അമേരിക്കയിലെ കോട്ടയം രൂപത വിരുദ്ധനായ വ്യക്തി അരമന ഗേറ്റിന് മുന്നിൽ നിൽക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുന്ന വോയ്സ് ക്ലിപ്പ് നമ്മൾ കേട്ടത് അല്ലേ

ഈ സഹോദരന് പള്ളിയുമായി യാതൊരു ബന്ധവും ഇല്ല. ഉണ്ടെങ്കിൽ പാസ്റ്ററൽ കൗൺസിൽ തീരുമാനം അറിഞ്ഞോ എന്ന് ചോദിക്കില്ലല്ലോ.. ഇതു പോലുള്ള കുറച്ച് എണ്ണം ആണ് പ്രതിമ ചുമന്ന് കൊണ്ട് നടന്നത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ. .അദ്ദേഹത്തോട് ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കരുതെ.

കാരണം പ്രതിമയുടെ മുന്നിൽ നിന്ന ഷിബിയ്ക്ക് ഏറ്റുമാനൂർ പള്ളിയിൽ പാരീഷ് കൗൺസിലിൻ്റെയും പൊതുയോഗത്തിൻ്റെയും അനുമതിയും രൂപത നേതൃത്വത്തിൻ്റെ അനുമതിയും വാങ്ങിക്കണം എന്ന് അറിയാമായിരുന്നു.- അത് ഷിബി മുറപോലെ വാങ്ങിച്ചു.. എന്നാൽ ചിങ്ങവനത്തേയ്ക്ക് കൊണ്ടു പോകുന്ന പ്രതിമയ്ക്ക് കോട്ടയത്ത് അനുമതി വാങ്ങിക്കേണ്ട എന്ന് ഷിബിയ്ക്കും മനീഷിനും അറിയാവുന്നത് കൊണ്ട് അവർ കോട്ടയത്ത് അനുമതി വാങ്ങിയില്ല..:.

കോട്ടയം അരമനയിൽ വിവാഹം അന്ന് നടക്കുന്നുണ്ടായിരുന്നു.. കല്ല്യാണ സമയം അല്ലേ. അവിടെ ക്നായി തോമയുടെ കൂടെ പെണ്ണിനെയും ചെറുക്കനെയും നിർത്തി ഫോട്ടോ എടുക്കാൻ വന്നതാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ പോലീസ് അകത്ത് കേറ്റിയേനെ. അപ്പോൾ ആ ബുദ്ധിയും പോയില്ല. എന്ത് ചെയ്യാം..

മാസങ്ങൾ മുൻപ് ബുക്ക് ചെയ്ത വിവാഹം നടക്കുന്നു അങ്ങനെ എന്തെല്ലാം പ്രോഗ്രാം നടക്കുന്ന സ്ഥലമാണ് അരമന അവിടെ ഒര് അനുവാദവും വാങ്ങാതെ കേറിച്ചെല്ലുക.’

ഈ പ്രോഗ്രാം ജനങ്ങൾ തള്ളിക്കളഞ്ഞത് കൊണ്ട് അല്ലേ.. അല്ലങ്കിൽ എന്തുമാത്രം ജനം വരേണ്ടതാണ്.” അങ്ങനെ ഉള്ള പ്രോഗ്രാമിന് അനുവാദം വാങ്ങേണ്ടേ..??

അപ്പോൾ ഇത് ഗൂഡാലോചനയുടെ ഭാഗമാണ് എത് വിധവും അരമന എതിർക്കണം.’ അവിടെ നിന്ന് ചിങ്ങവനത്ത് എത്തിക്കണം.. അതിനിടെ അറസ്റ്റ് ചെയ്യാനും പറയുന്നു.. അപ്പോൾ അറസ്റ്റ് ചെയ്യിപ്പിക്കുക എന്നത് ലക്ഷ്യം ആയിരുന്നു. എന്നാൽ അല്ലേ കാനായി തോമയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറയാനും ഈ സാഹചര്യത്തിൽ ചിങ്ങവനം സഹായിച്ചു എന്നും പറഞ്ഞ് യാക്കോബായ വാദം ഉയർത്താനും സാധിക്കു..

ഏതും പോരാത്ത യാക്കോബായ വാദിയാണ് പ്രതിമ സ്ഥാപനം കൊണ്ടുവന്നതും.’

അമേരിക്കയിലെ കോട്ടയം രൂപത വിരുദ്ധനായ വ്യക്തി അരമന ഗേറ്റിന് മുന്നിൽ നിൽക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുന്ന വോയ്സ് ക്ലിപ്പ് നമ്മൾ കേട്ടത് അല്ലേ..

ഈ പ്രതിമ ബലമായി സ്ഥാപിക്കാൻ ശ്രമിച്ചവർ, അതിനുള്ള ഒരു അപേക്ഷ/അനുവാദം മേടിച്ചിട്ടൂണ്ടോ? ഉത്തരം നല്‍കുക. ആർക്കും കേറി നിരങ്ങാനുള്ളതല്ല അരമന മുറ്റം

സഹോദരന് ധൈരൃമുണ്ടോ, കേരള ഗവൺമെന്റ് സ്ഥലത്ത് സർക്കാർ അനുവാദം പോലും ചോദിക്കാതെ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കുവാൻ. അതിന് പറ്റുമെങ്കിൽ അതിന് ശേഷം നൃയ്യീകരിക്ക്.

👍👍 ബിബു പൂവപ്പള്ളി മഠത്തിൽ💪💪



Categories: Uncategorized

Leave a Reply

%d bloggers like this: