ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടുമുറിയിൽ തപ്പുന്ന മനീഷ് ചാമക്കാലയും ഷിബി പഴയമ്പള്ളിയും. തെരുവിൽ കുരച്ചു നടക്കുന്ന ആർക്കും എന്തും എവിടേയും ചെയ്യാം എന്ന് ആരെങ്കിലും ധരിക്കുന്നു എങ്കിൽ, അത് നടക്കില്ല മക്കളെ. ഇല്ലാത്ത പ്രതിമ സ്ഥാപിക്കാൻ വ്യവസ്ഥാപിതമായ ഒരു സംവിധാനത്തിൽ എങ്ങിനെ സാധിക്കും. കോട്ടയം അതിരൂപതയേയും ഇടവകകളെയും അതിന്റെ സ്ഥാപനങ്ങളെയും സ്വത്തുക്കളെയും അടിച്ചുമാറ്റുമെന്നുള്ള ഒരു വീരവാദം ഷിബി പഴയംപള്ളിയിൽ നിന്ന് കേട്ടു. എന്നാൽ ഷിബിയെപ്പോലെ ഉള്ള എത്ര ഊളന്മാർ വിചാരിച്ചാലും ആ സ്വപ്നം അവനവന്റെ വീട്ടിൽ വച്ചാൽ മതി. ക്നാനായക്കാരന്റെ രൂപതയും പള്ളികളും
സ്ഥാപനങ്ങളും സ്വത്തും യാക്കോബായ സഭയിലെ പോലെ നടത്തി തമ്മിലടിക്കാനും
കട്ട് മുടിക്കാനും പല
ഷിബിമാർക്കും ആഗ്രഹമുണ്ട് എന്നറിയാം. ആദ്യമായി KSSS ന്റെ കട്ടെടുത്ത കണക്ക് അവതരിപ്പിച്ച് പാസ്സാക്കുക. എന്നിട്ടാകട്ടെ മലർപ്പൊടിക്കാരന്റെ സ്വപ്നവുമായി അഴിഞ്ഞാടാൻ.
KSSS പിളർന്ന് പല കഷണങ്ങൾ ആയപ്പോൾ ഇതിലാരാണ് ഉഗ്രവിഷമുള്ള തീവ്രവാദികൾ എന്ന മൽസ്സരം ആണിപ്പോൾ നടക്കുന്നത്. പേപ്പട്ടിക്ക് സാമാനം കുരച്ച് ബഹളം വയ്ക്കുകയും കാണുന്നവരെ ഒക്കെ കടിക്കുകയും ചെയ്യുന്നവർ മറ്റ് പലർക്കും
പേ വിഷം നൽകിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ കുടിയേറിയ ക്നായി തോമ്മായും ഉറഹാ
മാർ യൗസ്സേപ്പും കൂട്ടാളികളും എങ്ങിനെ ഇരിക്കുന്നു എന്ന് ആർക്കാണ് അറിയുന്നത് ? യാക്കോബക്കാരുടെ ഭാവനാ സൃഷ്ടിയിൽ ദൈവനിവേശിതമാല്ലാതെ സമീപകാലത്ത് ഉണ്ടാക്കിയ ചരിത്രപഠന സഹായമില്ലാതെ ഉണ്ടാക്കിയ ഒരു സങ്കല്പം മാത്രമാണ് ക്നായി തോമ്മായുടെ ചിത്രം. അതുപോലെ യാക്കോബക്കാർ ഉണ്ടാക്കിയ ഉറഹാ മാർ യൗസ്സേപ്പ് പിതാവിന്റെ ചിത്രം നോക്കിയാൽ മനസ്സിലാകും അത് ഇന്നത്തെ യാക്കോബായ മെത്രാന്മാരുടെ തലമുണ്ടാണ് എന്ന്. യാതൊരു അടിസ്ഥാനവും ഇല്ലാതെ പ്രതിമകളുടെയും ചിത്രങ്ങളുടെയും
പേരിൽ കലഹവും വക്കാണവും ഉണ്ടാക്കുന്നവർ നമ്മൾ അറിയുന്ന ക്നായി തോമ്മായുടെയും ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റെയും ചിത്രങ്ങൾ ഉണ്ടായിട്ട് എത്രനാൾ ആയി എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മെസ്സപ്പൊട്ടാമിയയിലെ ജനങ്ങളുടെ ആകാരവടിവ് എന്താണ്? അവരുടെ വേഷവിധാനങ്ങൾ എന്താണ് ? അവരുടെ വസ്ത്രധാരണം എന്താണ്? അവരുടെ തലയോട്ടിയും മുഖത്തിന്റെ രൂപവും എന്താണ്? ഇതൊന്നും ശാസ്ത്രീയമായി അവലോകനം ചെയ്യാതെയും പഠിക്കാതെയും ഈ കാലഘട്ടത്തെപ്പറ്റി ഒരു വിവരവും ഇല്ലാതെയാണ് ചർച്ചകളും വഴക്കുകളും നടക്കുന്നത്. ഇനി കൊടുങ്ങല്ലൂർ വന്നിറങ്ങിയ ശേഷം തദ്ദേശ വസ്ത്രധാരണം സ്വീകരിച്ചു എന്ന് പറഞ്ഞാൽ പോലും നാലാം നൂറ്റാണ്ടിന്റെ അന്ത്യം കണ്ടവർ അതിൽ എത്രപേർ ഉണ്ടാകും ? ആ കാലഘട്ടത്തിൽ കൊടുങ്ങല്ലൂർ മാത്രം താമസിച്ച ക്നാനായക്കാരുടെ ജീവിത രീതികൾ എന്താണ് ? AD 524 ൽ ആണ് മുസ്സീറുകളുടെ അക്രമത്തെ തുടർന്ന് നമ്മുടെ പൂർവീകർ കൊടുങ്ങല്ലൂർ ഉപേക്ഷിച്ചത്. ആ സ്ഥിതിക്ക് അഞ്ചാം നൂറ്റാണ്ട് കണ്ടിട്ടില്ലാത്ത ക്നായി തോമ്മായുടെയും ഉറഹാ മാർ യൗസ്സേപ്പ് പിതാവിന്റെയും രൂപാവിധാനങ്ങളെപ്പറ്റി വിഷുവായിത്തം പറയുന്നവർ സൂക്ഷിച്ചു വേണം പറയുവാൻ. നാലാം നൂറ്റാണ്ടിലെ സഭാ പിതാക്കന്മാരുടെ രൂപവും ഭാവവും എങ്ങിനെ ഇരുന്നു എന്ന് ആ കാലഘട്ടത്തിലെ Iconic ചിത്രങ്ങൾ മനസ്സിലാക്കിയാൽ നമുക്ക് ഏകദേശം ഒരു രൂപം കിട്ടും. നമ്മുടെ അപ്രേം പിതാവ് ഈ കാലഘട്ടത്തിലെ ചിത്ര കലകളെക്കുറിച്ച് നന്നായി പഠിക്കുകയും
ഗവേഷണം നടത്തുകയും
ചെയിത ഒരു മഹത്‌വ്യക്തിയാണ്. ആയതിനാൽ പാസ്റ്ററൽ കൗൻസ്സിൽ ഉത്തരവാദിത്തം ഏൽപ്പിച്ച നമ്മുടെ പിതാവ് എന്ന നിലയിൽ അഭിവന്ദ്യ അപ്രേം പിതാവിനെ അദ്ദേഹത്തെ തന്റെ ജോലി ചെയ്യാൻ അനുവദിക്കുകയും
അനാവശ്യ കുപ്രചാരണങ്ങളും അശുദ്ധഭാഷണങ്ങളും ഒഴിവാക്കുക.
ജയ്‌മോൻ നന്തികാട്ട്
Categories: Uncategorized
Leave a Reply