കുറുക്കൻ മൂത്ത്‌ ചാമക്കാലയായി എന്ന പ്രവചനം പൂർത്തിയായി. നുണ ശീലമാക്കിയവൻ എന്നും നുണകൾ തന്നെ പറയും എന്നത് ശരിയെന്ന് മനീഷ് ആവർത്തിച്ച്‌ തെളിയിക്കുന്നു

കുറുക്കൻ മൂത്ത്‌ മനീഷ് ചാമക്കാലയായി എന്ന പ്രവചനം പൂർത്തിയായി. നുണ ശീലമാക്കിയവൻ എന്നും നുണകൾ തന്നെ പറയും എന്നത് ശരിയെന്ന് മനീഷ് ആവർത്തിച്ച്‌ തെളിയിക്കുന്നു.

മനീഷ് ആവശ്യപ്പെട്ട പ്രകാരം DNA TESTING CENTER ക്നായി തൊമ്മൻ പ്രതിമ സ്ഥാപിക്കുമ്പോൾ അവിടെ തന്നെ തുടങ്ങണം അത് കൂടി മനീഷ് സ്പോൺസർ ചെയ്യുകയും മനീഷിന്റെ DNA TEST നടത്തി ഉത്ഘാടനം ചെയ്യുകയും വേണം. എന്റെ എല്ലാ പിന്തുണയും ഉണ്ടാകും എന്ന് മാത്രമല്ല ഉത്ഘാടനം കഴിഞ്ഞാൽ TEST എടുക്കുന്ന രണ്ടാമത്തെ വ്യക്തി ഞാനായിരിക്കും. മാത്രമല്ല DNA TESTING CENTER തുടങ്ങാനായി ചിലവഴിച്ച മുഴുവൻ തുകയും നാട്ട് നടപ്പനുസരിച്ചുള്ള പലിശ സഹിതം മനീഷിന് ഞാൻ തിരിച്ചു നൽകും. മനീഷ് ആണത്തം കാണിച്ചു ഒരു ഒരു യഥാർത്ഥ ക്നാനായക്കാരൻ ആണ് എന്നുള്ളതിന് മനീഷ് തന്നെ വച്ചിട്ടുള്ള മാനദണ്ഡത്തിലൂടെ തെളിയിക്കുക. ഇത് ഒരു വെല്ലുവിളിയാണ് കേട്ടോ. മനീഷിന്റെ ആഗ്രഹത്തിൽ നിന്ന് ഇനി പിന്മാറരുത്. മനീഷിന്റെ വിശ്വാസ്സത്തിൽ മനീഷ് ശുദ്ധ രക്തവാദത്തിലൂടെ സമ്പൂർണ്ണ ഓർത്തഡോക്സ്സ് യഹൂദന്റെ കലർപ്പില്ലാത്ത രക്തം ആണെന്ന് എനിക്കുറപ്പുണ്ട്. അതിനാൽ മനീഷിന്റെ ഏറ്റവും വലിയ ആഗ്രഹപ്രകാരം എന്റെ DNA തെളിയിക്കാൻ മനീഷ് ധൈര്യമായി മുന്നോട്ട് വരണം. മനീഷിന്റെ DNA ടെസ്റ്റിലൂടെ ശുദ്ധരക്തവാദവും ദാവീദ് രാജാവിന്റെ രാജരക്തവാദവും തെളിയിച്ച് എന്നെ തോൽപ്പിക്കാനും മനീഷിന് അഭിമാനത്തോട് നിവർന്ന് നിൽക്കാനും കഴിയും. കൂട്ടത്തിൽ മനീഷിന്റെ കൂട്ടാളികളെയും കൂട്ടിക്കോളൂ. അവർക്കും ജയിച്ചു കയറി അഭിമാനത്തോടെ തലയുയർത്തി മനീഷിനൊപ്പം നിവർന്ന് നിൽക്കാമല്ലോ. അവരുടെ ചിലവും ഞാൻ എടുത്തുകൊള്ളാം.

KCC യുടെ കൊടുങ്ങല്ലൂർ ക്നായി തോമ്മാ പ്രോജക്റ്റ് അടിച്ചു മാറ്റാൻ നോക്കി. എന്നാൽ അത് നടന്നില്ല എന്ന് മാത്രമല്ല, ലക്ഷങ്ങൾ മുടക്കിയ ഈ പ്രൊജക്റ്റിലേക്ക് നയാ പൈസ്സ ഈ ആട്ടഹസിക്കുന്ന നുണയന്മാർ കൊടുത്തിട്ടില്ല. ഇപ്പോഴിതാ KCC യുടെ ക്നായി തൊമ്മൻ പ്രതിമ നാക്കിട്ടടിച്ച് അടിച്ചു മാറ്റാൻ ശ്രമിക്കുന്നു. നാക്കുകൊണ്ട് പ്രതിമ ഉണ്ടാക്കുന്ന ആദ്യത്തെ വ്യക്തിക്കുള്ള നോബൽ സമ്മാനം മനീഷിന് ഉള്ളതാണ്. പുലി വരുന്നേ…. പുലി വരുന്നേ….. ആണ്ടേ എന്നെ കടിച്ചു കീറാൻ വരുന്നേ എന്ന് ദിവസ്സവും വാറ്റിയടിച്ചോണ്ട് ബഹളം വയ്ക്കുന്ന മനീഷ് എന്തുകൊണ്ട് ക്നായി തോമ്മായുടെ പ്രതിമ സ്ഥാപിക്കാൻ KCC യോടും കോട്ടയം അതിരൂപതയോടും സഹകരിക്കുന്നില്ല? മനീഷിനും കൂട്ടാളികൾക്കും KCC പ്രസിഡണ്ട് തമ്പി ചേട്ടൻ പ്രത്യേകം താല്പര്യമെടുത്ത് സെക്രട്ടറി ബിനോയി ഇടയാടി അതിരൂപതയ്ക്ക് എഴുതി കൊടുത്ത ക്നായി തോമ്മാ പ്രതിമ സ്ഥാപനത്തിൽ സഹകരിക്കണം എന്ന് ആൽമാർത്ഥമായി ആഗ്രഹം ഉണ്ടെങ്കിൽ, ഉത്തരവാദപ്പെട്ട അഭിവന്ദ്യ അപ്രേം പിതാവിനോടോ അല്ലങ്കിൽ തമ്പി ചേട്ടനോടോ ബന്ധപ്പെട്ട് ക്വളിറ്റിയും അളവും നിശ്ചയിച്ച് പ്രതിമ സംഭാവന നല്കുകയല്ലേ വേണ്ടത്?

നമ്മുടെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ആരെല്ലാം ഓരോ പ്രൊജക്റ്റുമായി സഹകരിച്ച് എന്തെല്ലാം സംഭാവന കൊടുക്കുന്നു. ദേവാലയത്തിലെ ക്രൂശിതരൂപം തൊട്ട് എല്ലാ രൂപങ്ങളും, ആനവാതിലും, വിശുദ്ധ വസ്തുക്കളും, അങ്ങിനെ എന്തെല്ലാം എന്തെല്ലാം ജനങ്ങൾ സംഭാവന നൽകുന്നു. ഇതിൽ ആരും പള്ളി കയ്യേറിയോ പള്ളി പറമ്പ് കൈയ്യേറിയോ തങ്ങളുടെ രൂപങ്ങൾ സ്ഥാപിക്കാറില്ല. എത്രയോ മനുക്ഷ്യർ ഭൂസ്വത്തുക്കളും കെട്ടിടങ്ങളും സ്ഥാപനങ്ങൾ വരെ രൂപതയ്ക്കും ഇടവകയ്ക്കും മഠങ്ങൾക്കും ഹോസ്പിറ്റലുകൾക്കുമായി സംഭാവന നൽകുന്നു. ആരും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ കയ്യേറ്റം നടത്താറില്ല.

KCC യുടെ ശക്തമായ ആവശ്യപ്രകാരം ഏറ്റവും ഉന്നതമായ പാസ്റ്ററൽ കൗൺസിൽ ബോഡിയിൽ അജണ്ട വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ കയ്യൊപ്പോടുകൂടെ എടുത്ത തീരുമാനം ബെടക്കാക്കി തനിക്കാക്കാൻ ശ്രമിക്കുന്ന ഒരു നുണയന്റെ ബീഭൽസ തന്ത്രം ആർക്കാണ് മനസ്സിലാകാത്തത്. മനീഷും കൂട്ടാളികളും അതിരൂപത നിശ്ചയിക്കുന്ന ക്വളിറ്റിയും സൈസ്സും ഉള്ള പ്രതിമ സംഭാവന ചെയ്യുകയോ അല്ലങ്കിൽ അതിനായുള്ള സകല ചിലവും സംഭാവന ചെയ്താൽ സന്തോഷത്തോടെ അതിരൂപത നേതൃത്വം വാങ്ങിക്കുമെന്ന് എല്ലാവർക്കും ഉറപ്പുണ്ട്. എന്തുകൊണ്ട് മനീഷും കൂട്ടാളികളും അതിന് തയ്യാറാകാതെ അരമന മുറ്റത്ത് അതിക്രമിച്ച് കയറി അവർക്കിഷ്ടമുള്ള പോലെ പ്രതിമ സ്ഥാപിക്കും എന്ന് വീമ്പിളക്കുന്നതും, വെല്ലുവിളികൾ മുഴക്കുന്നതും, ഇന്നുവരെ ആരിൽ നിന്നും ഒരു വാക്ക് പോലും എതിര് പറയാത്ത കാര്യങ്ങൾ കള്ളക്കഥകൾ പറഞ്ഞുകൊണ്ട് ആരൊക്കെയോ എതിർക്കുന്നു എന്നൊക്കെ നാഴികയ്ക്ക് നാൽപ്പത് വട്ടം വിളിച്ചു കൂവുന്നത്?

കാരണം വളരെ വ്യക്തമാണ്. മനീഷിന്റെ കയ്യിൽ അങ്ങിനെ ഒരു പ്രതിമയുമില്ല, പണവുമില്ല എന്നതാണ് സത്യം. പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നവൻ വ്യവസ്ഥാപിത മാർഗത്തിലൂടെ ഉത്തരവാദപ്പെട്ടവരെ സമീപിച്ച്‌ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജനനന്മയ്ക്കുള്ള ആവശ്യങ്ങൾ സാധിച്ചെടുക്കും. അല്ലാതെ ഒരിക്കൽ പോലും ഇങ്ങിനെയൊരാവശ്യം കോട്ടയം അതിരൂപത നേതൃത്വത്തോട് മനീഷും കൂട്ടാളികളും ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല KCC യുടെ ആവശ്യം മണത്തറിഞ്ഞുകൊണ്ട് കുവൈറ്റിൽ ഇരുന്ന് ചിഹ്നം വിളി നടത്തുകയാണ് ചെയ്തത്.

കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ ഒന്നടങ്കം എടുത്ത ഒരു തീരുമാനം അഭിവന്ദ്യ മെത്രാപ്പോലീത്ത ഒപ്പിട്ട് സർക്കുലർ ആയി ലോകത്തെ അറിയിക്കുകയും ചരിത്രത്തിൽ ഏറ്റവും അധികം വൈദിക പങ്കാളിത്തം ഉള്ള വൈദീകരുടെ സെനറ്റിൽ ഒന്നടങ്കം പാസ്റ്ററൽ കൗൺസിലിന്റെ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്യുകയും ചെയ്തിട്ട് ആരൊക്കെയോ പ്രതിമസ്ഥാപനം എതിർക്കുന്നു എന്ന് മനീഷ് കള്ളം പറഞ്ഞു പരത്തുന്നത് ആർക്ക് വേണ്ടി? എന്ത് നേട്ടത്തിന് വേണ്ടി ? ലോക ചരിത്രത്തിൽ ഒരിക്കലും കേട്ട് കേൾവി ഇല്ലാത്ത തരത്തിൽ സാധാരണക്കാരെ കള്ളം പറഞ്ഞു പറ്റിക്കുമ്പോൾ ജന്മസിദ്ധമായ വാസ്സന ഒന്നുകൂടി മനീഷിൽ രൂഢമാവുകയാണ്.

എന്റെ പേര് പറഞ്ഞുകൊണ്ട് നടത്തുന്ന കള്ള പ്രചാരണം ആരും വിശ്വസിക്കുകയില്ല. ഞാനുൾപ്പെടെ എല്ലാ ക്നാനായ കത്തോലിക്കരും ഏറ്റവും അധികം ആഗ്രഹിക്കുന്ന കാര്യമാണ് KCC അതിരൂപത നേതൃത്തത്തിന്റെ ഇടപെടലിലൂടെ പൂവണിയുന്നത്. കോട്ടയം അതിരൂപതയും, അതിരൂപതയുടെ സ്വത്തുക്കളും ചില അധമന്മാരായ വാട്ട്സ്സാപ്പ് തൊഴിലാളികൾക്ക് കയ്യേറാൻ ഉള്ളതല്ല. മറിച്ച് വ്യവസ്ഥാപിതമായ മാർഗത്തിലൂടെ അതിരൂപതയുടെ തീരുമാനം ആയിരിക്കും കൃത്യമായി നടപ്പിലാക്കുക. അല്ലാതെ കവലകളിൽ കിടന്ന് മോങ്ങുന്ന ചിലരുടെ കോമാളിത്തരത്തിലൂടെ അല്ല. ഇന്ന് വരെ ആരിൽ നിന്നും കേട്ട് കേൾവിയില്ലാത്ത പ്രതിമസ്ഥാപന എതിർപ്പ് എന്ന കള്ളപ്രചാരണം നടത്തി ചില മന്ദബുദ്ധികളെ ഇളക്കി വിടുന്നത് ക്നാനായ ജനതയ്ക്ക് മനസ്സിലാകുന്നില്ല എന്നാണോ.

KCC കൈക്കൊണ്ട പ്രതിമ സ്ഥാപന തീരുമാനത്തെ ഇത്തരം നീചമായ കള്ള പ്രചാരണങ്ങൾ അഴിച്ചു വിട്ട് അട്ടിമറിക്കാൻ ശ്രമിക്കുകയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് പലരേയും പ്രകോപിതരാക്കുന്നു എന്ന് മാത്രമല്ല ദുഃഖത്തിലാക്കുകയും ചെയ്യുന്നു. വണ്ടി പാർക്ക് ചെയ്യാനും മരം നട്ട് പിടിപ്പിക്കാനും സ്ഥലം നിശ്ചയിക്കുന്ന പോലെ പ്രതിമ സ്ഥാപിക്കാനും കൃത്യമായ സ്ഥലം തിട്ടപ്പെടുത്തുകയും അതിനുള്ള അടിത്തറ ഉണ്ടാക്കുകയും അതിന്നമുകളിൽ തറ കെട്ടുകയും ചുറ്റും മനോഹരമാക്കുകയും വേണം. അതിനായി രൂപതയുടെ എൻജിനീയറും ആർക്കിട്ടെക്കും ചില നിർണ്ണായക പ്ലാനുകൾ ഉണ്ടാക്കേണ്ടതുണ്ട്. സ്ഥാപിക്കുന്ന പ്രതിമ ക്രിസ്തുമസ്സ് ഡെക്കറേഷൻ പോലെ വയ്ക്കുകയും എടുക്കുകയും ചെയ്യുന്ന ഒന്നല്ല. കോട്ടയം പട്ടണത്തിൽ തന്നെ പ്രശസ്തമായ പല പ്രതിമകളും ഉണ്ട്. അവയൊക്കെ എങ്ങിനെയാണ് സ്ഥാപിച്ചത് എന്നും അതിന്റെ പിന്നിലെ വർക്കുകൾ എന്തെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. ഏറ്റവും ചുരുങ്ങിയത് ക്രിസ്തുരാജന്റെ രൂപം കത്രീഡൽ ദേവാലയത്തിന്റെ ഗോപുരത്തിന് മുകളിൽ എങ്ങിനെ സ്ഥാപിതമായി എന്നും അതിനായി എന്ത് വൈദഗ്ദ്യം ആണ് ഉപയോഗിച്ചത് എന്നും ചിന്തിക്കുന്നത് നല്ലതായിരിക്കും. അതുപോലെ ഏറ്റവും നല്ല പ്രതിമ അതിന്റെ വലുപ്പവും ഭാരവും കണക്കിലെടുത്ത് മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തോടെ സ്ഥാപിക്കുമ്പോൾ അത് ഇന്നും എന്നേക്കുമായി നിലനിൽക്കുന്ന രീതിയിൽ ആയിരിക്കണം. അല്ലാതെ ആർക്കും കേറി വെറുതെ പ്രതിമകൾ സ്ഥാപിക്കാൻ സാധിക്കില്ല. മുൻപ് പറഞ്ഞപോലെ സദുദ്ദേശം ആണെങ്കിൽ അതിരൂപതയോട് താൽപ്പര്യമുള്ളവർ സഹകരിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് അതിരൂപത നല്ലൊരു തീരുമാനം വ്യവസ്ഥാപിത മാർഗത്തിലൂടെ സ്വീകരിച്ച സാഹചര്യത്തിൽ അതിലേക്ക് ആർക്ക് വേണേലും സംഭാവന ചെയ്യുകയോ കൂട്ടായ ആലോചനയുടെ സ്വർണ്ണത്തിന്റെ പ്രതിമ വരെ സംഭാവന നൽകുകയോ ചെയ്യാം. എന്തുകൊണ്ട് മനീഷും വാട്ട്സ്സാപ്പ് ഭീകരരും ഒളിച്ചോടുന്നു? കാരണം പ്രതിമയുമില്ല പണവും ഇല്ല എന്നത് തന്നെ.

പ്രതിമ സ്ഥാപനത്തിന് നമ്മുടെ വൈദീകർ എന്റെ കൂടെ അല്ല എന്നത് സത്യം. കാരണം ഇങ്ങിനെ ഒരാവശ്യം കൊണ്ട് വന്നത് KCC ആണ്. അവരുടെ ആവശ്യപ്രകാരം പാസ്റ്ററൽ കൗൺസിൽ എടുത്ത തീരുമാനത്തോട് ആണ് നമ്മുടെ അച്ചന്മാർ പൂർണ്ണമായി യോജിച്ചത്. അച്ചന്മാർക്ക് ആരെ പേടിയാണ് എന്നാണ് മനീഷ് പറയുന്നത്. കോട്ടയം അതിരൂപതയുടെ മുഴുവൻ വൈദീകരും ഏക സ്വരത്തിൽ പ്രതിമ സ്ഥാപനത്തിനായി ഏറ്റവും മുന്നിലുണ്ട്. അവരുടെ പേരും ഫോട്ടോയും അതിരൂപത വെബ്സൈറ്റിൽ ഫോൺ നമ്പർ അടക്കം കിടപ്പുണ്ട്. എല്ലാ അച്ചന്മാരും സഭയോടും സമുദായത്തോടും വിശ്വസ്തതയും കൂറും പുലർത്തി അഭിവന്ദ്യ മൂലക്കാട്ട് പിതാവിനൊപ്പം ശക്തമായി നിലകൊള്ളുന്നു. വൈദികൻ ആരെന്ന് പഠിക്കും മുൻപ് മനീഷ് സെമിനാരിയിൽ നിന്ന് ചാടിയതിനാൽ അവരെ മനസ്സിലാക്കാൻ കഴിയില്ല. പട്ടം സ്വീകരണത്തോടെ ക്രിസ്തുവിനെപ്പോലെ കുരിശിൽ തറയ്ക്കപ്പെടുവാനും മനീഷ് ചാമക്കാലമാരിൽ നിന്ന് അപമാനം ഏറ്റെടുക്കുവാനും തയ്യറെടുത്തവരാണ് നമ്മുടെ വൈദികർ. അതിനാൽ ഞാൻ എന്നല്ല ഈ ലോകത്തിൽ ആരെയും നമ്മുടെ ക്നാനായ വൈദീകർ ഭയപ്പെടില്ല. പിന്നെ മനീഷിനോട് ചില വൈദികർ അടക്കം പറയുന്നുണ്ട് എന്ന് പറയുന്നത് നേരാണ്. ഞാൻ അവർക്ക് മാത്രമായി അയച്ച കത്തുകൾ മനീഷിന് കൃത്യമായി തരുന്നുണ്ട് എന്ന് കഴിഞ്ഞ ആഴ്ച്ച മനീഷ് എന്നോട് സംസാരിച്ചപ്പോൾ പറഞ്ഞതാണ്. ഏതാനും വൈദീകർക്ക് എന്റെ കത്ത് വിഷമം ഉണ്ടാക്കിയെന്നത് നേരാണ്. അവർ മനീഷിനോട് പരാതി പറഞ്ഞതിന്റെ കാരണവും അറിയാം. തീർച്ചയായും അവർക്ക് ഇന്നത്തെ സാഹചര്യത്തിൽ മനീഷിന്റെ ആവശ്യം ഉണ്ട്.

മനീഷ് തന്നെ പറയുന്നു, കോട്ടയം അതിരൂപത ഔദ്യോഗിക നേതൃത്വവും KCC യും മറ്റ് എല്ലാ സംഘടനകളും ക്രഡിറ്റ് എടുത്ത് പ്രതിമ സ്ഥാപിച്ചാൽ മതിയെന്ന്. ക്നാനായക്കാരുടെ ഐക്യത്തിനായി പ്രതിമ സ്ഥാപിക്കുമ്പോൾ നടവിളിക്കണം, മാർത്തോമൻ പാടണം എന്നൊക്കെ. എത്ര നല്ല കാര്യമാണ് മനീഷ് പറയുന്നത്. അതിരൂപത ക്നായി തൊമ്മൻ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചു സർക്കുലർ മെത്രാപ്പോലീത്ത ഇറക്കി. KCC പറയാത്ത കാര്യമാണ് നടവിളിക്കണം എന്നുള്ളതും മാർത്തോമൻ പാടണം എന്നുള്ളതും. ഇത് ചെയ്യുകയും ഇതിന്റെ ക്രെഡിറ്റ് അടുത്ത പാസ്റ്ററൽ കൗൺസിൽ കൂടുമ്പോൾ മനീഷിന് കൊടുക്കുകയും വേണം എന്നാണ് എന്റെ അഭിപ്രായം.

എന്നെ ഇല്ലാതാക്കിയാൽ അഭിവന്ദ്യ മൂലക്കാട്ട് പിതാവിനെ എളുപ്പം തകർക്കാം എന്ന് മനീഷ് പലരേയും വിളിച്ചു പറയുകയും ആക്രമണം ശക്തമാക്കുകയും ചെയ്യുന്നത് മനസിലാക്കുന്നു. ഞാൻ അഭിവന്ദ്യ പിതാക്കന്മാരെ സംരക്ഷിക്കാൻ നോക്കണ്ട കാര്യം ഇല്ല. അദ്ദേഹത്തെ അഭിഷേകം ചെയിത സത്യാൽമാവ് അദ്ദേഹത്തെ കാത്ത് കൊള്ളും. ഞാൻ മനീഷിന് കൃത്യമായി മറുപടി പറയുകയും കള്ളത്തരങ്ങൾ പൊളിച്ചടുക്കി നൃകംതലയിൽ വച്ച് തരുകയും ചെയ്യുന്നു എന്നത് ശരിയാണ്. ഞാൻ ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുമ്പോൾ വ്യക്തിഹത്യ ചെയ്തേ എന്ന് പറഞ്ഞു കാറി കൂവുന്നത് എന്തിനാണ്. ആരാണ് ഇപ്പോൾ വ്യ്ക്തിഹത്യ നടത്തുന്നത് എന്ന് എന്റെയും മനീഷിന്റെയും മെസേജുകൾ കേട്ടാൽ മനസ്സിലാകില്ലേ സാമാന്യബോധം ഉള്ളവർക്ക്. മനീഷിന്റെ നേതൃത്വത്തിൽ എന്റെ അമ്മയേയും സഹോദരിമാരെയും എന്റെ ഭാര്യയെയും നികൃഷ്ടമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നിങ്ങൾ പ്രചരിപ്പിച്ച് ആനന്ദിക്കുന്നില്ലേ. ഇതെല്ലാം കാണുകയും വായിക്കുകയും ചെയ്യുന്നവർ എന്നെപോലെ ശരിക്കും വേദനിക്കുന്നുണ്ട്. മരിച്ചു പോയ നിന്റെ പ്രിയപ്പെട്ട അമ്മച്ചിയേയും നിന്റെ ഭാര്യയെയും ഒരു നിമിഷം ഓർത്തിരുന്നാൽ നിനക്കിങ്ങനെ ആരോടും ചെയ്യാൻ കഴിയില്ല. കഴിഞ്ഞ ആഴ്ച്ച നമ്മൾ സംസാരിച്ചപ്പോൾ ഞാൻ നിന്നോട് ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങൾ ആണ്: 1) നിന്റെ അമ്മച്ചിയുടെ ആത്‌മാവിനോട് കരഞ്ഞു പ്രാർത്ഥിക്കണം. 2) എന്ത് ചെയ്യും മുൻപ് പരിശുദ്ധാൽമാവിനോട് പ്രാർത്ഥിക്കണം. മറക്കരുത്, നിന്നെ പെറ്റ് വളർത്തിയ അമ്മച്ചി സ്വർഗത്തിൽ ഇരുന്ന് നിനക്ക് വേണ്ടി പ്രാർത്ഥിച്ച് നിന്നെ ഒരു നല്ല മനുക്ഷ്യൻ ആക്കി തീർക്കും. എന്നെ തുപ്പാനും കല്ലെറിയാനും കൊല്ലാനും എത്ര ശ്രമിച്ചാലും നിന്നെക്കൊണ്ട് ആകില്ല. കാരണം നിന്നെ സ്നേഹിക്കുന്ന അമ്മച്ചി നിനക്ക് വേണ്ടി എന്നെ കാത്ത് കൊള്ളും. നുണപ്രചാരണം നിർത്തി ഇനിയെങ്കിലും മനുക്ഷ്യനാകാൻ പുതുവർഷം നിന്നെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Happy Year Maneesh Chamakkala 🎈

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: