ശുദ്ധരക്തം അവകാശപ്പെട്ടവർ തന്നെ അവരുടെ DNA TEST നടത്തി DNA TESTING CENTER കോട്ടയം അരമന മുറ്റത്ത് ഉത്ഘാടനം ചെയ്യണം.

മനീഷ് ചാമക്കാലയുടെ കൊലവിളിയിൽ ഷിബി പഴയമ്പള്ളിയും പങ്കാളിയാകുന്നതിൽ സന്തോഷം
രണ്ടാളും എന്നെ പുകഴ്ത്തന്നത് കണ്ടിട്ട് ആവേശം മൂത്ത് ചിലർ കൂടി എന്റെ ജാതകം വരെ എടുത്ത് കൃത്യമായി പറയുന്നത് കാണുമ്പോൾ അവരുടെ മുന്നിൽ തല കുമ്പിടുക അല്ലാതെ വേറെ തരമില്ല. ഇവരെ സഹായിക്കുന്നവരുടെ കാര്യം ഇനി പറയേണ്ടത് ഇല്ലല്ലോ. ഇവരുടെ കൂട്ടത്തിൽ ഇരട്ട ഡോക്ടറേറ്റ് ഉള്ളവരും കോളേജ് പ്രിൻസിപ്പൽമാരും പ്രൊഫസ്സർമാരും ഉണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. വട്ടപ്പറമ്പിൽ ജെയിംസ്സ് ദാനം തന്ന നാലാം ക്‌ളാസ്സും ഗുസ്തിയും മാത്രമുള്ള എനിക്ക് വേണ്ടി എന്തിന് ഇത്രമാത്രം ആൾക്കാർ അവരുടെ സമയവും ആരോഗ്യവും കളയുന്നു. എനിക്ക് തന്ന എല്ലാ അംഗീകാരത്തിനും ഞാൻ ഈ പുതുവർഷ പുലരിയിൽ നന്ദി പറയുന്നു.

വധഭീഷിണിയും ആക്രമണ ഭീഷിണിയും ഉള്ളതിനാൽ ആണ് സാധാരണ എല്ലാ പ്രവാസ്സികളും ചെയ്യുന്നപോലെ എല്ലാ പ്രധാന പത്രങ്ങളിലും TV ചാനലുകളിലും പരസ്സ്യം കൊടുക്കാതെ ഒതുക്കത്തിൽ വന്ന് ഒളിച്ചു താമസിച്ച് ആരും അറിയാതെ സ്ഥലം വിട്ടത്. മരുമകന്റെ പുത്തൻകുർബ്ബാന, മരുമകളുടെ വിവാഹം എന്നിവയിൽ പങ്കെടുക്കാൻ വരുമ്പോൾ ഒളിച്ചു താമസിക്കാൻ പറ്റിയ ഇടം സ്വന്തം വീട്ടിൽ മാതാപിതാക്കളും ജേഷ്ഠനും
കുടുംബവും അല്ലാതെ വേറെ എന്തുണ്ട്. ജനുവരിയിൽ മുത്തോലത്ത് നഗറിലെ IMPACT CENTER ൽ രണ്ടാഴ്ച്ച ഒളിച്ചു താമസിച്ചു. മാർച്ച് മാസ്സം മുഴുവൻ വീണ്ടും
ഇവിടെ തന്നെ വീണ്ടും
ഒളിച്ചു താമസിച്ചു. മാർച്ച് 20ന് ലോകം മുഴുവൻ പരസ്സ്യം ചെയ്ത് മുത്തോലത്ത് നഗറിൽ ക്നാനയോളജിയുടെ വാർഷീകവും പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും ഒളിച്ചു നടത്തിയപ്പോൾ നമ്മുടെ ഷിബി പഴയമ്പള്ളിയുടെ നിറസാന്നിധ്യം കൊണ്ട് പരിപാടികൾ വളരെ ഭംഗിയായി. ഈ പരിപാടിയിൽ ഷിബി പങ്കെടുക്കുന്നതിന്റെ ലിങ്ക് ക്നാനായ വോയ്‌സിൽ കിടപ്പുണ്ട്. എന്ത് ചെയ്യാം സ്വന്തം വീട്ടിൽ വരാനും താമസിക്കാനും ( ഒളിച്ച് ) പറ്റില്ലാത്ത അവസ്ഥ.

ഇനി DNA TESTING CENTER അരമനയുടെ മുറ്റത്ത് ക്നായി തൊമ്മൻ പ്രതിമ സ്ഥാപിക്കുമ്പോൾ അക്കൂടെ തുടങ്ങണം എന്ന് പറഞ്ഞത് മനീഷ് ചാമക്കാല ആണ്. എന്റെ DNA പരിശോധിച്ച് ചിലതൊക്കെ ഉറപ്പ് വരുത്താനുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അവന്റെ ആഗ്രഹം അതുപോലെ നടത്തിക്കൊടുക്കാൻ മുഴുവൻ ചിലവും ഞാൻ ഏറ്റെടുക്കാമെന്ന് വാഗ്ദാനം കൊടുത്തു. പക്ഷേ അനേക മെസ്സേജുകളിൽ ശുദ്ധരക്തം
അവകാശപ്പെട്ട മനീഷ് തന്നെ DNA TEST നടത്തി ഉത്ഘാടനം ചെയ്യണം എന്നത് എന്റെ ആഗ്രഹമാണ്. കാരണം ഒരു നല്ല ഉദ്ദേശത്തോടെ ഇനി മുതൽ ക്‌നാനായക്കാർ ആരെന്ന് കണ്ടു പിടിക്കാൻ ശ്രമിക്കുമ്പോൾ ശുദ്ധരക്തമുള്ള മനീഷിന്റെ ആകുന്നത് അല്ലേ ഉചിതം. രണ്ടാമത് ഞാൻ എടുക്കാം. മനീഷ് ആവശ്യപ്പെട്ട കോട്ടയം
അരമന മുറ്റത്ത് സ്ഥാപിക്കുന്ന TESTING CENTER ലൂടെ ഞാൻ അകത്തോ പുറത്തോ എന്ന് തീരുമാനിക്കണം എങ്കിൽ മനീഷ് പറഞ്ഞ വാക്ക് പാലിക്കണം. കറുത്തവനും വെളുത്തവനും ഗോതമ്പ് കളർ ഉള്ളവനുമായ ക്നാനായക്കാർ ഉണ്ടെന്ന് പറയുന്ന മനീഷ് ഇപ്പോൾ പറയുന്നു DNA TEST വേണ്ട മുഖലക്ഷണം മതിയെന്ന്. കൈപ്പുഴക്കാരെ കുറിച്ച് ഞാൻ ഒരക്ഷരം പറഞ്ഞിട്ടില്ല. എന്നാൽ
കൈപ്പിഴ പറ്റി വാലന്മാരുടെ DNA ഇല്ലാത്ത ശുദ്ധരക്തത്തിന് ഉടമയായ മനീഷ് ആദ്യ DNA TEST നടത്തി TESTING CENTER ഉത്ഘാടനം ചെയ്യണം എന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി എന്റെ കുടുംബത്തെ വരെ വെറുതെ വിടാതെ അതിക്രൂരമായി ആക്രമിക്കുന്ന നീചപ്രവൃത്തി ആരുടെ സൃഷ്ടിയെന്ന് മനീഷ് തന്നെ സമ്മതിച്ചിരിക്കുന്നു. മനീഷ് ഇപ്രകാരം പറയുന്നു – “നിന്റെ കുടുംബത്തെപോലും അക്രമിച്ചിട്ട് ഇനിയും നിനക്ക് നിർത്താറായില്ലേ” എന്ന്. മനീഷും ഷിബിയും അവരുടെ കൂട്ടാളികളും തട്ടിവിടുന്ന മെസ്സേജുകൾ കേൾക്കുന്ന ആൾക്കാർക്ക് എന്റെ മെസ്സേജ്ജും അവരുടെ മെസ്സേജ്ജും തമ്മിൽ തുലനം
ചെയ്യാൻ കഴിയില്ലേ? പച്ചയ്ക്ക് വീട്ടിലിരിക്കുന്ന സ്ത്രീകളെ വരെ വെറുതെ വിടാത്ത ഇവരുടെ വാക്കുകളും എന്റെ വാക്കുകളും തിരിച്ചറിയാൻ കഴിയില്ലേ? എന്നെ എവിടെ കണ്ടാലും ആക്രമിക്കാൻ നേരിട്ടും പരോക്ഷമായും
ആഹ്വനം ചെയ്യുന്നത് കേട്ട് തിരിച്ചറിയാൻ മനുക്ഷ്യർക്ക് കഴിയില്ലേ ? മനീഷും
ഷിബിയും കൂട്ടാളികളും അമ്മയുടെ ഉദരത്തിൽ നിന്ന് ജനിച്ച് സഹോദരിമാരുടെ കൂടെ വളർന്ന് സ്വന്തം ഭാര്യയുടെ കൂടെ ജീവിതം പങ്ക് വച്ച് പെൺ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത് ജീവിക്കുന്നവർ ആയിട്ട് എന്തുകൊണ്ടാണ് അവരുടെ അമ്മയും പെങ്ങളും ഭാര്യയും പെൺകുഞ്ഞുങ്ങളും പോലെയാണ് എന്റേതെന്ന് ചിന്തിക്കുന്നതും ആക്ഷേപിക്കുന്നതും. മൺമറഞ്ഞുപോയതോ ജീവിച്ചിരിക്കുന്നതോ ആയ നിങ്ങളുടെ അമ്മമാരെയോ വീട്ടിലെ സ്ത്രീകളെയോ എന്തിന് നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ പോലെ ദയവായി എന്റെ വീട്ടിലെ സ്ത്രീകളെ ഉപമിക്കരുത്. നിങ്ങളുടെ സ്ത്രീകളുടെ കാര്യം അത് രഹസ്യമായി വീട്ടിൽ തന്നെ സൂക്ഷിക്കുക. അല്ലാതെ അലങ്കാരമാക്കി മാറ്റാൻ മറ്റുള്ളവരുടെ തലയിൽ ചാർത്തി സംഭാഷണ വിഷയമാക്കരുത്. വിദ്യാഭ്യാസവും വിവരവും നല്ല പാരമ്പര്യവും ഉള്ള നിങ്ങൾ ആണല്ലോ ഇന്ന് സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ യാതൊരു മഹിമയും ഇല്ലാത്ത എന്നെ കൂട്ടമായി ആക്രമിക്കുന്നതും ഭീഷിണി പെടുത്തുന്നതും.

ചില അച്ചന്മാരുടെ അക്കൗണ്ട് മനീഷ് ഏറ്റെടുക്കുന്നു. പാറക്കചെരുവിലും അദ്ധേഹത്തിന്റെ കൂട്ടാളികളായ ചിലരും മനീഷിനോടൊപ്പം
ഉണ്ട് എന്നത് മനീഷ് പറയാതെ തന്നെ ഇന്ന് എല്ലാവർക്കും അറിയാം. മനീഷ് പറയുംപോലെ ഇവരും മനീഷിന്റെയും ഷിബിയുടെയും അതേ നിലവാരത്തിൽ എന്നെ ഉള്ളിലിരുന്ന് ആക്രമിക്കുന്നുണ്ട്. മനീഷ് ഏകനല്ല എന്നും കുറച്ച് സഹായം കിട്ടുന്നുണ്ട് എന്നും അവർ ആരൊക്കെയെന്ന് എന്നുള്ള വിവരവും നന്നായി അറിയാം. പണ്ട് ഇവർ എന്നെയും സഹായിച്ചിരുന്നു. ഇവരെല്ലാം എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണ്.ഇവർക്കുള്ള പ്രത്യേകത, ഇവർ ഇന്നും മാറ്റമില്ലാതെ അതേ കരങ്ങളിൽ കർത്താവിന്റെ തിരുശരീരരക്തങ്ങൾ ഉയർത്തുന്നു. ഇനി അക്ഷര വിരോധം കൊണ്ടും അറിവിനെ ഭയക്കുന്നത് കൊണ്ടും http://www.Knanayology.org നെ നിങ്ങൾ വെറുക്കുന്നു എന്നത് ക്ഷമിക്കാൻ പറ്റുന്ന കുറ്റം തന്നെയാണ്. എന്നാലും കുരുടൻ പുസ്തകത്താളുകൾ മറിക്കുമ്പോലെ ഇടയ്ക്കൊന്ന് സൈറ്റിൽ കേറി നോക്കുക. നാലാം ക്‌ളാസും ഗുസ്തിയും കൈമുതലായ ഒരു ഗുണ്ടയുടെ- ഒരു മോഷ്ടാവിന്റെ വർക്കിന്റെ ഗുണം മനസ്സിലാക്കാം. വല്ലതും തലയ്ക്ക് അകത്തേക്ക് കയറാൻ സാധ്യത ഉണ്ടെങ്കിൽ അപ്പോൾ പെട്ടി മടക്കിയേക്കണം. എന്താണേലും നിങ്ങൾ കൊടുത്ത കേസ്സിൽ നാലാം
പ്രതിയായ എന്റെ രോമം വടിക്കാൻ കാത്തിരിക്കുകയല്ലേ. മോഷ്ടിച്ചു എന്നാരോപിക്കുന്ന സാധനങ്ങളുടെ പേര് പോലും അറിയാത്ത, ഉള്ളടക്കം
അറിയാത്ത അവയെല്ലാം ഞാൻ വിറ്റ്‌ കോടിപതി ആയി എന്നല്ലേ പറയുന്നത്. ഇനിയിപ്പോൾ
കോടതി വിധി വരെ കാത്തിരിക്കാം. അല്ലാതെ എന്ത് ചെയ്യാം.

ഇനി ജനുവരി ഒൻപതിന് അരമന മുറ്റത്ത് പതിനഞ്ച് അടി ഉയരമുള്ള ക്നായി തൊമ്മന്റെ വെങ്കല പ്രതിമ ഒന്നാന്തരം ഫൗണ്ടേഷനും തറയും കെട്ടി, അതിൽ ഒരു പീഠം ഉണ്ടാക്കി, അതിന്മേൽ സ്ഥാപിക്കണം. ഇന്നും എന്നേക്കുമായുള്ള ഒരിക്കൽ മാത്രം
സ്ഥാപിക്കുന്ന പ്രതിമ. പ്രവാസികളായ നിങ്ങളുടെ പണം വേണം അതിനുപയോഗിക്കാൻ. ഒരിക്കലും അരമനയുടെ കാശ് വാങ്ങിക്കരുത്. ലോകം
മുഴുവൻ പിരിക്കുന്ന പണത്തിന്റെ അഞ്ചു ശതമാനം
പോലും വേണ്ട ഏറ്റവും നല്ല നിലയിൽ കോർപ്പറേഷന്റെ അനുവാദം വാങ്ങി പ്രോപ്പർ ചാനലിലൂടെ സുശക്തമായ പ്രതിമ സ്ഥാപിക്കാൻ. അല്ലാതെ ഷിബിയുടെ പേരിൽ ഇന്നും നിലനിൽക്കുന്ന ആരോപണം പോലെ ആകരുത്. KSSS ഉണ്ടായ അന്നുമുതൽ രണ്ട് പ്രളയത്തിനും, രണ്ട് കൺവെൻഷനും, പത്രത്തിനും
അവസാനം ഇപ്പോൾ ക്നായി തൊമ്മൻ പ്രതിമയിലും വന്ന് നിൽക്കുന്ന കോടികളുടെ പിരിവിൽ ഇനിയും
എത്രയെത്ര വിധ്വംസക പ്രവർത്തനങ്ങളും അഴിമതികളും കാണാനും കേൾക്കാനും കിടക്കുന്നു. ഇന്നിപ്പോൾ ഷിബിയെ കൂട്ടാതെ നടക്കുന്ന പണപ്പിരിവിനെ ഓർത്ത് സഹിക്കാൻ പറ്റാതെ സാവകാശം ഷിബി ഏതാനും സഹോദരങ്ങളുടെ പ്രതിമ സ്ഥാപനം എന്ന് പറഞ്ഞുകൊണ്ട് അടുക്കുന്നുണ്ട്. ഒഴുകുന്ന തോണിക്ക്‌ ഒരു ഉന്ത് എന്നപോലെ എന്നെ അധിക്ഷേപിക്കുന്നതിലും അക്രമിക്കുന്നതിലും കൂട്ടായി ഷിബി കടന്നു വന്നിട്ടുണ്ട്. കാര്യം കൊള്ളാം പോക്കറ്റ് സൂക്ഷിച്ചോണം. ഇല്ലങ്കിൽ പണത്തിൽ ഒരു വീതം കുതിരയുടെ വയറ്റിൽ ചെല്ലും. അവസാനമായി ഒരു കാര്യം കൂടി. KCC കൊണ്ടുവന്ന ക്നായി തോമ്മായുടെ പ്രതിമയും അത് വയ്ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും മനീഷും കൂട്ടാളികളും മൊത്തം സ്പോൺസർ ചെയ്യണം. നിങ്ങൾ പിരിക്കുന്ന കാശിന്റെ അഞ്ച്‌ ശതമാനം
പോലും ആകില്ല. ഇന്ന് വരെ അവതരിപ്പിക്കാത്ത പ്രവാസികളെ പറ്റിച്ച കുറെ കോടികളുടെ കണക്കുകൾ ഉണ്ട്. അത് പോലെ ആകരുത്. ഒരു കാര്യം സത്യമാണ്. നാലാം
ക്‌ളാസും ഗുസ്തിയും മാത്രമുള്ള തെരുവ് ഗുണ്ടയെന്നോ സഭാ ഗുണ്ടയെന്നോ വിശേഷിപ്പിക്കുന്ന എന്നെ നിങ്ങൾക്ക് പറ്റിക്കാൻ സാധിക്കുന്നില്ല. എന്നാൽ അത്യുന്നത വിദ്യാഭ്യാസവും അറിവും പാണ്ഡിത്യവും ഉള്ള അനേകം പ്രവാസ്സ ക്നാനായക്കാരെ അക്ഷരത്തെയും
അറിവിനെയും വെറുക്കുന്ന നിങ്ങൾക്ക് അക്ഷരംപ്രതി വഞ്ചിക്കാൻ നിഷ്പ്രയാസം കഴിയുന്നു.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: