എലിയെ പേടിച്ച് ഇല്ലം ചുട്ടോളൂ

😳😳എലിയെ പേടിച്ച് ഇല്ലം ചുട്ടോ.?😳😳

ക്നാനായ യാക്കോബായക്കാരെ കുറ്റം പറയരുത്.. ഗിഫ്റ്റ് തരാൻ വന്നവർ ഗിഫ്റ്റ് തന്നിട്ട് പോയി.. അവർ മേടിച്ചു വെച്ച് ഗിഫ്റ്റ് തരാൻ വന്നവരെ സന്തോഷിപ്പിച്ചും വിട്ടു..

ക്രിസ്തുമസ് കാലം കഴിഞ്ഞതല്ലേ ഉള്ളു. അതു കൊണ്ട് നമുക്ക് എല്ലാവർക്കും അറിയാം.. ഗിഫ്റ്റ് ആര് തന്നാലും മേടിക്കും.- പക്ഷേ എല്ലാ ഗിഫ്റ്റും നമ്മുക്ക് ഉപയോഗപ്രദം ആകണം എന്നില്ല’ .നമ്മൾ എന്ത് ചെയ്യും അത് സൂഷിച്ച് വെച്ചിട്ട് മറ്റാർക്കെങ്കിലും കൊടുക്കും അല്ലെങ്കിൽ എവിടെ എങ്കിലും സൂഷിച്ച് വെക്കും.

ചിങ്ങവനത്ത് കിട്ടിയ ഗിഫ്റ്റ് അവർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു.’പക്ഷേ ആ ഗിഫ്റ്റ് അവിടെ ഉപയോഗപ്രദം അല്ല. കാരണം പ്രതിമ വണക്കം അവർക്ക് ഇല്ല.. അതുകൊണ്ട് സഭ കോമ്പൗണ്ടിൽ വെച്ചാൽ വിശ്വാസികളും അന്ത്യോക്കുയും – ഇടയാൻ സാധ്യത ഉണ്ട്.. ഇനി അവർക്ക് അത് സ്ഥാപിക്കണം എങ്കിൽ ഒരുപാട് ചർച്ചകൾ നടത്തണം.’പല സ്ഥലങളിൽ നിന്നും അനുവാദം വാങ്ങണം.. സ്ഥലം കണ്ടു പിടിക്കണം.. ഇതെല്ലാം കഴിഞ്ഞ് അവർ എടുക്കുന്ന തീരുമാനം പോലിരിക്കും -ആ ഗിഫ്റ്റിൻ്റെ അവസ്ഥ .. മൂടി വെച്ചിരിക്കുന്നത് തുറന്ന് വെച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങൾ കൊണ്ട് ആണ് മൂടി വെച്ചിരിക്കുന്നത്…

ഇനിയെങ്കിലും ഗിഫ്റ്റ് കൊണ്ട് കൊടുത്തവർ ചിങ്ങവനത്തിൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കി നമ്മുടെ KCC യുമായി ചർച്ച ചെയ്ത് ഇവിടെ ഏതെങ്കിലും പുരാതനപള്ളിയ്ക്ക് മുന്നിലോ.. മറ്റ് സഭ സ്ഥാപനത്തിന് മുന്നിലോ കൊണ്ട് വെക്കാനുള്ള തീരുമാനം ഉണ്ടാക്കണം എന്ന് അപേക്ഷിക്കുന്നു.-ആഘോഷമായി തന്നെ.

ഗിഫ്റ്റ് കിട്ടിയവർക്ക് തിരിച്ച് കൊടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.. അത് അഭിമാനം ഉള്ള ആർക്കും ചേർന്നതല്ല.. എന്നാൽ നമ്മൾ കൊടുക്കുന്ന ഗിഫ്റ്റ് ഒരാൾക്ക് കുടുംബത്തിലും വ്യക്തിപരമായും ബുദ്ധിമുട്ട് ഉണ്ടായി എന്ന് മനസ്സിലാക്കിയാൽ അത് തിരിച്ച് വാങ്ങിച്ച് അവരുടെ പ്രതിസന്ധി ഒഴിവാക്കി കൊടുക്കുന്നതും ആത്മാഭിമാനികൾ ചെയ്യുന്ന കാര്യം ആണ്.. ഒര് ചായ ചിത്ര ഓർഡർ കൊടുത്ത് ഒര് വെച്ച് മാറ്റം നടത്തിയാൽ എല്ലാ പ്രശ്നവും തീരും.. ജനങ്ങൾ പ്രതിമ ഉണ്ടാക്കിയവരെയും അഭിനന്ദിക്കും.. കോട്ടയത്തിന് ഉണ്ടാക്കിയ നാണക്കേടും അതോടെ മനുഷ്യ മനസ്സുകളിൽ ° നിന്ന് അകലും.’

സമയോചിതമായി ചിന്തിച്ച് നമ്മുടെ കാനായി തോമായെ വെച്ചുള്ള കളി അവസാനിപ്പിച്ച് അദ്ദേഹത്തെ യദാർത്ഥമായി സ്നേഹിക്കുന്നു എന്ന് പൊതുസമൂഹത്തിന് മാതൃക കാട്ടികൊടുക്കുക.-

നമ്മുടെ ക്നായി തോമ നമ്മുടെ കൂടെ തന്നെ ഉണ്ട് എന്നത് മറക്കേണ്ട.. ആ ആത്മാവിനെ മുറിവേൽപ്പിക്കാതിരിക്കുക.’.ക്നായി തോമ എന്നെ വെച്ച് ഉള്ള കളി അവസാനിപ്പിക്കു എന്ന് പറയില്ല.’ അത് കാത്ത് ഇരിക്കേണ്ട..
“:അദ്ദേഹത്തിൻ്റെ ആത്മാവ് നോന്തു എന്ന് മരണപ്പെട്ട പൂർ.വ്വികരെ സ്മരിക്കുന്ന ഓരോരുത്തർക്കും മനസ്സിലാകും.”
👍👍 ബിബു പൂവപ്പളളി മഠത്തിൽ💪💪Categories: Uncategorized

Leave a Reply

%d bloggers like this: