മടിയിൽ കനമില്ലാത്തവൻ ആരെ, എന്തിന് പേടിക്കണം?

മടിയിൽ കനമില്ലാത്തവൻ എന്തിന് ആരെ പേടിക്കണം. നന്മയെ തിരിച്ചറിയാത്തവർ ഒരു നാൾ തന്നെ തന്നെ പഴിച്ച് നാണം കെടും. ദാവീദിനെ പോലെ നിഷ്കളങ്കമായി സാക്ഷ്യ പേടകത്തിന് മുൻപിൽ ആനന്ദനൃത്തമാടാൻ എനിക്ക് എന്നും സാധിക്കുന്നു. കാരണം
ആട്ടിടയനിൽ നിന്ന് ഇസ്രയേലിന്റെയും ജൂദായ രാജ്യത്തിന്റെയും രാജാവായാൽ അഹങ്കരിക്കാൻ എന്തിരിക്കുന്നു. തിരിഞ്ഞു നോക്കിയാൽ വെറുമൊരു ആട്ടിടയൻ മാത്രമായ ഒരു ബാലന് നഷ്ടപ്പെടാനോ അഹങ്കരിക്കാനോ ഒന്നുമില്ല. കിട്ടിയതെല്ലാം ദൈവത്തിന്റെ ദാനം. കിട്ടിയതെല്ലാം തിരിച്ചെടുക്കാൻ തമ്പുരാന് മാത്രമേ കഴിയൂ. എല്ലാം തിരിച്ചെടുത്താലും ഒന്നും നേടാനായില്ലേലും ഒന്നും നഷ്ടപ്പെടുത്താൻ ആർക്ക് കഴിയും. ആകെ സാധിക്കുക തന്ന ജീവൻ തിരിച്ചെടുക്കാൻ തമ്പുരാന് മാത്രം
കഴിയും. അതും അവിടുന്ന് അനാദിയിലെ തീരുമാനിച്ചതുപോലെ. ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ തിരുവസ്ത്രങ്ങൾ അണിഞ്ഞു സോഷ്യൽ മീഡിയകളിലൂടെ പച്ച നുണകൾ പറയുകയും വചനങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ട് മനുഷ്യരെ വഴി പിഴപ്പിക്കുകയും ഇരുളിൽ പിശാചുമായി ബാന്ധവത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിനേക്കാൾ എത്രയോ ഭേദമാണ് കേവലമൊരു ആട്ടിടനായി മാറുക എന്നത്. വിശുദ്ധ പത്താം
പീയൂസ്സ് മാർപ്പാപ്പയെ പോലെ “ദരിദ്രനായി ജനിച്ചു, ദരിദ്രനായി ജീവിക്കുന്നു, ഇനി ദരിദ്രനായി മരിക്കണം.” എങ്കിലും ജീവിക്കുന്ന അത്രയും
കാലം ആരുടേയും മുൻപിൽ തലകുനിക്കാതെ ഒരു യഥാർത്ഥ ക്നാനായക്കാരനായി സത്യസഭയിൽ വിശ്വസിച്ചും അനുസരിച്ചും സഭാ പിതാക്കന്മാരെ ബഹുമാനിച്ചും ജീവിക്കണം. ഇതിനായി പ്രതിബന്ധങ്ങൾ എന്നെ ചഞ്ചലചിത്തനാക്കുന്നില്ല.

കഴിഞ്ഞ ദിവസ്സങ്ങളിൽ ഏതാനും ചിലർക്ക് അവരുടെ പ്രവർത്തികളിൽ പരാജിതരാകേണ്ടി വരുകയും ആ പരാജയത്തിന്റെ ആക്കം അവരുടെ തന്നെ ചെയ്തികളുടെ പരിണിത ഫലമായി കണ്ടമാനം കൂടുകയും ചെയിതു. വന്നുപോയ പിഴവിന് പരിഹാരം അവർക്ക് ഇഷ്ടമുള്ളവനെ ബലി കൊടുക്കുക എന്നതാണ്. അന്വേഷിച്ച് സമയം കളയേണ്ട ആവശ്യം വന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ബലിയാട് തിരഞ്ഞെടുക്കപ്പെട്ടു. അത് വേറെ ആരുമല്ല അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഞാൻ തന്നെ. സാമൂഹ്യമാധ്യമങ്ങളിലൂടെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുറ്റവും വിചാരണയും വിധിയും വന്ന് കഴിഞ്ഞു. എന്നാൽ ഓർക്കുക ഒരു ഫീനിക്സ്സ്‌ പക്ഷിയെപ്പോലെ കത്തിച്ചു ചാരമാക്കിയ ചാരക്കൂമ്പാരത്തിൽ നിന്ന് ഞാൻ പറന്നുയരും. എന്റെ പൊന്നു തമ്പുരാൻ ഇത്രയും കാലം എന്നെ കാത്തുവെങ്കിൽ ഞാൻ ആരെ ഭയപ്പെടണം. എന്തിന് അവിശ്വസിക്കണം. എനിക്ക് പ്രിയ സഹോദരങ്ങളോട് പറയാൻ ഒന്ന് മാത്രം. നമ്മുടെ കർത്താവ് പറഞ്ഞ വചനം തന്നെയാണ്:

“യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും.  (യോഹന്നാന്‍ 2: 19)”

17 നൂറ്റാണ്ടിന്റെ ചരിത്രവുമായി ഒരു ജനത 2018 ആരംഭത്തിൽ തങ്ങളുടെ അസ്തിത്വ ചരിത്രം അന്വേഷിച്ച് തെക്കും വടക്കും കിഴക്കും പടിഞ്ഞാറും നെട്ടോട്ടമോടി. ആരുടേയും കയ്യിൽ ഒന്നും തന്നെ തടഞ്ഞില്ല. പഴി മുഴുവൻ കോട്ടയം മെത്രാന്റെ തലയിൽ സകലരും
കെട്ടി വച്ചു. 2011 ൽ രൂപം കൊണ്ട ഒരു സ്വപ്നം അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവിന്റെ ആശീർവാദവും അംഗീകാരത്തോടും കൂടി അഭിവന്ദ്യ മാർ പണ്ടാരശ്ശേരി പിതാവിന്റെ അധ്യക്ഷതയിൽ അതിരൂപതയ്ക്ക് നയാ പൈസയുടെ ബാധ്യത ഇല്ലാതെ 2019 ഒക്ടോബറിൽ http://www.Knanayology.org എന്ന online Library and Research Center ബഹുമാനപ്പെട്ട എബ്രഹാം മുത്തോലത്ത് അച്ഛൻ ഡയറക്ടർ ആയി തുടക്കമിട്ടു. ഇന്ന് ക്നാനായ സമുദായത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ അറിവിന്റെ ഭണ്ഡാരമായി ആയിരത്തിലധികം ഗ്രന്ഥങ്ങളും നൂറ് കണക്കിന് ചരിത രേഖകളും ആയിരക്കണക്കിന് ഫോട്ടോകളും കുടുംബ ചരിത്രങ്ങളും സോവനീറുകളുമായി Knanayology മാറിയിരിക്കുന്നു. ക്നാനായ സമുദായത്തെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് അറിവിനേയും അക്ഷരങ്ങളേയും സ്നേഹിക്കുന്നവർക്ക് ഒരു യഥാർത്ഥ വിസ്മയമാണ് Knanayology.

അമേരിക്കയിൽ നിന്നും 2019, 2020, 2021 ലായി മൂന്ന് തവണ മൂന്ന് പേര് സ്വന്തം ചിലവിൽ സ്വന്തം താമസ്സ സ്ഥലത്ത് മൊത്തം 50 ദിവസ്സം താമസിച്ച്, കോട്ടയം, ചിങ്ങവനം, തിരുവല്ല, ചങ്ങനാശേരി, പുത്തൻ കുരിശ്, എറണാകുളം, മലബാർ എന്നിവടങ്ങളിലെ നിരവധി ബുക്ക് സ്റ്റാളുകൾ, ഭവനങ്ങൾ, ദേവാലയങ്ങൾ, മഠങ്ങൾ, അരമനകൾ എന്നിവിടങ്ങളിൽ കയറി ഇറങ്ങി അനേകം ക്നാനായ അറിവിന്റെ ഉറവിടങ്ങൾ കണ്ടെത്തി. പണം കൊടുത്ത് വാങ്ങാവുന്നവ മുഴുവൻ അങ്ങിനെ വാങ്ങി. അല്ലാതെയുള്ളവ അതാതിടങ്ങളിൽ പോയി സ്കാൻ ചെയ്തെടുത്തു. അതും പോരാതെ 2019 ഡിസംബർ മുതൽ രണ്ട് പേർ Knanayology ക്ക് വേണ്ടി Full Time ജോലി ചെയ്യുന്നു. ഇന്നും അവർ ജോലി തുടരുന്നു. ഇവരുടെ സേവനം ക്നാനായ സമുദായത്തിന് ഒരു വലിയ മുതൽ കൂട്ടായി നാളെ ലോകം വിലയിരുത്തും. മേൽ പറഞ്ഞ എല്ലാ സ്ഥലങ്ങളും പോലെ കോട്ടയം അരമനയും അനുവാദത്തോടെ മുത്തോലത്തച്ചന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. എന്നാൽ knanayology ക്ക് ആവശ്യമുള്ളവ ഒന്നും തന്നെ ആയിരുന്നില്ല അവിടെ ഉള്ളത്. രൂപതയുടെ ചരിത്ര രേഖകൾ ആണ് അവിടുത്തെ Archive ൽ ഉള്ളത്. അവയൊട്ട്‌ Special Protection ൽ ആയതിനാൽ ആർക്കും കിട്ടില്ല എന്ന് മാത്രമല്ല അവയൊന്നും ക്നാനായ സമുദായ പഠനത്തിന് ഗുണമുള്ളതുമല്ല. Archive ന്റെ പൊതു സ്ഥലത്ത് ഇരിക്കുന്നത് ആർക്കും പൊതു നിരത്തിൽ കിട്ടുന്ന കുറെ സഭാ ചരിത്ര ബുക്കുകളും മറ്റുമാണ്. അതും നമുക്ക് ആവശ്യമില്ല. എന്നാൽ ആവശ്യമുള്ള പല ബുക്കുകളും കണ്ടെത്തി രൂപതയെ ഏൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി മുതൽ ക്നാനായ സമുദായ അറിവിനായി ആർക്കും ഒരിടത്തും അന്വേഷിച്ചു പോകേണ്ടതില്ല, പണം മുടക്കേണ്ടതില്ല, ലോകത്തിൽ എവിടെ ഇരുന്നും വിരൽ തുമ്പിൽ ക്നാനായ സമുദായ വിസ്മയം ലഭിക്കുന്നു. Knanayology is Always Inspiring to the new generation and to the world till end time.

Knanayology യിൽ ഉള്ള എല്ലാ പുസ്തകങ്ങളും കോട്ടയത്ത് ഒന്നുകിൽ വാങ്ങിക്കാൻ കിട്ടും അല്ലങ്കിൽ KNANAYOLOGY TEAM ന് SCAN ചെയ്യാൻ കിട്ടിയ ഇടങ്ങളിൽ Reference നായി Available ആണ്. ആവശ്യമുള്ളവർ Knanayology Team നെ സമീപിച്ചാൽ ഞങ്ങൾക്ക് അറിവുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷമേ ഉള്ളൂ. വിമർശനങ്ങളെ സർവ്വാൽമന സ്വാഗതം ചെയ്യുന്നു. അതോടൊപ്പം അറിവിനെ ഭയക്കാത്തവർ, ക്നാനായ ചരിത്രത്തെ പഠിക്കാൻ ആഗ്രഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ക്നാനായ സമുദായത്തിന്റെ വിസ്മയമായി മാറിയ http://www.Knanayology.org സന്ദർശിക്കുക.

സ്നേഹത്തോടെ,
ജയ്‌മോൻ നന്തികാട്ട്

വഴി തെറ്റാതിരിക്കാൻ കപട പുരോഹിതരെ സൂക്ഷിക്കുക:

“കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്. 3 : ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. 4 : ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും. 5 : ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലേ? 6 : സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. 7 : അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും. 8 : കര്‍ത്താവായ യേശു തന്റെ വായില്‍നിന്നുള്ള നിശ്വാസം കൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗമനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും. 9 : സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, 10 : എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. 11 : അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. 12 : തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.സ്ഥിരതയോടെ നില്‍ക്കുക”
(2 തെസലോനിക്കാ 2: 2 – 12)Categories: Uncategorized

Leave a Reply

%d bloggers like this: