MISSION

സത്യം എന്താണെന്ന്‌ മനുഷ്യരാശിയെ ബോധ്യപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുത്തവരൊക്കെ കടുത്ത പരീക്ഷകള്‍ക്കു വിധേയരായി. നിങ്ങള്‍ക്ക്‌ ആ ആത്മധൈര്യമുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണു നിങ്ങള്‍ പ്രതികരിക്കാനും പ്രതിരോധിക്കാനും ഉദ്ദേശിക്കുന്നത്‌?
= ചൂഷകരില്‍നിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ ഒരോ വ്യക്‌തിയും രക്ഷിക്കപ്പെടുകയുള്ളു, മനുഷ്യ സമൂഹം നിലനില്‍ക്കുകയുള്ളു. ലോകത്ത്‌ സമാധാനം ഉണ്ടാകുകയുള്ളു. സ്വതന്ത്രമായ ചിന്തയിലൂടേയും പഠനത്തിലൂടേയും കണ്ടെത്തിയ സത്യങ്ങള്‍ പൊതുജനസമക്ഷം സമര്‍പ്പിക്കുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. സത്യത്തിന്റെ പാത അതറിയാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഞാന്‍ തുറക്കുകയാണ്‌. ആരേയും തേജോവധം ചെയ്യാനല്ല ഈ പേജിൽ ഞാന്‍ എഴുതിയിരിക്കുന്നത്‌. ഈ പേജിൽ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ തേടുന്നവന്‍ കണ്ടെത്തും. അതില്‍ എനിക്ക്‌ പരിപൂര്‍ണ്ണ വിശ്വാസമുണ്ട്‌..

Leave a Reply