സാറിനെ നന്നായി മനസ്സിലാക്കിയ ഒരു വ്യക്തിയെന്നതിനാൽ ലോകം കണ്ട ഒരു പെരും നുണയനായ അങ്ങയോട് രണ്ട് വാക്ക് പറയാതെ വയ്യ.

മുപ്രാപ്പള്ളിൽ പ്രൊഫ. ജോയി സാർ അറിയാൻ,
സാർ ഒരു നന്ദിക്കുന്നനെതിരെ കൊടുത്ത ഒരു അപകീർത്തി കേസ്സിന്റെ വിശദവിവരങ്ങൾ വായിക്കാൻ ഇടയായി. സാറിനെ നന്നായി മനസ്സിലാക്കിയ ഒരു വ്യക്തിയെന്നതിനാൽ ലോകം കണ്ട ഒരു പെരും നുണയനായ അങ്ങയോട് രണ്ട് വാക്ക് പറയാതെ വയ്യ. സാർ പ്രതിപാദിച്ച കേസ്സിലെ രണ്ടാം പ്രതിയുടെ പേര് ശരിയല്ല. ഇതുകൊണ്ടാണ് വള്ളിപ്പടവിൽ ജോസ്സ് അങ്കിൾ അങ്ങയോട് എന്തൊക്കയോ ചെയ്യാൻ ആവശ്യപ്പെട്ടതും അങ്ങേയ്ക്ക് ഇഷ്ടപ്പെടാതെ വന്നതും. സ്വന്തം അവസ്ഥ എന്തെന്ന് ഇനി ഞാൻ വിവരിക്കണ്ടല്ലോ.

2019 ആഗസ്റ്റിൽ കടുത്തുരുത്തിയിൽ വച്ച്‌ മുപ്രാപ്പള്ളിൽ ജോയി സാർ നടത്തിയ ഒരു നെറികെട്ട പ്രസംഗം ആണ് വിഷയം. സാറിന്റെ പ്രസംഗത്തിന് മറുപടിയായി വള്ളിപ്പടവിൽ ജോസ്സ് അങ്കിൾ ഏകദേശം സമപ്രായക്കാരനായ സാറിനോട് എന്തൊക്കയോ ഉപദേശിച്ചു. ഇന്ന് വരെ ആ നല്ല ഉപദേശം ഞാൻ കേട്ടിട്ടില്ല എന്നത് പരമമായ യാഥാർത്ഥ്യം. ഏതാനും ദിവസ്സം കഴിഞ്ഞപ്പോൾ സാറിന്റെ ഒരു വീഡിയോ മെസ്സേജ് എനിക്ക് കിട്ടി. എന്നോടും ജോസ്സ് അങ്കിളിനോടും ക്ഷമ പറഞ്ഞില്ലെങ്കിൽ കേസ്സ് കൊടുക്കുമെന്നുള്ള ഭീഷിണിയായിരുന്നു
അത്. ഇത് കേട്ട് സാറിനോട് പരമ പുച്ഛം തോന്നിയ ഞാൻ സാറിന്റെ ആരോപണങ്ങൾ ഒന്നും എനിക്കറിയില്ല എന്നും സാർ അങ്ങിനെ ഒരു വ്യക്തി ആണെന്ന് ഞാൻ കരുതുന്നില്ല എന്നും ഇനി അഥവാ സാർ അങ്ങിനെ കരുതുന്നു എങ്കിൽ ഒന്നും അധികമായി പറയാനില്ല എന്നുമായിരുന്നു ഞാൻ നൽകിയ മറുപടിയുടെ സാരം.

2019 സെപ്റ്റെംബർ 2 ന് ഇറ്റലിയിൽ ആയിരുന്ന ഞാൻ ജോയി സാർ തന്നെ പ്രചരിപ്പിച്ച പോലീസ്സ് കേസ്സിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞു. ആഴ്ചകൾക്ക് ശേഷം അരുൺ എന്നൊരു പോലീസ്സ് ഉദ്യോഗസ്ഥൻ കേസ്സ് അന്വേഷിക്കുകയും അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ 2019 ഒക്ടോബറിൽ കോട്ടയത്ത് വച്ച് കാണുകയും ചെയിതു. ഇദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരം കേസ്സിന് മെറിറ്റ് ഇല്ലാത്തതിനാൽ ചാർജ്ജ് ചെയ്യാതെ എഴുതി തള്ളി. എന്നാൽ പ്രത്യേക മാനസ്സീക അവസ്ഥയിൽ ആയിരുന്ന ജോയി സാർ പാല കോടതിയിൽ കേസ്സ് കൊടുത്ത് സായൂജ്യം അടയാൻ തീരുമാനിച്ചു.

പാല കോടതിയിൽ കൊടുത്ത പരാതിയിൽ ഷിബി പഴയമ്പള്ളി, ഷൈജി ഓട്ടപ്പള്ളി എന്നിവർ പറഞ്ഞിട്ടാണ് കേസ്സ് കൊടുത്തത് എന്ന് മൊഴി നൽകുകയും ഈ മൊഴികൾ സത്യമാണ് എന്ന് ഷിബിയേയും ഷൈജിയെയും പോലീസ്സ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അന്വേഷണം നടത്തിയ പൊലീസ്സ്‌ ഉദ്യോഗസ്ഥനായ ബിജുവിന്റെ റിപ്പോർട്ടിലും ഉണ്ട്. ഇതിൽ നിന്നും വ്യക്തമാകുന്നു ഊരും പേരും മാത്രമല്ല തെറ്റുന്നത്, മറ്റാരുടെയൊക്കെയോ വെറും കളിപ്പാവയും ആകുന്ന ഒരു വയോധികനാണ് ജോയി സാർ. ഇതുകൊണ്ടാണ് മക്കളോടും മരുമക്കളോടും കുറച്ച് ഉത്തരവാദിത്തം കാണിക്കണം എന്ന് ഞാൻ മുൻപ് പറഞ്ഞത്.

എനിക്ക് സമൻസ്സ്‌ ഉണ്ട് എന്ന് പയ്യാവൂർ വീട്ടിലേക്ക് ബിജു സാർ അറിയിച്ചു. ഞാൻ ബിജു സാറിനെ അമേരിക്കയിൽ നിന്ന് പല തവണ കേസിന്റെ മൊഴി കൊടുക്കാനായി സംസാരിച്ചിരുന്നു. അദ്ദേഹവും ഈ കേസ്സിന് മെറിറ്റില്ല എന്ന് പാല കോടതിയിൽ റിപ്പോർട്ട് നൽകി. കോവിഡ് -19 കാരണം കോടതി മറ്റനേകം കേസ്സുകൾ പോലെ ജോയി സാർ എനിക്കെതിരെ നൽകിയ കേസ്സും പല തവണ മാറ്റി വച്ചു. 2019 ൽ കോട്ടയത്ത് വന്ന ഞാൻ രണ്ടാഴ്ച്ച അവിടെ ഉണ്ടായിരുന്നു. പല പബ്ലിക്ക് പരിപാടികളിലും പങ്കെടുക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് മൊഴി കൊടുക്കുകയും ചെയിതു.

2020 ഡിസംബറിൽ കേരളത്തിൽ വന്ന ഞാൻ 2021 ജനുവരി 20 വരെ കോട്ടയത്ത് ഉണ്ടായിരുന്നു എന്ന് മാത്രമല്ല പാല കോടതിയിൽ കൊടുത്ത കേസ്സിന്റെ അന്വേഷണം
നടത്തിയ ഉദ്യോഗസ്ഥനെ കണ്ട് മൊഴി നൽകുകയും ചെയിതു. *എനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്നത് ജോയി സാർ എന്ന വയോധികന്റെ വ്യാമോഹം മാത്രം. * സാർ ഒരു മൂന്നാംകിട നുണയൻ ആണെന്നുള്ളതിന് വേറെ എന്ത് തെളിവാണ് വേണ്ടത്. മൂന്ന് തവണ സമൻസ്സിന് പ്രതികരിക്കാതിരുന്നാലോ മറ്റോ ആണ് വാറന്റ് പുറപ്പെടുവിക്കുക. എന്റെ വക്കീൽ കോടതിയിൽ ഹാജരാകേണ്ടിയിരുന്ന എല്ലാ സമയത്തും എനിക്ക് വേണ്ടി ഹാജരായിരുന്നു. ഒരു തവണ ഒഴികെ കോടതി സ്വമേധയ കേസ്സ് നീട്ടി വയ്ക്കുകയാണ് ചെയ്തത്. മെറിറ്റില്ലാത്ത ഈ കേസ്സിന്റെ അടിസ്ഥാനത്തിൽ വാറന്റ് പോയിട്ട് കേസ്സ് എടുക്കാൻ പോലും
പാടുള്ളതല്ല. എന്റെ വക്കീൽ
ഹൈക്കോടതിയിലേക്ക് കേസ്സ് മാറ്റുകയും അവിടെ വച്ച് ഈ കേസ്സ് ബഹുമാനപ്പെട്ട ജഡ്ജി ചവറ്റുകൊട്ടയിൽ ഇടുകയും
ചെയിതു.

കേരളത്തിലെ പീറ രാഷ്ട്രീയത്തിന്റെ നെറികെട്ട ഏഴാംകൂലി രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ജോയി സാർ പറയുന്നത് ഞാൻ പണവും അരമന സ്വാധീനവും ഉപയോഗിച്ചു എന്നാണ്. എനിക്ക് കാശ് മുടക്കുണ്ടായി എന്നത് നേരാണ്. സ്വാധീനം
ചെലുത്തുകയായിരുന്നു എങ്കിൽ എനിക്ക് ഹൈക്കോടതിയിൽ പോകണ്ട കാര്യം ഇല്ലായിരുന്നല്ലോ. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങില്ലെ ജോയി സാർ. സാറിന് അയ്യായിരം മാറിയപ്പോൾ എനിക്ക് ഇമ്മിണി അധികമായി എന്നത് സാരം. സാറിനെപോലെ വാർദ്ധക്യ കാലത്ത് ചാനൽ തെറ്റി കേസ്സ് കൊടുത്ത് നടന്നാൽ പാവം ഞാൻ എന്ത് ചെയ്യാനാണ്. പ്രതിരോധിക്കാതിരിക്കാതെ പറ്റുമോ.

വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാതെ ഭൂമിക്ക് ഭാരമായി നിൽക്കുന്ന ഒരു വെളിവ് കെട്ട മുപ്രാപ്പള്ളി സാറിനെ ഞാൻ തോണ്ടാൻ വരാറില്ല. ഞാൻ ചെയ്യാത്ത കുറ്റത്തിനാണ് ഷിബി പഴയംപള്ളിയുടെയും ഷൈജി ഓട്ടപ്പള്ളിയുടെയും തട്ടിപ്പിൽ കുടുങ്ങി വള്ളിപ്പടവിൽ ജോസ്സ് അങ്കിളിന്റെ കൂടെ എന്നേയും ചേർത്ത് വീഡിയോ ഇറക്കിയതും കേസ്സുകൾ കൊടുത്തതും എല്ലാം. വീഡിയോ സാർ ഇറക്കിയ ശേഷം അതിന് ഞാൻ നല്ല ചുട്ട മറുപടി തന്നിരുന്നു. ഇവിടെ ഒന്നും എന്റെ കഴിവോ കഴിവ് കേടോ അല്ല. നിയമം നിയമത്തിന്റെ വഴിയേ പോകും. ഇല്ലാത്ത നിയമം വച്ച്‌ മൂന്ന് വർഷം ഒലത്തിക്കളയാം, അല്ലങ്കിൽ തൂക്കിലേറ്റാം എന്നൊക്കെ ചിന്തിക്കുന്നത് മൂഢത്തരം അല്ലേ.

2019 ഓഗസ്റ്റിൽ എനിക്കെതിരെ രണ്ട് തവണ വീഡിയോ ഇറക്കിയതും, പോലീസ്സ് സ്റ്റേഷനിലും പാലാ കോടതിയിലും കേസ്സ് കൊടുത്ത ശേഷം ആ കേസ്സിന്റെ ചീട്ട്‌ സോഷ്യൽ മീഡിയയിലൂടെ സാർ തന്നെ പല തവണ പ്രചരിപ്പിച്ചതും, ഇപ്പോൾ ഇല്ലാത്ത വാറണ്ട് ഇട്ട് പ്രചരിപ്പിച്ചതും ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതും ഏതൊക്കെ വകുപ്പിൽ പെടുന്നതാണ് എന്ന് സ്വന്തം മക്കളോട് ഒന്ന് അന്വേഷിക്കാൻ പറയുക. വക്കീലന്മാരോട് ചോദിച്ചാൽ അവർ സത്യം
പറയാൻ സാധ്യത ഇല്ല. പരസഹായം തേടാൻ പറഞ്ഞത് സാറിന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാണ്. സാറിന്റെ പ്രായത്തെ ബഹുമാനിച്ച് ഈ വയസ്സാം കാലത്ത് സാറിന് അരുതാത്തത് ഒന്നും സംഭവിക്കാതിരിക്കാൻ ഞാൻ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. എന്നാലും അണപൊട്ടിയാൽ ചേരയും കടിക്കും എന്ന വസ്തുത ഓർത്ത് പ്രായപൂർത്തിയായ രണ്ട് കുടിയിലേയും മക്കളും മരുമക്കളും സാധിക്കുമെങ്കിൽ വേണ്ട മുൻകരുതലുകൾ എടുക്കുക. സമചിത്തത നഷ്ടപ്പെട്ട സാർ എന്ന അപ്പന് / അമ്മായിയപ്പന് / മുത്തച്ഛന് ചെറിയ കഷായത്തിൽ തീരില്ല കാര്യങ്ങൾ. ഞാൻ നാട്ടിൽ വന്നപ്പോഴൊക്ക പറയേണ്ടവരോടൊക്കെ പറഞ്ഞിട്ടാണ് വന്നത്. ജോയി സാറും മക്കളും മരുമക്കളും കൊച്ചുമക്കളും ആവശ്യപ്പെട്ടാൽ ഇനി നിങ്ങളെ കൂടി പ്രത്യേകം അറിയിച്ചിട്ട് വരം ഇനി കേരളത്തിൽ.

അവസ്സാനമായി മുപ്രാപ്പള്ളി ജോയി സാർ ഒരായുഷ്കാലം അരമനയുടെ തിണ്ണ നിരങ്ങിയതിന്റെ നൂറിലൊന്ന് നിരങ്ങാൻ ആർക്കും കഴിയില്ല. കോട്ടയം അരമന കയറി ഇറങ്ങി തിന്ന തീറ്റയുടെ തീറ്റകുത്തൽ ആണിപ്പോൾ ജോയി സാറിപ്പോൾ കാണിക്കുന്നത്. കൂടുതൽ വിവരങ്ങൾ പറഞ്ഞാൽ സാറും കുടുംബവും അരമനയിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ഫലമായുണ്ടായ സാറിന്റെ കീഴ്ശ്വാസ്സത്തിന്റെ ദുർഗന്ധത്താൽ ചീഞ്ഞു നാറും.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: