ചിങ്ങവനം അരമനയുടെ ഗെയിറ്റിൽ T. O. ഏലീയാസിന്റെ നേതൃത്വത്തിൽ വന്ന പതിനാല് പേരെ ഒരു പട്ടിയുടെ വില പോലും കൊടുക്കാതെ ആട്ടി വിട്ടപ്പോൾ അവരെ കോട്ടയം അരമനയിലേക്ക് ആരും റാഞ്ചിക്കൊണ്ട് വന്നില്ല. നാണം കെട്ട് അവരോട്ട് വന്നതുമില്ല , അവരിൽ ഒരാളെ പോലും കോട്ടയത്തേക്ക് ക്ഷണിച്ചുമില്ല. എന്നാൽ കോട്ടയം അരമനയുടെ മുന്നിൽ ഒരു ചൈനീസ്സ് പ്രതിമയുമായി വന്ന പതിന്നാല് പേരെ പോലീസ് തൂക്കിയെടുത്തോണ്ട് പോയപ്പോൾ, പോലീസ് സ്റ്റേഷനിൽ നിന്നും നാണം കെട്ട് നേരെ പോയത് ചിങ്ങവനം അരമനയിലേക്ക്. ഇവരെ സ്വീകരിച്ച് മധുരപലഹാരവും കൊടുത്ത് കുടിക്കാൻ മേത്തരം സാധനവും കൊടുത്ത് കടക്കണ്ണിട്ട് 80% കത്തോലിക്കരും ഇങ്ങോട്ട് പോരെ എന്ന് സമുദായ സെക്രട്ടറി.
നല്ല ക്നാനായ തന്തയ്ക്ക് പിറന്ന ക്നാനായ കത്തോലിക്കാ സഭാ നേതൃത്വം കലക്ക വെള്ളത്തിൽ നിന്ന് മീൻ പിടിക്കാൻ നോക്കിയില്ല. ക്രിസ്തുമാർഗത്തിൽ സമാധാന ജീവിതം നയിക്കുന്ന കോട്ടയം രൂപതയ്ക്ക് അതിന്റെ ആവശ്യം ഇല്ല. എന്നാൽ കുട്ടകളികളിലൂടെ ക്നാനായ സമുദായത്തിന്റെ കുളം തോണ്ടുന്ന ചിങ്ങവനം T. O. സഹോദരന്മാർക്ക് ഇത് പറ്റില്ലല്ലോ. കൊലക്കത്തിയുമായി പരസ്പരം കുത്തിമലർത്താൻ നടക്കുന്ന ചേട്ടനും അനുജനും ചിങ്ങവനം മുഴുവൻ മുടിപ്പിച്ചിട്ട് കോട്ടയം അരമനയിലേക്ക് കേറാൻ നോക്കുകയാണ്.
ആര് ആവശ്യപ്പെട്ടിട്ടാണെങ്കിലും പാസ്റ്ററൽ കൗൺസിൽ ക്നായി തൊമ്മന്റെയും ഉറഹാ മാർ ജോസപ്പിന്റെയും പ്രതിമകൾ മാർച്ച് 7 ന് സ്ഥാപിക്കുമെന്ന് മൂന്ന് മെത്രാന്മാരുടെ കൈയ്യൊപ്പോടെ തീരുമാനിക്കുകയും മെത്രാപ്പോലീത്ത ഡിക്രി പുറപ്പെടുവിക്കുകയും ചെയിതു. ധിക്കാരികളായ ചിലർ ജോബി പാറക്കച്ചെരുവിൽ അച്ഛന്റെയും ടോമി മ്യാൽക്കരപ്പുറത്തിന്റെയും ചിങ്ങവനം T. O. സഹോദരങ്ങളുടെയും ചതിക്കുഴിയിൽ പെട്ട് വയനാട്ടിലെ ആദിവാസികോളനിയിൽ ഉണ്ടാക്കിയ ഒരു ചൈനീസ് പ്രതിമയുമായി അനാഥപ്രേതങ്ങളെപോലെ അവിടെയും ഇവിടെയും കറങ്ങി ഒരു ക്നാനായക്കാരുടെയും സഹകരണം ഇല്ലാതെ ബംഗാളികളുടെ സഹായത്തോടെ ജനുവരി 9 ന് അരമന ഗെയിറ്റിൽ എത്തി.
KCC യുടെ പല നേതാക്കളും ഈ തെമ്മാടിക്കൂട്ടങ്ങളോട് മാന്യമായി സംസാരിച്ച് അവരെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചു. താന്തോന്നികളും തെമ്മാടികളുമായ ഈ ധിക്കാരികൾ അനുസരിച്ചില്ല. കത്രീഡൽ ദേവാലയത്തിൽ വിവാഹശുസ്രൂഷ നടക്കവേ അവിടെ വന്ന നിരവധി പേരെ ബുദ്ധിമുട്ടിലാക്കി പ്രതിമയുമായി നിലയുറപ്പിച്ചു. അരമന മുറ്റത്ത് കയറി ആശാരിയെയും ബംഗാളികളെയും കൊണ്ട് പ്രതിമ സ്ഥാപിക്കാൻ വന്നവരെ തോണ്ടി സഹിതം പോലീസ് പിടിച്ചു. ഈ സാഹചര്യത്തിൽ ആണ് KCC യും എല്ലാ കമ്മീഷനുകളും ആലോചിച്ച് പ്രതിമ പ്രയാണവുമായി അരമന മുറ്റത്തേക്ക് വരുന്നവരെ കയറ്റി വിടരുത് എന്ന് പോലീസിൽ പറഞ്ഞത്.
അരമനയുടെ ഗെയിറ്റിന് വെളിയിലുള്ള ഭാഗം സർക്കാരിന്റെ റോഡാണ് എന്ന് ഏത് പൊട്ടനും മനസ്സിലാകും. ക്നാനായ കത്തോലിക്കാ ആസ്ഥാനത്ത് അനധികൃതമായി പ്രതിമ സ്ഥാപിക്കാൻ വന്നവരെ തടയാൻ മാത്രമാണ് പോലീസിനോട് ആവശ്യപ്പെട്ടത്. പോലീസും അത് മാത്രമാണ് ആദ്യം ചെയ്തത്. എന്നാൽ അമേരിക്കയിൽ നിന്നും ടോമി മ്യാൽക്കരപ്പുറത്തിന്റെയും ജോബി പാറക്കച്ചെരുവിൽ അച്ഛന്റെയും സത്യാഗ്രഹ ഉത്തരവ് കിട്ടിയപ്പോൾ ഷിബി പഴയംപള്ളിയുടെ നേതൃത്വത്തിൽ ഏതാനും വ്യക്തികൾ- കൃത്യമായി പറഞ്ഞാൽ നാല് പേർ പൊലീസിനെ വെല്ലുവിളിക്കുകയും കയർക്കുകയും ഒരൊറ്റയാളെയും അരമനയിലേക്ക് കയറ്റിവിടുകയില്ലയെന്നും പറഞ്ഞു കൊണ്ട് റോഡരുകിൽ കുത്തിയിരിക്കുകയും പോലീസിനോട് വേണമെങ്കിൽ അറസ്സ് ചെയ്ത് മാറ്റിക്കോയെന്ന് ആക്രോശിക്കുകയും ചെയിതു.
വീഡിയോകളിൽ ഈ ഭാഗമെല്ലാം കൃത്യമായി കാണാം. അരമനയിലേക്കുള്ള വിശ്വാസികൾക്കുള്ള പ്രവേശനം തടയുകയും പബ്ലിക്ക് റോഡരുകിൽ കുത്തിയിരുന്ന് ഗതാഗത കുരുക്കിന് ശ്രമിക്കുകയും ചെയ്തപ്പോൾ പൊലീസ്സ് അവരിൽ സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവ്വഹിച്ച് ഈ അധാർമ്മികളെ പോലീസ് വാനിൽ കയറ്റി കൊണ്ടുപോയി. ഈ വ്യക്തികളെ പോലീസ് പിടിച്ചുകൊണ്ട് പോയത് അരമനയിൽ നിന്ന് ആരും വിളിച്ചു പറഞ്ഞിട്ടല്ല. പൊതുനിരത്തിൽ അനുവാദം ഇല്ലാതെ നിയമം കയ്യിൽ എടുത്ത് യാത്രാ തടസ്സം സൃഷ്ടിച്ചതിനാണ്. ഇവിടെ വാദി സർക്കാരും പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടവരും ആണ്. ഇവിടെ അതിരൂപതയ്ക്ക് ഈ തെമ്മാടികളുടെ അറസ്റ്റുമായി യാതൊരു ബന്ധവും ഇല്ല. ഇവരുടെ ചുക്കാൻ കൈകാര്യം ചെയ്യുന്ന ചിങ്ങവനം അരമനയിലേക്കാണ് ഉടനടി ഇവർ പോലീസ് സ്റ്റേഷനിൽ നിന്നും പോയത്. എല്ലാം പ്രീ പ്ലാനായി കൈകാര്യം ചെയിതു എന്നതിനുള്ള വലിയ തെളിവുകളാണ് ചിങ്ങവനത്ത് നാം കണ്ടത്. മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങളുമായി ജീവിക്കുന്ന ചിങ്ങവനം T. O. സഹോദരങ്ങളും കൂട്ടാളികളും ഇവരെയൊക്കെ കൂട്ടി ജോബി അച്ഛനെ സമുദായ മെത്രാപ്പോലീത്തയായി വാഴിച്ച് ടോമി മ്യാൽക്കരപ്പുറത്തിനെ സമുദായ സെക്രട്ടറിയുമാക്കിയാൽ 111 വർഷം ഇനി വേണ്ട, 111 ദിവസ്സം കൊണ്ട് ചിങ്ങവനം ഭദ്രാസനം ഭസ്‌മമാക്കി കയ്യിൽ തരും. ക്നാനായ യാക്കോബായ സഹോദരങ്ങൾ ക്നാനായ കത്തോലിക്കാരെപ്പോലെ വളരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. നിങ്ങളുടെ അടിസ്ഥാന പ്രശ്നം കിടക്കുന്നത് നിങ്ങളുടെ ഭരണക്രമത്തിൽ ആണ്. അത് മറാത്തിടത്തോളം കാലം ഈ അധോഗതി ഇനിയും തുടരുകയും സമ്പൂർണ്ണ നാശത്തിലേക്ക് നയിക്കുകയും ചെയ്യും. കോട്ടയം അരമനയിൽ കയറി കളിച്ചാൽ ചിങ്ങവനത്തെ പ്രശ്നങ്ങൾ തീരില്ല.
എല്ലാ തെമ്മാടിത്തരങ്ങളും രണ്ട് ലക്ഷം ക്നാനായക്കാരുടെ പേരിൽ കാണിച്ചിട്ട് ഇപ്പോൾ ചിലർ കില്ലപ്പട്ടികളെ പോലെ മുങ്ങുകയാണ്. പാറക്കച്ചെരുവിൽ ജോബി അച്ഛൻ പറയുന്നത് ഏതാനും സത്യവിശ്വാസികളെ നൂറ് കണക്കിന് പൊലീസുകാരെ ഉപയോഗിച്ച് തടഞ്ഞു എന്നാണ്. രണ്ടോ മൂന്നോ ജീപ്പിൽ ഏതാനും പോലീസുകാരും അറസ്സ് വേണ്ടി വന്നാൽ കൊണ്ടുപോകാൻ ഒരു പോലീസ് വാനുമാണ് ആകെ ഉണ്ടായത്. എല്ലാം കൂടി കൂട്ടിയാൽ പത്തിൽ താഴെ പോലീസുകാർ മാത്രം. പതിനാല് പേരെ നേരിടാൻ നൂറ് കണക്കിന് പോലീസ് എന്തിന് ? കേരള പോലീസ് അത്രയ്ക്കും മണ്ടന്മാർ ആണോ. വയനാട്ടിൽ നിന്നും വന്ന പെട്ടി ഓട്ടോയുടെ കൂടെ എത്ര ക്നാനായക്കാരും എത്ര ബംഗാളിയും ഉണ്ട് എന്ന് മനസ്സിലാക്കാനുള്ള സംവിധാനം കേരള പൊലീസിന് ഇല്ല അല്ലേ ജോബി അച്ഛാ? ക്രിസ്തുവിന്റെ തിരുവസ്ത്രം അണിഞ്ഞുകൊണ്ട് പച്ചക്കള്ളം തട്ടി വിടുമ്പോൾ ക്നാനായക്കാർ ഇരുണ്ട കാലഘട്ടത്തിൽ അല്ല ജീവിക്കുന്നത് ഓർക്കണം.
എന്തെല്ലാമാണ് മുതലക്കണ്ണീർ ഒഴുക്കി പറയുന്നത്. പാവങ്ങൾ കഷ്ടപ്പെട്ട് വന്നതല്ലേ, ഒന്ന് വിളിച്ചിരുത്തി മോര് വെള്ളം കൊടുത്ത് വിടത്തില്ലായിരുന്നോ, പ്രതിമ വാങ്ങി ചുമ്മാ അവിടെ ഒന്ന് വയ്ക്കത്തില്ലായിരുന്നോ. കത്തോലിക്കാ സഭയുടെ അതിരൂപതയായ കോട്ടയം രൂപതയിൽ അഭിഷിക്തനായ ജോബി അച്ഛൻ തന്നെ പറയുന്നു ഈ പ്രതിമയുമായി വന്നവർ ഏതാനും
പേരാണ് എന്ന്. കൃത്യമായി എണ്ണം
പറയൂ അച്ഛാ. പതിനാല് പേർ മാത്രം, അറസ്റ്റ് വരിക്കാൻ സമയമായപ്പോൾ വെറും നാല് പേർ മാത്രം. ചോരകൊടുക്കുമെന്ന് പറഞ്ഞവർ ആ വഴിയരുകിൽ മൂത്രമൊഴിച്ച് പോലീസിൽ പിടി കൊടുക്കാതെ സ്ഥലം വിട്ടു. ഒരു രൂപത എങ്ങിനെ പ്രവർത്തിക്കുമെന്ന് കൃത്യമായി അറിയാവുന്ന ജോബി അച്ഛനാണ് ഈ ഏതാനും പേരെ അമേരിക്കയിലെ ശീതളച്ഛായയിൽ ഇരുന്ന് വഴി പിഴപ്പിക്കുന്നത്. പൗരോഹിത്യത്തിന്റെ പരിശുദ്ധാൽമ അഭിഷേകത്തിന്റെ കണികപോലും ശിരസ്സിൽ ഇല്ലാത്ത ജോബി അച്ഛൻ എത്രയോ വിശ്വാസികളെയാണ് ക്നാനായ വൈകാരികത ഉപയോഗിച്ച് നശിപ്പിക്കുന്നത്. ഇതൊന്നും കണ്ടിട്ടും കണ്ടില്ലായെന്ന് നടിക്കുന്ന MSP സൊസൈറ്റിയും അതിരൂപതയും എത്രയോ വില നൽകേണ്ടി വരുന്ന ദിനങ്ങൾ അടുത്ത് എത്തി കൊണ്ടിരിക്കുന്നു.
ക്നാനായ കത്തോലിക്കാ വൈദീകനായ ജോബി അച്ചൻ പറയണം 110 വർഷമായിട്ട് എന്തുകൊണ്ട് അങ്ങയുടെ വളർത്തപ്പനായ അഭിവന്ദ്യ കുന്നശ്ശേരി പിതാവ് വരെ അരമനയിൽ ക്നായി തോമ്മാ പ്രതിമ വച്ചില്ല ? എന്തുകൊണ്ട് അരമനയുടെ കമാനത്തിൽ ക്നാനയം എഴുതിയില്ല? എന്തുകൊണ്ട് ബഹുഭൂരിപക്ഷം ദേവാലയങ്ങളിലും ബോർഡിൽ ക്നാനയം എഴുതിയില്ല? ക്നായി തോമ്മായെക്കാൾ ഏറ്റവും എരിവുള്ളവൻ എന്നല്ലേ അങ്ങയെപ്പോലുള്ളവർ അഭിവന്ദ്യ കുന്നശ്ശേരി പിതാവ് വരെയുള്ള പൂർവ്വ പിതാക്കന്മാരെ വിളിച്ചത്. എന്തേ ജോബി പാറക്കച്ചെരുവിൽ അച്ചാ, താങ്കളുടെ ബുദ്ധിയും ബോധവും നാക്കും കുന്നശ്ശേരി പിതാവിന്റെ കാലഘട്ടത്തിൽ എവിടെ ആയിരുന്നു.
എന്ത് മാനദണ്ഡം അനുസരിച്ചാണ് രണ്ട് ലക്ഷത്തോളം ക്നാനായ കത്തോലിക്കരുടെ മേൽ ഏതാനും വ്യക്തികൾക്ക് ടോമി മ്യാൽക്കരപ്പുറവും അവിടുന്നും T. O. സഹോദരങ്ങളും കൂടി അധികാരം നൽകിയത്. പാസ്റ്ററൽ കൗൺസിലും, പ്രസ്ബട്ടേറിയവും ( വൈദിക സെനറ്റ് ), മൂന്ന് പിതാക്കന്മാരും കൂടി എടുത്ത ഒരു തീരുമാനത്തിൽ അങ്ങേയ്ക്ക് വിശ്വാസ്സം ഇല്ലാതെ വന്നത് എന്തുകൊണ്ട്? ഈ തീരുമാനങ്ങളെ ധിക്കരിക്കാനും മറ്റുള്ളവരെ ധിക്കരിപ്പിക്കാനും ഉള്ള അധികാരം ക്രിസ്തുവിന്റെ പൗരോഹിത്യ ശുസ്രൂഷയിൽ അങ്ങേയ്ക്ക് അധികാരം ആര് നൽകി? വ്യവസ്ഥാപിതമായ മാർഗങ്ങളെയും സഭയുടെ കാനോനുകളെയും സഭാ അധികാരികളായി തിരുസഭ ഭരമേല്പിച്ച മെത്രാന്മാരെയും ധിക്കരിക്കുകയും പള്ളിയോഗനടപടിക്രമങ്ങളെ ലംഘിക്കുവാൻ പരസ്സ്യമായി നേതൃത്വം നൽകുകയും ചെയ്യുന്ന ജോബി പാറക്കച്ചെരുവിൽ അച്ഛൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഓരോ ആൽമാക്കളുടെയും എണ്ണത്തിന് തമ്പുരാന്റെ മുന്നിൽ കൃത്യമായി കണക്ക് പറയേണ്ടി വരും. ദൈവ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത്, വചനങ്ങൾ ഉപയോഗിച്ച് സാധാരണ മനുഷ്യരെ തെറ്റിന്റെ വഴിയിലൂടെ സഞ്ചരിപ്പിച്ച് കർത്താവിനെ പരീക്ഷിച്ച അതേ പിഴച്ച മാലാഖയുടെ അരൂപിയിൽ ഇനിയും ഒരു വൈദീകനും ഇടനൽകാതിരിക്കാൻ MSP സൊസൈറ്റിയും കോട്ടയം അതിരൂപത നേതൃത്വവും ഉണർന്ന് പ്രവർത്തിക്കും എന്ന് ക്നാനായ കത്തോലിക്കർ ഉറച്ചു വിശ്വസിക്കുന്നു.
ജയ്‌മോൻ നന്തികാട്ട്
Categories: Uncategorized
Leave a Reply