മിക്ക ക്നാനായ കത്തോലിക്കാ സംഘടനകളും DKCC വിഷയത്തിൽ എൻഡോഗമിക്കെതിരെ പ്രമേയം പാസ്സാക്കി വിഡ്ഢികളായി.

2021 ലെ പുതുക്കിയ DKCC ഭരണഘടനയും , നാമത്തിൽ ക്നാനായ കത്തോലിക്കരായ അകത്തോലിക്കരും. 🤩 മിക്ക ക്നാനായ കത്തോലിക്കാ സംഘടനകളും DKCC വിഷയത്തിൽ എൻഡോഗമിക്കെതിരെ പ്രമേയം പാസ്സാക്കി വിഡ്ഢികളായി. 🤪

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത പേരു ചൊല്ലി വിളിച്ചുണ്ടാക്കിയ DKCC യെ സ്വന്തമാക്കുകയോ അല്ലങ്കിൽ നശിപ്പിക്കുകയോ ചെയ്യാനായി ഈ സംഘടന ഉണ്ടാക്കിയ നാളുതൊട്ട് തുടങ്ങിയതാണ് ചിലരുടെ പരിശ്രമങ്ങൾ. 2013 തൊട്ട് 2017 വരെയുള്ള കാലഘട്ടം ആണ് ഇതിൽ മുഖ്യമായും ഭരണഘടന അട്ടിമറി നടന്നത്. എന്നാൽ കൃത്യം പത്ത് വർഷം കഴിഞ്ഞപ്പോൾ 2021 ൽ സഭാൽമകമായി തുടങ്ങിയ DKCC യുടെ ഭരണഘടന കാനോനികമായ അധികാരം ഉപയോഗിച്ചുകൊണ്ട് എല്ലാ കൊള്ളരുതായ്മകൾക്കും അറുതിവരുത്തിക്കൊണ്ട് കോട്ടയം മെത്രാപ്പോലീത്ത DKCC ഭരണഘടന പുതുക്കി നല്ല വ്യക്തത കൊടുത്തു.

ഇതിൽ അസംതൃപ്തർ ആയ വ്യക്തികൾ, മുഖ്യമായും KCCNA പ്രസിഡണ്ട് സിറിയക്ക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിൽ ലോകം മുഴുവൻ ഉള്ള ക്നാനായ സമുദായ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് പുതുക്കിയ DKCC ഭരണഘടന സമ്പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രമേയങ്ങൾ പാസ്സാക്കി. KCCNA യിലെ മിക്ക സംഘടനകളും ഇത്തരം പ്രമേയങ്ങൾ പാസ്സാക്കി കഴിഞ്ഞു. ഇത്തരുണത്തിൽ ഒരു കാര്യം പ്രത്യേകം ഓർക്കണം, സമീപകാലത്തെ ക്നാനായ സമുദായത്തിലെ അന്തച്ഛിദ്രങ്ങളിൽ മനംനൊന്ത് വിരലിൽ എണ്ണാവുന്ന തീവ്രനശീകരണ ചിന്താഗതിക്കാർ മാത്രമാണ് പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത്. ഉദാഹരണത്തിന് 1700 ലധികം ക്നാനായ കുടുംബങ്ങൾ ഉള്ള ചിക്കാഗോ KCS ന്റെ ഇന്നത്തെ പൊതുയോഗത്തിൽ ഒപ്പുവച്ചവർ 45 പേരിൽ താഴെ മാത്രം.

DKCC യുടെ ഭരണഘടന വിട്ട് വീഴ്ച്ച ഇല്ലാത്ത എന്ടോഗമസ്സ് ആയിരിക്കണം എന്ന വകുപ്പ് വരെ ഉൾക്കൊള്ളുന്ന കോട്ടയം അതിരൂപത മെത്രാപ്പോലീത്ത തയ്യാറാക്കിയ ഭരണഘടനയാണ് ഈ ഭോഷന്മാർ വായിച്ചു മനസ്സിലാക്കാതെ തള്ളിക്കളഞ്ഞുകൊണ്ട് പ്രമേയം പാസ്സാക്കിയിരിക്കുന്നത്. ഇതിൽ നിന്ന് മനസിലാക്കാം തെരുവിൽ അലമുറയിടുന്ന വിഡ്ഢികളുടെ ജ്ഞാനം എന്തുമാത്രമുണ്ട് എന്ന്. കോട്ടയം മെത്രാനെതിരെ പ്രമേയങ്ങൾ പാസ്സാക്കിയ പമ്പര വിഡ്ഢികളായ സംഘടനാ നേതാക്കളും അവരുടെ അണികളും ഇനിയെങ്കിലും ചെയിത വങ്കത്തരം എന്താണ് എന്ന് ഒന്ന് പരിശോധിക്കുക. NEWYORK IKCC പോലുള്ള സംഘടനകൾ പലതും എന്ടോഗാമിക്ക്‌ എതിരായി ഭരണഘടന ഉണ്ടാക്കിയ സാഹചര്യത്തിൽ എന്തിന് അത്ഭുതപ്പെടുന്നു. ആഗോള തീവ്രവാദ കേന്ദ്രമായ NEWYORK IKCC യുടെ ഭരണഘടന വ്യക്തമായി പറയുന്നത് മാറിക്കെട്ടിയ വ്യക്തിക്കും കുടുംബത്തിനും IKCC യുടെ എല്ലാ പരിപാടികളിലും ഉപാധികൾ ഇല്ലാതെ പങ്കെടുക്കാം എന്ന്. ഇതേ ആൾക്കാരാണ് മാറിക്കെട്ടുന്ന വ്യക്തിയുടെ കുടുംബത്തെ ക്നാനായ ദേവാലയങ്ങളിൽ നിന്ന് പടിയടച്ചു പിണ്ഡം വയ്ക്കണം എന്ന് പറയുന്നത്. ഇതിനാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. തെറ്റായ പ്രമേയം പാസ്സാക്കി എൻഡോഗമി തള്ളിക്കളഞ്ഞ സംഘടനകളും നേതാക്കളും ഇനിയെങ്കിലും മനസ്സിലാക്കുക കൂവക്കാടന്മാർ പറയുന്നത് കേട്ടാൽ ഈ അധോഗതി വന്നുകൊണ്ടേ ഇരിക്കും.

ഇക്കാലമത്രെയും കൊള്ളരുതായ്മകളുടെ പരമ്പര സൃഷ്ടിച്ചവർ ബോബൻ ഇലവുങ്കൽ എന്ന UK നിവാസിയിലൂടെ കോട്ടയം മുൻസിഫ് കോടതിയിൽ കേസ്സു കൊടുക്കുകയും വിചാരണ പൂർത്തിയാക്കി കേസ്സ് തള്ളി പോവുകയും മെത്രാപ്പോലീത്തയുടെ കാനോനിക അധികാരം ശരി വയ്ക്കുകയും ചെയിതു. ഈ കേസ്സിന്റെ പിന്നാമ്പുറ ശില്പിയും സിറിയക്ക് കൂവക്കാടൻ എന്നത് പരസ്സ്യമായ രഹസ്സ്യം. കോട്ടയം അതിരൂപതയ്ക്ക് KSSS കാരും KGF AND KGP ക്കാരും കൊടുത്ത പല കേസ്സുകൾക്കും പുറമേ ആണിത്. DKCC യെ സ്വന്തമാക്കുകയോ അല്ലങ്കിൽ തകർക്കുകയോ ചെയ്യുന്നതിന് വേണ്ടി മാത്രമാണ് കോടതിയിൽ കേസ്സ് കൊടുത്തതും പരമാവധി സംഘടനകളെ കബളിപ്പിച്ച് പുതുക്കിയ 2021 ഭരണഘടനയ്‌ക്കെതിരെ പ്രമേയങ്ങൾ പാസ്സാക്കിയതും. കോടതിയിൽ തോറ്റതുപോലെ തന്നെ വ്യക്തതയുള്ള എൻഡോഗമിക്കെതിരെ പ്രമേയങ്ങൾ പാസ്സാക്കിയും ഇവർ തോറ്റിരിക്കുകയാണ്. ഇനി KCCNA പ്രസിഡണ്ട് ചെയ്യേണ്ടത് എല്ലാ സംഘടനകളുടെയും നേതാക്കളുടെ പേരും പ്രമേയങ്ങളും ക്നാനായ ജനത്തെ കാണിക്കാനായി പ്രസിദ്ധപ്പെടുത്തുക എന്നതാണ്.

ഇന്നലെ അണിയറയിൽ പണിതശേഷം ചിക്കാഗോ KCS ന്റെ പൊതുയോഗത്തിൽ ഒരക്ഷരം സംസാരിക്കാതെ തീവ്രനശീകരണങ്ങൾക്ക് ഒത്താശപാടി കീഴോട്ട് നോക്കിയിരുന്ന സിറിയക്ക് കൂവക്കാടൻ പോലും DKCC യിലെ എൻഡോഗമി തള്ളിക്കളയരുത് എന്ന് പറഞ്ഞില്ല. എന്നാൽ ഭോഷന്മാരായ തീവ്രനശീകരണങ്ങളുടെ മണ്ടത്തരം കൃത്യമായി മനസ്സിലാക്കി കൊടുത്തത് ബഹുമാനപ്പെട്ട വാച്ചാച്ചിറ ജോയി ചേട്ടനാണ്. തുടർന്ന് കോട്ടൂർ ജോയിച്ചേട്ടന്റെ ഇടപെടലിൽ KCS പ്രസിഡണ്ട് ചിക്കാഗോ ക്നാനായക്കാരുടെ മുഖം രക്ഷിച്ച് തലയൂരി പേരിനൊരു സംശയനിവാരണ പ്രമേയം പാസ്സാക്കി. പൊതുയോഗവും സോഷ്യൽ ബോഡി മീറ്റിങ്ങും കഴിഞ്ഞശേഷം അന്തവും കുന്തവും മനസ്സിലാകാത്ത ഭോഷന്മാരായ തീവ്രനശീകരണ വ്യക്തികൾ KCS പ്രസിഡന്റിനെ തെറിയഭിഷേകവും പൊട്ടിത്തെറിയും നടത്തിയാണ് മദ്യലഹരിയിൽ പിരിഞ്ഞുപോയത്.

ചിലവ്യക്തികൾ നടത്തിയ പൂരപ്പാട്ടും തെറിയഭിഷേകവും നിറഞ്ഞ വീഡിയോ ഭാഗങ്ങൾ KCS എക്‌സിക്കുട്ടീവ് പുറത്തിറക്കുന്നത് അഭികാമ്യമാണ്. പൊതുയോഗ തീരുമാനം എല്ലാവരും ഒറ്റക്കെട്ടായി എടുത്തു കഴിഞ്ഞശേഷം കഴുത കാമം കരഞ്ഞു തീർക്കുംപോലെ തെമ്മാടിത്തം കാട്ടിയവരെ എക്‌സിക്കുട്ടീവ് സംരക്ഷിക്കരുത്. ഈ വീഡിയോ ഇപ്പോൾ തന്നെ പുറത്താക്കുകയോ അല്ലങ്കിൽ ഏറ്റവും ചുരുങ്ങിയത് അടുത്ത പൊതുയോഗത്തിൽ പ്രദർശിപ്പിക്കുകയോ ചെയ്താൽ ഇത്തരം തെമ്മാടിത്തരങ്ങൾ ആര് ചെയിതു എന്നു മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കുകയും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയും ചെയ്യും എന്നാണ് എന്റെ അഭിപ്രായം. KCS ന്റെ പൊതുയോഗങ്ങളോ മീറ്റിങ്ങുകളോ നടത്തുമ്പോൾ എല്ലാവരുടെയും ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നൽകാനായി മീറ്റിങ്ങ് ഹാൾ വീഡിയോ ഓഡിയോ റിക്കോർഡിങ്ങ് ഉണ്ടാകുമെന്ന SIGN കാണത്തക്ക രീതിയിൽ എഴുതി വയ്ക്കുന്നത് വളരെ നല്ലതായിരിക്കും. ജനാധിപത്യ മൂല്യങ്ങളെ പറ്റി വാതോരാതെ സംസാരിക്കുകയും കോട്ടയം അതിരൂപത മെത്രാപ്പോലീത്ത സ്ഥാപിച്ച DKCC യുടെ കാനോനിക പദവി എടുത്ത് കളയണം എന്ന് പറയുന്നവരുടെ ജനാധിപത്യ മര്യാദയാണ് ഇന്നലെ ചിക്കാഗോ ക്നാനായ സെന്ററിൽ കണ്ടത്.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: