കളവുവും നുണകളും പറയുന്നത് നിർത്തി ഇനിയെങ്കിലും അവശേഷിക്കുന്ന ദിവസ്സങ്ങളിൽ പ്രാർത്ഥനയും പരിത്യാഗവുമായി ജീവിക്കൂ.

മുപ്രാപ്പള്ളി പ്രൊ. ജോയി സാറേ,
2019 ഒക്ടോബറിൽ ചൈതന്യയിൽ നടന്ന പബ്ലിക്ക് പരിപാടിയിലും 2021 ജനുവരിയിൽ തടിയമ്പാട് നടന്ന പൊതുപരിപാടിയിലും മാർച്ച് മാസ്സത്തിൽ ചേർപ്പുങ്കൽ മുത്തോലത്ത് നഗറിൽ നടന്ന പൊതു പരിപാടിയിലും ഞാൻ പങ്കെടുത്തത് സാർ അറിഞ്ഞില്ലങ്കിൽ ഷിബി പഴയമ്പള്ളിയോടും ഷൈജി ഓട്ടപ്പള്ളിയോടും ചോദിക്കൂ. എന്തിന് 2019 ഒക്ടോബറിൽ KCC യുടെ ജനറൽ ബോഡിയിലും ഞാൻ പങ്കെടുത്ത് പ്രസ്സന്റേഷൻ നടത്തുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തിരുന്നു. അന്ന് അങ്ങയുടെ എരുമശിക്ഷ്യൻ സാക്ഷാൽ ഷൈജി ഓട്ടപ്പള്ളി ആയിരുന്നല്ലോ KCC സെക്രട്ടറി. അദ്ദേഹത്തോട് ചോദിക്കൂ. ഒളിച്ചു താമസിക്കാനും മുങ്ങി നടക്കാനും എന്റെ പേര് നാണം കെട്ട പേരും നുണയനായ മുപ്രാപ്പള്ളി ജോയി എന്ന പ്രൊ. അല്ല. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും
ഒക്കെ കാണാൻ അമേരിക്കൻ പര്യടനം നടത്താൻ വരുമ്പോൾ ജോയി സാർ CNN ലും BBC യിലും വാർത്ത കൊടുത്തിട്ടാണോ വരുന്നത്.

അടുത്ത തവണ ഞാൻ കേരളത്തിൽ വരുമ്പോൾ സാറിനെയും മക്കളെയും കൊച്ചു മക്കളെയുമൊക്കെ അറിയിക്കാം. സാറിന് വേണ്ടിടത്ത് ഒക്കെ പരസ്സ്യം കൊടുത്തോളൂ. അല്ലാതെ നാട്ട് നടപ്പ് ഇല്ലാത്ത കാര്യം പറയാതിരിക്കൂ. ഇത്രയും പ്രായം ആയില്ലേ, ഇനിയെങ്കിലും ഈ ബോണസ്സ് ജീവിതകാലത്തെ ഒരു ദിവസ്സം എങ്കിലും മക്കൾക്ക് മാനക്കേട് ഉണ്ടാക്കാതെ ഒരു പേരും നുണയൻ എന്ന പേര് ഇല്ലാതെ ജീവിക്കൂ. എനിക്കെതിരെ സാറിന്റെ ഒരു കോടതിയും ഒരു മെറിറ്റും ഇല്ലാത്ത കേസ്സിന്റെ പേരിൽ വാറണ്ട് ഇട്ടിട്ടില്ല. ഞാൻ ഒരിടത്തും ഒളിച്ചു താമസിച്ചിട്ടില്ല എന്നതിന് വലിയ തെളിവുകൾ നിരത്തിയിട്ടുണ്ട്. എല്ലാ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഞാൻ കൃത്യമായി സഹകരിച്ചിരുന്നു. ആരുടേയും സ്വാധീനം ഉപയോഗിച്ചിട്ടില്ല. ഹൈക്കോടതിയിൽ നിന്നാണ് കേസ്സ് തീർത്തതും. ആവശ്യമായ എല്ലാ സമയത്തും എന്റെ വക്കീൽ പാലാ കോടതിയിലും ഹൈക്കോടതിയിലും ഹാജരായിരുന്നു. എന്റെ Representation കൃത്യസമയത്ത് തന്നെ കോടതികളിൽ എത്തിയിരുന്നു. എനിക്ക് ഹൈക്കോർട്ട് വക്കീലിന് ഫീസ്സ്‌ കൊടുക്കേണ്ടി വന്നു എന്നത് നേരാണ്.

മുപ്രാപ്പള്ളി ജോയി സാർ എന്നോട് കാണിച്ച മാനഹാനിക്ക് തിരിച്ചടി നൽകാതിരിക്കാൻ മാത്രം ഞാൻ വിഡ്ഢിയല്ല. സാറിനെ നന്നായി അറിയാവുന്നവരാണ് എല്ലാവരും. ഈ അസ്തമയ കാലത്ത് ഷിബി പഴയമ്പള്ളിയെപ്പോലുള്ള, ഷൈജി ഓട്ടപ്പള്ളിയെപ്പോലുള്ള സുഹൃത്തുക്കളുടെ ബലിയാടാകാതെ നേരെ ചൊവ്വേ ഉണ്ടായ മക്കൾ വല്ലതും ഉണ്ടെങ്കിൽ അവരുടെ ഉപദേശം തേടാൻ ശ്രമിക്കുക. അനുസരിച്ചാൽ നല്ലതായിരിക്കും. നാട്ടുകാരുടെ പണം പിരിച്ച് സ്‌കൂൾ തുടങ്ങിയശേഷം ഹിൽ പാലസ്സ് റിസോർട്ട് ഉണ്ടായ ഒരു കഥ കേട്ടിരിക്കുമല്ലോ. ഏതോ ഒരു കൈക്കൂലി കാരൻ PSC മെമ്പറുടെ കഥയും കേൾക്കാൻ ഇടയുണ്ട്. ഒന്നും പഴയതല്ല എന്ന് മാത്രമല്ല കോളേജിലേക്കുള്ള നോൺ എൻഡോഗമസ് ബസ്സ്‌ യാത്ര അടക്കം ഇങ്ങിനെ എത്രയെത്ര കഥകൾ കിടക്കുന്നു പറയാൻ. അതുകൊണ്ട് കളവുവും നുണകളും പറയുന്നത് നിർത്തി ഇനിയെങ്കിലും അവശേഷിക്കുന്ന ദിവസ്സങ്ങളിൽ പ്രാർത്ഥനയും പരിത്യാഗവുമായി ജീവിക്കൂ.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: