കാനാട്ട് ബേബി സാറിനെ താങ്കൾ അപമാനിച്ചുകൊണ്ട് ഇണക്കത്തിൽ……. ഉണ്ടാക്കുന്നത് കേട്ടു. താങ്കൾക്ക് മറുപടി പറയും മുൻപ് ബേബി സാറിനോട് ചിലത് പറയാനുണ്ട്.

മുല്ലപ്പള്ളി ജോസഫ് അവറുകൾക്ക് ഒരു തുറന്ന കത്ത്:

കാനാട്ട് ബേബി സാറിനെ താങ്കൾ അപമാനിച്ചുകൊണ്ട് ഇണക്കത്തിൽ……. ഉണ്ടാക്കുന്നത് കേട്ടു. താങ്കൾക്ക് മറുപടി പറയും മുൻപ് ബേബി സാറിനോട് ചിലത് പറയാനുണ്ട്.

പ്രിയ ബേബി സാർ നമ്മൾ തമ്മിൽ കുടുംബത്തിനകത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകും. തൽക്കാലം ഞാനത് മാറ്റി വയ്ക്കുന്നു. അങ്ങ് ഒരു യഥാർത്ഥ ക്നാനായ സമുദായ നേതാവ് ആയിരുന്നു എന്നതിൽ തർക്കമില്ല. KANA സൃഷ്ടിയായ പന്നിക്കൂട്ടങ്ങളുടെ കൂടെ കൂടിയ ശേഷം ആണ് അങ്ങയുടെ സ്വരത്തിൽ മാറ്റം ഉണ്ടായത്. ഏതോ ഒരു വൃത്തികെട്ട പാലസ്സിൽ അങ്ങ് നടത്തിയ ചില പരാമർശങ്ങൾ ആണ് ബഹുമാനപ്പെട്ട മുല്ലപ്പള്ളി ജോസഫ് അവറുകളെ ചൊടിപ്പിച്ചത്. അങ്ങ് ട്രാഷ്‌ (TRASH ) പറഞ്ഞു എന്നത് മുല്ലപ്പള്ളി പറഞ്ഞത് TRASH കളെ പറ്റി എന്നാക്കി തിരുത്തി കേൾക്കണം. വെള്ളമടിച്ച് നാക്ക് കുഴഞ്ഞിരുന്നപ്പോൾ പറഞ്ഞ ഒരക്ഷര പിശാച് ആണത്. സാദരം മുല്ലപ്പള്ളിയോട് ക്ഷമിക്കുക. എന്നാലും ഒരു കാര്യം
ശ്രദ്ദിക്കുക. ഈ TRASH കളെ പറ്റി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. KSSS, KGF, KGP എന്നിവയെല്ലാം KANA സൃഷ്ടിയാണ്. അങ്ങയെപ്പോലുള്ള ചില അദ്ധ്യാപകർ ഇവരുടെ അടവ് നയത്തിൽ അകപ്പെട്ടുപോയി. നട്ടും ബോൾട്ടും ഇളകി പോയ ഒരാളുടെ കച്ചവട തന്ത്രമാണ് പാലസ്സിലെ മീറ്റിങ്ങ്. ക്നാനായ അക്കൗണ്ടിൽ വിന്റസർ കാസിലിന് ഫ്രീ പരസ്യം ആകാമെങ്കിൽ എന്തുകൊണ്ട് പാലസ്സിന് ആയിക്കൂടാ?

ഇനി പ്രിയ മുല്ലപ്പള്ളി ജോസഫ് എന്ന KANA നേതാവേ, കഴിഞ്ഞ നാല് പതിറ്റാണ്ടിൽ അധികം ക്നാനായ സമുദായത്തിനിട്ട് പണിതത് പോരേ? കാനാട്ട് ബേബി സാറിനേക്കാൾ ക്നാനായ വീർ താങ്കൾക്ക് ഇപ്പോഴും ഉണ്ടെന്ന് പറയുന്നത് കേട്ടു. എന്നാൽ താങ്കളുടെ പ്രവർത്തിയും വാക്കും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ. മാത്രമല്ല ബേബി സാറിനെ Fraud in Psychology പഠിപ്പിക്കുന്നത് കേട്ടു. എനിക്കത് നന്നായി ഇഷ്ടപ്പെട്ടു. ഇനി ഞാൻ ഒരു കഥ പറയാം:

“ഒരിടത്ത് ഒരിടത്ത് ഒരു Mortgage Brocker ഉണ്ടായിരുന്നു. അദ്ദേഹം ക്നാനായ സമുദായത്തിൽ നിന്ന് പുറത്ത് കെട്ടി പടിയടച്ച് പിണ്ഡം വച്ച് പോയി. അദ്ദേഹം ഏഴാം കടലിനക്കരെ അമേരിക്കയിൽ വന്ന് ഒരു പ്രമുഖ സിറ്റിയിൽ കുടുംബ സമേതം താമസമാക്കി. അദ്ദേഹം സ്വന്തമായിട്ടോ മറ്റോ ഒരു ബാങ്ക് തുടങ്ങിയെങ്കിലും പൊട്ടിപ്പോയി. ഈ കാലയളവിൽ തന്റെ സാമ്പത്തീക നേട്ടത്തിനായി തന്റെ പരിചയത്തിൽ ഉള്ള ഒരുപാട് ക്നാനായക്കാരെ ലക്ഷ്യമാക്കി അവരോടെല്ലാം താൻ വലിയ ക്നാനായ സമുദായ സ്‌നേഹി ആണ് എന്ന് ധരിപ്പിച്ച്‌ കൊള്ള പലിശയിൽ Mortgage Loan തരപ്പെടുത്തി കൊടുത്തു. ഈ സിറ്റിയിൽ ഉള്ള വേറൊരു മാറി കെട്ടിയ Realestate Agent ഇവരുടെ കൂട്ടായ്മയുടെ തലപ്പത്ത് വന്നിരുന്നു. എങ്കിലും ഇദ്ദേഹം തന്റെ Client ന്റെ ഒരൊറ്റ Mortgage Loan പോലും കൊള്ള പലിശ ഈടാക്കുന്ന ഈ ദുഷ്ടനായ Brocker ക്ക് കൊടുത്തിട്ടില്ല. കൃത്യം 17 വർഷം മുൻപ് ഈ കഥയിലെ Mortgage Brocker രുടെ അടുത്ത് ഈ പാവം ഞാനും പോയിരുന്നു. Chase ബാങ്കിൽ 5.5% ന് വീടിന് ലോൺ തരപ്പെടുത്തിയ ശേഷമാണ് ഞാൻ പോയത്. Better Rate ന് വേണ്ടിയാണ് ഞാൻ പോയത്. കനിവുള്ള Mortgage Brocker എന്റെ സ്ഥിതി കണക്കിൽ എടുത്ത് പറഞ്ഞു മനസ്സിലാക്കി 9.5% പലിശ നിരക്കിൽ ലോൺ തരാമെന്ന് പറഞ്ഞു. എന്നോടും ക്നാനായ പ്രേമം ധാരാളം ഒഴുകിയിരുന്നു. ഞാൻ നേരത്തെ തന്നെ Chase ബാങ്കിൽ ലോൺ ബ്ലോക്ക് ചെയ്തതിനാൽ വേറൊന്നും ചിന്തിച്ചില്ല തന്ന ജോണി വാക്കറിനും ചൈനീസ്സ് ഫുഡിനും ഒത്തിരി നന്ദി പറഞ്ഞു സ്ഥലം വിട്ടു. ഇന്നും ഞാൻ അദ്ദേഹത്തിന് അതിനുള്ള പണം കൊടുക്കാൻ ബാധ്യസ്ഥനാണ് എന്ന സത്യം എന്നെ അസ്വസ്ഥനാക്കുന്നു.”

ഈ കഥയിലെ Mortgage Brocker ആണ് യഥാർത്ഥത്തിൽ Fraud in Psychology നടത്തുന്നത്. ഇതുപോലെ അനേകം കുടുംബങ്ങളും വ്യക്തികളും അമേരിക്കയിലെ ഈ സിറ്റിയിൽ ചതിക്കപ്പെട്ടിണ്ട്. ഇതിനാണ് ……… ഉം ഉപദേശവും എന്ന് വയനാട്ട്കാർ പറയുന്നത്. അതുകൊണ്ട് പ്രിയ മുല്ലപ്പള്ളി ജോസഫ് അവറുകൾ, കൊഴഞ്ഞ നാക്കുമായി കാനാട്ട് ബേബി സാറിനെ Fraud in Psychology പഠിപ്പിക്കാൻ ദയവായി വരരുത്.

ഇനി മുല്ലപ്പള്ളി ജോസഫ് അവറുകളോട് ഒരു കഥകൂടി പറയാം:

“പണ്ട് വയനാട്ടിൽ ഒരു ക്രൈസ്തവ കുടുംബത്തിൽ ഒരു യുവാവ് ഉണ്ടായിരുന്നു. അദ്ദേഹം സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിക്കുകയും രണ്ട് കുട്ടികൾ ഉണ്ടാവുകയും ചെയിതു. കുറച്ചു വർഷം കഴിഞ്ഞപ്പോൾ അയല്പക്കത്തെ അവിവാഹിതയായ ഒരു സുന്ദരിയുമായി ഈ മാന്യൻ സ്ഥലം വിട്ടു. രണ്ട് വർഷം കഴിഞ്ഞപ്പോൾ ആരുടെയോ ഉപദേശത്താൽ ഈ മാന്യൻ ഒരു ധ്യാനത്തിന് പോയി. അത്ഭുതകരമെന്ന് പറയട്ടെ, ഈ മഹാന് വലിയ മാനസ്സാന്തരം ഉണ്ടായി. ധ്യാനം കഴിഞ്ഞശേഷം ധ്യാനഗുരുവിന്റെ ഉപദേശത്താൽ വികാരി അച്ഛന്റെ അടുത്ത് വന്ന് താൻ ധ്യാനം കൂടിയെന്നും തനിക്ക് മാനസ്സാന്തരം ഉണ്ടായി എന്നും ആയതിനാൽ തന്റെ ഭാര്യയേയും മക്കളേയും തെറ്റ് തിരുത്തി സ്വീകരിക്കാൻ തയ്യാറാണ് എന്നറിയിച്ചു. ഒരു കുഞ്ഞാടിനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ വികാരി അച്ഛൻ ആ യുവാവിനോട് ചോദിച്ചു, അപ്പോൾ തട്ടിക്കൊണ്ട് പോയ യുവതിയുമായി മാന്യമായി എല്ലാ ബന്ധവും മാറ്റിയെടുത്തു അല്ലേയെന്ന്. യുവാവ് പറഞ്ഞു, അച്ഛാ, ഞാൻ രണ്ടാളേയും ഒരുപോലെ സ്നേഹിച്ച് ഒരുമിച്ച് ജീവിക്കും എന്ന്. ഇത് കേട്ട് പാവം വികാരി അച്ഛൻ ശരിക്കും തനി ശശിയായി തീർന്നു.”

ഈ കഥപോലെ ആണ് മുല്ലപ്പള്ളി ജോസഫ് അവറുകൾ പറയുന്നത്. ഉത്തരത്തിൽ ഇരിക്കുന്നത് പിടിക്കുകയും വേണം കക്ഷത്തിൽ ഇരിക്കുന്നത് കളയാനും പറ്റില്ല. കാനാട്ട് ബേബി സാറിനോട് എനിക്കും പലർക്കും പല അഭിപ്രായ വ്യത്യാസ്സവും ഉണ്ടാകും. എന്നാൽ ഒരുത്തനും കുടുംബത്തിൽ കേറി കളിക്കാൻ വന്നാൽ യഥാർത്ഥ ക്നാനായ സമുദായ സ്നേഹികൾ വെറുതെ ഇരിക്കില്ല. നാല് പതിറ്റാണ്ടിൽ അധികം താങ്കൾ ക്നാനായ സമുദായത്തിൽ നാശം വിതയ്ക്കാൻ ശ്രമിച്ചിട്ടുണ്ടാകും. ഇനിയത് നടക്കില്ല. ഞാൻ മുൻപ് പറഞ്ഞപോലെ രാവിലെ എണീറ്റപാടെ കണ്ണാടിയിൽ നോക്കൂ. വഞ്ചിക്കപ്പെട്ട പാവം ക്നാനായക്കാരുടെ ശാപം കൊണ്ട് വികൃതമായ മുഖം കാണാം. ഇത്രയും കാലം താങ്കളുടെ പരിപ്പ് വെന്തിരിക്കാം. ആന്റോ കണ്ടോത്തുമാരുമായി പല കൃഷികളും പലരും നടത്തിയിരിക്കാം. ദയവായി ഇനിയും ദയവായി ക്നാനായ സമുദായത്തെ ചൊറിയാൻ വരരുത്. താങ്കളെ പോലുള്ള വിരലിൽ എണ്ണാവുന്നവരാണ് യഥാർത്ഥ ശത്രുക്കൾ എന്ന് ക്നാനായക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാനടക്കം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാനാട്ട് ബേബി സാർ ഒരു യഥാർത്ഥ ക്നാനായക്കാരൻ തന്നെയാണ്. വെറുതെ ഞങ്ങളിൽ ഒരാളെ ഞോണ്ടി മിടുക്കൻ ആകാൻ ആരെങ്കിലും ശ്രമിച്ചാൽ, വെറുതെ വിടില്ല ആൽമാഭിമാനം ഉള്ള ക്നാനായക്കാർ.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: