മാറിക്കെട്ടിയ മക്കളുടെ PLEK ആദ്യം എഴുതി വാങ്ങി പടിയടച്ച് പിണ്ഡം വയ്ക്കൂ. എന്നിട്ടാകാം അഭിവന്ദ്യ പിതാക്കന്മാരേയും ബഹുമാനപ്പെട്ട വൈദീകരേയും മര്യാദ പഠിപ്പിക്കാൻ.

കോട്ടയം മെത്രാപ്പോലീത്തയെ റ്റാമ്പാ ക്നാനായ തിരുഹൃദയ ദേവാലയത്തിൽ തടഞ്ഞു നിർത്തി കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച മാറിക്കെട്ടിയ മക്കളുടെ അപ്പന്മാരോട് ഒരപേക്ഷ. 🙏

മാറിക്കെട്ടിയ മക്കളുടെ PLEK ആദ്യം എഴുതി വാങ്ങി പടിയടച്ച് പിണ്ഡം വയ്ക്കൂ. എന്നിട്ടാകാം അഭിവന്ദ്യ പിതാക്കന്മാരേയും ബഹുമാനപ്പെട്ട വൈദീകരേയും മര്യാദ പഠിപ്പിക്കാൻ. റ്റാമ്പായിൽ കശപിശയ്ക്ക് നേതൃത്വം നൽകിയ നേതാവിന്റെ മുഖത്ത് നോക്കി നമ്മുടെ മെത്രാപ്പോലീത്ത പറഞ്ഞത് ഓർക്കുക. എല്ലാ കുടുംബങ്ങളും ക്നാനായ പൈതൃകത്തിൽ മുന്നോട്ട് പോവുകയും മക്കൾ ക്നാനായ ജീവിത പങ്കാളിയെ മാത്രം സ്വീകരിക്കുകയും ചെയ്താൽ എല്ലാ പ്രശ്നവും അവസ്സാനിക്കും. ഇത് കേട്ടിട്ടും യാതൊരു ഉളിപ്പും ഇല്ലാതെ മാറിക്കെട്ടിയ മക്കളുടെ അപ്പന്മാരുടെ സംഘത്തലവൻ മേൽചുണ്ടും കീഴ്ചുണ്ടും വിറച്ചു വിറച്ചു പറയുന്നു സ്വന്തം മക്കളുടെ PLEK വാങ്ങില്ല. എന്നാൽ അയലോത്തെ വീട്ടിൽ എൻഡോഗമി പാലിക്കണം അല്ലങ്കിൽ PLEK വാങ്ങി പോയിക്കൊള്ളണം.

ആദോപ്പള്ളി അച്ഛന്റെ താടിയും വേറെ എവിടെയൊക്കെയോ വടിയ്ക്കാൻ റ്റാമ്പായിലെ പൊങ്ങച്ചൻ കൊട്ടേഷൻ എടുത്തിരിക്കുന്നു. ഏഴ് ദിവസ്സം കൊണ്ട് മറുപടി തന്നില്ലേൽ പെന്തക്കോസ്തക്കാരും മെക്‌സിക്കോക്കാരും അവരുടെ മാതാപിതാക്കളെ കൂട്ടി വീണ്ടും ക്നാനായ ദേവാലയത്തിൽ കൈയ്യേറ്റം ചെയ്യുംപോലും.

ക്നാനായ പൈതൃകവും ഉത്തരവാദിത്തവും എന്തെന്ന് അറിയാതെ ……. ചാരിത്ര്യ പ്രസംഗം നടത്തുന്ന പകൽ മാന്യന്മാർ സ്വന്തം നാട്ടിൽ അപഹാസ്സ്യരായിട്ടും നാണമില്ലാതെ ആണും പെണ്ണും കെട്ട്‌ ഞെളിഞ്ഞു നടക്കുന്നു. സ്വന്തം മക്കളെ തങ്ങളുടെ കൈയ്യിലിരിപ്പുകൊണ്ട് നഷ്ടപ്പെടുത്തിയിട്ട് ആരാന്റെ അടുക്കളയിൽ കയറി ഭരണം നടത്താൻ നോക്കുന്ന നാണം കെട്ട കാഴ്ച്ചയുടെ ബാക്കി പത്രമാണ് ആദോപ്പള്ളി അച്ഛന്റെ പേരിലും പാരീഷ് കൗൺസിലിന്റെ പേരിലും അയച്ച കത്ത്. അച്ചന്മാരെയും പാരീഷ് കൗൺസിലിനേയും വെറുതെ വിരട്ടി മാന്യനാകാം എന്ന് ഒരു പീറ നേതാവും കരുതണ്ട. ഇത്തരക്കാർക്ക് ഉള്ള ശിക്ഷ തമ്പുരാൻ കാട്ടി തന്നിട്ടും പഠിക്കാതെ നടക്കുന്ന താന്തോന്നികളെ നിങ്ങളുടെ ദിനവും അതുപോലെ തന്നെ.
https://drive.google.com/file/d/16DeLQ6TGk6Sy2-g2qnIg1J4x_daB2-36/view

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

%d bloggers like this: