ശുദ്ധ രക്തം ഉള്ളവർ എന്തിന് DNA TEST നെ ഭയപ്പെടണം.

ക്നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കാൻ ലോകം
മുഴുവൻ പിരിവ് ജോറായി നടക്കുന്നു. KCC യുടെ സ്വപ്ന പദ്ധതി അടിച്ചുമാറ്റാൻ ശ്രമിക്കുന്നവർ ഒരു കാര്യം മറക്കുന്നു. കോട്ടയം
അതിരൂപത പാസ്റ്ററൽ കൗൺസിൽ തീരുമാനപ്രകാരം അതിരൂപത ഫണ്ടിൽ നിന്നാണ് ഈ പ്രോജക്റ്റ് നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചത്. ആ സ്ഥിതിക്ക് പ്രവാസികളുടെ അടുത്ത് നിന്നും കോടികൾ ഇതിനകം പിരിച്ചത് എന്തിന് വേണ്ടി ? ആർക്കെങ്കിലും ക്നായി തൊമ്മൻ പ്രതിമ സ്ഥാപിക്കാൻ സംഭാവന നൽകണമെങ്കിൽ അതിരൂപതയിലേക്ക് അല്ലേ നൽകേണ്ടത്. ഒരു നയാ പൈസ്സ പോലും ആർക്കും
സംഭാവന കൊടുക്കേണ്ട കാര്യമില്ല എന്നത് യാഥാർത്ഥ്യം.

എത്രയെത്ര ഫണ്ട് പിരിവുകൾ ഇതിനകം പലരും
പല പേരിൽ നടത്തിയിരിക്കുന്നു. ആഗോള
സെക്രട്ടറിയെ കള്ളൻ എന്ന് മുദ്രകുത്തി കുറേ പേര് വേറൊരു സംഘടന ഉണ്ടാക്കി. അവരും ഇപ്പോൾ പണപ്പിരിവ് നടത്തുന്നു. ക്നാനായ സമുദായ സംരക്ഷണത്തിന്റെ പേരിൽ പിരിക്കുന്ന പണത്തിൽ മുഖ്യ പങ്കും സമുദായ നാശത്തിന് വേണ്ടി ഇപയോഗിക്കുന്നു. ബാക്കി കുതിരയുടെ വയറ്റിൽ ചെല്ലുന്നു. എല്ലാ പ്രൗഡിയോടും അരമനയിൽ സ്ഥാപിക്കപ്പെടേണ്ട ക്നായി തോമ്മായുടെ പ്രതിമയുടെ മഹിമ കെടുത്തി ഇന്ന് നടമാടുന്ന ആഭാസത്തരം മനുക്ഷ്യകുലത്തിന് തന്നെ അപമാനമാണ്. പ്രളയ കെടുതിയുടെ പിരിവ്, പത്രമിറക്കാനുള്ള പിരിവ്, Windsor Castle സമ്മേളന പിരിവ്, മാമ്മൻ
മാപ്പിള ഹാൾ സമ്മേളന പിരിവ്, ക്നായി തൊമ്മൻ പ്രതിമ പിരിവ്. എല്ലാ പിരിവുകളും എത്തിച്ചേരുന്നത് വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ഫണ്ട് പിരിവ് നടത്തി മുക്കുന്ന ചില വ്യക്തികളുടെ കൈകളിലോ അല്ലങ്കിൽ ചില
മദ്യപാന്മാരുടെ കൈകളിലോ ആണ്.

അതിരൂപത സ്ഥാപിക്കുമെന്ന് സർക്കുലർ ഇറക്കിയ ക്നായി തൊമ്മൻ പ്രതിമ സ്ഥാപന കാര്യത്തിന് ലോകംമുഴുവൻ ചിലർ കോടികൾ പിരിക്കുന്നത് എന്തിന്? നല്ലൊരു പ്രതിമയും പ്രതിമ വയ്ക്കാനുള്ള സൗകര്യവും സംഭാവന കൊടുത്താൽ എന്താണ് പറ്റുക. നമ്മുടെ കാരണവന്മാർ ഇടവകകൾക്കും രൂപതയ്ക്കും കൊടുത്ത സംഭാവന രീതികൾ എന്താണ്. കഠിനാദ്ധ്വാനം
ചെയിത പണം അവർ ദേവാലയത്തിന് കാഴ്ച്ച വച്ച് മാതൃക കാട്ടി. എന്നാൽ നിന്നുള്ളവർ മറ്റുള്ളവരുടെ പണം കൂടി അടിച്ചുമാറ്റി വിധുംസ്സക പ്രവർത്തനങ്ങൾ നടത്തുന്നു. ഗൾഫിൽ ഇരുന്ന് ആഹ്വനം നടത്തുമ്പോൾ ആഗോള സെക്രട്ടറിക്ക് നെഞ്ചിലിടിപ്പാണ്. കൈയ്യിലിരിക്കുന്ന മാമ്പഴം
കാക്ക കൊത്തിക്കൊണ്ട് പോകുമ്പോൾ ആർക്കാണ് വിഷമം വരാതിരിക്കുക. അരമന മുറ്റത്ത് DNA TESTING COUNTER തുടങ്ങുന്ന മനീഷ് ചാമക്കാല കൂട്ടത്തിൽ മനുക്ഷ്യോപകാരപ്രദമായ COVID TESTING CENTER കൂടി തുടങ്ങിയാൽ എത്ര നന്നായിരുന്നു. പിരിച്ചെടുത്ത പണം ചിലരുടെ പോക്കറ്റിലും
കുതിരയുടെ വയറ്റിലും
പോകുന്നതിലും നല്ലത് COVID TESTING CENTER തുടങ്ങുന്നതാണ്. എന്തായാലും മനീഷ് തന്റെ വാക്ക് പാലിച്ച് DNA TEST നടത്തി കാണിക്കും
എന്ന് കരുതുകയാണ്. ശുദ്ധ രക്തം ഉള്ളവർ എന്തിന് DNA TEST നെ ഭയപ്പെടണം.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: