കോട്ടയം രൂപതയിൽ നിന്നും അമേരിക്കയിലേക്ക് ഒളിച്ചോടി നമ്മുടെ അതിരൂപതയ്ക്കും മെത്രാപ്പോലീത്തയ്ക്കും എതിരെ ഒളിപ്പോർ നടത്തുന്ന ബഹുമാനപ്പെട്ട ജോബി പാറക്കച്ചെരുവിൽ അച്ഛനും തെരുവിൽ പ്രതിമ കൊണ്ട് കോമാളിത്തം കാട്ടുന്ന തെമ്മാടികൾക്കും വ്യത്യസ്തമായ നീതിയോ? അതിരൂപത നേതൃത്വം ഉടനടി ഉത്തരം നൽകണം. പുരോഹിത വേഷത്തിൽ സഭയോടും മെത്രാനോടും സാമൂഹ്യമാധ്യമങ്ങളിലൂടെ തെമ്മാടിത്തം കാട്ടുന്നവരെ നിലയ്ക്ക് നിർത്താൻ ശേഷിയില്ലാത്തത് കൊണ്ടാണോ പാറക്കച്ചെരുവിൽ അച്ഛനെ കയറൂരി വിട്ടിരിക്കുന്നത്.
കോട്ടയം അതിരൂപതയിലെ MSP സൊസൈറ്റിയിൽ അംഗമായ ജോബി അച്ഛനെ നിലയ്ക്ക് നിർത്താൻ എന്തുകൊണ്ട് MSP അധികാരികൾക്കും വൈദീകർക്കും കഴിയുന്നില്ല. ഇതുപോലെ വൈദീകർ നടത്തുന്ന തെമ്മാടിത്തരങ്ങളിൽ നിന്ന് എന്ത് പാഠമാണ് സാധാരണ വിശ്വാസികൾ ഉൾക്കൊള്ളേണ്ടത്.
ജോബി പാറക്കച്ചെരുവിൽ അച്ഛൻ തെരുവിൽ കാട്ടുന്ന തെമ്മാടിത്തരങ്ങൾ അനുവദനീയമെങ്കിൽ എന്ത് കാരണത്താലാണ് അൽമായരെ ശിക്ഷിക്കാനോ ശാസിക്കാനോ കഴിയുക. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി PRO അച്ഛനിൽ നിന്നും മീഡിയ കമ്മീഷനിൽ നിന്നും വിജിലൻസ് കമ്മീഷനിൽ നിന്നും പല അറിയിപ്പുകൾ വിശ്വാസികൾക്ക് ലഭിച്ചു. എന്നാൽ ഈ അറിയിപ്പുകളിലൊന്നും നേരിട്ടോ അല്ലാതെയോ ഈ പുരോഹിതൻ കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾക്ക് എതിരെ യാതൊന്നും പറയുന്നില്ല. എന്നാൽ അൽമയാർക്ക് എതിരെ ആവുവോളം ഉണ്ട്.
എന്താണിതിനർത്ഥം? പുരോഹിതരുടെ വർഗ്ഗസ്നേഹമോ അതോ തങ്ങൾക്ക് എന്തുമാകാം എന്ന ദാർഷ്ട്യമോ? MSP സൊസൈറ്റിയും കോട്ടയം അതിരൂപത നേതൃത്വവും ജോബി അച്ഛന്റെ കാര്യത്തിലും വിശ്വാസികളുടെ കാര്യത്തിലും കാണിക്കുന്ന ഇരട്ടത്താപ്പിന്റെ കാരണം ഉടനടി വ്യക്തമാക്കണം. സഭയുടെ ഏത് നിയമം അനുസരിച്ചാണ് ഇങ്ങിനെ ഒരു വൈദീകനെ അമ്പലക്കളെയെപ്പോലെ ചന്തയിൽ അഴിച്ചു വിട്ടിരിക്കുന്നത്. ഈ വൈദീകനെ അറിഞ്ഞാൽ മാത്രം മതി ഒരിക്കൽ പോലും ഇത്തരം തെമ്മാടിയാകാൻ ഇല്ലായെന്ന് പറഞ്ഞുകൊണ്ട് ഒരു കുട്ടിപോലും
സെമിനാരി മുറ്റം ചവിട്ടില്ല.
കുന്നശ്ശേരി പിതാവിന്റെ മാനസപുത്രനായി സഭയിൽ നിന്ന് ആവുവോളം ഊറ്റിക്കുടിച്ച ഈ വൈദീകൻ സ്വന്തം ഇഷ്ടമനുസ്സരിച്ച് കോട്ടയം രൂപത വിട്ട് അമേരിക്കയിൽ ചേക്കേറിയാണ് എല്ലാ തോന്നിവാസവും കാട്ടുന്നത്. കോട്ടയം രൂപതയിൽ നിന്നോ ക്നാനായ സമുദായത്തിൽ നിന്നോ ഒന്നും കൈപ്പറ്റിയല്ല താൻ വൈദീകനായത് എന്ന് വീമ്പിളക്കിയ ഈ വൈദികന്റെ ഓരോ നിമിഷവും MSP സൊസൈറ്റിയോടും അതിലുപരി കോട്ടയം
രൂപതയോടും ക്നാനായ ജനതയോടും കടപ്പെട്ടിരിക്കുന്നു. ക്നാനായക്കാരുടെ പിടിയരികൊണ്ട് പടുത്തുയർത്തിയ കോട്ടയം രൂപതയുടെ ആദ്യ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ കുന്നശ്ശേരി പിതാവ് ക്നാനായ പ്രേഷിത മുഖം ലോകത്തിന് കാണിച്ചു കൊടുക്കാൻ രൂപതയുടെ ഭൗതിക സ്വത്തും ഏറ്റവും മഹത്തായ വൈദികരെയും കൂട്ടി ഉണ്ടാക്കിയ വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയുടെ നാമത്തിലുള്ള വൈദീക മിഷിനറി വിഭാഗമാണ് MSP. ഈ സൊസൈറ്റിക്ക് ഇന്ന് അപമാനമായി ജോബി അച്ഛൻ വിരാചിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് MSP വൈദിക നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. കോട്ടയം രൂപതയുടെ ചരിത്രത്തിൽ ക്നാനായ സമുദായത്തെയും നമ്മുടെ പിതാക്കന്മാരെയും ഇത്രമാത്രം ധിക്കാരത്തോടെ അപമാനിച്ച മറ്റൊരു വൈദികൻ ഉണ്ടാകില്ല.
പിടിച്ചു കെട്ടാൻ പറ്റില്ലെങ്കിൽ അതിരൂപത നേതൃത്വം ജോബി പാറക്കച്ചെരുവിൽ അച്ഛനെ അതിരൂപത അംഗത്വത്തിൽ നിന്ന് പറഞ്ഞു വിടണം. അതിരൂപത വൈദീകനായി നിന്നുകൊണ്ട് MSP സൊസൈറ്റിക്കും കോട്ടയം അതിരൂപതയ്ക്കും എതിരെ ജോബി പാറക്കച്ചെരുവിൽ അച്ഛൻ നടത്തുന്ന ദുഷ്കർമ്മങ്ങൾ കണ്ടില്ലായെന്ന് നടിച്ച് കയറൂരി വിട്ടാൽ വിശ്വാസ്സ സമൂഹത്തിന് കൊടുക്കുന്ന തെറ്റായ സന്ദേശത്തെക്കുറിച്ച് കോട്ടയം അതിരൂപത നേതൃത്വം ബോധ്യമുള്ളവരായിരിക്കണം. തിന്മകളുടെ കൂമ്പാരങ്ങളായി തെരുവിൽ അഴിഞ്ഞാടുന്ന ധിക്കാരികളും അഹങ്കാരികളുമായ വൈദികരെ സംരക്ഷിക്കുന്ന വർഗസ്നേഹം വലിയ അപകടങ്ങളിലേക്ക് കോട്ടയം
അതിരൂപതയെ നയിക്കും. പാറക്കച്ചെരുവിൽ ജോബി അച്ഛൻ തരുന്ന ശമ്പളത്തിന്റെ തുച്ഛമായ വീതത്തിന് വേണ്ടി സഭയേയും, കോട്ടയം അതിരൂപതയേയും, വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയുടെ നാമത്തിലുള്ള മഹത്തായ MSP സൊസൈറ്റിയെയും കുരുതി കൊടുക്കണമോ എന്ന് ചിന്തിക്കുക.
ജയ്‌മോൻ നന്തികാട്ട്