കെ.സി.സി. ആണ് കാലാകാലങ്ങളിൽ ക്നായിത്തോമ്മായ്ക്ക് വേണ്ട പ്രചാരം നൽകിയിട്ടുള്ളത്.

ബഹുമാനപ്പെട്ട കെ സി സി അതിരൂപത പ്രസിഡൻറ് ശ്രീ തമ്പി എരുമേലിക്കരയുടെ വോയിസ് മെസ്സേജിൽ നിന്ന് വളരെ വ്യക്തമാണ് കെസിസി ആണ് കാലാകാലങ്ങളിൽ ക്നായിത്തോമ്മായ്ക്ക് വേണ്ട പ്രചാരം നൽകിയിട്ടുള്ളത്.

 1. ഒന്നാമതായി എം സി എബ്രഹാം KCC പ്രസിഡണ്ട് ആയിരിക്കുമ്പോൾ എസ് എച്ച് മൗണ്ടിൽ ക്നായി തോമയുടെ പ്രതിമ ആദ്യമായി സ്ഥാപിക്കുന്നു.
 2. പിന്നീട് ഇ.ജെ. ലൂക്കോസ് പ്രസിഡണ്ടും തമ്പി ജനറൽ സെക്രട്ടറിയും ആയിരിക്കുമ്പോൾ പരമാവധി കുടുംബങ്ങളിൽ ക്നായി തോമ്മ യുടെ ചിത്രം എത്തിക്കുന്നതിന് കലണ്ടറിൽ വലിയ ചിത്രം അടിച്ച് വിതരണം ചെയ്തു.
 3. അതിനുശേഷം കൊടുങ്ങല്ലൂരിൽ സ്ഥലം സ്വന്തമാക്കുകയും ചെയ്യുന്നു.
 4. അവിടെ ക്നായി തോമ ഭാവനും, ക്നായി തോമ ടവറും സ്ഥാപിക്കുകയും ചെയ്തു.
 5. ടി. ടവറിൽ ക്നായി തോമ്മായുടെ പ്രതിമ സ്ഥാപിക്കാൻ ആഗ്രഹിച്ചാണ് അങ്ങനെ ടവർ നിർമ്മിച്ചതെങ്കിലും കാലാവധി ക്കുള്ളിൽ അതിനുള്ള ഫണ്ട് ലഭ്യമായില്ല. പിന്നീട് അതിരൂപത നോമിനേറ്റ് ചെയ്ത പ്രസിഡന്റ് പ്രൊഫസർ ബേബി കാനാട്ട് അവിടെ ഒന്നും ചെയ്തില്ല നാലര വർഷം വെറുതെ നഷ്ടപ്പെടുത്തി.
  ഇതിനിടെ ഉഴവൂർ പള്ളി കവലയിൽ ക്നായിത്തോമ്മ യുടെ പ്രതിമ സ്ഥാപിച്ച് ക്നായിത്തോമ്മാ റൗണ്ടാന സ്ഥാപിക്കാനുള്ള EJ ലൂക്കോസിന്റെ ശ്രമങ്ങൾ ഉഴവൂരിലെ തന്നെ ചില സമുദായ ദ്രോഹികളുടെ പാരയിൽ പ്രതിമാ സ്ഥാപനം നടന്നില്ല.
 6. ജോയി സാറിൻറെ കാലഘട്ടത്തിൽ ടവറിൽ ക്നായി തോമായുടെ പ്രതിമ അവിടെ സ്ഥാപിക്കപ്പെടുകയും ചെയ്തു.
 7. സ്റ്റീഫൻ ജോർജ് പ്രസിഡന്റായിരുന്ന കാലത്ത് കോട്ടപ്പുറത്ത് കോട്ട ഫെറിയോട് ചേർന്നുള്ള കപ്പേള പൊളിച്ച് പുതുക്കി പണിതപ്പോൾ ക്നായി തോമ്മായേക്കുറിച്ചുള്ള ചരിത്ര രേഖയുള്ള മാർബിൾ ഫലകം പൊളിച്ച് പുറത്ത് വെച്ചിരുന്നത് മനോഹരമായി ആ പള്ളിയോട് ചേർന്ന് തന്നെ സ്ഥാപിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി.
 8. ഈ അടുത്ത നാളിൽ അരമന മുറ്റത്ത് പ്രതിമ സ്ഥാപിക്കപ്പെടണം എന്ന ആശയം ബഹുജനങ്ങളിൽ നിന്ന് ഉയർന്നു വന്നപ്പോൾ ആ ആശയം പൂർണമായും ഉൾക്കൊണ്ട് ക്നായി തോമാ പ്രതിമ നിർമ്മാണം അരമന മുറ്റത്ത് എന്നത് ഒരു അജണ്ടയാക്കി പാസ്റ്റർ കൗൺസിലിൽ കൊണ്ടുവരുകയും
  ആ ആശയം അനുവദിക്കപ്പെടുകയും ചെയ്യുന്നു.
 9. മാർച്ച് 7 ന് ക്നായി തോമാ അനുസ്മരണ ദിനമായി ആചരിക്കാൻ തുടങ്ങിയത് KCC ആണ്. ഇന്നത് നേരിട്ട് അതിരൂപത ഏറ്റെടുത്ത് ഈ വർഷത്തെ മാർച്ച് 7 ന് തന്നെ ആഘോഷിക്കാൻ പാസ്റ്ററൽ കൗൺസിൽ തീരുമാനമെടുക്കുന്നതും നാം എല്ലാം അറിഞ്ഞു.
  നമുക്ക് അറിയാം അരമന പ്രവർത്തിക്കുന്നതിന് ചില ചിട്ട വട്ടങ്ങളുണ്ട്. പാസ്റ്ററൽ കൗൺസിൽ മീറ്റിംഗ് കൂടുന്നതിന് 15 ദിവസം മുന്നേ അജണ്ടകൾ കാട്ടി കത്തുകൾ അയക്കണം. അതായത് അതിരൂപത പ്രവർത്തിക്കുന്നതിന് അതിൻറെതായ ചില കെട്ടു ഉറപ്പുകളും ചിട്ടവട്ടങ്ങളുമുണ്ട്.
  ഇവിടെ പാസ്റ്ററൽ കൗൺസിൽ ഒരു തീരുമാനം എടുക്കുന്നു. തീരുമാനം നടപ്പിലാക്കുന്നതിന് കമ്മിറ്റിയെ നിശ്ചയിക്കുന്നു. സബ്കമ്മിറ്റി മാർച്ച് ഏഴിന് പ്രതിമ അരമന മുറ്റത്ത് സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും അത് വെക്കുന്നതിന് കൃത്യമായ രൂപരേഖ തയ്യാറാക്കുകയും അതിൻറെ അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങി വേണം ക്നായി തോമ്മ യുടെ പ്രതിമ സ്ഥാപിക്കാൻ .
  സാദാ ക്നാനായ ജനത ഉയർത്തിയ ആവശ്യം നടപ്പിലാക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങളുമായി KCC മുന്നോട്ടുപോയി കൊണ്ടിരിക്കുമ്പോൾ …. സ്വയം സംഘടിതരായ ഒരുപറ്റമാളുകൾ വാട്സപ്പ് കൂട്ടായ്മയിലെ ആഹ്വാനപ്രകാരം ക്നായിത്തോമ പ്രതിമ നിർമ്മാണത്തിന് കൊട്ടേഷൻ കൊടുക്കുകയും ഓൺലൈനായി പണപിരിവ് നടത്തുകയും ഏകപക്ഷീയമായി പ്രതിമ അരമന മുറ്റത്ത് അവർ തന്നെ സ്വയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
  ചില ആളുകൾ , ഇവരെ പിണക്കരുത് ഇവർ കൊണ്ടുവരുന്ന പ്രതിമ സ്ഥാപിക്കാൻ സഹായിക്കണം. പിന്നീട് മാറ്റിക്കോ എന്നൊക്കെ പറയുന്നത് കേട്ടു. എത്ര മോശമായ കാഴ്ചപ്പാടുകളാണ് അതൊക്കെ. ഔദ്യോഗികമായി വലിയ ഒരു ചടങ്ങായി വിശിഷ്ടാതിഥികളെ ഒക്കെ സംഘടിപ്പിച്ചു ക്നായിത്തോമ്മാ ദിനാചരണം വളരെ വിപുലമായി നടക്കേണ്ടതാണ്.
  അത് നശിപ്പിക്കാനായി ചില ആളുകൾ പ്രത്യേകിച്ച് ‘ഫൈറ്റേഴ്സ് എന്ന വാട്സപ്പ് ഗ്രൂപ്പാണ് ഇന്ന് പ്രതിമ നിർമ്മാണത്തിന് വേണ്ട ചരടുവലികൾ നടത്തുന്നത്.
  ഫൈറ്റേഴ്സ് എന്നത് അതിരൂപത നേതൃത്വത്തിനെതിരെ വാട്സപ്പ് ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നവരുടെ കൂട്ടായ്മയാണ്. അതിരൂപതക്കെതിര നടത്തുന്ന ഇത്തരം പാഴ് ശ്രമങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

ഒരു സിംമ്പിംൾ ചോദ്യം

👉 ഉദാഹരണത്തിന് ചുങ്കം പള്ളി പൊതുയോഗം ചുങ്കം പള്ളി തിരുമുറ്റത്ത് പുണ്യസ്ളോകനായ ക്നായി തോമായുടെയും ഉറഹാ മാർ യൗസേപ്പ് പിതാവിന്റയും പ്രതിമ സ്ഥാപിക്കുന്നതിന് തീരുമാനിച്ച് ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുന്നു, അവർ അതിന് വേണ്ട നടപടികൾ പുരോഗമിക്കുന്നു.

👉ഈ സമയം കുറച്ച് പേർ ചുങ്കം പള്ളി പൊതുയോഗ തീരുമാനം അംഗീകരിക്കുകയില്ലായെന്ന് പ്രഖ്യാപിച്ച്, ചുങ്കം പള്ളിയുടെ അനുവാദം പോലും ചോദിക്കാതെ, തങ്ങൾ തന്നെ ചുങ്കം പള്ളിയിൽ വെങ്കല പ്രതിമ പ്രഖ്യാപിച്ച് പ്ളാസ്റ്റർ പാരീസ് പ്രതിമ ബലമായി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വരുന്നു. ആത്മാഭിമാനമുള്ള ചുങ്കം പള്ളിയിലെ ക്നാനായക്കാർ ഇതിനെ അംഗീകരിക്കുമോ?

ഇപ്പോൾ സംഭവിക്കുന്നത്

ഡിസംബർ 18, 2021 ന് ചൈതന്യയിൽ കൂടിയ കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ കോട്ടയം അതിരൂപത അരമന തിരുമുറ്റത്ത് പുണ്യസ്ളോകനായ ക്നായി തോമായുടെയും ഉറഹാ മാർ യൗസേപ്പ് പിതാവി തന്റയും പ്രതിമ സ്ഥാപിക്കുന്നതിന് തീരുമാനം എടുക്കുന്നു, അത് അതിവേഗം നടപ്പാക്കുന്നതിന് മാർ അപ്രേം തിരുമേനിയുടെ കീഴിൽ മൂന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നു.(ഈ കമ്മറ്റി നിലവിൽ മൂന്ന് വട്ടം മീറ്റിംഗ് കൂടി കഴിഞ്ഞു) ഇത് നമ്മുടെ പള്ളികളിൽ മൂലക്കാട്ട് പിതാവ് കൃത്യമായി ക്രിസ്മസിന് സർക്കുലർ വഴി വായിക്കുന്നു. നമ്മുടെ ചൈതന്യയിലും ബറുമറിയം പാസ്റ്ററൽ സെന്ററിലും പ്രതിമ സ്ഥാപിക്കുന്നതിന് കോട്ടയം അതിരൂപത തീരമാനിക്കുന്നു

👉കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ ഔദ്യോഗികമായി പ്രതിമ നിർമ്മാണം തീരുമാനിച്ച ശേഷം ഒരു കൂട്ടം ക്നാനായ സമുദായ കുത്തിത്തിരുപ്പ്കാർ ഞങ്ങൾ അരമന മുറ്റത്ത് ബലമായി ക്നായി തോമാ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഒന്നോർക്കുക, ഇതിനായി ഇക്കൂട്ടർ കോട്ടയം അതിരൂപതയോട് ഇതുവരെയും ഒരു അനുവാദം പോലും ചോദിച്ചിട്ടില്ല. മറിച്ച് ക്നാനായ വൈകാരികത മുതലെടുത്ത് ലോകം മുഴുവൻ വൻ തോതിൽ പിരിവ് നടത്തി പ്ളാസ്റ്റർ ഓഫ് പാരിസ് പ്രതിമയും ആയി ഇറങ്ങിയിട്ടുണ്ട്. ജാഗ്രതേ…….
🙏🙏🙏🙏🙏Categories: Uncategorized

Leave a Reply

%d bloggers like this: