കഴിഞ്ഞ 110 വർഷമായി എന്തുകൊണ്ടോ നടക്കാതെ പോയ അനിവാര്യമായ ഒന്നാണ് ക്നായി തോമ്മായുടെയും ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റെയും അരമന മുറ്റത്തെ പ്രതിമാ സ്ഥാപനം. പഴിക്കുവാൻ നമുക്ക് നമ്മുടെ മൺമറഞ്ഞ എല്ലാ കരണവന്മാരും സഭാ പിതാക്കൻമാരും ഉണ്ട്. എന്നാൽ അതല്ല അതിന്റെ ശരി എന്ന് നമുക്ക് അറിയാം. ഓരോന്നിനും
ഓരോ കാലവും സമയവും
ഉണ്ട്. ദൈവഹിതം അതാണ് ഇപ്പോൾ സംഭവിക്കുന്നത്. നാമെല്ലാം ദൈവത്തിന്റെ കരങ്ങളിലെ ഉപകരണങ്ങൾ ആണ്.
2019 ഒക്ടോബറിൽ KCC അതിരൂപത നേതൃത്വത്തിന്റെ മൽസ്സര രംഗത്ത് ഇറങ്ങിയ ബഹുമാനപ്പെട്ട തമ്പി എരുമേലിക്കരയുടെയും ടീമിന്റെയും സ്വപ്ന പദ്ധതി ആയിരുന്നു കൊടുങ്ങല്ലൂർ ക്നാനായ ഭവൻ മോഡി പിടിപ്പിക്കലും അരമനയിൽ ക്നായി തൊമ്മൻ പ്രതിമ സ്ഥാപിക്കലും. 2021 മാർച്ചിൽ ക്നായി തൊമ്മൻ ഭവൻ മനോഹരമായി മോഡി പിടിപ്പിക്കുകയും ഇ. ജെ. ലൂക്കോസ്സ് സാറിന്റെ ഓർമ്മയ്ക്കായി ഒരു ഹാൾ നിർമ്മിക്കുകയും ചെയിതു. രണ്ടാമത്തെ പ്രോജക്റ്റ് ആയ ക്നായി തോമ്മാ പ്രതിമ സ്ഥാപിക്കാനായി അതിരൂപത നേതൃത്വത്തിന് അപേക്ഷയും നൽകി. ഈ അവസരത്തിലാണ് ഏതാനും വ്യക്തികൾ വിദേശ ക്നാനായ സഹോദരങ്ങളുടെ നേതൃത്വത്തിൽ അവരുടേതായ ഒരു പ്രത്യേക വാട്ട്സ്സാപ്പ് കൂട്ടായ്‌മ ഉണ്ടാക്കുകയും കഴിഞ്ഞ നവംബറിൽ KCC യുടെ ആവശ്യമായ ക്നായി തൊമ്മൻ പ്രതിമ സ്ഥാപനവുമായി രംഗത്ത് വന്നത്.
ഇവിടെ ആര് എപ്പോൾ പ്രതിമാ സ്ഥാപനം ഉന്നയിച്ചു എന്നതല്ല വിഷയം. ആര് ഉന്നയിച്ചതാണെങ്കിലും അത് ക്നാനായക്കാരുടെ മൊത്തം വികാരത്തിന്റെ പ്രതിഫലനമായിരുന്നു. അത് കൊണ്ട് തന്നെ ഈ ആവശ്യം ഹൃദയപൂർവ്വം അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവിന്റെ നിർദ്ദേശത്താൽ ഡിസംബർ 18 ന്റെ പാസ്റ്ററൽ കൗൺസിലിൽ ഉൾപ്പെടുത്തി. ക്നായി തോമ്മായുടെ പ്രതിമ അരമന മുറ്റത്ത് ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റെ പ്രതിമയോടൊപ്പം സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം ചൈതന്യയിലും, കണ്ണൂരും പ്രതിമകൾ സ്ഥാപിക്കാനും തീരുമാനമായി. അഭിവന്ദ്യ മാർ അപ്രേം പിതാവിനെ പ്രതിമ സ്ഥാപനത്തിന്റെ ചുമതലയും ഏൽപ്പിച്ചു. നമ്മുടെ മൂന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കൈയ്യൊപ്പ് ചാർത്തപ്പെട്ട ഒരു ചരിത്ര തീരുമാനം നമ്മുടെ മെത്രാപ്പോലീത്ത ഡിക്രിയായി പുറപ്പെടുവിച്ച് ഇടവകകളിൽ വായിപ്പിച്ചു.
110 വർഷമായി നടപ്പാക്കാതെ പോയ അനിവാര്യമായ ഒരു ആവശ്യം അംഗീകരിച്ചു കിട്ടിയപ്പോൾ എന്തുകൊണ്ടോ KCC ക്കോ വാട്ട്സ്സാപ്പ് കൂട്ടായ്മകളിലെ സഹോദരങ്ങൾക്കോ അവരുടെ ആവശ്യം സഫലമാകാനുള്ള സുപ്രധാന തീരുമാനത്തിന്റെ വിജയം പ്രഘ്യപിക്കാനോ ആഘോഷിക്കാനോ കഴിയാതെ പോയി. KCC അനങ്ങാതെ ഇരുന്നപ്പോൾ നമ്മുടെ വാട്ട്സ്സാപ്പ് സഹോദരങ്ങൾ നേട്ടത്തെ അറിഞ്ഞോ അറിയാതയോ തമസ്കരിക്കുകയും അവിശ്വസിക്കുകയും അവരുടെ പ്രതിമ പരിപാടിയുമായി മുന്നോട്ട് പോവുകയും ചെയിതു. ഇവിടെ അവസരോചിതമായി KCC യും അതിരൂപത നേതൃത്വവും പാസ്റ്ററൽ കൗൺസിൽ തീരുമാനത്തെ വേണ്ട വിധം ജനങ്ങളുടെ ഇടയിൽ എത്തിച്ചില്ല എന്നത് ഒരു വലിയ പോരായ്മയായി സകലരും വിലയിരുത്തുന്നു. പ്രോപ്പർ കമ്മ്യൂണിക്കേഷനിലൂടെ പല അനിഷ്ട സംഭവങ്ങളും എക്കാലത്തും ഒഴിവാക്കാൻ കഴിയും. അവസരോചിതമായി അതാത് സമയങ്ങളിൽ ഉത്തരവാദപ്പെട്ടവർ വിവേകത്തോടെ പ്രവർത്തിച്ചാൽ നമ്മുടെ ഇടയിൽ എന്നും സമാധാനം നിലനിൽക്കും.
സർക്കാരിലാണങ്കിലും സഭയിൽ ആണെങ്കിലും ഓരോ പ്രശ്നങ്ങളും സംഭവങ്ങളും ആദ്യം ചെറിയ ചെറിയ ആവശ്യങ്ങൾ ആയി മുളച്ചു വരും. പിന്നീട് ഈ ആവശ്യങ്ങൾ വലിയ ശബ്ദത്തോടെ ജനകീയ ആവശ്യമായി തീരും. ഇങ്ങനെ ഒരു ജനകീയവും അടിയന്തിരവുമായ ആവശ്യമായി വന്ന് കഴിയുമ്പോൾ സർക്കാരിൽ നിയമ നിർമ്മാണം
നടത്തുന്ന ജനപ്രതിനിധികളും സഭയിൽ ആണെങ്കിൽ സഭാ പിതാക്കമ്മാരും ആവശ്യമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തി കരട് പത്രികയായി ( BILL ) അതാത് സർക്കാർ, സഭാ സംവിധാനങ്ങളിൽ അവതരിപ്പിക്കും. ഈ ബില്ലുകൾ ആവശ്യമായ ചർച്ചകൾക്ക് ഒടുവിൽ അതാത് സംവിധാനങ്ങളുടെ മാനദണ്ഡങ്ങൾ അനുസ്സരിച്ച് നിയമമായി പാസ്സാക്കി എടുക്കും. ഇങ്ങനെ ഉണ്ടാകുന്ന നിയമം ആര് കൊണ്ട് വന്നു, എവിടെ നിന്ന് വന്നു എന്നല്ല അവസാനം നോക്കുന്നത്. ഇത് പാസ്സായി കഴിയുമ്പോൾ ഏത് സർക്കാർ ആണോ, അല്ലങ്കിൽ ഏത് സഭാ ഘടകം ആണോ പാസ്സാക്കിയത്, അവരുടെ അധികാര സീമമുഴുവൻ ഈ നിയമം ബാധകമാവുകയും എല്ലാവർക്കും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.
ഇവിടെയാണ് ആര് ആവശ്യപ്പെട്ടാലും എങ്ങിനെ ആവശ്യപ്പെട്ടാലും ശരി കോട്ടയം അതിരൂപതയുടെ പാസ്റ്ററൽ കൗൺസിലിൽ ക്നായി തോമ്മായുടെയും ഉറഹാ മാ. യൗസ്സേപ്പ് പിതാവിന്റെയും പ്രതിമകൾ സ്ഥാപിക്കാൻ മൂന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കൈയ്യൊപ്പോടെ തീരുമാനമായി. നമുക്ക് നമ്മുടെ അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവിന്റെ Episcopal Motto ആയ “ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും. (ഏശയ്യാ 41: 10) എന്ന ദൈവ വചനത്തിൽ വിശ്വസിച്ച് മുന്നേറാം.
ജയ്‌മോൻ നന്തികാട്ട്

Categories: Uncategorized
Leave a Reply