Site icon THE KNANAYA EXPRESS

അടുത്ത തലമുറയുടെ ചരിത്രപഠനത്തിനുള്ള അടയാളം ആയിരിക്കണം ക്നായി തോമ്മാ പ്രതിമ .

Pastoral council മീറ്റിങ്ങിന്റെ മിനുട്സ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. അതിൽ എല്ലാം വളരെ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഇനി അതിൽനിന്നും പുറകോട്ടു പോകുവാൻ എങ്ങനെ രൂപത നേതൃത്വത്തിനും kcc ക്കും സാധിക്കും ???
ഇനി ഉറഹാ മാർ എവുസേപ്പിനോട് എന്താണിത്ര അസഹിഷ്ണത???

കോട്ടയം രൂപത ഒരു പ്രതിമ ഔദ്യോഗികമായി സ്ഥാപിക്കുമ്പോൾ ഒരുപാടു പഠനങ്ങളുടെ ആവശ്യമുണ്ട് . ഞാനും ജിമ്മി ചേട്ടനും ജിമ്മി ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ മൂലക്കാടനും കടന്നുപോകും . അടുത്ത തലമുറയുടെ ചരിത്രപഠനത്തിനുള്ള അടയാളം ആയിരിക്കണം ആ പ്രതിമ .
അതിൽ ഒരു ചരിത്രമുണ്ടായിരിക്കണം. അതിനൊരു പ്രൗഢി ഉണ്ടായിരിക്കണം . അത് സ്ഥാപിക്കുന്നത് ചിങ്ങവനത്തല്ല മറിച്ചു അക്ഷര നഗരിയുടെ ഹൃദയ ഭാഗത്താണ് . ഉചിതമായ സ്ഥലം , ഉചിതമായതും ജനങ്ങൾക്ക് ബോധ്യം വരുന്നതുമായ രൂപ ഭംഗി. ഇതെല്ലാം ഈ പ്രതിമ സ്ഥാപിക്കുന്നതിന് ആവശ്യമല്ലേ ?? അതിനു കോട്ടയം രൂപത ആവശ്യപ്പെട്ടിരിക്കുന്നത് വെറും ആറു മാസമല്ലേ ?? അല്പം ക്ഷമ നിങ്ങൾക്ക് കാണിച്ചുകൂടെ ???

പിന്നെ എന്തു കാര്യമാണെങ്കിലും അത് വ്യവസ്ഥാപിതമായ മാർഗ്ഗത്തിലായിരിക്കണം നടക്കേണ്ടത് . അല്ലങ്കിൽ കോട്ടയം രൂപതയുടെ യശസിന് അത് കളങ്കം വരുത്തും . വഴിയേ പോകുന്ന ആർക്കും കോട്ടയം രൂപതയുടെ അങ്കണത്തിൽ എന്തും കൊണ്ടേ സ്ഥാപിക്കാവുന്ന അവസ്ഥയും ഉണ്ടാകും .
സഭാ സമുദായ നേതൃത്വത്തിന് തെറ്റുകൾ പറ്റുന്നുണ്ടെങ്കിൽ ( പറ്റുന്നുണ്ട്) അത് വിളിച്ചു പറയണം . അത് തിരുത്തിക്കണം . പക്ഷേ വ്യവസ്ഥാപിത മാർഗ്ഗത്തിൽ ആയിരിക്കണമെന്ന് മാത്രം . അല്ലങ്കിൽ നിങ്ങൾ അല്ല നമ്മൾ പരാചയപെട്ടുകൊണ്ടേ ഇരിക്കും .

Thomas Joseph
UKKCA, Former President

Exit mobile version