അരമന മുറ്റത്ത് ക്നാനായ പിതാന്മഹരുടെ പ്രതിമ എന്ന സ്വപ്നം മൂലക്കാട്ട് പിതാവിലൂടെ യാഥാര്‍ത്ഥ്യമാകുന്നു.

പുണ്യ സ്ളോകരായ ക്നായി തോമായുടെയും ഉർഹാ മാർ യൗസേപ്പിന്റെയും പ്രതിമ സ്ഥാപിക്കുമെന്ന പാസ്റ്ററൽ കൗൺസിൽ തീരുമാനം അഭിനന്ദനീയം .

അരമന മുറ്റത്ത് ക്നാനായ പിതാന്മഹരുടെ പ്രതിമ എന്ന സ്വപ്നം മൂലക്കാട്ട് പിതാവിലൂടെ യാഥാര്‍ത്ഥ്യമാകുന്നു. കോട്ടയം അതിരൂപതയിലെ പള്ളികൾക്ക് ക്നാനായ എന്ന പേര്‌ ചേർക്കണമെന്ന മൂലക്കാട്ട് പിതാവിന്റെ സർക്കുലറിന് ശേഷം മൂലക്കാട്ട് പിതാവിന്റെ മറ്റൊരു നിര്‍ണായക കൈയ്യൊപ്പ്

👉 അല്പം Flash back : കുന്നശ്ശേരി പിതാവിന്റെ കാലത്ത് അരമന മുറ്റത്ത് ക്നായി തോമായുടെ പ്രതിമ വേണമെന്ന ശക്തമായ ആവശ്യം ഉയരുന്നു. കത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലാത്ത ക്നായി തോമായുടെ പ്രതിമ അരമന മുറ്റത്ത് സ്ഥാപിക്കുന്നതിന് കുന്നശേരി പിതാവ് വിമുഖത പറയുന്നു. അങ്ങനെയെങ്കിൽ അന്നത്തെ KCC പ്രസിഡന്റിന്റെ കോട്ടയത്തുള്ള പ്രസിദ്ധമായ ശക്തി ബാറിന് മുന്നിൽ പ്രധാന പ്പെട്ട റോഡിനോട് ചേർന്ന് പ്രതിമ സ്ഥാപിക്കുമെന്ന് KCC പ്രസിഡന്റ് പ്രഖ്യാപിക്കുന്നു. അങ്ങനെ വിഷയം കലുഷിതമായപ്പോൾ ഒരു compromise എന്ന രീതിയിൽ ക്നായി തോമായുടെ പ്രതിമ പഴയ ചൈതന്യയുടെ മുന്നിൽ KCC നേതൃത്വത്തിൽ കുന്നശ്ശേരി പിതാവ് അനാച്ഛാദനം ചെയ്തു.

കുറച്ച് കാലങ്ങൾക്ക് മുമ്പുവരെ കത്തോലിക്ക പള്ളിയെന്ന് മാത്രം അറിയപ്പെട്ടിരുന്ന നമ്മുടെ പള്ളികളെ ക്നാനായ കൂട്ടി ഔദ്യോഗികമായി പേര് ചേർക്കണമെന്ന നിർദ്ദേശം മൂലക്കാട്ട് പിതാവ് സർക്കുലറിലൂടെ ആവശ്യപ്പെട്ടത്. അതിന് ശേഷം മാത്രമാണ് തെക്കുംഭാഗരുടെ പള്ളികളെന്ന് സമൂഹത്തിൽ അറിയപ്പെട്ടിരുന്ന നമ്മുടെ പള്ളികൾക്ക് ക്നാനായ പള്ളികൾ എന്ന് ഔദ്യോഗികമായി അറിയപ്പെടാൻ തുടങ്ങിയത്. അതിന് സമാനമായി അന്നത്തെ പ്രത്യേക സാഹചര്യത്തിൽ കുന്നശ്ശേരി പിതാവിന്റെ കാലത്ത് അരമന മുറ്റത്ത് സ്ഥാപിക്കപ്പെടാതെ പോയ ക്നായി തോമായുടെ പ്രതിമ മൂലക്കാട്ട് പിതാവിലൂടെ അരമന മുറ്റത്ത് യാഥാര്‍ത്ഥ്യം ആകുന്നത്. അതിന് മുൻകൈ എടുത്ത തമ്പി ചേട്ടന്റെ KCC നേതൃത്വത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു, പാസ്റ്ററൽ കൗൺസിലിനെയും അഭിനന്ദിക്കുന്നു.

ക്നാനായ കുടിയേറ്റം ഒരു പ്രേക്ഷിത കുടിയേറ്റമായിരുന്നു എന്നതിന്റെ നേർചിത്രമായിരുന്നു ഉർഹാ മാർ യൗസേപ്പിന്റെ സാന്നിദ്ധ്യം. ക്നായി തോമായുടെ പ്രതിമയോടൊപ്പം പ്രേക്ഷിത കുടിയേറ്റത്തിന്റെ നേർ സാക്ഷൃമായി ഉർഹാ മാർ യൗസേപ്പിന്റെ പ്രതിമ സ്ഥാപിക്കുമെന്ന തീരുമാനം അഭിനന്ദാർഹം തന്നെ, കാരണം ക്നായി തോമായോടൊപ്പം ഉർഹാ മാർ യൗസേപ്പിനെ മറന്ന് പ്രേക്ഷിത കുടിയേറ്റ ജനതയായ ക്നാനായ സമുദായത്തിന് നിലനിൽപ്പില്ല.

വാൽക്കഷണം

ക്നാനായ സമുദായ സംരക്ഷണത്തിന്റെ പേരിൽ പിരിക്കുന്ന പണത്തിൽ മുഖ്യ പങ്കും സമുദായ നാശത്തിന് വേണ്ടി ഇപയോഗിക്കുന്നു. ബാക്കി കുതിരയുടെ വയറ്റിൽ ചെല്ലുന്നു.

എല്ലാ പിരിവുകളും എത്തിച്ചേരുന്നത് വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ഫണ്ട് പിരിവ് നടത്തി മുക്കുന്ന ചില വ്യക്തികളുടെ കൈകളിലോ അല്ലങ്കിൽ ചില
മദ്യപാന്മാരുടെ കൈകളിലോ ആണ്.

👌👌👌👌Categories: Uncategorized

Leave a Reply

%d bloggers like this: