Chicago KCS December 11th 2021 General body Meeting Evaluation- ഒരുഅവലോകനം:

Chicago KCS December 11th 2021 General body Meeting Evaluation- ഒരു
അവലോകനം:

Resolution:
Given various orders from oriental congregation over the years starting with the rescript of 1986, the letter from Oriental Congregation to the Archbishop of Kottayam in 2017, and the court order against the Archdiocese of Kottayam on April 30th, 2021 Chicago KCS resolves that KCCNA get clarity from a competent lawyer to determine the best course of actions that ensure:

1) KCCNA and it’s member associations are never under the authority of a Non Knanaya Bishop,

2) There should be absolutely no challenges to the endogamous membership criteria of KCCNA and it’s member associations in the future,

3) The independence of KCCNA and it’s member associations are not sacrificed,

4) All the assets of KCCNS and it’s member associations remain with the community North America

റെസല്യൂഷൻ:
1986-ലെ റെസ്‌ക്രിപ്‌റ്റ് തുടങ്ങി വർഷങ്ങളായി ഓറിയന്റൽ സഭയിൽ നിന്നുള്ള വിവിധ ഉത്തരവുകൾ കണക്കിലെടുത്ത്, 2017-ൽ ഓറിയന്റൽ കോൺഗ്രിഗേഷൻ കോട്ടയം ആർച്ച് ബിഷപ്പിന് അയച്ച കത്തും 2021 ഏപ്രിൽ 30-ന് കോട്ടയം അതിരൂപതയ്‌ക്കെതിരായ കോടതി ഉത്തരവും ഷിക്കാഗോ KCS പരിഗണിച്ചുകൊണ്ട് KCCNA ഒരു സമ്മർദ്ധനായ വക്കീലിലൂടെ ഏറ്റവും നല്ല പരിഹാരം ഉണ്ടാക്കിയെടുക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന പരിഹാരം ഉണ്ടാക്കിയെടുക്കണമെന്ന് തീരുമാനിച്ചു:

1) KCCNA യും അതിന്റെ അംഗ അസോസിയേഷനുകളും ഒരിക്കലും ഒരു നോൺ ക്നാനായ ബിഷപ്പിന്റെ അധികാരത്തിന് കീഴിലായിരിക്കരുത്,

ഉത്തരം:
ഇക്കാര്യം അഭിവന്ദ്യ മൂലക്കാട്ട് പിതാവ് നിരവധി തവണ ആവർത്തിച്ച്‌ വ്യക്തമാക്കിയതാണ്. പൗരസ്ത്യ കാനോൻ 573 തൊട്ട് 583 വരെ അനുസ്സരിച്ച്‌ കത്തോലിക്കാ സഭയിലെ പബ്ലിക്ക് and പ്രൈവറ്റ് അസോസിയേഷനുകൾ ഏത് രൂപതാ മെത്രാന്റെ ഭരണ പരിധിക്ക് കീഴിലാണോ ആ മെത്രാൻ ആയിരിക്കും ആ സംഘടനയുടെ ആൽമീയ രക്ഷാധികാരിയും അവസ്സാന വാക്കും. DKCC കോട്ടയം അതിരൂപത മെത്രാപ്പോലീത്ത സ്ഥാപിച്ച പുബ്ലിക്ക് സംഘടന ആയതിനാൽ ഈ സംഘടനയുടെ സമ്പൂർണ്ണ രക്ഷാധികാരി കോട്ടയം അതിരൂപത മെത്രാപ്പോലീത്ത ആണ്. എന്നാൽ പൗരസ്ത്യ കാനോനുകൾ അനുസ്സരിച്ച് DKCC യുടെ പ്രവർത്തന മേഖലകൾ മറ്റ്‌ രൂപതകളുടെ ഭരണത്തിൻ കീഴിലേക്ക് വ്യാപിച്ചു കിടക്കുന്നതിനാൽ ആ രൂപതകളിലെ മെത്രാനാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്ന അംഗങ്ങളുടെമേൽ വിശ്വാസപരവും സന്മാർഗ്ഗപരവുമായ ( FAITH AND MORAL ) ഉപദേശ അധികാരം നിലനിൽക്കുന്നത്. KCCNA പോലുള്ള സംഘടനകൾ ( NEWYORK IKCC പ്രത്യേകം ഓർക്കുക ) ലോക്കൽ മെത്രാനോട് നിസ്സഹകരണവും മറ്റ്‌ പല സമരമുറകളും നിരന്തരം നടത്തിയതിനാൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാതെ ക്രിസ്തുവിന്റെ വികാരിയായ മാർപ്പാപ്പ നൽകിയ FAITH AND MORAL ഉപദേശങ്ങൾ ലോക്കൽ മെത്രാനിലൂടെ അനുസരിക്കണം എന്നതാണ് കോട്ടയം മെത്രാൻ DKCC ഭരണഘടനയിൽ ആവശ്യപ്പെടുന്നത്. ഒരു സാഹചര്യത്തിലും വടക്കുംഭാഗ മെത്രാന് ക്നാനായ സംഘടനയുടെ മേൽ വേറെ ഒരു തരം അധികാരവും ഉണ്ടാകില്ല.

മാത്രമല്ല ലോകം മുഴുവനുമുള്ള ക്നാനായ ജനത്തിന് മേൽ അജപാലന അധികാരം അപേക്ഷിച്ചതിന് 2017 നവംബർ 15 ന് പരിശുദ്ധ സിംഹാസനത്തിൽ നിന്നും മൂലക്കാട്ട് പിതാവിന് വന്ന മറുപടി കത്തിൽ രണ്ടാമത്തെ പേജിലെ രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു:
Certainly, this Dicastery understands that the Knanaya community spread throughout the world wishes to find a point of unity in one figure, the Archbishop of Kottayam. Nonetheless, these are members of Syro-Malabar or Syro-Malankara Catholic Churches before all else, and they must look to their local Bishops for unity in matters of faith and morals. Other means must be sought to help Knanaya persons living far from home to retain, where possible, their cultural ties, this can certainly include visits or letters from Archbishop of Kottayam or his Auxiliary, with the prior accord of the local bishop, provided that any confusion regarding jurisdiction is avoided.

( തീർച്ചയായും, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്നാനായ സമൂഹം കോട്ടയം ആർച്ച്ബിഷപ്പിൽ ഐക്യത്തിന്റെ ഒരു പോയിന്റ് കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്ന് ഈ ഡികാസ്റ്ററി മനസ്സിലാക്കുന്നു. എന്നിരുന്നാലും, ഇവർ സീറോ-മലബാർ അല്ലെങ്കിൽ സീറോ-മലങ്കര കത്തോലിക്കാ സഭകളിലെ അംഗങ്ങളാണ്, വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും കാര്യങ്ങളിൽ ഐക്യത്തിനായി അവർ തങ്ങളുടെ പ്രാദേശിക ബിഷപ്പുമാരെ നോക്കണം. വീട്ടിൽ നിന്ന് ദൂരെ താമസിക്കുന്ന ക്നാനായ വ്യക്തികൾക്ക് അവരുടെ സാംസ്കാരിക ബന്ധം നിലനിർത്താൻ സഹായിക്കുന്നതിന് മറ്റ് മാർഗങ്ങൾ തേടേണ്ടതുണ്ട്, ഇത് തീർച്ചയായും കോട്ടയം ആർച്ച് ബിഷപ്പിന്റെയോ സഹായകന്റെയോ സന്ദർശനങ്ങളോ കത്തുകളോ പ്രാദേശിക ബിഷപ്പിന്റെ മുൻകൂർ സമ്മതത്തോടെ ഉൾപ്പെടുത്താവുന്നതാണ്. അധികാരപരിധി സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കിയിരിക്കുന്നു )

ഇതിൽ നിന്ന് വളരെ വ്യക്തമാണ് FAITH AND MORAL കാര്യത്തിൽ മാത്രമേ മറ്റ് മെത്രാന്മാരുടെ കീഴിൽ വരുമ്പോൾ DKCC ക്കോ മറ്റ്‌ സംഘടനകൾക്കോ ആഗോള കത്തോലിക്കാ സഭയുടെ നിയമത്താൽ ബന്ധിതമാകുന്നുള്ളൂ. കാരണം നമ്മൾ എല്ലാം ആഗോള സഭയിലെ അംഗങ്ങൾ ആണ്. നമ്മുടെ ഇടയിൽ ചിലർ കാനോനികമായ തടസ്സങ്ങൾ നീക്കി ലത്തീൻ സഭയിൽ ചേർന്നിട്ടുണ്ട്. അവർ ലത്തീൻ മെത്രാന്റെ FAITH AND MORAL ഉപദേശമാണ് തേടേണ്ടത്.

2) KCCNA യുടേയും അതിന്റെ അംഗ അസോസിയേഷനുകളുടെയും എൻഡോഗാമസ് അംഗത്വ മാനദണ്ഡങ്ങൾക്ക് വെല്ലുവിളികളൊന്നും ഉണ്ടാകരുത്.

ഉത്തരം:

DKCC യുടെ ഭരണഘടനയിലും മറ്റ്‌ എല്ലാ ക്നാനായ സംഘടനകളുടെ ഭരണഘടനയിലും ഇത് സുവ്യക്തവും ആർക്കും ഇത്‌ ചേദ്യം ചെയ്യാൻ സാധിക്കില്ല എന്ന് നമ്മുടെ മെത്രാപ്പോലീത്ത മാത്രമല്ല പരിശുദ്ധ സിംഹാസനം തന്നെ പല തവണ വ്യക്തമാക്കിയതാണ് ക്നാനായ സമുദായം എന്തെന്ന് തീരുമാനിക്കേണ്ടത് ക്നാനായക്കാർ ആണ് എന്നത്. 2000 എപ്പാർക്കി അസ്സംബ്ലിയിലും കോട്ടയം അതിരൂപത നിയമ സംഗ്രഹത്തിലും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. FAITH AND MORAL ഒഴികെയുള്ള ഒരു കാര്യത്തിലും ഒരു ക്നാനായ കത്തോലിക്ക സംഘടനയുടെയും ഒരു കാര്യത്തിലും കാനോനികമായി തന്നെ ആർക്കും തൊടാൻ കഴിയുകയില്ല എന്നത് സുവ്യക്തം. എന്നാൽ NEWYORK IKCC എന്ന തീവ്രവാദ സംഘടനയുടെ ഇന്നും രജിസ്റ്റർ ചെയ്ത് നിലനിൽക്കുന്ന ഭരണഘടന എന്ടോഗമസ്സ് അല്ല എന്നത് ഒരു ദുഃഖ സത്യമാണ്. മാത്രവുമല്ല ഇന്ന് നടന്ന ചിക്കാഗോ KCS ന്റെ പൊതുയോഗത്തിൽ പുതുതായി പ്രഘ്യപിച്ച 2021 DKCC ഭരണഘടനയിൽ കോട്ടയം മെത്രാനോടുള്ള ഏതാനും വ്യക്തികളുടെ അന്ധമായ വ്യക്തിവിരോധം കാരണം പൂർണ്ണമായ എൻഡോഗമസ്സ് ആയിരിക്കണം എന്നതുൾപ്പെടെ തള്ളിക്കളയണം എന്ന ആവശ്യവുമായി പതിനഞ്ചോളം ആളുകൾ ബഹളം വായിക്കുകയുണ്ടായി ( മൊത്തം ഹാജർ 45 ൽ താഴെയും 2021 DKCC ഭരണഘടന പൂർണ്ണമായും തള്ളിക്കളയാൻ മോഷന് വേണ്ടി മുറവിളി ചിലർ കൂട്ടിയപ്പോൾ എക്‌സിക്കുട്ടീവ് അടക്കം മുപ്പതിൽ താഴെ പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1500 ലധികം കുടുംബങ്ങൾ ഉള്ള ചിക്കാഗോ KCS ന്റെ പൊതുയോഗമാണിത് എന്നോർക്കുക ). എന്നാൽ ബഹുമാനപ്പെട്ട ജോയി വാച്ചാച്ചിറ ഈ മാന്യ വ്യക്തികൾ എന്ടോഗാമി അടക്കം കാടത്തം കാട്ടി തള്ളിക്കളയുകയാണ് എന്ന് കാട്ടിയപ്പോൾ മാത്രമാണ് ഒരിക്കലും DKCC ഭരണഘടന വായിക്കാത്ത ഇവർക്ക് അമളി മനസ്സിലായത്. ഈ സമയത്ത് KCS പ്രസിഡണ്ട് നേരത്തെ നിർദ്ദേശിച്ച ഇതിൽ കൊടുത്ത പ്രമേയം ബഹുമാനപ്പെട്ട കോട്ടൂർ ജോയി ചേട്ടായിയുടെ ആവശ്യപ്രകാരം KCS പ്രസിഡണ്ട് വീണ്ടും വായിക്കുകയും സത്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി പ്രസിഡഡന്റ് തോമസ്സ് പൂതക്കരി കൊണ്ടുവന്ന RESOLUTION പാസ്സാക്കുകയുമാണ് ചെയ്തത്. ചുരുക്കത്തിൽ ബഹളം വയ്ക്കുന്നവർ ഒന്നും വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ സമുദായ വിരുദ്ധ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ് ചെയ്യുന്നത് എന്ന് വ്യക്തം.

3) കെ‌സി‌സി‌എൻ‌എയുടെയും അതിന്റെ അംഗ അസോസിയേഷനുകളുടെയും സ്വാതന്ത്ര്യം ബലിയർപ്പിക്കപ്പെടുന്നില്ല,

ഉത്തരം:

കോട്ടയം മെത്രാപ്പോലീത്ത ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണിത്. കത്തോലിക്കാ സഭയിൽ വിശ്വസിക്കാത്ത ഒരു സംഘടനയ്‌ക്കോ വ്യക്തിക്കോ സഭാപരമായി മെത്രാപ്പോലീത്ത ഉണ്ടാക്കിയ സംഘടനയിൽ അംഗത്വം ഇല്ലായെന്നത് ആർക്കാണ് മനസ്സിലാകാത്തത്. കത്തോലിക്കാ സഭയെ അംഗീകരിക്കില്ല എന്ന വ്യക്തമായ നിലപാട് എടുത്ത NEWYORK IKCC യും അതിനെ പൂർണ്ണമായി പിന്താങ്ങുന്ന KCCNA യ്ക്കും സഭയിൽ എന്ത് കാര്യമാണ് ഉള്ളത്? അവർക്ക് എങ്ങിനെയാണ് സഭാ കാര്യങ്ങളിൽ എന്തെങ്കിലും ഇടപെടാനോ പറയുവാനോ അധികാരവും അവകാശവും ഉള്ളത്. ഇത്തരം നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും. ക്നാനായ കത്തോലിക്കാ സംഘടനകൾ തീർച്ചയായും ആത്‌മീയ ഗുരുവിനെ വിശ്വസിക്കുകയും അദ്ധേഹത്തിന്റെ ഉപദേഷ്ടം സ്വീകരിക്കുകയും വേണം. പുതുക്കിയ 2021 DKCC ഭരണഘടനയനുസ്സരിച്ച് ഒരു പ്രതിസന്ധി ഉണ്ടായാൽ അവയിന്മേൽ അവസാന വാക്ക് മെത്രാന്റെ തീരുമാനം ആണ് എന്ന് ഉണ്ട്. ഇത് സ്വീകരിക്കാൻ പറ്റില്ല എങ്കിൽ പിന്നെ ആരുടെ അടുത്താണ് പോവുക. അതുപോലെ കഴിഞ്ഞകാല നിരവധി അനുഭവങ്ങളുടെ വെളിച്ചത്തിലും DKCC യിൽ ചില കുബുദ്ധികൾ കയറി കൂടി ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചു എന്ന സത്യവും ഏവർക്കും അറിയാമല്ലോ. DKCC യുടെ 2011 ഭരണഘടനയിൽ ഉണ്ടായിരുന്ന ഒരു വകുപ്പാണ് DKCC ഭരണഘടനയുടെ Amendment നടത്തുമ്പോൾ കോട്ടയം മെത്രാന്റെ അംഗീകാരം വേണം എന്നുള്ളത്. ഇത് പാടില്ല എന്ന് പറഞ്ഞുകൊണ്ട് 2013 മുതൽ 2017 വരെയുള്ള എല്ലാ നിയമവിരുദ്ധ ഭരണഘടനയും റദ്ധാക്കി കോട്ടയം മെത്രാന്റെ 2011 ഭരണഘടന അവകാശം നിലനിർത്തുകയും അത് 2021 ൽ എഴുതി ചേർക്കുകയും ചെയ്തതിനാണ് ചില മുറുമുറുപ്പ് ഉണ്ടായിരിക്കുന്നത്. മെത്രാനെ നോക്കുകുത്തി ആക്കി നിരവധി സഭാ വിരുദ്ധ പ്രവർത്തനങ്ങൾ കോട്ടയം മെത്രാന്റെ പേര് വച്ചുകൊണ്ട് KCCNA യും അംഗസംഘടനകളും മറ്റ്‌ പല സംഘടനകളും കാലങ്ങളായി നടത്തി വരുന്നതും വത്തിക്കാനിലേക്ക് നിരന്തരം കത്തുകൾ അയക്കുന്നതും ഏവർക്കും അറിവുള്ളതാണ്.

4)KCCNA യുടേയും അതിന്റെ അംഗ അസോസിയേഷനുകളുടെയും എല്ലാ ആസ്തികളും കമ്മ്യൂണിറ്റിക്ക് ഉത്തര അമേരിക്കയിൽ തന്നെ തുടരും

ഉത്തരം:

ഒരിക്കലും ഉണ്ടാകില്ലാത്ത കാര്യത്തിലുള്ള ആകുലതയാണിത്. ചിക്കാഗോയിൽ ആദ്യ ദേവാലയം ഉണ്ടായപ്പോൾ ചിക്കാഗോയിലെ ക്നാനായ മിഷന്റെ ഫണ്ട് ആവശ്യപ്പെട്ടവർക്ക് തിരിച്ചു നൽകിയത് ഓർക്കുക. Newyork IKCC യുടെ പരിധിയിൽ അതിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന ക്നാനായ കത്തോലിക്ക മിഷന്റെ അൻപതിനായിരം ഡോളറിന്റെ ഫണ്ട് ആരാണ് അടിച്ചോണ്ട് പോയത് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഒരു ദേവാലയം പോലും Dissolve ചെയ്യുമ്പോൾ ആ ഇടവകയുടെ സ്വത്തുക്കൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായി സഭയുടെ കാനോനുകൾ വ്യക്തമാക്കുന്നു. രൂപത മെത്രാനോ വൈദീകനോ അല്ല ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. പരിപൂർണ്ണമായും ഇടവക ജനമാണ്. ഓരോ രാജ്യത്തുമുള്ള അതാത് ക്നാനായ സംഘടനകളുടെ ഭരണഘടന ഏറ്റവും ചുരുങ്ങിയത് ഭാരവാഹികൾ എങ്കിലും ഒരു തവണ വായിച്ചു നോക്കുക. എല്ലാ സംഘടനകളുടെ ഭരണഘടനയും അതിന്റെ സ്വത്തുക്കളെക്കുറിച്ച് വ്യക്തമായി പറയുന്നത്, ഈ സംഘടന ഏതെങ്കിലും കാരണത്താൽ Dissolve ചെയ്യുകയാണെങ്കിൽ ഇതേ സ്വഭാവത്തിൽ ഉള്ള മറ്റൊരു ക്നാനായ കത്തോലിക്കാ സംഘടനയ്ക്ക് കൊടുക്കുവാനും ഏതെങ്കിലും കാരണത്താൽ അങ്ങിനെ ഒരു പ്രസ്ഥാനം ഇല്ലായെങ്കിൽ കോട്ടയം അതിരൂപതയ്ക്ക് കൈമാറണം ( ചിക്കാഗോ KCS ൽ ഇങ്ങിനെയാണ് ) എന്നുമാണ്. ഇതൊന്നും സാധ്യമല്ല എങ്കിൽ അതാത് രാജ്യത്തിൻറെ നിയമം അനുസ്സരിച്ച് സ്വത്ത് സർക്കാർ കൈകാര്യം ചെയ്യും.

ചുരുക്കി പറഞ്ഞാൽ ചിക്കാഗോ KCS ന്റെ RESOLUTION ൽ പറഞ്ഞ ഒരു കാര്യവും ഒരു തരത്തിലും ആശങ്കയുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഇന്ന് നടന്ന പൊതുയോഗം സഭാ വിരുദ്ധ നിലപാടുകൾ എടുക്കാതെ അന്തസ്സായി പിരിഞ്ഞതിന്റെ മുഴുവൻ അഭിനന്ദനവും പ്രസിഡണ്ട് തോമസ്സ് പൂതക്കരിക്കും സെക്രട്ടറി ലിൻസ്സൻ കൈതമലക്കും അദ്ദേഹത്തിനൊപ്പമുള്ള മറ്റ്‌ എക്സ്സിക്കുട്ടീവ് അംഗങ്ങൾക്കും ഉള്ളതാണ്. അതോടൊപ്പം അവസ്സാനം ഉചിതമായ തീരുമാനം എടുക്കാൻ പൊതുയോഗത്തെയും എക്‌സിക്കുട്ടീവിനെയും സഹായിച്ച ബഹുമാനപ്പെട്ട ജോയി വാച്ചാച്ചിറക്കും ബഹുമാനപ്പെട്ട ജോയി കോട്ടൂരിനും ആദരവ് അർഹിക്കുന്നു. പൊതുയോഗ അവസാനം ഭക്ഷണവും കള്ളും കുടിച്ചശേഷം KCS പ്രസിഡണ്ട് തോമസ്സ് പൂതക്കരിയെ ആക്ഷേപശരങ്ങളും അപമാനവാക്കുകളുമായി സമീപിച്ച ചിലരുടെ മ്ലേച്ഛമായ നടപടിയെ ശക്തമായി അപലപിക്കുന്നു.

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

%d bloggers like this: