Prof.ബേബി കാനാട്ട് സാറിനുള്ള ഒരു തുറന്ന കത്ത്- Stephen Puthenpurayil

Prof.ബേബി കാനാട്ട് സാറിനുള്ള ഒരു തുറന്ന കത്ത്.
__

ഏറ്റവും ബഹുമാനപ്പെട്ട ബേബി സാർ,
താങ്കൾ നവീകരണ കേസിൽ ഏപ്രിൽ 30 2021 നു സബ്കോടതി വിധിച്ച വിധിന്യായത്തെ വിശദീകരിച്ചു ഒരു സമ്മേളനം നടത്തുന്ന വീഡിയോ വിവരണം കാണാനിടയായി. അതിൽ താങ്കൾ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മൂലക്കാട്ടു പിതാവിനേയും, അതിരൂപതാ ഔദ്യോഗിക സംഘടനയായ KCC യേയും പ്രതിക്കൂട്ടിലാക്കുന്ന രീതിയിൽ ആ കേസിൽ കൊടുത്ത തെളുവുളേയും, വക്കീൽ വിശദീകരണങ്ങളേയും നിശിതമായി വിമർശിച്ചു പരാമർശം നടത്തിയത് കണ്ടു. അതിൽനിന്ന് ഉണ്ടായ ചില സംശയങ്ങൾ ആണിത്. ഇതിനൊരു മറപടി നൽകണമെന്ന് അപേക്ഷിക്കുന്നു.

I) കോടതിൽ കൊടുത്ത സത്യവാങ്മൂലത്തേയും തെളിവുകളേയും, രേഖകളേയും വിമർശിക്കുന്ന താങ്കൾ, ഏതെല്ലാം തെളിവുകൾ നൾകി കോടതിയിൽ നമ്മുക്ക് അനുകൂല നിലപാടുകൾ ലഭ്യമാക്കാൻ സാധിക്കും എന്നു വ്യക്തമാക്കുക. അതായതു ഈ കേസിൽ ജയം സാധ്യമാകാൻ എതു solution ആണു ഉള്ളത് എന്നു വ്യക്തമാക്കുക.
II) മാറികെട്ടിയ തങ്ങളെ രൂപതയിൽ നിന്നും പുറത്താക്കുന്നു എന്നു ആരോപിക്കുന്നവരോടു ഏതു നിർവ്വചനം നൾകിയാലാണു അവരെ പുറത്താക്കുകയല്ല എന്നു കോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കുന്നതു? ക്നാനായ കത്തോലിക്കാ സമുദായത്തിൻ്റ ശരിയായ ഒരു നിർവ്വചനം, അതും ഒരു വ്യക്തിയുടെ രാജ്യം അനുവദിച്ച fundamental rights നെ ലംഘിക്കാത്ത വിധേനയുള്ള ഒരു നിർവ്വചനം പറയാമോ?
III) നിയമസംഗ്രഹത്തിൽ പറയുന്നു,”ക്നാനായമാതാപിതാക്കളിൽ നിന്നും ജനിച്ചവർ സ്വസമുദായത്തിൽ നിന്നും തന്നെ പങ്കാളിയെ സ്വീകരിക്കുന്നതാണു സ്വീകാര്യമായ പാരമ്പര്യം… അങ്ങനെ അല്ലാത്ത വ്യക്തി രൂപതാ അധികാരികളിൽ നിന്നും അനുവാദം വാങ്ങി ക്നാനായേതര ഇടവകയിൽ ചേരണം എന്നതാണ് പ്രായോഗികമായി സ്വീകരിച്ചു പോരുന്ന നടപടിക്രമം“. അതു ശരിതന്നെ. എന്നാൽ ഒരാൾ അനുവാദം വാങ്ങാതെ രൂപതയിൽ തന്നെ തുടരണമെന്ന് വാശിപിടിച്ചാൽ എന്തു നടപടി സ്വീകരിക്കാം? നിയമസംഗ്രഹത്തിൽ “പ്രയോഗികമായി സ്വീകരിച്ചു പോരുന്ന നടപടി ക്രമം” എന്നു മാത്രമാണു പറഞ്ഞിരിക്കുന്നതു.അതിന്റെ അർത്ഥം നിർബന്ധിതമായി പോകണമെന്നാണോ? രൂപതമാറില്ല എന്നു വാശിപിടിച്ചാൽ ഉള്ള solution എന്താണ്?

IV) 3 Party Agreement കോടതി നമ്മൾക്ക് എതിരെയുള്ള ഒരു തെളിവായി എടുത്തിട്ടുണ്ടോ? മാറികെട്ടിയവർക്കു, personal ഇടവകയായ ക്നാനായ മിഷനിൽ തുടരാം എന്നു അതിൽ വ്യക്തമായി എഴുതിയിട്ടുണ്ടോ? അങ്ങനെ എഴുതിയിട്ടില്ലെങ്കിൽ പിന്നെ എങ്ങനെ അതിനെ ദുർവ്യാഖ്യാനം നടത്താൻ സാധിക്കും? എന്തുകൊണ്ട് 3 party agreement നെ കാനാക്കാരും നവീകരണക്കാരും ഒരുപോലെ ശക്തമായി എതിർക്കുന്നു?
V) 1911ലെ പേപ്പൽ ബൂളയിൽ “Endogamy” എന്ന പദം ക്രിത്യമായി ഇല്ലാത്തിടത്തോളം കാലം അതിൽ ആ പദം ഉണ്ടൂ എന്നു ഏതു തെളുവുകളുടെ അടിസ്ഥാനത്തിൽ കോടതിയെ ബോധ്യപ്പെടുത്താം? കോട്ടയം രൂപത അനുവദിച്ചതു അതു ഒരു “എൻഡോഗമസ് രൂപത” ആയിട്ടാണ് എന്നു കോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കുന്ന എന്തെങ്കിലും രേഖകളും തെളിവുകളും ഉണ്ടെങ്കിൽ അതു പരസ്യപ്പെടുത്താമോ?
VI) കോടതിയിൽ നമ്മുടെ വക്കീലിനു ക്നാനായ കത്തോലിക്കർ ഒരു റിലീജിയസ് ഡിനോമിനേഷൻ ആണെന്നു തെളിയിക്കാൻ ദാരുണമായി പരാജയപ്പെട്ടെന്നു പറയുന്നു. അപ്പോൾ അതിനനുബന്ധമായ ചില ചോദ്യങ്ങൾ:
1) ക്നാനായ കത്തോലിക്കർ ഒരു റിലീജിയസ് ഡിനോമിനേഷൻ ആണെന്ന് കോടതിയെ ബോധ്യപ്പെടുത്തേൻ വേണ്ട ഏതെല്ലാം തെളിവുകൾ ആണു കോടതിയിൽ സമർപ്പിക്കേണ്ടതു?

2) ക്നാനായക്കാർ ഏതു റിലീജിയസ് ഡിനോമിനേഷനിൽ പെടുന്നവരാണു? ക്നാനായക്കാരുടെ ശരിയായ റിലീജ്യൻ ഏതാണ്?ഏതു വിശ്വാസം ആണു അവർക്കുള്ളതു?
3) AD 345 ൽ കുടിയേറ്റം നടത്തിയ ക്നാനായക്കാർ ഒരു സമുദായമായാണോ അതോ ഒരു സഭാസമൂഹമായാണോ കുടിയേറ്റം നടത്തിയത്? അവരുടെ, ക്നാനായക്കാരുടെ കുടിയേറ്റത്തിൻ്റെ primary aim എന്തായിരുന്നു?
4) ക്നായി തൊമ്മൻ ഒരു സമുദായ നേതാവ് മാത്രമായിരുന്നുവോ?സഭാ നേതാക്കൾക്കും അതേ പ്രാധാന്യം നൾകണമോ?
5) ക്നാനായ കത്തോലിക്കരുടെ പരമമായ സത്വം എന്താണ്? ക്നാനായത്വമോ? ക്രിസ്ത്യീയത്വമോ?
6) അക്രൈസ്തവരായ ക്നാനായക്കാരിൽ നിന്നും ജനിക്കുന്നവർക്കു ക്നാനായ സമുദായ അംഗം ആകാൻ സാധിക്കുമോ?നിരീശ്വര ക്നാനായ മാതാപിതാക്കളിൾ ജനിച്ചവർ ക്നാനായ സമുദായംഗം ആകുമോ?വിവാഹേതര ബന്ധത്തിലെ ക്നാനായ മാതാപിതാക്കളിൽ നിന്നും ജനിച്ചവർ ക്നാനായസമുദായ ത്തിൾ ഉൾപ്പെടുമോ? അങ്ങനെ ജനിക്കുന്നവരുടെ റിലീജിയസ് ഡിനോമിനേഷൻ എന്താണ്?
7) ക്നാനായക്കാർ സമുദായത്തിനാണോ സഭയ്ക്കാണോ പ്രാധാന്യം നൾകേണ്ടതു?ക്നാനായക്കാർ വെറും ഒരു സമുദായ സമൂഹത്തിലും ഉപരി ഒരു സഭാസമൂഹമായിരിക്കേണ്ടതാണോ? ക്നാനായ കത്തോലിക്കാ മെത്രാൻ ക്നാനായ സമുദായ മെത്രാൻ ആണോ അതോ ക്നാനായ സഭയുടെ മെത്രാൻ ആണോ?

VII) അതിരൂപതാ ഔദ്യോഗിക സംഘടനയായ KCC യുടെ രണ്ടുപ്രാവശ്യം പ്രസിഡന്റ് ആയിരുന്ന ബേബിസാർ ഈ നവീകരണ കേസിനു ഏതാണ്ട് സമാനമായ ബിജു ഉതുപ്പ് കേസിൻ്റെ വിധികൾ രൂപതയ്ക്ക് എതിരായി വന്നപ്പോൾ അന്നു എന്തു നിലപാട് കൈക്കൊണ്ടു.? അന്നു ഇതുപോലെ ഏതെങ്കിലും തരത്തിൽ ആ കോടതിവിധികളെകുറിച്ചു വിശദീകരണം നൾകിയിരുന്നോ?അന്നതു വേണ്ടതുപോലെ നൾകിയിരുന്നെങ്കിൽ ഈ കേസിലും അതു മുൻകരുതലോടെ പ്രതിരോധം നടത്തുവാൻ സാധിക്കുമായിരുന്നില്ലേ? ബിജു ഉതുപ്പ് കേസിൻ്റെ വിജയത്തിനായ് അന്നു ഒരു KCC പ്രസിഡന്റ് എന്ന നിലയിൽ എന്തു സംഭാവനകൾ നൾകി?

VIII) ആദരണീയനായ മാർ കുന്നശ്ശേരി പിതാവിന്റെ കാലത്ത് അമേരിക്കയിൽ ” പരിപൂർണ്ണ എൻഡോഗമസ് അല്ലാത്ത മിഷൻ ഇടവകകൾ” സ്ഥാപിച്ചപ്പോൾ, അതിനെ അന്നു ഉത്തരവാദിത്വമുള്ള പദവിയിൽ ഇരുന്ന താങ്കൾ ശക്തമായി എതിർത്തിരുന്നോ? എൻഡോഗമസ് ആയിട്ടുള്ള ഒരു മിഷൻ സംവിധാനം ഉണ്ടാകുവാൻ അന്നു എന്തെല്ലാം കാര്യങ്ങൾ നടത്തി?

XI) ‘നവീകരണ സമിതി കേസ് ശബരിമല കേസിന് സമാനമായ കേസാണ്. Fundamental right വേണോ അതോ ആചാരം വേണമോ എന്ന തർക്കമാണ് ശബരിമല കേസിൽ ഉണ്ടായത്. സുപ്രീം കോടതി Fundamental right ന് പ്രധാനൃം കൊടുത്തു’.
അതേ പോലെ നവീകരണ സമിതി കേസിൽ സബ് കോടതിയും. വിവാഹം എന്നത് Fundamental right ആണെന്ന് പറയുകയും മാറിക്കെട്ടിയവരെ കല്യാണത്തിന്റെ പേരിൽ രൂപതാ അംഗത്തിൽ നിന്നും മാറ്റി നിർത്താൻ പാടില്ല എന്നും പറയുന്നു.
അങ്ങനെ സബ് കോടതി ജഡ്ജിയും ആചാരത്തിനേക്കാൾ fundamental Right ന് പ്രാധാന്യം കൊടുത്തു, എന്നു മുപ്രാപള്ളി ജോയിസാർ അവിടെ വ്യക്തമാക്കിയതിനോടു യോജിക്കുന്നുണ്ടോ?അതുതന്നയല്ലെ അതിലെ വാസ്തവം?

ബഹുമാനപ്പെട്ട Prof. ബേബി കാനാട്ട് സാറിൽനിന്നും മുകളിലെ സംശയങ്ങൾക്കു ക്രിത്യമായ മറുപടികൾ പ്രതീക്ഷിച്ചുകൊണ്ടു.

Stephen PuthenpurayilCategories: Uncategorized

Leave a Reply

%d bloggers like this: