കനായി തോമയാണ് ഓരോ ക്നാനായക്കാരൻ്റെയും മാതൃകയും ജീവരക്തവും അദ്ദേഹത്തെ ക്നാനായക്കാർ ഒന്നിച്ച് കൂടുന്ന എവിടെയും ഉയർത്തി തന്നെ കാണിക്കാം

KCC കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനമായ എല്ലാ പള്ളികളിലും കനായി തോമ പ്രതിമ എന്ന തീരുമാനം ഏറ്റവും ആദ്യം നടപ്പാക്കിയ ഏറ്റുമാനൂർ യൂണിറ്റിന് അഭിവാദ്യങ്ങൾ.. അതോട് ഒപ്പം അതിന് നേതൃത്വം കൊടുത്ത ഷിബിയ്ക്കും മറ്റ് നേത്യത്വത്തിൽ ഇരിക്കുന്നവർക്കും അഭിവാദ്യങ്ങൾ -💐💐🌹

KCC യുടെ ആവശ്യം പാരീഷ് കൗൺസിലിലും പൊതുയോഗത്തിലും അറിയിച്ച് അനുവാദം വാദിച്ചു എന്നതും അഭിനന്ദനീയം..👏👏👏 കാരണം വെറുതെ എവിടെ നിന്ന് എങ്കിലും വലിഞ്ഞ് കേറി വന്ന് വെച്ചവര് അല്ലല്ലോ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ‘

കനായി തോമയാണ് ഓരോ ക്നാനായക്കാരൻ്റെയും മാതൃകയും ജീവരക്തവും അദ്ദേഹത്തെ ക്നാനായക്കാർ ഒന്നിച്ച് കൂടുന്ന എവിടെയും ഉയർത്തി തന്നെ കാണിക്കാം.. സഭ നേത്യത്വവും ഇന്ന് വരെ അതിന് എതിര് നിന്നിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം.. പിന്നെ എന്തു കൊണ്ട് ചിലർ കനായി തോമായ്ക്ക് ക്നാനായ സമൂഹത്തിൽ നിന്ന് കിട്ടേണ്ട പരിഗണന കിട്ടാതെ പൊതുജനത്തിൻ്റെ മുൻപിൽ ക്നായി തോമ അവഹേളിക്കപ്പെടും വിധം പ്രതിമ സ്ഥാപനവുമായി മുന്നോട്ട് പോകുന്നു.. ഒര് വോയ്സ് ക്ലിപ്പിൽ പറയുന്നത് കേട്ടു 500 പേർക്കുള്ള ആഹാരം തയ്യാർ ആക്കിയിട്ടുണ്ട് എന്ന് അപ്പോൾ പ്രതീക്ഷിക്കുന്നത് 500 പേര് എന്ന് ചുരുക്കം..

മറ്റ് മതവിഭാഗങ്ങൾക്ക് ഇടയിൽ അത് ക്നാനായക്കാരുടെ ഐക്യമില്ലായ്മ തുറന്ന് കാട്ടൽ ആകില്ലേ” ‘സഭ നേതൃത്വം ക്നായി തോമ പ്രതിമ വെയ്ക്കാം എന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാതെ ഞങ്ങൾക്ക് വെയ്ക്കണം എന്ന് പറഞ്ഞ് ഒര് സഭ വിരുദ്ധ വിഭാഗത്തിൻ്റെ ഭാഗമാക്കി കനായി തോമയെ അവഹേളിക്കുന്നത് ശരിയോ.?

രൂപത നേതൃത്വം എടുത്ത തീരുമാനത്തോട് സഹകരിച്ച് ഇവരുടെതായ പേരിൽ വെക്കണം എങ്കിൽ ഇവർക്ക് ക്നായി തോമ പ്രതിമ സ്പോൺസർ ചെയ്ത് ക്നാനായക്കാര് എല്ലാവരും കൂടി ഒത്ത് ചേർന്ന് നമ്മുടെ ഐക്യം വിളിച്ചോതി ‘ ലോകജനതയ്ക്ക് മുന്നിൽ തല എടുപ്പോടെ നിൽക്കുന്ന ഒര് ക്നായി തോമ പ്രതിമ അല്ലേ നമ്മുടെ ആസ്ഥാനത്ത് ഉയരേണ്ടത്..

ഏറ്റുമാനൂർ KCC യ്ക്ക് നിയമപരമായി ചെയ്യേണ്ട കാര്യം അറിയാം. അവർ പാരീഷ് കൗൺസിലിലും പൊതുയോഗത്തിലും കാര്യങ്ങൾ അവതരിപ്പിച്ച് അനുവാദം വാങ്ങി എങ്കിൽ ആ പാത പിന്തുടരുന്നവർ അല്ലേ യദാർത്ഥ സമുദായ സ്നേഹികൾ.. സമുദായ സ്നേഹം പ്രഹസനമായി നടത്തുന്നവർ നിയമപരമായി ചെയ്യേണ്ടത് ഒന്നും ചെയ്യാതെ ഈ സമുദായത്തിൽ അന്തചിദ്രം ഉണ്ടാക്കും. -അവരെ തിരിച്ചറിഞ്ഞ് സമൂഹം ഒറ്റപ്പെടുത്തണം.’ അതിന് ഷിബിയെ പോലുള്ള KCC യിലെ ഓരോ യൂണിറ്റ് നേതാക്കളും രംഗത്ത് വരണം:

ഫോറോന ആസ്ഥാനങ്ങളിൽ എങ്കിലും കുറച്ച് കൂടി തല എടുപ്പുള്ള കനായി തോമ പ്രതിമകൾ സ്ഥാപിക്കാൻ KCC തയ്യാർ ആകണം.. ലോകജനതയ്ക്ക് മുന്നിൽ നമ്മുടെ പിതാമനെ തലയെടുപ്പോടെ തന്നെ ഉയർത്തി കാട്ടാൻ നമുക്ക് ശ്രമിക്കാം..

👍👍 ബിബു പൂവപ്പള്ളി മഠത്തിൽ💪💪.Categories: Uncategorized

Leave a Reply

%d bloggers like this: