പ്രിയപ്പെട്ട മനീഷ് ചാമക്കാല,
നിന്നോട് മാപ്പ് ചോദിക്കുന്നു 🙏 ക്ഷമിച്ചു എന്നൊരു വാക്ക് കിട്ടിയാൽ ഞാൻ കൃതാർത്ഥനായി. കാരണം
നിന്റെ വിവരക്കേടിന്റെ വിഷവിത്തുകൾ ഉണ്ടാക്കുന്ന പരിസ്സര മലിനീകരണം പ്രകൃതിയെ മൊത്തമായി തന്നെ ദുർബലമാക്കി മാറ്റുന്നു. നിന്റേയും എന്റേയും ആരാധ്യപുരുഷനും അനിഷേധ്യ നേതാവുമായ ബഹുമാനപ്പെട്ട P. T. തോമസ്സിനെ ഇക്കാര്യത്തിൽ അനുസ്മരിക്കാം. പരിസ്ഥിതി ദുർബലമായ ഇടുക്കിപോലെ, മനസ്സീക ദുർബലതയിൽ ഒരുപാട് സഹനങ്ങളിൽ കൂടി കടന്നു പോകുന്ന മനീഷിനെ മനസ്സിലാക്കാൻ കഴിയാത്തത് എന്റെ കുറ്റം.
മനീഷിന്റെ സഹധർമ്മിണിക്ക് ആരോ എന്തൊക്കെയോ അയച്ചു കൊടുത്തു എന്ന് പറഞ്ഞു. മനീഷേ, ഇക്കാര്യത്തിൽ നമ്മൾ തുല്ല്യ ദുഃഖിതർ ആണ് എന്നതിനാൽ, നിന്നോട് ഞാൻ സഹതാപം അറിയിക്കുന്നു. ഇതറിയാതെ ഇപ്പണിക്ക് പോകരുത് എന്ന് എനിക്ക് നിന്നോട് പറയണം എന്നുണ്ടായിരുന്നു. വീണ്ടും ക്ഷമ ചോദിക്കുന്നു നിന്നെ നേരത്തെ പരിചയപ്പെടാൻ കഴിയാതെ പോയതിൽ. കഴിഞ്ഞ ഫോൺ സംസാരത്തിൽ നീ പറഞ്ഞത് പോലെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന് പറഞ്ഞപോലെ, സാഹചര്യങ്ങൾ നിന്നെ തീർത്തും ശക്തനാക്കിയിരിക്കുന്നു. പക്ഷേ, നിന്റെ ശക്തി നിന്റെ വിവരക്കേടിന്റെ ആണന്നതിനാൽ, ഞാനുൾപ്പെടുന്ന സമൂഹത്തിന് അതിൽ പങ്കുണ്ട്. അതിനാൽ ഒരിക്കൽ കൂടി മാപ്പ്.
മനീഷിന് അറിവ് കേട് ഒരു ദൊഷമല്ല, മറിച്ച് ഒരു അലങ്കാരമാണ്. ഈ അലങ്കാരം ഒരു പ്രഭയായി നിന്റെ ചുറ്റും വലയം ചെയ്യുന്നു. പണ്ട് ഒരു ചൊല്ല് കേട്ടിട്ടുണ്ട്, ഓടയിൽ നിന്നും വാട്ട്സ്സാപ്പിലേക്ക് എന്ന്. ഇത് ഒരു ആൽമകഥയാണ്. അതേ, സാക്ഷാൽ മനീഷിന്റെ ആൽമകഥ. ക്നാനായ വൈകാരികതയുടെയും മൊത്തം ഉടമസ്ഥാ അവകാശത്തിന്റെയും പേറ്റന്റിന് വേണ്ടി മനീഷും ഷിബിയും മൽസ്സരിക്കുന്നു എന്നതിൽ സന്തോഷിക്കുക അല്ല ചെയ്യുന്നത്. നിങ്ങൾ ഒരേ തൂവൽ പക്ഷികൾ എന്ന നിലയിൽ മൽസ്സരം ഒഴിവാക്കി പരസ്പരം കൈകൾ കോർക്കണം. ക്നാനായ തീവ്രവാദം അധരവ്യായാമത്തിലൂടെ എന്ന വിഷയത്തിൽ ഒരു ഉപന്ന്യാസ്സ മൽസ്സരം നടത്തിയാൽ മൽസ്സരത്തിൽ പങ്കെടുക്കുന്നവർ പെട്ടുപോയത് തന്നെ. കാരണം, ഈ വിഷയത്തിൽ ഒരു ധാരണയിൽ എത്താൻ ആർക്കും കഴിയില്ല.
മനീഷേ, ഞാൻ ആരേയും തെറി പറഞ്ഞിട്ടില്ല, അപമാനിച്ചിട്ടുമില്ല. ഞാൻ ആകെ പറഞ്ഞത് ഇല്ലാത്ത കറുത്ത പൂച്ചയെ നീയും ഷിബിയും ഇരുട്ട് മുറിയിൽ തപ്പുന്നു എന്നേ പറഞ്ഞിട്ടുള്ളൂ. 2019 ഒക്ടോബറിൽ ഞാൻ ബഹുമാനപ്പെട്ട തമ്പി എരുമേലിക്കരയേയും ബിനോയി ഇടയാടിയേയും ചൈതന്യയിൽ വച്ച് കാണുവാൻ ഇടയായി. രണ്ടാളേയും എനിക്ക് പരിചയം ഇല്ല. അന്നാണ് ഇവർ KCC യുടെ അതിരൂപത നേതൃത്വത്തിലേക്ക് മൽസരിക്കുന്ന ഭാഗ്യാന്വേഷികൾ ആണ് എന്നറിഞ്ഞത്. അന്ന് അവർ പറഞ്ഞതാണ് KCC ക്ക് അരമനയിൽ ക്നായി തോമ്മായുടെയും ഉറഹാ മാർ യൗസ്സേപ്പ് പിതാവിന്റേയും പ്രതിമ അരമനയിലും കണ്ണൂരും സ്ഥാപിക്കണം, അതിനായി അഭിവന്ദ്യ പിതാവിന്റെ അനുവാദം തേടിയിട്ടുണ്ട് എന്ന്. അതുപോലെ കൊടുങ്ങല്ലൂരിലെ ക്നായി തോമ്മാ ഭവനിൽ ചില പരിഷ്‌കാരങ്ങളും നടത്തണം എന്ന്. അതിനായി ആവശ്യമായി വന്നാൽ സഹായിക്കണം എന്ന് പറഞ്ഞു. എന്റെ എല്ലാ സഹായവും അവർക്ക് വാഗ്ദാനം ചെയിതു. എന്നാൽ 2020 മാർച്ച് അവസ്സാനം ലോകം മുഴുവൻ COVID -19 മഹാമാരിയിൽ എല്ലാം അവതാളത്തിൽ ആയി. പക്ഷേ, KCC അതിരൂപത നേതൃത്വം 2021 മാർച്ചിൽ കൊടുങ്ങല്ലൂരിൽ മനോഹരമായ പരിഷ്‌കാരങ്ങൾ വരുത്തുകയും ആ സമയത്ത് അവിടെ ഉണ്ടായിരുന്ന എനിക്ക് KCC പരിഷ്കരിച്ച ക്നായി തോമ്മാ ഭവൻ ബഹുമാനപ്പെട്ട ബൈജു മുകളേൽ അച്ഛനൊപ്പം കാണാൻ അവസ്സരം ലഭിക്കുകയും എന്നാൽ കഴിയുന്ന സഹകരണം KCC ക്ക് ഉറപ്പ് വരുത്തുകയും ചെയിതു. പ്രിയ മനീഷിനെ കൊടുങ്ങല്ലൂർ ഉള്ള ക്നായി തോമ്മാ ഭവനിലേക്ക് KCC യുടെ അനുവാദം വാങ്ങി സ്വാഗതം ചെയ്യുന്നു. KCC അതിരൂപത നേതൃത്വത്തെ ഞാൻ ഏറ്റവും അധികം അഭിനന്ദിക്കുകയും അവരുടെ കർമ്മ മണ്ഡലത്തിലെ എല്ലാ വഴികളിലും നന്മകൾ നേരുകയും ചെയ്യുന്നു. KCC യുടെ ഐഡിയ ലീക്ക് ചെയ്ത് മനീഷ് ഉപയോഗിച്ചാൽ ഞാൻ ഒരിക്കലും കുറ്റം പറയില്ല. കാരണം ഇക്കാര്യത്തിൽ ഞാനും മനീഷിനൊപ്പം തന്നെയാണ്. എന്നാൽ യുടെ ഇന്നത്തെ ഭാരവാഹികൾ KCC 2019 ഒക്ടോബറിൽ പറഞ്ഞ കാര്യങ്ങൾ മോഷിടിച്ച് കള്ളന്റെ മുദ്ര നെറ്റിയിൽ പതിപ്പിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. മനീഷിനും
സംഘത്തിനും പറ്റുമെങ്കിൽ KCC ക്ക് കൊടുങ്ങല്ലൂരിലെ ക്നായി തോമ്മാ ഭവനിൽ ചില്ലറ കാര്യങ്ങൾ നടത്താൻ ബാക്കിയുള്ളതിനാൽ അവകൂടി ഏറ്റെടുക്കുക. ക്നായി തോമ്മാ ഭവൻ ആവശ്യക്കാർക്ക് KCC വാടകയ്ക്ക് കൊടുക്കുന്നുണ്ട്.
മനീഷേ, ഞാനിത് വരെ കാര്യത്തിലേക്ക് കടന്നിട്ടില്ല. വീണ്ടും മാപ്പ് ചോദിക്കുന്നു. AD 345 എന്നും ക്നായി തോമ്മാ എന്നും നാഴികയ്ക്ക് നാൽപ്പത് വട്ടം പറഞ്ഞാൽ എല്ലാം ശരിയാകുമോ? ക്നായി തോമ്മായുടെയും ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റേയും പ്രതിമ സ്ഥാപിക്കാനും പെയിന്റിംഗ് ഫ്രീ ആയി എല്ലാ കുടുംബങ്ങളിലും എത്തുക്കുവാനും എന്ത് സാമ്പത്തീക സഹായവും ചെയ്യുവാൻ 2019 ൽ അതിരൂപതയ്ക്ക് വാഗ്ദാനം ചെയ്തതാണ്. അഭിവന്ദ്യ അപ്രേം പിതാവ് ഇക്കാര്യത്തിൽ വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. Iconic Paintings ൽ പ്രാഗൽഭ്യം തെളിയിക്കുകയും ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും വലിയ സ്‌കോളറുമായ വ്യക്തിയുമാണ് അദ്ദേഹം.
AD 400 കാണാത്ത ക്നായി തോമ്മയേയും ഉറഹാ മാർ യൗസ്സേപ്പ് മെത്രാനേയും യാതൊരു ദൈവീക ഇടപെടലും ഇല്ലാതെ ക്യാൻവാസ്സിൽ പകർത്തി കേവലം അമൂൽ ബേബിമാരായ അഭിവന്ദ്യ ഭരണിക്കുളങ്ങര പിതാവ് ആക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് യഥാർത്ഥ ചരിത്രവും കാലഘട്ടവും ആണ്. ഉറഹാ മാർ യൗസ്സേപ്പ് പിതാവിന്റെ ചിത്രം പരതുമ്പോൾ, ക്നായി തോമ്മായുടെ ചിത്രത്തിന്റെ നാൾ വഴികൾ നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ക്നാനായ സമുദായം പ്രേഷിത കുടിയേറ്റ ജനത ആണ് എന്ന് നാം അഭിമാനം കൊള്ളുകയും ഭാരത സഭയുടെ നവോദ്ധാന നായകർ ക്നാനായക്കാർ ആണ് എന്ന് നാം അവകാശപ്പെടുകയും ചെയ്യുമ്പോൾ സമുദായ നായകനായ ക്നായി തൊമ്മയെയും ഉറഹാ മാർ യൗസ്സേപ്പ് പിതാവിനേയും ഒരുപോലെ നാം ആദരിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണം. മനീഷും കൂട്ടാളികളും ഇപ്പോൾ ചെയ്യുന്നത് ക്നാനായ സമുദായം കേവലം ഒരു ജാതിയായി മുദ്രകുത്തുകയാണ്. ഇത് തന്നെയാണ് 1911 ൽ കർദിനാൾ അല്ലിയാർദിയുടെ അന്തിമ റിപ്പോർട്ട് വരെ സായിപ്പ്മാർ പറഞ്ഞത്. മനീഷും ഷിബിയും പറഞ്ഞതും 1910 വരെ സായിപ്പ്മാർ പറഞ്ഞതും ഒന്ന് തന്നെ. എന്നാൽ കർദിനാൾ പറഞ്ഞത് തെക്കുംഭാഗ ജനത ജീവിക്കുന്ന വിശുദ്ധനായ മാക്കിൽ പിതാവിനോടൊപ്പം ഉള്ള ഒരു വിശുദ്ധ ജനത എന്നാണ്.
ഇതിൽ നിന്ന് മനസ്സിലാക്കാം ക്നാനായക്കാർ തിരുസഭയോടും സഭാ പിതാക്കന്മാരോടും വൈദീകരോടും ചേർന്ന് ജീവിച്ച ഒരു ജനതയാണ് എന്ന്. AD 400 കാണാത്ത ഉറഹാ മാർ യൗസ്സേപ്പ് പിതാവിനെ 2021 ലെ ഓർത്താഡോക്സ്സ് മെത്രാന്മാരുടെ തൊപ്പിയും കാപ്പയും ധരിപ്പിക്കുന്ന മരമണ്ടത്തരം മനീഷിന് മാത്രമേ സാധിക്കുകയുള്ളൂ. അതേ അവസ്ഥ തന്നെയാണ് ക്നായി തോമ്മായുടെയും. നാലാം നൂറ്റാണ്ടിന് പകരം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തിലെ വേഷവിധാനങ്ങൾ ചാർത്തുമ്പോൾ ചരിത്രത്തോടും കാലഘട്ടത്തോടും കുറച്ചെങ്കിലും നീതി പുലർത്തണം. രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കം കുറിച്ച വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയെപ്പോലെ ക്നായി തോമ്മായേയും ഉറഹാ മാർ യൗസ്സേപ്പു പിതാവിനേയും വിശുദ്ധരായി പ്രഘ്യപിക്കണം എന്ന് ആല്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഇന്ന് വടക്കുംഭാഗരുപോലും അംഗീകരിക്കുന്ന വസ്തുത എന്നതിനാൽ ഭാരത സഭയുടെ രണ്ടാം Patron Saint മാരായി ക്നായി തോമ്മായെയും ഉറഹാ മാർ യൗസ്സേപ്പ് പിതാവിനേയും വാഴിക്കണം. ഭാരത സഭയുടെ അപ്പസ്തോലനായി മാർ തോമ്മാ സ്ലീഹായെ വണങ്ങുമ്പോൾ തീർച്ചയായും രണ്ടാം സ്ഥാനം കിട്ടേണ്ടത് അടർത്താൻ പറ്റാത്ത ക്നായി തോമ്മായും മാർ ഉറഹാ മാർ യൗസ്സേപ്പ് പിതാവും തന്നെ. വിശുദ്ധ തോമാ സ്ലീഹായ്ക്ക് ശേഷം ഭാരതത്തിൽ വന്ന ആദ്യത്തെ അപ്പസ്തോല പിൻഗാമിയാണ് ഉറഹാ മാർ യൗസ്സേപ്പ് മെത്രാൻ.
ഇനി മനീഷിന്റെ വൈരുദ്ധാൽമീക ക്നാനായ തീവ്രവാദത്തിന്റെ പൊള്ളത്തരങ്ങൾ ചൂണ്ടി കാണിക്കാൻ ആഗ്രഹിക്കുന്നു:
1) ക്നാനായ സമുദായം അഥവാ തെക്കുംഭാഗ ജനത ഉണ്ടായത് AD 345 ൽ ആണ്. ഏഴ് ഇല്ലം എഴുപത്തിരണ്ട് കുടുംബങ്ങളിൽ നിന്നായി നാനൂറ്റി അമ്പതോളം ജനങ്ങൾ കൂടിയാണ്. ഈ ജനത കുടിയേറിയത് ക്നായി തോമ്മാ എന്ന സമുദായ നേതാവും ഉറഹാ മാർ യൗസ്സേപ്പ് പിതാവ് എന്ന അപ്പസ്തോല പിൻഗാമിയുടെയും നേതൃത്വത്തിൽ ആണ്. ഇങ്ങിനെ ഉണ്ടായ ഒരു സഭാ ഘടകത്തിന്റേയും ജനതയുടേയും പിൻതലമുറക്കാർ ആണ് ക്നാനായ ജനത.
2) രക്‌തിശുദ്ധ വാദം എന്ന അസംബന്ധം നിർത്തുക. ശാസ്ത്രീയമായി ഇത് തെറ്റാണ്. അറുപതിനായിരം വർഷം മുൻപ് ആഫ്രിക്കയിൽ ആണ് മനുഷ്യർ ഉണ്ടായത് എന്നും അവരുടെ പിന്തമുറക്കാർ ആണ് ലോകത്തിൽ ഉള്ളവർ എല്ലാം എന്നും ശാസ്ത്രം തെളിയിച്ചതാണ്. ആയതിനാൽ മനീഷിന്റെ DNA വെല്ലുവിളി ഏറ്റെടുക്കുന്നതിൽ മനീഷിനോടൊപ്പം ഞാൻ അതീവ സന്തുഷ്ടൻ ആണ്. Maneesh ന് സുബോധം ഉള്ളപ്പോൾ പഠിക്കാനായി ചിലത് താഴെ കൊടുക്കുന്നു. കടപ്പാട് Dr. Stephen Pottoore:
The National Geography published that neither race nor ethnicity is detectable in the human genome. … Genetic tests cannot be used to verify or determine race or ethnicity, though the tests themselves are associated with an increased belief in racial differences. Though race has no genetic basis, the social concept of race still shapes human experiences. Race and ethnicity are often regarded as the same, but the social and biological sciences consider the concepts distinct. In general, people can adopt or deny ethnic affiliations more readily than racial ones, though different ethnicities have been folded into racial categories during different periods of history.
It is been recognized that human beings (whether by creation or by evolution) were first found in Africa/Mesopotamia. Insight based on the DNA studies reveal that over 65,000 years ago the modern Humans first made their way from African into the Indian subcontinent. Recent DNA evidence shows largescale migration of Indians from Mesopotamia to India between 7000 BCE and 3000 BCE. This means the genes found in Mesopotamia were already distributed in India. The ancestry of modern India through the DNA shows the important truth that we are all migrants who are mixed. This means the DNA of the 72 families/400 people who relocated from Mesopotamia to Kerala will show insignificant differences with the Indians, who as mentioned previously migrated from Africa and more recently from Mesopotamia.
Furthermore, we have to also recognize the Jewishness of the Indian people. The megalithic burial chambers (dolmens) found in Baluchistan, Brahmagiri in Karnataka, the Wynand hills and the slopes of the Western Ghats of south India testify to the Jewish origin of people. These monuments vouch for the Jewish traditions of the people.
I believe the question of DNA is being asked because of the false assumption by many, that the practice of endogamy is to maintain blood purity or race purity. Knanaya individuals just as the Jewish individuals are not of a certain race, but are an ethnic community. Ethnic community are groups of people defined by a shared culture, heritage, or historical descent. Ethnicity often has to do with common languages or dialects, foods, lore, customs, norms, and values. Similarly, the Knanaya Community practice endogamy within an ethnic group with both parents being of the same ethnic group. That does not mean it’s pure blooded. Even if, in the ideal case, we find meaningful clusters of similarity in the space of genetic variation, there is no reason to think that these will map onto ethnicity or other categories in terms of which we understand our own identity. Identity, after all, varies non-continuously. Genetic variation, on the contrary, so far as we now know, varies continuously. DNA is just not going to carve up groups at their culturally significant “ethnic” joints.
In other words, the chance of Knanaya people having their own genes that is significantly different – as a result of the aforementioned reasons – is almost minimal, not matter how one tries to use the DNA results. I hope I have answered this question about why DNA can’t be used to identify ethnicity
Cheers
Dr. Stephen Pottoore
Dallas-Fortworth, Texas
3) രാജമക്കൾ വാദം. ഇവിടേയും അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് നടക്കുന്നത്. Principle Number 1: Wife is always right. Principle Number 2: If wife is wrong, follow the rule number 1. എന്നപോലെ മുകളിൽ പറഞ്ഞ principle നമ്പർ 1 ഫോളോ ചെയ്യുക.
3) രാജരക്തവാദം: കൈപ്പിഴ പറ്റിയ ചില ഊളന്മാരുടെ ഊളത്തരം. AD 345 ൽ ഏഴ് ഇല്ലം 72 കുടുംബങ്ങളിൽ നിന്നും വന്ന 450 പേരടങ്ങുന്ന സംഘം. ഇനി മനീഷിന് DNA TEST നടത്തണം എങ്കിൽ 2022 ഫെബ്രുവരിയിൽ ഏത് ദിവസ്സവും ഞാൻ റെഡിയാണ്. ആണ് ആണ് എന്ന് പറഞ്ഞാൽ പോരാ, അത് തെളിയിക്കണം ശാസ്ത്രീയമായി. മനീഷ് നിശ്ചയിക്കുന്ന മാനദണ്ഡം ഏതാണോ അതിന് ഞാൻ തയ്യാർ. കൈപ്പുഴ ചന്തയിലെ വേട്ടോന്റെ DNA ക്ക് ഞാൻ ഉത്തരവാദിയല്ല. 2022 ഫെബ്രുവരി രണ്ടാം ആഴ്ച്ച മുതൽ മാസാവസ്സാനം വരെ മനീഷിന്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ഇതുകൊണ്ടാണ് മനീഷേ ഞാൻ പറയുന്നത്, നീയും ഷിബിയും ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ട് മുറിയിൽ പരതുന്നു എന്ന്. ബ്ളാ….ബ്ളാ…. എന്ന് പറഞ്ഞാൽ പോരാ. എന്തെങ്കിലും വിവരം കൂടി വേണം. ഏറ്റവും ചുരുങ്ങിയത് കണ്ണച്ചാന് പഠിച്ചാൽ നിനക്ക് അല്പം സുബോധം കിട്ടും.
ജയ്‌മോൻ നന്തികാട്ട്
Categories: Uncategorized
Leave a Reply