മാർച്ച് 15 നകം അരമനയിൽ പ്രതിമ വച്ചില്ലെങ്കിൽ ഈ പ്രതിമയുമായി വീണ്ടും പോകും. ഈ പ്രതിമയും പ്രതിമയുടെ സൂത്രധാരകരും ചിങ്ങവനത്ത് പ്ലാസ്റ്റിക്കിൽ
പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രതിമ ഉപയൊഗിച്ച് കോട്ടയം രൂപതയെ തകർക്കാം എന്ന് ചിങ്ങവനം തമ്പ്രാക്കന്മാർ മനീഷിലൂടെ സ്വപ്നം കാണുന്നു. ഈ പ്രതിമ എവിടെ നിന്ന് ഉൽഭവിച്ചോ അവിടെ തന്നെ അതേ ഉദ്ദേശത്തിനായി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. ജീവനില്ലാത്ത പ്രതിമ നശിച്ചാലും പ്രശ്നം
തീരില്ല. ഈ തിന്മ ഉടെലെടുത്ത മസ്തിഷ്കങ്ങൾ അതിന്റെ അടിവേരിരിക്കുന്ന ചിങ്ങവനത്ത് നിന്ന് തന്നെ പിഴുത് മാറ്റപ്പെടണം. സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ പിടുത്തം കിട്ടും. T. O. എബ്രഹാം ആദ്യം പറഞ്ഞത് അപ്രേം സെമിനാരിയുടെ മുറ്റത്ത് ഉചിതമായ സ്ഥലത്ത് ആദരവോടെ ഉടനെ സ്ഥാപിക്കുമെന്നാണ്. എന്നാൽ പിറ്റേന്ന് അദ്ദേഹം പറഞ്ഞത് തെരുവിൽ അനാഥകുട്ടിയെപ്പോലെ കിടന്ന പ്രതിമയെ പ്ലാസ്റ്റിക്കിൽ കെട്ടി ഇരുട്ട് മുറിയിൽ തട്ടിയിരിക്കുകയാണ് എന്ന്. ഇപ്പോൾ ഇവരുടെ കൊട്ടേഷനുമായി അലയുന്ന മനീഷ് പറയുന്നത് പ്രതിമയുടെ ഉടമയായ ചിങ്ങവനത്ത് സൂക്ഷിക്കാൻ വച്ചതാണ്, ഇതേ പ്രതിമയുമായി മാർച്ച് പതിനഞ്ചിന് ശേഷം വീണ്ടും വരുമെന്ന്. ഇപ്പോൾ മനസ്സിലായില്ലേ ഈ കളികൾ എല്ലാം എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന്.
ജയ്‌മോൻ നന്തികാട്ട്
Categories: Uncategorized
Leave a Reply