👏👏👏KCC യൂണിറ്റ് നേതൃത്വങ്ങൾക്ക് ശക്തമായ നിർദ്ദേശം കൊടുത്ത തമ്പി ചേട്ടന് അഭിനന്ദനങ്ങൾ💐💐
ഇതൊന്നും കേട്ടിട്ടും ചില യൂണിറ്റ് നേതാക്കളും ചില ഇടവക വൈദികരും ഇതിന് ഒക്കെ അവസരം ഉണ്ടാക്കി കൊടുക്കും.
അവർക്കും ഉള്ള മറുപടി ആണ് ഇന്നലെ പെരിക്കല്ലൂർ ഇടവകക്കാര് കൊടുത്തത്.’ ചില പിതാവ് വിരുദ്ധ വൈദികർ പ്രതമയെ സപ്പോർട്ട് ചെയ്യുന്നു എന്ന് ഇതിൻ്റെ നടത്തിപ്പ്കാരൻ തന്നെ പറഞ്ഞിരുന്നു.. കോട്ടയത്തോട് അടുക്കുമ്പോൾ അങ്ങനെ ചില വൈദികരുടെ പിന്തുണയോടെ ചില KCC ക്കാരും ഇതിനോട് സഹകരിച്ച് പള്ളി അംഗണങ്ങളിൽ കേറ്റിവെയ്ക്കുന്നതും നമ്മുക്ക് കാണാം..
കനായി തോമ എന്ന യുഗപുരുഷനെ സ്വർണ്ണത്തിൽ തീർത്താലും വെള്ളിയിൽ തീർത്താലും വെങ്കലത്തിൽ തീർത്താലും പ്ലാസ്റ്റർ ഓഫ് പാരീസത്തിൽ തീർത്താലും.. ഇനി പത്രത്തിൽ വരുന്ന ഫോട്ടോയിൽ കണ്ടാൽ പോലും ഏതൊരു ക്നാനായക്കാരൻ്റെയും രോമം എഴുന്നേറ്റ് തുടങ്ങും. – കുറച്ച് ഷേപ്പ് മാറ്റം വന്നാൽ പോലും നെഞ്ചിലേറ്റും ആ വികാരം ഉണർത്തിയാണ് ചിലർ കോട്ടയം രൂപത നശീകരണം നടത്തുന്നത്.
ക്നാനായക്കാർക്ക് ക്നായി തോമ ജീവവായുവും ജീവരക്തവും ആണ്.
കനായി തോമയുടെ പ്രതിമകളെ എതിർക്കുന്ന ഒരാൾ പോലും ഇന്ന് ഈ സമൂഹത്തിൽ ഉണ്ട് എന്ന് തോന്നുന്നില്ല.- എന്നാൽ ഇവിടെ നടക്കുന്ന തോന്നിവാസത്തെ എതിർക്കുന്നത് പ്രതിമയോടുള്ള എതിർപ്പ് ആണോ. ഒരിക്കലും അല്ല.’ ഈ പ്രതിമ സ്ഥാപനത്തിൻ പിന്നിൽ മുൻനിരയിൽ പ്രവർത്തിക്കുന്നത് ആര്. .??കോട്ടയം രുപത വിരുദ്ധരും പിതാവ് വിരുദ്ധരും എന്ന് മുൻപ് ചില സംഘടനകൾ ഉണ്ടാക്കി ജനം തിരസ്ക്കരിച്ചവർ.
കോട്ടയം രൂപതയോട് ഒപ്പം വളർന്ന് വന്ന ക്നാനായ സമൂഹത്തെ നമ്മുടെ പൂർവ്വികരുടെ കാലം തൊട്ട് നമ്മളെ സംരക്ഷിച്ച് തന്നെ ആണ് നിർത്തിയിരുന്നത്. അത് ഇന്നും തുടരുന്നു.. സമുദായത്തിൻ്റെ തായ ഒര് അധികാര കേന്ദ്രം ഇല്ലാതിരുന്നിട്ട് പോലും സഭ നേതൃത്വം നമ്മുക്കും നമ്മുടെ പൂർവ്വികർക്കും അത്മായ സംഘടനകളിൽ കൂടി സമുദായത്തിന് വേണ്ട എല്ലാ പിന്തുണയും തന്നിരുന്നത് കൊണ്ട് ആണ്.ഇന്നും നമ്മൾ എല്ലാവരും സമുദായത്തെ ഇത്രയും അധികം നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നത്.-
ഈ സമുദായത്തെ നയിച്ചിരുന്ന സഭ നേതൃത്വവും കാലാകാലങ്ങളിൽ വന്നിരുന്ന പിതാക്കൻമാരിലൂടെ ഈ സമുദായത്തെയും കാത്ത് പരിപാലിച്ചു..
എന്നാൽ ലോകം വളർന്നു അതോട് ഒപ്പം ക്നാനായ സമൂഹവും വളർന്നു.’ അങ്ങനെ കുന്നശ്ശേരി പിതാവിൻ്റെ കാലം തൊട്ട് തന്നെ സമുദായത്തിന് ചില പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നു..
കുന്നശ്ശേരി പിതാവ് എടുത്ത തീരുമാനങ്ങൾ ഈ സമുദായത്തെ സംരക്ഷിക്കുന്നതിന് വേണ്ടി തന്നെ ഉള്ളത് ആയിരുന്നു.’ അന്ന് സോഷ്യൽ മീഡിയ ഇത്രയും വളർന്നിട്ടില്ലാത്തത് കൊണ്ടും അധികാര വടംവലി ഉണ്ടെങ്കിൽ തന്നെ അൽമായരും കൂടി ചേർന്ന് നടത്തുന്ന അധികാര വടംവലി കുറവായിരുന്നത് കൊണ്ടും കുന്നശ്ശേരി പിതാവിൻ്റെ കാലം കടന്ന് പോയി.
എന്നാൽ ഇന്ന് മൂലക്കാട്ട് പിതാവിൻ്റെ കാലത്ത് കുന്നശ്ശേരി പിതാവ് എടുത്ത അതേ പാത പിന്തുടരുന്ന കാര്യങ്ങളിൽ പോലും പിതാവ് വിരുദ്ധത സൃഷ്ടിച്ച് പിതാവിനെ കുറ്റക്കാരൻ ആക്കി പൊതുവഴികളിൽ പരസ്യ വിചാരണകൾ പോലും നടത്തി അവഹേളിക്കുന്നു.: അതിന് വേണ്ടി പല വൈദികരുടെ ബന്ധുക്കളും ഇഷ്ടക്കാരും രംഗത്ത് ഇറങ്ങിയിരിക്കുന്നു.
അങ്ങനെ ചില വൈദിക ബന്ധുക്കൾ ആണ് ഇന്ന് നിയമം കൈയ്യിൽ എടുത്ത് പ്രതിമ സ്ഥാപനവുമായി രംഗത്ത് വന്നിരിക്കുന്നത്..
അവർ പറയുന്നത് ഒര് സംഘടനയുടെയും പിൻബലം ഇല്ല വാട്ട്സാപ്പ് കൂട്ടായ്മയാണ് ഇത് നടത്തുന്നത് എന്നാണ് ” ഈ വാട്ട്സാപ് കൂട്ടായ്മയുടെ അഡ്മിൻ സ്ഥാനം പോലും ഏറ്റെടുക്കാതെ പിതാവ് വിരുദ്ധ ലോബിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തി മാറി നിൽക്കുന്നു..
ഇതിന് കാരണം ഇത് കോട്ടയം രൂപതയ്ക്കും ക്നാനായ സമൂഹത്തിനും എതിരെ ഉള്ള വിധ്വംസക പ്രവർത്തനം ആണ് എന്ന് ബോധ്യമുള്ളത് കൊണ്ടും – ഇതിനെ രൂപത തടഞ്ഞാൽ അത് കൈയ്യാംങ്കളിയിൽ എത്തിക്കുന്നതിനും വേണ്ടി ആണ്.. കോവിഡ് പ്രോട്ടോക്കോൾ തെറ്റിച്ചാലും അനുവാദം വാങ്ങിക്കാതെ നടത്തുന്ന പ്രോഗ്രാമിൻ്റെ പേരിൽ കേസ് വരാൻ സാധ്യത ഉണ്ട് എന്നും മനസ്സിലാക്കി. ഇതൊന്നും അറിയാതെ ആണ് നാട്ടിൽ ചിലർ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.. വിദേശത്ത് ഇരുന്ന് സോഷ്യൽ മീഡിയ ആഹ്വാനം നടത്തുന്നവരെ ഇതൊന്നും ബാധിക്കില്ലല്ലോ. –
അങ്ങനെ ഇത് ഒര് പ്രശ്നത്തിലേയ്ക്ക് പോയാൽ കൈ കഴുകി കാര്യമായ ചിന്താശേഷിയില്ലാത്തവരുടെ തലയിൽ പ്രശ്നങ്ങൾ ചെന്ന് എത്തുന്നതിനാണ് ഇതിന് മുന്നിൽ നിന്നിട്ടും ഉത്തരവാധിത്വമേറ്റെടുത്ത് ഇതിന് വേണ്ടി ഉണ്ടാക്കിയ ഗ്രുപ്പിൻ്റെ അഡ്മിൻ സ്ഥാനം പോലും ചിലർ ഏറ്റെടുക്കാത്തത്.
സേഫ് ആയി നിന്ന് എങ്ങനെ വിധ്വാമസക പ്രവർത്തനം നടത്താം എന്ന് പടിക്കണം എങ്കിൽ പ്രതിമ സ്ഥാപനം എന്ന പിതാവ് വിരുദ്ധ ലോബി അജണ്ട നടപ്പാക്കുന്ന കുംവെറ്റ് പ്രവാസിയ്ക്ക് ദക്ഷിണ വെച്ചിട്ട് ചോദിച്ചാൽ മതി.. വിദേശ പണം പറ്റി നാട്ടിൽ ചിലരെ വിലയ്ക്ക് എടുത്ത് ഇത്തരം പ്രവർത്തനം നടത്തുന്നതിനെ പിന്നിലെ യാദാർത്ഥ്യം കനായി തോമ സ്നേഹം ഒന്നും അല്ല.. കോട്ടയം രൂപതയിൽ പിതാവ് വിരുദ്ധ ലോബി ഉണ്ടാക്കണം അത്ര മാത്രം..
നമ്മുടെ കുന്നശ്ശേരി പിതാവിൻ്റെ കാലം വരെ സഭ നേതൃത്വം കത്തോലിക്ക സഭയിൽ വിശുദ്ധനാക്കിയിട്ടില്ലാത്തത് കൊണ്ട് ക്നായി തോമ പ്രതിമ പള്ളികളിൽ വെയ്ക്കുന്നത് പോത്സാഹിപ്പിച്ചിരുന്നില്ല.
.എന്നാൽ കാലം മാറി സഭ നേതൃത്വവും അൽമായർക്ക് ഒപ്പം ചിന്തിച്ചു തുടങ്ങി എന്നതിന് ഉദാഹരണം ആണ്.. KCC യുടെ ആവശ്യപ്രകാരം ഉള്ള പാസ്റ്ററൽ കൗണ്സിൽ തീരുമാനം.. സഭ നേതൃത്വം അൽമായ നേത്യത്യത്തിന് പൂർണ്ണ പിന്തുണ തന്നു എങ്കിൽ പിന്നെ എന്തിന് വേണ്ടി സമുദായ .ഐക്യം നശിപ്പിക്കാൻ വാട്ട് സാപ്പ് കൂട്ടായ്മയുടെ പേരിൽ നാടകം നടന്നുന്നു.
പ്രിയ സഭ നേത്യത്വമേ. വഴിതെറ്റി പോയ ഒര് ആടിനെ തേടി പോയ ക്രിസ്തുവിൻ്റെ പാത പിന്തുടരുന്നവരെ – വഴി തെറ്റിയ ഈ ആടുകളെ യദാർത്ഥ വഴി കാണിച്ച് കൊടുക്കണം എങ്കിൽ ഈ ആടുകൾ സ്വയം യദാർത്ഥ വഴി തിരിച്ചറിയണം. – അതു കൊണ്ട് ഇവർ പോകുന്ന വഴിയിൽ തടസ്സം സൃഷ്ടിച്ച് വഴി തിരിച്ച് യദാർത്ഥ വഴിയിൽ വിടാം എന്ന് ചിന്തിക്കരുത്.-
ഇവർ വഴിതെറ്റി എത്തുന്ന അവസാന സത്രം ആയിരിക്കും കോട്ടയം അരമന അവിടം കൊണ്ട് ആ വഴി തീരും പിന്നെ അവർ തിരിച്ച് നടന്ന് കൊള്ളും.. എന്നാൽ ബാരിക്കേട് കെട്ടി വഴി തിരിച്ച് യദാർത്ഥ വഴിയെ വിടാൻ ശ്രമിച്ചാലും ബാരിക്കേടിന് അപ്പുറമുള്ള വഴിയിലെ പച്ചപ്പ് കണ്ട് കുതിച്ച് ചാടാൻ ശ്രമിക്കും അത് മുള്ളുകൾക്ക് ഇടയിൽ വീണ് പോയ വഴി തെറ്റിയ ആടിന് തുല്യമാകും.. – നമ്മുടെ ഒര് ആടിനും മുറിവേൽക്കാതെ നോക്കുന്നവനാണ് നല്ല ഇടയൻ… അതു കൊണ്ട് വഴി തെറ്റിയ. ആടുകൾ ആ വഴി തീരുന്നത് വരെ എത്തി.തീറ്റ തിന്ന് വയറ് നിറച്ച് പോകട്ടെ.. ചിലപ്പോൾ അവടം തുറി നാറ്റിക്കുമായിരിക്കും..അത് മറ്റ് ആടുകൾക്കും തിരിച്ചറിവിന് ഉള്ള പാഠം ആകും.’ ഇനി ഒര് ആടും വഴി തെറ്റി പോകാതിരിക്കാൻ അത് ഉപകരിക്കും..
👍👍 ബിബു പൂവപ്പള്ളി മOത്തിൽ💪💪
Categories: Uncategorized
Leave a Reply