പ്രിയപ്പെട്ട മുപ്രാപ്പള്ളി ജോയി സാറിന്റെ മക്കളോടും മരുമക്കളോടും ചെറിയ അപേക്ഷ,
കാനാട്ട് ബേബി സാറിനോട് ഉപമിച്ചുകൊണ്ട് താൻ രണ്ട് തവണ മൽസരിച്ചു ജയിച്ചു എന്നും എന്നാൽ ബേബി സാർ നോമിനേഷനിലൂടെ പ്രസിഡണ്ട് ആയി എന്നും ജോയി സാർ പറയുന്നു. KCC യിൽ പെൻഷൻ പ്രായം ഇല്ലാത്തതിനാൽ തന്റെ പ്രായത്തെ കുറ്റപ്പെടുത്തുന്നവർ എന്തുകൊണ്ട് ഷെവലിയാർ കൊടിയന്ത്ര, ജസ്റ്റിസ് സിറിയക്ക് ജോസഫ് എന്നിവരെ കോട്ടയം അതിരൂപതയുടെ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കുന്നില്ല എന്ന് ചോദിക്കുന്നു.
ഏതോ ഒരു നന്ദികുന്നനേയും ചെട്ടിക്കനേയും ഉപദേശക
സമിതിയിൽ വയ്ക്കാൻ ഉപദേശിക്കുന്ന ജോയി സാർ പ്രായമായവരുടെ സാന്നിധ്യം
അറിയിക്കാൻ മുൻ KCC പ്രസിഡണ്ട്മാരായ പ്രൊഫ. ജോസഫ് കണ്ടോത്ത്, ചാഴികാടൻ, അറക്കൽ പത്രോസ്സ്, ജെയിംസ്സ് മാക്കിൽ, എം. സി. അബ്രഹാം, അഡ്വ. തച്ചേടൻ, ഇ. ജെ. ലുക്കോസ്സ് തുടങ്ങിയവരെ ചൂണ്ടി കാണിക്കുന്നു. എന്നിട്ട് ഇവരുടെ പ്രായം
അളക്കാൻ ആവശ്യപ്പെടുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ എനിക്ക് ജോയി സാറിന്റെ മക്കളോടും
മരുമക്കളോടും
പറയാനുള്ളത്, പ്രായം ഒരു പരിധി കഴിഞ്ഞാൽ അവർക്ക് അവരെ തിരിച്ചറിയാൻ കഴിയാതെ വരും. സ്വന്തം
കഴിവും ബുദ്ധിശക്തിയും വിവേകവും മനസ്സിലാക്കേണ്ടത് മറ്റുള്ളവരുടെ പ്രതാപം
നോക്കിയല്ല. അവനവന്റെ കഴിവും പ്രവർത്തിയും നോക്കിയാണ്. ബാപ്പയ്ക്ക് ആനയുണ്ടായി എന്നതിനാൽ മക്കളുടെയോ മരുമക്കളുടെയോ ചന്തിയിൽ തഴമ്പ് ഉണ്ടാകില്ല. മുൻഗാമികളായ KCC പ്രസിഡന്റുമാരുടെ പേരും കഴിവും വിളമ്പിയാൽ എങ്ങിനെ ജേയ് സാറിന്റെ ചന്തിയിൽ തഴമ്പ് ഉണ്ടാകും.
ബെല്ലും ബ്രയിക്കും ഇല്ലാതെ ചാനൽ തെറ്റി റിട്ടയർ ചെയ്യാൻ മടിച്ചു നടക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ നോക്കണ്ട ഉത്തരവാദിത്തം മക്കൾക്കും മരുമക്കൾക്കും ഉണ്ട്. ഇത് ചില കുടുംബങ്ങളിൽ ഉള്ള പ്രശ്നമാണ്. നാളെ നമ്മൾക്കും ഇത്തരം വാർദ്ധ്യക്യ പ്രശ്നങ്ങൾ ഉണ്ടായി എന്നിരിക്കും. ആയതിനാൽ അമ്മായി അപ്പനെ ജീവന് തുല്ല്യം സ്നേഹിക്കുന്നു എന്ന് പരസ്സ്യ പ്രസ്താവന നടത്തിയ മരുമകനും ബാക്കിയുള്ള
മക്കളും നാണക്കേട് ഇനിയും ചുമക്കാതെ നാട്ടുകാർക്ക് പണിയുണ്ടാക്കി കൊടുക്കാതെ ഇരിക്കണ്ടവരെ ഇരിക്കേണ്ടിടത്ത് ഇരുത്താൻ ശ്രമിക്കുക. സ്കൂൾ ഉണ്ടാക്കി അനേകരുടെ പണം പിടുങ്ങിയതും ബസ്സ് യാത്രയിൽ നടന്നു കൊണ്ടിരുന്ന ചില എൻഡോഗമി അല്ലാത്ത സംഭവങ്ങളും ക്ളാസ്സിൽ കയറാതെ രാഷ്ട്രീയം കളിച്ചു നടന്ന് ശമ്പളം പറ്റി ജീവിച്ചതും പ്രവാസികളുടെ പണം തട്ടിച്ചതുമായ ചിലരുടെ വൻ കഥകളുടെ രഹസ്സ്യപേടകം ചിലപ്പോൾ പുറത്ത് വന്നു എന്നിരിക്കും.
ജയ്മോൻ നന്തികാട്ട്
Categories: Uncategorized
Leave a Reply