മുറുമുറുപ്പും പിന്നെ ഏതെല്ലാം കളികളും കളിച്ചാണ് രൂപതയിൽ നിന്ന് സ്ഥാനമാനങ്ങൾ ഒപ്പിച്ച് എടുത്തിരുന്നത് സാറേ?

😄😄കോപ്രാപള്ളിയ്ക്ക് കേസ്സ് തോറ്റപ്പോൾ മുറുമുറുപ്പോ .?😄😄

മുറുമുറുപ്പ് സ്വാഭാവികമാണ്.

മുറുമുറുപ്പും പിന്നെ ഏതെല്ലാം കളികളും കളിച്ചാണ് രൂപതയിൽ നിന്ന് സ്ഥാനമാനങ്ങൾ ഒപ്പിച്ച് എടുത്തിരുന്നത്.

പോലീസ് സ്റ്റേഷനിൽ തന്നെ വ്യക്തിഹത്യ ചെയ്തു എന്ന് പറഞ്ഞ് കേസ് കൊടുത്തു.: ആ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നവർക്ക് കോപ്രാപ്പള്ളിയെക്കാൾ കാര്യ വിവരം ഉള്ളത് കൊണ്ട് കേസ് തള്ളി.. അതും രൂപതയുടെ തലയിൽ’

വീണ്ടും രാഷ്ട്രീയ. ഇടപാട് വെച്ച് ആരെയൊക്കെയോ സ്വാധീനിച്ച് പാലാ കോടതിയിൽ കേസ് ഫയൽ ചെയ്തു.: കേസ് ഫയലിൽ സ്വീകരിച്ചവർക്കും അറിയാം ഇത് നിലനിൽക്കുന്ന കേസ് അല്ല എന്ന് എങ്കിലും പ്രായമായ മനുഷ്യൻ്റെ ആഗ്രഹമല്ലേ. ചിലപ്പോൾ എതിർകക്ഷി കേസ് എന്ന് കേട്ട് പേടിച്ച് നിക്കറെമുള്ളി.. ഇനി അത് ആവർത്തിക്കാതിരിക്കുന്നേൽ ആകട്ടെ എന്ന് കരുതി കാണും..

ഏത് കോടതി കേസിനും പരിധിയിൽ ഉള്ള വ്യക്തിയ്ക്ക് നോട്ടീസ് അയക്കും അത് പാലിക്കാതെ വരുമ്പോൾ അറസ്റ്റ് വാറണ്ട് സ്വാഭാവിക നിയമം ആണ്…. അത് പോലും മനസ്സിലാക്കാൻ കഴിവില്ലാതെ എഴുതി വെച്ചിരിക്കുന്നു.. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്ന്.

എന്നിട്ട് എന്ത് ഉണ്ടായി.. വിദേശ പൗര നിയമ പ്രകാരം അല്ല പാല കോടതി കേസ് ഫയൽ ചെയ്തത്.’ അതു കൊണ്ട് കേസ് തളളി ഇവിടെ “ശശി ആയത്” ആരാണ്. വലിയ പണ്ഡിതൻ എന്ന് അവകാശപ്പെട്ട് ഗീർവാണം അടിക്കുന്ന. പ്രഫസർ..

എന്നിട്ട് പറയുന്നു രൂപത എന്തോ ഉലത്തി എന്ന് .. സ്വന്തം കഴിവ് ഇല്ലായ്മ കൊണ്ട് വല്ലവരും പറയുന്നത് കേട്ട് ” കോടതിയിൽ പോയിട്ട് “ശശി ” ആയി കഴിഞ്ഞപ്പോൾ പറയുന്നു എതിരാളി മൂന്ന് വർഷം ജയിലിൽ കിടക്കേണ്ട കേസ് ആയിരുന്നു എന്ന്.. പിന്നെ ഒര് സമാധാനത്തിന് പറയുന്നു ഉന്നത വക്കീലിനെ പിടിച്ച് കാശ് പോയി കാണുമെന്ന് ..

സാറിന് ഏതായാലും ഒര് ഉപദേശം തരാം. നമ്മൾ പണം ഉണ്ടാക്കുന്നത് നമ്മുടെ മുന്നിൽ വരുന്ന ഏതൊരു പ്രശ്നത്തെയും അതേ നാണയത്തിൽ നേരിടാൻ കൂടിയാണ്. പണം മുടക്കി വക്കീലിനെ വച്ചു എങ്കിൽ അത് താങ്കളുടെ പൊള്ളത്തരം ചൂണ്ടി കാട്ടാൻ ആയിരുന്നു.

നിയമ വഴിയിലൂടെ പോകേണ്ട രീതിയിൽ കോടതിയിൽ പോയി വിജയം നേടിയവൻ തന്നെ ആണ്. ഈ വിഷയത്തിൽ വിജയി.

താങ്കൾ ഇട്ട വിശദ്ധീകരണത്തിൽ പറയുന്നു താങ്കളെ തെറി വിളിക്കുന്നു എന്ന്..

അങ്ങനെ ഒര് പോസ്റ്റ് താങ്കൾക്ക് കാണിച്ച് തരാമോ?.

താങ്കളുടെ നിലപാടുകളെ ആണ് ചോദ്യം ചെയ്യുന്നത്. താങ്കൾ അധ്യാപകന് എന്ന പേരും പ്രശക്തിയും ഉപയോഗിച്ച് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്നു.’ അവ ചൂണ്ടി കാട്ടുമ്പോൾ താങ്കളുടെ മുൻകാല പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടും’. അതിൽ ഭയപ്പെടുന്നത് എന്തിന് –

KCC ഒക്കെ കൈ അടക്കി വെച്ചിരുന്ന ഒര് കാലഘട്ടം ഉണ്ടായിരുന്നല്ലോ.. രാഷ്ട്രീയ എതിരാളികളെ ഒളിഞ്ഞും തെളിഞ്ഞും നശിപ്പിച്ച ഒര് കാലഘട്ടം ഉണ്ടായിരുന്നില്ലേ അതോക്കെ ചർച്ച ചെയ്യുമ്പോൾ ചീത്ത വിളിയായി തോന്നുന്നത് സ്വാഭാവികം..

PSC മെമ്പർ ആകാനും സെനറ്റ് മെമ്പർ ആകാനും രാഷ്ട്രീയത്തിൽ സീറ്റ് കിട്ടാനും.. ഷെവലിയാർ പദവി കിട്ടുന്നതിന് ഒക്കെ സഭ സ്വാധീനത്തിന് ശ്രമിച്ചിട്ട് ചില സാഹചര്യത്തിൽ സഭയ്ക്ക് സഹായിക്കാൻ സാധിക്കാതെ വന്നിട്ട് ഉണ്ടാകാം അതുകൊണ്ട് പിതാവ് വിരുദ്ധത കാണിക്കുന്ന സാറുമാരുടെ തനി കൊണം ജനങ്ങൾ മനസ്സിലാക്കുമ്പോൾ തെറിവിളിയായി തോന്നുന്നത് സ്വാഭാവികം.
ഏതായാലും വിദേശ പൗര നിയമം സാറിന് മനസ്സിലാക്കി തരാൻ ഈ കേസ് ഉപകരിച്ചു.അതിന് സാർ എതിർകക്ഷിയോട് നന്ദി പറയണം. ഇനി ഒര് അബദ്ധം പറ്റാതെ നോക്കാമല്ലോ. –

പറ്റിയ അബദ്ധം എന്ന് പറഞ്ഞ് വിശദ്ധീകരണം തുടങ്ങുന്നതായിരുന്നു നല്ലത്..👍👍 ബിബു പൂവപ്പള്ളി മoത്തിൽ💪💪



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading