പ്രതിമ പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞുകെട്ടി സെമിനാരിയുടെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. – T. O. Abraham.

ക്നായി തോമായുടെ പ്രതിമയുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന്റെ ആവശ്യം ഇല്ല. നമ്മുടെ സഹോദരങ്ങളായ ക്നാനായ കത്തോലിക്കാ സമുദായം അംഗങ്ങൾ കേരളത്തിന്റെ വടക്കുനിന്നും അവരുടെ ദേവാലയിൽ സ്വീകരണം ഏറ്റുവാങ്ങി കോട്ടയത്ത് അവരുടെ സമുദായ ആസ്ഥാനത്തിൽ വന്നപ്പോൾ പ്രതിമ സ്ഥാപിക്കുന്നത് അൽമായ നേതൃത്വമാണോ അതോ അവരുടെ ആത്മീയനേതൃത്വം ആണോ എന്ന് ഉള്ള ഒരു തർക്കം ഉണ്ടാകുകയും പോലീസ് ഇടപെടുകയും അവരുടെ ചില സമുദായ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ അവസരത്തിൽ ക്നായി തോമായുടെ പ്രതിമ ഇറക്കി വെക്കാൻ ഒരിടം ഇല്ലാതെ പ്രതിമ പോലീസ് സ്റ്റേഷനിൽ വയ്ക്കണമോ അല്ലെങ്കിൽ റോഡ് സൈഡിൽ ഉപേക്ഷിക്കണമോ എന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകുകയും അവർ നമ്മളുമായി ബന്ധപ്പെട്ടുകയും ചെയ്തു.

അവൈലബിൾ ആയിരുന്ന ക്നാനായ കമ്മിറ്റിയും ആയിട്ട് ഞാൻ ആലോചിച്ചപ്പോൾ നമ്മുടെ സഹോദരങ്ങളായ അളുകളുടെ ബുദ്ധിമുട്ട് മനസിലാക്കുകയും പ്രതിമ റോഡിൽ ഉപേക്ഷിക്കപ്പെട്ട രീതിയിൽ എവിടെയെങ്കിലും കണ്ടാൽ പത്രങ്ങളിലൊക്കെ വലിയ വാർത്തയായി വരും എന്ന് മനസ്സിലാക്കി .നമ്മുടെ സെമിനാരിയുടെ കോമ്പൗണ്ടിൽ താല്ക്കാലികമായി ഇറക്കി വയ്ക്കുന്നതിന് അനുവാദം കൊടുത്തു .പ്രതിമ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന നമ്മുടെ സമുദായ അംഗങ്ങൾ പ്രതിമ കണ്ടു ആവേശഭരിതരായി നട നട വിളിക്കുകയുണ്ടായി. അവരുടെ സഭയിലെ പ്രശ്നം തീർന്നു പ്രതിമ തിരിച്ചു കൊണ്ടുപോകുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ക്നാനായ കമ്മിറ്റി കൂടി ആലോചിച്ചതിന് ശേഷമമേ തീരുമാനം എടുക്കുകയുള്ളൂ.ക്നായി തോമ്മൻ പ്രതിമ റോഡിൽ തള്ളിക്കളഞ്ഞു . പോകാതെ സെമിനാരി കോമ്പൗണ്ടിൽ സൂക്ഷിക്കുവാൻ ഒരു ഇടം കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പ്രതിമ പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞുകെട്ടി സെമിനാരിയുടെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.അതേ ചൊല്ലി ഒരു വിവാദത്തിന്റെ ആവശ്യം ഉദിക്കുന്നില്ല. കാരണം നമ്മൾ അവിടെ പ്രതിമ സ്ഥാപിച്ചിട്ടില്ല. എല്ലാവരുമായി ആലോചിച്ചു മാത്രമേ തീരുമാനം എടുക്കുകയുള്ളൂ.

സമുദായ സെക്രട്ടറി
റ്റി.ഒ .ഏബ്രാഹാം

വാൽക്കഷണം

ക്നാനായ കത്തോലിക്ക വിഭാഗത്തിൽ നിന്നും ഒരു വിഭാഗം ആളുകളെ ക്നാനായ യാക്കോബായിൽ എത്തിക്കാമെന്ന ഡീലിൽ ക്നാനായ സമുദായ നശീകരണങ്ങൾ നടത്തിയ ക്നായി തോമാ പ്രതിമ അവഹേളനം. കോട്ടയത്ത് KCC പ്രസിഡന്റിന് കൈമാറാൻ വിസമ്മതിച്ച ക്നായി തോമാ പ്രതിമയെ ഡീലിന്റെ (ചിങ്ങവനത്ത് ആളുകളെ ചേർക്കുക) ഭാഗമായി ചിങ്ങവനം സമുദായ സെക്രട്ടറിയെ ഏല്പിക്കുന്നു. ചിങ്ങവനത്ത് ആരും ചേരാതെ വന്നപ്പോൾ സമുദായ നശീകരണങ്ങൾ ചിങ്ങവനത്ത് എത്തിച്ച ക്നായി തോമാ പ്രതിമയെ കൈയ്യൊഴിഞ്ഞ് പ്രതിമ സ്വീകരിച്ച സമുദായ സെക്രട്ടറി👇👇👇

(യാക്കോബായക്കാർക്ക് പ്രതിമ ഹറാമാണ്. അവർക്ക് ഫോട്ടോയെ ഉപയോഗിക്കാൻ പാടുള്ളൂ)Categories: Uncategorized

Leave a Reply

%d bloggers like this: