നമ്മളിൽ ചിലരെ കൂട്ട് പിടിച്ച് പിതാവ് വിരുദ്ധത സൃഷ്ടിച്ച് പിതാവിനെ ഇല്ലാതാക്കി വിദേശത്തെ സഭ സംവിധാനം നശിപ്പിച്ചാലെ 1986 ലെ റെസ്ക്രിപ്റ്റ് അവർക്ക് നടപ്പാക്കാൻ സാധിക്കു.

ഈ വീഡിയോ മുഴുവനായി കണ്ട് മനസ്സിലാക്കാൻ ഒര് ക്നാനായക്കാരൻ തയ്യാർ ആയാൽ മാറി കെട്ടിയവരോട് പിതാവിനുള്ള നിലപാട് ബോധ്യമാകും.🙏🏻🙏🏻🙏🏻

മറികെട്ടിയ ഒരാൾ പോലും എന്തുകൊണ്ട് വിദേശത്തെ മിഷനുകളിൽ 15 വർഷമായി വരുന്നില്ല. മാറികെട്ടിയ വ്യക്തിയ്ക്ക് മാത്രം വേണമെങ്കിൽ വരാം എന്ന നിലപാട് അവർക്ക് ഗുണം കിട്ടില്ല എന്ന ബോധ്യം..
ഭാര്യയും മക്കളും ക്നാനായ എന്ന് അറിയപ്പെടില്ലാത്ത സിസ്റ്റത്തിൽ അവർക്ക് നിൽക്കാൻ പറ്റില്ല.

പിതാവിനോട് മാറി കെട്ടിയവരുടെ പകയ്ക്ക് കാരണം പിതാവ് മൂന്ന് പിതാക്കൻമാരെ കൂട്ടി എടുത്ത നിലപാട് -.

നമ്മളിൽ ചിലരെ കൂട്ട് പിടിച്ച് പിതാവ് വിരുദ്ധത സൃഷ്ടിച്ച് പിതാവിനെ ഇല്ലാതാക്കി വിദേശത്തെ സഭ സംവിധാനം നശിപ്പിച്ചാലെ 1986 ലെ റെസ്ക്രിപ്റ്റ് അവർക്ക് നടപ്പാക്കാൻ സാധിക്കു.

2012 മാർച്ചിൽ ഈ പ്രോഗ്രാമിൽ ശ്രീ.ജോസഫ് മുല്ലപ്പള്ളി എങ്ങനെ എത്തി. ഞാൻ മനസ്സിലാക്കുന്നു, ശ്രീ. മുല്ലപ്പള്ളി ക്നാനായക്കാരല്ലാത്ത ഒരു പങ്കാളിയുമായുള്ള വിവാഹത്തോടെ ചങ്ങനാശേരി ആർക്കിപാർക്കിയിലെ മറ്റൊരു സീറോ-മലബാർ പള്ളിയിലേയ്ക്ക് ഇടവക മാറിയിരുന്നു..

പിന്നെ എങ്ങനെ അമേരിക്കയിൽ ഇതുപോലെ ഒര് മീറ്റിങ്ങിന് മാറി കെട്ടി പുറത്ത് പോയ വ്യക്തി എത്തി… അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്ക് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ പിതാവ് മറുപടി കൊടുത്തപ്പോൾ അവിടെ കുടിയിരുന്ന ജനക്കൂട്ടം ആർപ്പ് വിളികളോടെ പിതാവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുന്നു..👏👏👏
പിതാവ് പറഞ്ഞത് മാറി കെട്ടിയ കുടുംബം ഒര് കാലത്തും ക്നാനായ പാരീഷിൽ അംഗമാകില്ലന്നാണ്.’ എന്നാൽ റോമിൻ്റെ നിർദ്ദേശപ്രകാരം കുന്നശ്ശേരി പിതാവിൻ്റെ കാലത്ത് 1986 മുതൽ റോം പറഞ്ഞത് മാറികെട്ടിയവരെയും കുടുംബത്തെയും നമ്മുടെ പള്ളികളിൽ ചേർക്കണം എന്നാണ്.. അതു കൊണ്ട് ആണ് കുന്നശ്ശേരി പിതാവിൻ്റെ കാലത്ത് നമ്മുക്ക് മിഷനുകർ ഉണ്ടാക്കാൻ താമസം വന്നത്..

അതിന് പരിഹാരമായി സീറോ മലബാറിൽ നമ്മുടെ അധികാരം ഉപയോഗിച്ച് – അമേരിക്കയിലെ സംഘടനയുടെയും ജനങ്ങളുടെയും അനുവാദത്തോടെ – മൂന്ന് പിതാക്കൻമാർ ചേർന്ന് എടുത്ത തീരുമാനമാണ്.. മാറികെട്ടുന്ന വ്യക്തിയെ നിർ ബന്ദിച്ച് പുറത്താക്കുന്നില്ല എന്നത് .. എന്നാൽ ഭാര്യയും മക്കളും ക്നാനായ പള്ളികളിൽ അംഗമായിരിക്കില്ല..
പിതാവ് ഈ വീഡിയോയിൽ പറയുന്നു അങ്ങനെ ഒര് തീരുമാനം ഉണ്ടായത് മൂലം രണ്ടോ മൂന്നോ പേരെ ഞാൻ ഒറ്റയ്ക്ക് ഇവിടെ അംഗമാകാൻ ശ്രമിച്ചിട്ടുള്ളു എന്ന്..

എന്നാൽ ഇപ്പോൾ ആരും തന്നെ ക്നാനായ മിഷനിൽ ഈ ഉടമ്പടിയുടെ വെയിച്ചത്തിൽ അംഗമാകാൻ വന്നിട്ടില്ല.. എന്ന സത്യം കൂടി നമ്മൾ തിരിച്ചറിഞ്ഞാൽ മൂന്ന് പിതാക്കന്മാർ കൂടി എടുത്ത തീരുമാനം സമുദായത്തിൻ്റെ നിലനിൽപ്പിന് എത്ര ഗുണം ചെയ്യുന്നു എന്ന് നാം മനസ്സിലാക്കണം..

നാട്ടിൽ പോലും കോടതി ഭാര്യയെയും മക്കളെയും കൂടി തിരിച്ച് എടുക്കണം എന്ന് പറഞ്ഞിരിക്കുന്നു.. ഒര് വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ മേൽ കടന്ന് കയറാൻ ഒര് നിയമവും അനുവദിക്കില്ല” അതു കൊണ്ട് ക്നാനായക്കാരുടെ പള്ളികൾ ക്നാനായക്കാരുടെ മാത്രമായിരിക്കും…

മാറികെട്ടുന്ന വ്യക്തി ഞാൻ പോകുന്നില്ല എന്ന് വാശി പിടിച്ചാൽ അവൻ്റെ മരണത്തോടെ ആ കുടുംബവേര് അറുത്ത് മാറപ്പെടും. . അപ്പോൾ ഈ സമുദായത്തിൻ്റെ പരമ്പര്യത്തിന് എന്ത് ദോഷം വരാനാണ്..

ബ്രാഹ്മണർ മറ്റ് മതസ്ഥരെ വിവാഹം കഴിച്ചാൽ ആ കുടുംബം ബ്രാഹ്മണ കുടുംബം അല്ല..

എന്നാൽ ആ മാറികെട്ട 6ന്ന ബ്രാഹ്മണൻ്റെ ബ്രാഹ്മണത്വം എടുത്ത് കzയുന്നില്ല. ഞങ്ങളുടെ അടുത്ത് ഒര് ബ്രാഹ്മണൻ നായർ സ്ത്രീയെ വിവാഹം കഴിച്ചു.. അദ്ദേഹം ഇപ്പോഴും അമ്പലത്തിൽ പൂജ ചെയ്ത് ബ്രാഹ്മണനായി ജീവിക്കുന്നു.’ അയാളുടെ മരണശേഷം ആ കുടുംബം നായർ കുടുംബമായി മാറും. ബ്രാഹ്മണത്വത്തിനും അവരുടെ പാരമ്പര്യത്തിനും എന്തെങ്കിലും സംഭവിച്ചോ .? ഇത് തന്നെ അല്ലേ നമ്മുടെയും അവസ്ഥ –

ക്നാനായ വിശ്വാസികൾക്ക് അജപാലന പരിചരണം നൽകേണ്ടതിന്റെ ആവശ്യകത ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രസ്താവിച്ചതാണ് (. N. 85/2001) 2001 നവംബർ 21-ലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ക്നാനായ ഇടവകകൾ സൃഷ്ടിക്കപ്പെട്ടത്.

യുഎസ്എയിൽ താമസിക്കുന്ന ശ്രീ. മുല്ലപ്പള്ളിയെ കോട്ടയത്തെ ആർക്കിപാർക്കി അംഗമായി കണക്കാക്കാൻ കഴിയില്ല പിന്നെ എങ്ങനെയാണ് യോഗത്തിൽ പങ്കെടുത്തത്..

അമേരിക്കയിലെ ചിലർ മുല്ലപ്പള്ളിയെ യോഗത്തിൽ കൊണ്ടുവന്ന് പിതാവിനോട് ചോദ്യങ്ങൾ ചോദിച്ച് പിതാവിനെ ക്നാനായ വിരുദ്ധനാക്കാനുള്ള ശ്രമം 2012 ൽ ആരംഭിച്ചതാണ് എന്ന് വേണം മനസ്സിലാക്കാൻ..

പിതാവ് സഭ നിയമം അനുസരിച്ച് തന്നെ മാറി കെട്ടിയ കുടുംബം ഒര് കാരണവശാലും അംഗമാകില്ല എന്ന് പറഞ്ഞിട്ട്. .ജനങ്ങൾ കൈ അടിച്ച് പിതാവിനെ അംഗീകരിക്കുന്നതും വീഡിയോയിൽ വ്യക്തം..

ആ പാര നടക്കാതെ പോയപ്പോൾ സമുദായ ദ്രാഹികൾ മാസങ്ങൾക്ക് ശേഷം ചൈതന്യയിൽ സമ്മേളനം വെച്ച് പിതാവിനെ അപമാനിച്ചു.. ഇതൊക്കെ മനസ്സിലാകണം എങ്കിൽ ഈ വീഡിയോ രണ്ട് മൂന്ന് പ്രാവിശ്യം കാണാൻ ഓരോ ക്നാനായക്കാരനും തയ്യാർ ആകണം…

പിതാവ് സമുദായത്തെ സംരക്ഷിക്കാൻ മാത്രമേ ശ്രച്ചിച്ചിട്ടുള്ളു..സഭ നിയമം അനുസരിച്ച് നിർബന്ദിച്ച് പുറത്താക്കുന്നില്ല എന്നത് മാത്രം.. പ്ലക്ക് എന്നതും നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്നത് നിർബന്ദിച്ച് പുറത്താക്കൽ ഇല്ലാത്തത് കൊണ്ട് ആണ് എന്ന് മനസ്സിലാക്കുന്നവർക്ക് ഈ വീഡിയോ കണ്ടാൽ കാര്യങ്ങൾ ബോധ്യമാകും.👍👍 ബിബു പൂവപ്പള്ളി മoത്തിൽ💪💪Categories: Uncategorized

Leave a Reply

%d bloggers like this: