നവീകരണ സമിതി കേസ്സിന്റെ അടിസ്ഥാനത്തിൽ എൻഡോഗമി തൊട്ട് തീണ്ടാത്ത ഭരണഘടന ഉള്ള ചിങ്ങവനത്തേക്ക് യാത്രപോയി അവരുടെ ഭരണഘടന പഠിക്കാൻ ആഹ്വനം ചെയ്യുന്നു UKKCA പ്രസിഡണ്ട്

വെളിവില്ലാത്തവനോ വാരികാട്ട് കീരി തോമാ എന്ന UKKCA പ്രസിഡണ്ട്? KCCNA യുമായി ഒത്ത് ചേർന്ന് ശ്രീകുമാർ സാർ എന്ന സീനിയർ വക്കീലിനെ വച്ചുകൊണ്ട് UKKCA മുന്നോട്ട് പോകുകയാണ് എന്ന് പ്രഘ്യപിച്ച തോമസ്സ് വാരികാട്ട് തെരുവിലെ അലഞ്ഞു തിരിഞ്ഞു കുരച്ചുകൊണ്ട് നടക്കുന്ന മൃഗത്തിനെ പോലും നാണിപ്പിക്കുന്ന അവസ്ഥയിൽ മലക്കം മറിഞ്ഞു. ഇപ്പോൾ പറയുന്നു ആവശ്യമെങ്കിൽ ഭാവിയിൽ കക്ഷി ചേരുമെന്ന്. അപ്പോൾ KCCNA യുടെ കൂടെ കക്ഷി ചേർന്നത് ഏത് വെള്ളപ്പൊക്കത്തിൽ ആണ് ഒലിച്ചു പോയത്. നവീകരണ സമിതി കേസ്സിന്റെ അടിസ്ഥാനത്തിൽ എൻഡോഗമി തൊട്ട് തീണ്ടാത്ത ഭരണഘടന ഉള്ള ചിങ്ങവനത്തേക്ക് യാത്രപോയി അവരുടെ ഭരണഘടന പഠിക്കാൻ ആഹ്വനം ചെയ്യുന്നു. വ്യക്തിത്വമോ നിലപാടോ ഇല്ലാതെ ജീവിക്കാൻ എങ്ങിനെ കഴിയുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നപ്പോൾ തോറ്റ് പോയി എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ച കീരി തോമായും കുഞ്ഞുങ്ങളും അന്നേരവും മലക്കം മറിഞ്ഞപോലെയാണ് ഇന്നലെ സിറിയക്ക് കൂവക്കാടന്റെ കുഞ്ഞുങ്ങൾ എൻഡോഗമി തള്ളിക്കളയാൻ നോക്കിയത്. ശരിക്കും നിലപാട് ഇല്ലാത്ത ഭോഷന്മാർ എന്നതിനപ്പുറം ഒന്നുമല്ല ഈ അഭിനവ സമുദായ നേതാക്കൾ. വായിക്കാനോ പഠിക്കാനോ മനസ്സില്ലാത്ത വെറും വിഡ്ഢികൾ എന്ന് സ്വയം പ്രഖ്യപിക്കുന്ന മണ്ടന്മാർ.

ലോകം മുഴുവൻ ഉള്ള ക്നാനായ സംഘടനകളുടെ സമ്പത്ത് കൊള്ളയടിക്കുമെന്ന് ശങ്കിക്കുന്ന വാരികാട്ട് കീരി തോമ ആദ്യം നോക്കേണ്ടത് സ്വന്തം UKKCA യുടെ രജിസ്‌ട്രേഷനും ഭരണഘടനയും അനുസ്സരിച്ച് വല്ല നല്ല UK യിലെ വക്കീലുമാരോടാണ്. അല്ലാതെ കോട്ടയം മെത്രാനോടോ സീറോ മലബാർ സിനഡിനോടോ അല്ലങ്കിൽ ലത്തീൻ മെത്രാന്മാരോടോ അല്ല. സ്വന്തം സംഘടനയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ തങ്ങളുടെ തന്നെ ആണോ എന്നറിയാൻ ഉള്ള അടിസ്ഥാന പരിജ്ഞാനം ഇല്ലാത്ത ഊളകൾക്ക് പറ്റിയ പണി അല്ല UKKCA പ്രസിഡണ്ട് സ്ഥാനം. ഈ സംശയരോഗം ഒരു ജ്ഞാനവും ഇല്ലാത്ത എല്ലാ തോമാമാർക്കും ഉണ്ടാകുന്നത് കൊണ്ടാണ് എന്നും ഓരോ തരം പ്രശ്നങ്ങൾ ഇങ്ങിനെ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നത്. വിവരക്കേട് ക്രിമിനൽ /സിവിൽ കുറ്റമല്ല എന്ന് കരുതണ്ട. ചിലപ്പോൾ വിവരക്കേടുകൾ വലിയ കുറ്റങ്ങളായി മാറാം.

പരാതികൾ പറയാനും
പ്രതിപക്ഷമായി ഇരുന്നുകൊണ്ട് വിവരക്കേടുകൾ വിളിച്ചു കൂവാനും ശ്രമിക്കുന്ന വാരികാട്ട് കീരി തോമമാർ എന്തുകൊണ്ട് ആണുങ്ങളെപ്പോലെ കക്ഷി ചേരുന്നില്ല? KCCNA യുടെ വാല് പിടിച്ച് കേസ്സിൽ കക്ഷി ചേർന്നു എന്ന് പറഞ്ഞുകൊണ്ട് വീഡിയോ ഇട്ടിട്ട് ഇപ്പോൾ എന്തുകൊണ്ട് പിന്നീട് ആവശ്യമെങ്കിൽ കക്ഷി ചേരാം എന്ന് പറയുന്നു? അന്തസ്സുണ്ടെങ്കിൽ വാരികാട്ട് കീരി തോമാ, UKKCA എന്ന മഹത്തായ സംഘടനയെ നാറ്റിക്കാതെ ആണുങ്ങളെപ്പോലെ കക്ഷി ചേർന്ന് താങ്കൾക്ക് ആഗ്രഹിക്കുന്ന കാര്യം കോടതിയിൽ സാധിച്ച് എടുക്കൂ. വെറുതെ ഇരുന്ന് വിടുവായിത്തം പറയാതെ കോടതിയിൽ ഇരിക്കുന്ന കേസ്സ് വാദിച്ച് ജയിച്ച് കാണിക്കൂ. ഇന്നലെ 1700 ലധികം കുടുംബങ്ങൾ ഉള്ള ചിക്കാഗോ KCS ന്റെ പൊതുയോഗത്തിൽ പങ്കെടുത്ത 45 ൽ താഴെ അംഗങ്ങളിൽ നിന്ന് നിമിഷനേരം കൊണ്ട് &11,250.00 ഡോളർ പിരിച്ച് KCCNA ക്ക് കൊടുക്കാൻ ഉണ്ടാക്കി. സ്വന്തമായിട്ട് ഒന്നും ചെയ്യുകയും ഇല്ല, ചെയ്യുന്നവരെ സഹായിക്കുകയും
ഇല്ല. പക്ഷേ, 40 പേരെ വച്ച് പൊതുയോഗം നടത്തി നാക്കിട്ടടിച്ച് വീഡിയോ വിടുന്ന നാണം കെട്ട സമുദായ പ്രവർത്തനം എത്ര അപമാനകരം.

കർമ്മമില്ലാത്ത മറിക്കെട്ടിയ മക്കളുടെ അപ്പന്മാരായവരുടെ സംഘടനയായ KGF, KGP, KSSS നെ പേടിച്ച് നട്ടല്ലില്ലാതെ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും എന്ന് പറയാൻ നാണമില്ലേ. മേൽ പറഞ്ഞ സംഘടനകളുടെ വെറും പിണിയാളായി സ്വന്തം വ്യക്തിത്വം ഇല്ലാതെ പ്രവർത്തിക്കാൻ വാരികാട്ട് കീരി തോമായ്ക്ക് മാത്രമേ കഴിയൂ. ചിങ്ങവനത്ത് പോയി എൻഡോഗമി മൊത്തമായും ചില്ലറയായും വാങ്ങി കൊണ്ട് വന്നുകഴിയുമ്പോൾ ഞങ്ങളെക്കൂടി ഒന്ന് അറിയിക്കണേ. 1910 ൽ ഇരുപതിനായിരം ക്നാനായക്കാരെ കൊണ്ട് തുടങ്ങിയ ചിങ്ങവനം 110 വർഷം കഴിഞ്ഞപ്പോൾ ഇരുപത്തിനായിരത്തിൽ താഴെ ജനസംഖ്യയിൽ കഴിയുന്നു. എന്നാൽ 1911 ൽ നാൽപ്പതിനായിരം ക്നാനായക്കാരുമായി തുടങ്ങിയ ക്നാനായ കത്തോലിക്ക സമൂഹം ഇന്ന് രണ്ട് ലക്ഷത്തിനടുത്ത് ജനസംഖ്യയുമായി നിലനിൽക്കുന്നു. വാരികാട്ട് കീരി തോമ്മായോട് പറയാനുള്ളത് വിവരക്കേട് അഴകായി കൊണ്ട് നടക്കരുത്. അല്പമെങ്കിലും ചെറിയ കാര്യങ്ങൾ എങ്കിലും പഠിക്കാൻ ശ്രമിക്കുക. അല്പത്തം കൂടപ്പിറപ്പായി കൊണ്ട് നടക്കാതിരിക്കുക.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: