സൗഭാഗ്യത്തിന്റെ കൊടുമുടിയിൽ വിരാചിക്കുന്ന പലരും ഇന്ന് ബാബേൽ ഗോപുരം തീർക്കുന്നു. അവരറിയുന്നില്ല അവരുടെ ഗതി.

അഭിപ്രായ ഭിന്നതകൾ പിശാചിന്റെ സൃഷ്ടി മാത്രം. സംശയാലുക്കൾ ആക്കുക, സത്യം പിടി കിട്ടാതിരിക്കുക, തെറ്റ് ശരിയെന്ന് തോന്നുക, സ്വന്തം പിതാവിനെ പോലും സംശയിക്കുക, ഇങ്ങിനെ അനേകം സമ്മിശ്ര വികാരം ക്നാനായ മക്കളിലൂടെ കടന്ന് പോകുന്നത് യഥാർത്ഥത്തിൽ പിശാചിന്റെ തന്ത്രമാണ്.

അമേരിക്കയിൽ കൂവക്കാടനും കേരളത്തിൽ Windsor Castle ഉടമയും, ഏതോ ഒരു വൃത്തികെട്ട പാലസ്സ് ഉടമയും കച്ചവട താല്പര്യത്തിനായി ക്നാനായ സമുദായത്തെ മൃഗീയമായി ഉപയോഗിക്കുന്നു. ഇത് മനസ്സിലാക്കാൻ പാവം ക്നാനായക്കാർക്ക് സാധിക്കുന്നില്ല. ഒരു ABVP ക്കാരൻ സ്വന്തം സഹോദരനെ ക്നാനായ സമുദായത്തിൽ തിരുകി കയറ്റാൻ KSSS നേതൃത്വത്തിൽ കയറി പറ്റുന്നു. വെറും അധികാര മോഹിയായ KSSS പ്രസിഡണ്ട് നോക്ക് കുത്തിയായി മണ്ടനായി അനന്തപുരിയിൽ ശയിക്കുന്നു. ഇടയ്ക്ക് UK യിൽ പോയി വടക്കുംഭാഗർക്ക് ക്നാനായ സമുദായത്തെ വിൽക്കുന്നു.

ക്നാനായ സമുദായത്തിനുള്ളിൽ കയറി കളിക്കുന്ന വൃത്തികെട്ട മുല്ലപ്പള്ളിമാരെ ആരും തിരിച്ചറിയുന്നില്ല. ഏകദേശം അരനൂറ്റാണ്ട് ആകുന്ന ഇവരുടെ ചതികൾ ആരും തിരിച്ചറിയുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ അടവ് നയം ഉപയോഗിച്ച് പലരും പലതും ഒതുക്കത്തിൽ മറച്ചു വച്ചു. എന്നാൽ മൂലക്കാട്ട് ജോൺ സാറിന്റെ അഭിമാനിയായ പ്രിയ പുത്രൻ അടവ് നയം നിർത്തലാക്കി. ക്നാനായ സമുദായത്തിന്റെ മാനം കാക്കാൻ ഒരു നല്ല ഇടയൻ നമുക്കുണ്ടായി. അതേ, അഭിവന്ദ്യ മൂലക്കാട്ട് പിതാവ്. ക്രിസ്തുവിന്റെ പ്രമാണവും ക്നാനായ സമുദായ പാരമ്പര്യവും കോർത്തിണക്കി നമ്മെ നയിക്കുന്ന നല്ല ഇടയാനാണ് നമ്മുടെ മെത്രാപ്പോലീത്ത.

ഈജിപ്റ്റിൽ നിന്ന് വാഗ്ദത്ത നാടായ ഇസ്രായേലിലേക്ക് മോശ നയിച്ചപ്പോൾ പലരും നമുക്ക് പല കാരണങ്ങളാൽ നഷ്ടപ്പെട്ടു. എന്നാൽ ഇച്ഛാശക്തിയാൽ ഇന്ന് മോശയുടെ സ്ഥാനത്ത് അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവ് നമുക്കുണ്ട്. ദൈവം തന്ന ആബൂനെ നമുക്ക് സ്വീകരിച്ച് അദ്ദേഹത്തോട് കൂടെ ക്രിസ്തുവിന്റെ പ്രമാണം അനുസ്സരിച്ച് മുന്നേറാം. നമ്മെ വഴി പിഴപ്പിക്കാൻ പലരും പല രൂപത്തിൽ നമ്മുടെ മുൻപിൽ വന്ന് നിൽക്കും. KANA യും KGF ഉം KGP ഉം എന്ന് വേണ്ട KCCNA വരെ നമ്മളെ ചിതറിക്കാൻ ശ്രമിക്കും. എന്നാൽ തളരാതെ തകരാതെ നമുക്ക് ഒരിടയൻ നമുക്കുണ്ട്. അതേ, ഈശോ നമുക്ക് തന്ന നല്ലൊരു ഇടയൻ. അഭിവന്ദ്യ മൂലക്കാട്ട് പിതാവാണ് ഈശോ തന്ന നമ്മുടെ നല്ല ഇടയൻ.

സൗഭാഗ്യത്തിന്റെ കൊടുമുടിയിൽ വിരാചിക്കുന്ന പലരും ഇന്ന് ബാബേൽ ഗോപുരം തീർക്കുന്നു. അവരറിയുന്നില്ല അവരുടെ ഗതി. എല്ലാം KANA എന്ന പൈശാചിക സൃഷ്ടി. അമേരിക്കൻ മാഫിയയുടെ പണമാണ് ഇന്ന് കേരളത്തിൽ ഒഴുകുന്നത്. KANA യും KSSS ഉം KGF ഉം KGP യും ഒരുപോലെ നാല് ദിശയിലും നിന്ന് എന്നെ ആക്രമിക്കുന്നു. കുടുംബങ്ങളെ വേട്ടയാടുന്നു. ഇവർ ചോരക്കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല. അതേ, പിശാച് പിടി മുറുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇവരുടെ പൈശാചിക തന്ത്രങ്ങൾ ഒരിക്കലും നടക്കില്ല. ഈശോയുടെ രണ്ടാം വരവിന് സമയമാകുമ്പോൾ പിശാചിന്റെ ആക്രമണം ശക്തമാകും. പലരും ഈ കെണിയിൽ വീണ് പോകും. ക്നാനായ മക്കൾക്ക് അബദ്ധം പറ്റാതിരിക്കാൻ നമ്മുടെ ആബൂന്റെ കീഴിൽ അണിനിരക്കും. അതേ, ദൈവ വചനത്തിലൂടെ അദ്ദേഹം നമുക്ക് ഉറപ്പ് നൽകുന്നു “Fear Not, I am With You”. ദൈവം നമ്മുടെ അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവിലൂടെ ആവർത്തിച്ച്‌ നൽകുന്ന ഉറപ്പാണ്. അസ്വസ്ഥതകളും സംശയങ്ങളും എന്നും സൃഷ്ടിക്കുന്ന തിന്മയുടെ – അന്ധകാര ശക്തികളുടെ കെണിയിൽ നിന്നും നമുക്ക് നമ്മെ തന്നെ രക്ഷപ്പെടുത്താം.

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

%d bloggers like this: