അഭിവന്ദ്യ മാർ അപ്രേം പിതാവിനെ ദയവായി തെരുവിൽ വലിച്ചിഴക്കാതിരിക്കാൻ എല്ലാവരും തയ്യാറാകണം.

അഭിവന്ദ്യ മാർ അപ്രേം പിതാവിനെ ദയവായി തെരുവിൽ വലിച്ചിഴക്കാതിരിക്കാൻ എല്ലാവരും തയ്യാറാകണം.

അഭിവന്ദ്യ മാർ അപ്രേം പിതാവ് മനീഷ് വിട്ട ആളുകളെ കണ്ടു എന്ന് പറയുന്നത് ഡിസംബർ 24 നാണ്. പാസ്റ്ററൽ കൗൻസ്സിൽ നടന്നത് ഡിസംബർ 20 നാണ് എന്നത് ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതാണ്. ഒരു നുണ ഒരായിരം തവണ പറഞ്ഞുകൊണ്ട് പലരേയും വിഡ്ഢികളാക്കാൻ തൽക്കലം കഴിയും. എന്നാൽ എന്നും എല്ലാവരേയും വിഡ്ഢികളാക്കാൻ കഴിയില്ല.
ഒരു ന്യൂനമറ്റ കുഞ്ഞാടിനെപോലും വെറുതെ വിടാത്തവരെ ഓർത്ത് ഈശോ കണ്ണീർ പൊഴിക്കുന്നുണ്ടാകും. പാസ്റ്ററൽ കൗൺസിൽ തീരുമാനം എന്നത് എല്ലാ ക്നാനായ കത്തോലിക്കാരുടേതുമാണ്. ഇവിടെ വിജയവും തോൽവിയും നമ്മുടേത് മാത്രം.

ആര് ഇവിടെ ക്നായി തൊമ്മൻ പ്രതിമ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു എന്നതല്ല വിഷയം. 110 വർഷങ്ങൾക്ക് ശേഷം മൂന്ന് മെത്രാന്മാരുടെ കൈയ്യൊപ്പോടുകൂടെ ക്നായി തൊമ്മന്റെ പ്രതിമ അരമന മുറ്റത്ത് സ്ഥാപിക്കാൻ പാസ്റ്ററൽ കൗൺസിൽ തീരുമാനിക്കുകയും അഭിവന്ദ്യ മെത്രാപ്പോലീത്ത ഡിക്രി ഇറക്കുകയും അത് ഇടവകകളിൽ വായിക്കുകയും ചെയിതു എന്നതാണ് മുഖ്യം. ഇതിനേക്കാൾ വലിയ ഒരു ചരിത്ര മുഹൂർത്തം വേറെ എന്താണ് വേണ്ടത്. തമ്പി എരുമേലിക്കരയുടെ ചിരകാല അഭിലാഷമാണോ, KCC യുടെ ആവശ്യമാണോ അതോ വേറെ ആരോ ആവശ്യപ്പെട്ടതാണോ എന്ന കാര്യം പാസ്റ്ററൽ കൗൺസിൽ തീരുമാനത്തോടെ അപ്രധാനമാവുകയും ഈ തീരുമാനം ക്നാനായ കത്തോലിക്കരുടെ മുഴുവൻ തീരുമാനമാവുകയും ചെയിതു.

വിജയം ആഘോഷിക്കേണ്ടവർക്ക് ആരവം മുഴക്കി ഡിസംബർ 20 ന് ശംഖുനാദം മുഴക്കമായിരുന്നു. എന്നാൽ പാസ്റ്ററൽ കൗൺസിൽ തീരുമാനത്തെ അംഗീകരിക്കാതെ തെരുവിൽ ആഭാസത്തരം കാട്ടി ഒടുവിൽ ചിങ്ങവനത്ത് ക്നായി തൊമ്മൻ പ്രതിമ എത്തിച്ച് അവരുടെ സമുദായ സെക്രട്ടറിയെ ഏൽപ്പിക്കുക വഴി ഈ നാടകം നടത്തിയവർ ക്നായി തൊമ്മനെ പരമാവധി പൊതുജനസമക്ഷം അപമാനിച്ചു. ഇതിലൂടെ എന്ത് നേടിയെന്ന് ഇക്കൂട്ടർ ചിന്തിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. 110 വർഷമായി ഇങ്ങിനെ ഒരു പ്രതിമ അരമനയിൽ ഇല്ലാതിരുന്നത് എന്തായാലും അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കുറ്റം അല്ല എന്നത് ഏവരും സമ്മതിക്കുന്നതാണ്. അപ്പോൾ ആരാണ് ഇവിടെ കുറ്റവാളി ? നമ്മുടെ മൺമറഞ്ഞുപോയ അഭിവന്ദ്യ പിതാക്കന്മാരെ ആണ് ആക്ഷേപിച്ചതും അപമാനിച്ചതും. കോട്ടയം അതിരൂപതയുടെ ചരിത്രത്തിൽ ജനവികാരം ഉണ്ടായപ്പോൾ യാതൊരു സങ്കോചവും ഇല്ലാതെ അരമന കമാനത്തിൽ ക്നാനയമെന്ന് എഴുതി ചേർത്തതും എല്ലാ ഇടവകകളുടെയും ബോർഡിൽ ക്നനായമെന്ന് എഴുതി ചേർക്കണമെന്ന് സർക്കുലർ ഇറക്കിയതും ഇപ്പോൾ അരമനയിൽ ക്നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തത് തെരുവിൽ ചിലരൊക്കെ കല്ലെറിയുന്ന നമ്മുടെ അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവാണ് എന്നത് ദൈവനിശ്ചയം മാത്രം.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: