഹിക്കാനും പൊറുക്കാനും കഴിവുള്ളവനാണ്. അദ്ദേഹം KCCNA President ആയി ചാർജ്ജ് ഏറ്റെടുത്ത അന്നുമുതൽ നിരവധി കേസുകൾ കോടതിയിൽ ഫയലുചെയ്യുമെന്ന് പറയുകയും എന്നാൽ ഇന്നുവരെ അദ്ദേഹത്തിൻറെ കരുണയാൽ ഒറ്റ കേസ്സും കൊടുത്തിട്ടില്ല. സ്വന്തം കുടുംബത്തിൽ ക്നാനായ സമുദായ പൈതൃകം പാലിക്കാതെയും വിശ്വസിക്കാതെയും മാർപ്പാപ്പയ്‌ക്ക് കൊടുത്ത കൊടുത്ത പൊട്ടൻ അപേക്ഷയിൽ വേറെ പണിയൊന്നും ഇല്ലങ്കിൽ ചൊറികുത്തിയിരിക്കാൻ പറഞ്ഞുകൊണ്ട് അഭിവന്യ കർദിനാൾ ലിയനാർഡോ തന്ന മറുപടി നാം കണ്ടതാണ്. ശ്രീമാൻ സിറിയക്ക് പുത്തൻപുരയിലിന് മാപ്പ് കൊടുക്കാൻ തോന്നിയ സാഹചര്യം വിശദീകരിച്ചുകൊണ്ട് നാഷണൽ കൗൺസിലിൽ  തന്ന വിശദീകരണം താഴെ കൊടുക്കുന്നു. ക്ഷമിക്കാൻ കഴിയുന്ന KCCNA പ്രസിഡന്റിന്റെ നല്ല മനസ്സിന്റെ വ്യാപ്തി നമുക്ക് ഇവിടെ കാണാം: അദ്ദേഹം നൽകിയ വിശദീകരണമിതാണ്:

“ശ്രീ സിറിയക് തന്റെ ആരോപണം തെറ്റായിരുന്നു എന്ന് സമ്മതിച്ചു,  തെറ്റായി  നടത്തിയ   ആരോപണം  നിരുപാധികം പിൻവലിച്ചു  നാഷണൽ കൗൺസിലിനോടും സണ്ണി പൂഴിക്കാലയോടും ക്ഷമാപണം നടത്തി.”

 
ഈ മറുപടിയിൽ തൃപ്തനായ KCCNA President ഇങ്ങനെ KCCNA നാഷണൽ കൗൺസിലിൽ മൊഴിഞ്ഞു: “ശ്രീ സിറിയക്കിന്റെ ക്ഷമാപണം ഞാൻ സ്വീകരിക്കുന്നു.
 
ചുരുക്കിപ്പറഞ്ഞാൽ മാപ്പ് കൊടുത്തവൻ മാപ്പ് പറഞ്ഞവനെ ഒരാഴ്ച കഴിഞ്ഞു സോഷ്യൽ മീഡിയയിലൂടെ പരസ്സ്യമായി നാറ്റിച്ചു തന്റെ മാന്യത തെളിയിച്ചു. ഇനി പറയുക ഈ മനുക്ഷ്യന്റെ വലിയ മനസ്സിനെ നമുക്ക് ഈ അതിവിശിഷ്ട കാരുണ്യവർഷത്തിൽ നമിക്കാതിരിക്കാൻ പറ്റുമോ ? ശ്രീമാൻ സിറിയക്ക് പുത്തൻപുരയിലിന്റെ ആരോപണം തെറ്റാണ് എന്ന് തെളിയിക്കാൻ KCCNA President കൂട്ട് പിടിച്ചത് KCCNA Treasurer എടാട്ടുകുന്നേൽ ജോസ്സ് സാറിനെയാണ്. ജോസ്സ് സാറിന്റെ മൊഴി ഇപ്രകാരം ആയിരുന്നു:
 
ശ്രീ സണ്ണി പൂഴിക്കാലാ KCCNA യോട് പണം ആവശ്യപ്പെടുകയോ, KCCNA കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന് KCCNA Treasurer Jose Edattukunnel വിശദീകരിച്ചു. “

 ശ്രീ. സിറിയക്ക് പുത്തൻപുര മാപ്പ് പറയട്ടെ പറയാതിരിക്കട്ടെ. ഈ ഡ്രാമയിൽ KCCNA ക്ക് ലാഭം 2000 ഡോളർ ആണ്. ആസ്‌ത്രേലിയൻ  യാത്രാപ്പടി എഴുതിയെടുക്കുന്നതിന് മുൻപ് തന്നെ ശ്രീ. സിറിയക്ക് പുത്തൻപുര വെടിപൊട്ടിച്ചതിനാൽ കാശ് എഴുതിയെടുക്കാൻ പറ്റിയില്ല. ആ കാരണം പറഞ്ഞുകൊണ്ട് ശ്രീ. സിറിയക്ക് പുത്തൻപുരയോട് മാപ്പ് ആവശ്യപ്പെടുകയും ആ ഒറ്റ മാപ്പിൽ നിന്ന് KCCNA ക്ക് ലാഭം 2000 ഡോളർ  !!!! ഇങ്ങിനെ പത്ത് മാപ്പ് കിട്ടിയാൽ ആ കാശ് ഉപയോഗിച്ച് അച്ചന്മാർക്കെതിരെ പത്ത് കേസ്സ് കൊടുക്കാമായിരുന്നു !!!

 
ഇനി ബഹുമാനപ്പെട്ട KCCNA പ്രസിഡന്റ് തന്റെ കത്തിൽ തന്ന ഉറപ്പ് ഒന്ന് വായിച്ചു നോക്കാം:
 
“ഒരുകാര്യം വ്യക്തമാക്കട്ടെ: ഞാൻ നേതൃത്വം നൽകുന്ന team ന്റെ ഭരണം തികച്ചും സംശുദ്ധ മാണ് എന്ന് ഞാൻ ഉറപ്പു തരുന്നു. സംഘടനയുടെ ഒരു പൈസ പോലും ദുരുപയോഗം ചെയ്യുവാൻ ആരെയും അനുവദിക്കില്ല.” ( താനല്ലാതെ മറ്റാരെയും അനുവദിക്കില്ല )
 
അങ്ങിനെയാണെങ്കിൽ KCCNA Treasurer പണിപറ്റിച്ചു എന്ന് വേണം കരുതാൻ. താൻ അവതരിപ്പിച്ച ഓഡിറ്റ് ചെയ്യാത്ത കണക്കിൽ $11614.49 ഡോളർ കൺവെൻഷൻ കിക്ക്ഓഫിനായി യാത്രാപ്പടി എഴുതിയെടുത്തതായി പറയുന്നു. ഓഡിറ്റ് ചെയ്യാതെ സൂത്രത്തിൽ പാസ്സാക്കാൻ ശ്രമിച്ച റിപ്പോർട്ട് നാഷണൽ കൗൺസിൽ തള്ളിക്കളഞ്ഞത് താഴെ കൊടുക്കുന്നു.( Travel,Gasoline,Rental Car & Other Expenses.)  ഈ യാത്രാപ്പടിയും മൂലക്കാട്ട് പിതാവ് ആണോ എടുത്തിരിക്കുന്നത് ? കഴിഞ്ഞ ഒരു കാലങ്ങളിലും  KCCNA ഭാരവാഹികൾ രണ്ടായിരം ഡോളറിൽ കൂടുതൽ ഒരിക്കലും  കിക്ക് ഓഫ് യാത്രാപ്പടി എടുത്തിട്ടില്ല. രണ്ടായിരം ഡോളർ ചിലവിട്ട മുൻ KCCNA ഭാരവാഹികൾ ലക്ഷകണക്കിന്
ഡോളറിന്റെ സ്‌പോൺസർമാരെ  കൊണ്ടുവന്നപ്പോൾ പന്ത്രണ്ടായിരത്തോളം  ഡോളർ യാത്രാപ്പടി വാങ്ങിയ ഇന്നത്തെ ഭാരവാഹികൾ ഉണ്ടാക്കിയത് വലിയ വാട്ടപൂജ്യം 😇

കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാൻ ആയിരുന്നപ്പോൾ  യാത്രാപ്പടികൾ വാങ്ങുന്ന KCCNA പ്രസിഡന്റ് ഇക്കഴിഞ്ഞ HOUSTON ൻ കൺവെൻഷൻ നടത്തി തന്നത്താൻ പന്ത്രണ്ടായിരം ഡോളർ എഴുതിയെടുത്തോ അതോ കൂട്ട് കൃഷിയിൽ വേറെ ആരൊക്കെയാണ് ഉള്ളത്  ? പാവം സിറിയക്ക് പുത്തൻപുര പന്ത്രണ്ടായിരത്തോളം ഡോളർ സംശുദ്ധമായും സുതാര്യമായും യാത്രാപ്പടി എഴുതിയെടുത്തവരെ സംശയിച്ചു. എന്തായാലും തൂക്കിലേറ്റാത്തത് ഭാഗ്യം. കൺവെൻഷൻ banquet ന് അൻപത് ഡോളർ വാങ്ങി പതിനാല് ഡോളറിന്റെ ഭക്ഷണവും പത്തു ഡോളറിന്റെ മറ്റ് ചിലവുകളും കഴിച്ചു ബാക്കി തുക എവിടെ ?

 
ഇനി ക്ഷമാപണത്തിന്റെ ഒഫീഷ്യൽ കമ്മ്യൂണിക്കേഷൻ KCCNA President Mr. Sunny Poozhikala യിൽ നിന്നും പുറത്തു വന്നത് എങ്ങിനെയാണ് ? സ്വന്തം ഭാര്യയുടെ പേരിലുള്ള ഇമെയിലിൽ കൂടിയാണ് നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് കിട്ടിയത്. KCCNA CONSTITUTION പ്രകാരം എല്ലാ കമ്മ്യൂണിക്കേഷനുകളും ജനറൽ സെക്രട്ടറി മുഘേന മാത്രമേ നടത്താൻ പാടുള്ളൂ.  എന്തെങ്കിലും കാരണത്താൽ ജനറൽ സെക്രട്ടറിക്ക് അസൗകര്യം ആണെങ്കിൽ അടുത്ത ചാർജ് വഹിക്കേണ്ടത് ജോയിന്റ് സെക്രട്ടറി ആണ്. ഇവരൊക്കെ എവിടെയാണ് ഉള്ളത് ? എല്ലാവരെയും പറഞ്ഞുവിട്ടോ ? ആരോരും ഇല്ലാത്തപ്പോൾ ഭാര്യമാർ സഹായിക്കുന്നത് KCCNA കോൺസ്റ്റിട്യൂഷൻ പ്രകാരം തെറ്റാണോ ആവോ ?  ശ്രീമാൻ സിറിയക്ക് പുത്തൻപുരയിലിനെ നാഷണൽ കൗൺസിലിൽ നടന്ന സംഭവങ്ങളുടെ പേരിൽ ഭാര്യയുടെ ഇമെയിലിൽക്കൂടി നാറ്റിക്കാൻ ശ്രമിക്കുന്നത് കോൺസ്റ്റിട്യൂഷൻ ഫ്രീസ് ചെയ്തിട്ടാണോ ? അതോ ആവേശം മൂത്ത് ബഹുമാനപ്പെട്ട പ്രസിഡന്റ് അറിയാതെയാണോ സ്വന്തം ഭാര്യ താങ്കളുടെ പേരിൽ കത്ത് അയച്ചത്  ? നിരവധി ഇമെയിൽ ഐഡികളും KCCNA ഗൂഗിൾ ഗ്രൂപ്പും സ്വന്തം ഗൂഗിൾ ഗ്രൂപ്പും അമേരിക്കൻ ക്നാ ഗൂഗിൾ ഗ്രൂപ്പും ( ? ) ഉള്ള വ്യക്തി എന്തിനാണ് കോൺസ്റ്റിട്യൂഷൻ വയലേറ്റ് ചെയ്ത് KCCNA സെക്രട്ടറിയെ അകറ്റി നിർത്തി ഭാര്യയെക്കൊണ്ട് ഇമെയിൽ വിടുവിച്ചത് ? അതോ ഇനി പടിയിറങ്ങുന്നത് വരെ KCCNA CONSTITUTION വേണ്ടാന്ന് വച്ചോ ?

കഴിഞ്ഞ കാലങ്ങളിൽ മുഖ്യ അതിഥിയായി കോട്ടയം അതിരൂപത മെത്രാപ്പോലീത്തയെ വിളിച്ചു ഇക്കണോമി ക്ലാസ്സ് ടിക്കറ്റ് മണി കൊടുത്തിട്ട് പൂരപ്പാട്ടും പാടി നടന്നവർ  ആഘോഷമായി പന്ത്രണ്ടായിരത്തോളം ഡോളർ എടുത്ത് യാത്രനടത്തിയ യാത്രാവിവരണം കേൾക്കാൻ ജനങ്ങൾക്ക് കൊതിയാകുന്നു. കൂട്ടത്തിൽ Banquet ന്റെ ബാക്കി കണക്കും പറയാൻ മറക്കരുതേ. നൂറ് കണക്കിന് അജണ്ടകളുമായി KCCNA നാഷണൽ കൗൺസിൽ നടത്തിയിട്ട് ആകെ നടന്നത് ഓഡിറ്റ് ചെയ്യാൻ പറ്റാത്ത കണക്ക് അവതരണവും രണ്ടായിരം ലാഭം കിട്ടിയ ഒരു പൊതുമാപ്പും മാത്രമാണോ ? നാഷണൽ കൗൺസിലിന്റെ മിനിറ്റസിന്റെ ചെറിയൊരു കഷണം വിട്ടത് തന്നെ കള്ളത്തരമാണ് എന്നാണ് നാഷണൽ കൗൺസിൽ അംഗങ്ങൾ പറഞ്ഞത്. സാരമില്ല ബാക്കി കള്ളത്തരങ്ങൾ മൊത്തമായി ഉൾപ്പെടുത്തി ഒരെണ്ണം ഉടനെ വിട്ടുകൂടെ ? ഈ കൺവെൻഷൻ ലാഭമോ അതോ നഷ്ടമോ ?


ഓഡിറ്റ് ചെയ്യാത്ത കൺവെൻഷൻ കണക്ക് കാണാൻ ഇവിടെ ക്ലിക്ക് ചെയുക !!!

 
ജയ്‌മോൻ നന്തികാട്ട് 

ചിക്കാഗോCategories: Uncategorized

Leave a Reply

%d bloggers like this: