മൂലക്കാട്ട് പിതാവിന് ഒരു നീതിയും ഭരണികുളങ്ങരക്കും ജോർജ്ജിനും മറ്റൊരു നീതിയും?? എവിടെ പോയി ഗർജ്ജിക്കുന്ന ക്നാനായ സിംഹങ്ങൾ ?

From: Jobi Abraham <abrjobi@
Date: May 31, 2015 at 1:21:53 AM EDT
To: Americankna <americankna@gmail.com>
Subject:Re: അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ വഴിവിട്ട കൂട്ടു കെട്ടുകൾ.

കേരള രാഷ്ട്രീയം ഇന്ന് ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം ബാർ കോഴ കേസും K M   മാണി K ബാബു എന്നീ മന്ത്രിമാർ നേരിടുന്ന ആരോപണങ്ങളും. ഇവിടെ ഉയർന്നു വന്ന ഒരു പ്രധാന വിഷയം അന്വേഷണ ഉദ്ധ്യോഗസ്ഥർ അവലംബിക്കുന്ന ഉപാധികൾ ആണ്. 10 കോടി വാങ്ങി എന്ന് ആരോപിക്കപെട്ട  K ബാബു കൂൾ ആയി നടക്കുന്നു.മാണി സാറും കൂട്ടരും നില തെറ്റി  നിൽകുന്നു.
ഇതുപോലെ തന്നെ ഒരു വിരോധാഭാസം ആണ് ഇന്ന് ആഗോള ക്നനായ്ക്കാർ നേരിടുന്നത്.ഈ കഴിഞ്ഞ് ആഴ്ചകളിൽ ക്നാനായ സമുദായത്തെ ദുർബല പെടുത്തുക എന്നാ ലക്‌ഷ്യം  മുന്നിൽ കണ്ടു കൊണ്ട് ഭരണി കുളങ്ങര പിതാവും മുൻ ചീഫ് വിപ്പ് P  c ജൊർജ്ജും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഒരു പക്ഷെ മുൻപ് എന്നത്തെ കാളും ഗൌരവ ഏറിയതും ആശംഗ ജനകവും ആണ്. അമേരിക്കയും  പ്രവാസി ക്നാനായ കാരീൽ നിന്നും മാറി   പ്രതീക്ഷിച്ചതു പോലെ ഇന്ന് കോട്ടയതിൻ തട്ടകത്തിലേക്ക് കളി മാറി കഴിഞ്ഞിരിക്കുന്നു.ക്നാനായ സമുദായം ഒരു ക്രിസ്തീയ സഭയോ എന്ന് പരസ്യം ആയി ക്നനയക്കാരുടെ നടുമുറ്റം ആയ ഉഴവൂരിൽ വന്നു ചോദിച്ച ജോർജിനും മാക്കിൽ പിതാവ് കുതന്ത്രത്തിൽ വിശുദ്ധ പത്താം പിയൂസ് മാര്പ്പാപ  തെറ്റി ധരിപ്പിച്ചു നേടിയതാണ് കോട്ടയം  രൂപത എന്ന് പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത മറ്റു വ്യക്തികൾ പറഞ്ഞു വച്ചപ്പോൾ നാളിതുവരെ  കേരള ക്രൈസ്തവ സഭക്ക് ക്നനയക്കാർ  നൽകിയ ആരാധന ക്രമം ഉൾപ്പടെയുള്ള സംഭാവനകളെ അറബികടലിൽ കെട്ടി താഴ്തുവാനാണ്  ശ്രമിക്കുന്നത്. ഭരണി കുളങ്ങര പിതാവിന്റെ ആമുഖ ലേഖനം ഇതിനു  ഉപോൽബലകമായ മറ്റൊന്നാണ്.
ഇത്രയും ഒക്കെ പ്രത്യക്ഷമായ ആക്രമണങ്ങൾ ക്നാനായ സമുദായത്തിന് എതിരെ അഴിച്ചു വിട്ടിട്ടും ക്നാനായ സമുദായത്തിലെ ഗർജിക്കുന്ന നേതാക്കന്മാർ ആരും ഇതിനു എതിരെ ഒന്ന് അപലപിക്കുവാൻ പോലും തയാറാകുന്നില്ല എന്നത് ഒരു ഇരട്ട താപ്പ്‌ അല്ലെ എന്ന് കരുതേണ്ടി വരുന്നു. അഭിവന്ദ്യ അങ്ങടിയാത് പിതാവ് പുറപ്പെടിവിച്ച അമേരിക്കയിലെ ക്നാനായ പള്ളികളിൽ  നടപ്പാക്കേണ്ട അങ്ങത്വത്തെ അടിസ്ഥാന പെടുത്തി അഭിവന്ദ്യ മൂലക്കാട്ട് പിതാവിൻറെ ചിക്കാഗോ വിശദീകരണ യോഗവും അതിനു ശേഷം നടന്ന ചൈതന്യ സംഭവും ആരും മറന്നിട്ടില്ല എന്ന് ഓർക്കുക. അന്ന് കോട്ടയം രൂപതയില്ലേ എല്ലാ ഇടവക യിൽ നിന്നും പോരാട്ട വീര്യം ഒട്ടും കുറവല്ലാത്ത ക്നനയക്കാരെ ചൈതന്യയിൽ വിളിച്ചു കൂട്ടി പിതാവിനെ വിചാരണ ചെയ്ത കയ്യേറ്റം ക്നാനായ നേതാക്കന്മാരെ ഇന്നു എവിടെ നിങ്ങളുടെ ചോരത്തിളപ്പ് ? . അതോ സ്വന്തം ഗോത്ര പിതാവിന് ഒരു നീതിയും സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന ഇതര ആത്മീയ നേതാക്കല്ക്കും രാഷ്ട്രീയ കുബുധികൾക്ക് മറ്റൊരു നീതിയുമോ? KCCNA , DKCC, KCC സംഘടന നേതാക്കാൻ മാര് അമേരിക്ക , UK ഓസ്ട്രേലിയ എന്നിവടങ്ങിളിൽ ക്നാനായ കൂട്ടായ്മകൾ നടക്കുമ്പോൾ അധിധികൾ ആയി വരുകയും മെത്രാന്മാർ ഇരിക്കുന്ന  വേദികളിൽ വളരെ ഘന ഗാംഭീര്യത്തോടെ മൈക്ക് കിട്ടുമ്പോൾ എന്തൊക്കെയോ ചെയ്യുമെന്നു, അല്ലെങ്കിൽ  അവർക്ക് അവരുടെ വഴി നോക്കാൻ അറിയാം എന്ന് പ്രഖോഷിക്കുന്നത് കേൾക്കാറുണ്ട് ? ഇപ്പോളത്തെ നിങ്ങളുടെ മൌനം കാണുമ്പോൾ അത് വെറും തിണ്ണ മിടുക്കല്ലേ എന്ന് ചോദിക്കേണ്ടി വരുന്നു. ഇന്നിപ്പോൾ ഇതിനെ ചെറുക്കുവാൻ അല്ലെങ്കിൽ ഒന്ന് പ്രതികരിക്കുവാൻ  Detroitil ഒരു ജയ്സ് , ഒരു  ജയ്മൊൻ,  ജോണ്‍ കരമ്യലിൽ എന്നിങ്ങെനെ വ്യക്തി കളിലേക്ക് ഒതുങ്ങി കൂടിയിരിക്കുന്നു.

Royalty-free 3d law clipart graphic picture of brass scales of justice off balance, symbolizing injustice, over white.

ഇവിടെ പറഞ്ഞു വക്കുന്നത് ക്നാനായ തീവ്രവാദമോ മവൊഇസ്റ്റ് സമര രീതിയോ അല്ല.ക്നാനായ സമുതയതിന്റെ അസ്ഥിത്വത്തെ തന്നെ അതിനെ സംരക്ഷിക്കാൻ കടപെട്ടെവർ ചോദ്യം ചെയ്യുമ്പോൾ അതിനു എതിരെ നിശബ്ധമായിര്ക്കുക കരണീയം അല്ല എന്നാ തോന്നലാണ് അതും വിശേഷിച്ചു ക്നാനായ സംഘടന നേതൃത്വങ്ങൾ . അമേരിക്കൻ ക്നനയകർക്ക് ഇന്ന് പ്രത്യേകിച്ച് ചിക്കാഗോ നിവാസികൾക്ക് നേതൃത്വത്തിന് അനുകൂലമായ ഒരു സാഹചര്യം ആണ് സിറോ മലബാർ സഭയോട് തങ്ങളുടെ ആവശ്യങ്ങൾ നേടി എടുക്കുവാൻ.
ക്നനയക്കാരുടെ ആത്മീയ നേതൃത്വം ഇന്ന് ചിക്കാഗോ കേന്ദ്രീകൃതം ആണ്. റോമിൽ പോയാൽ മാത്രമല്ല കാക്കന്നട്ടു നിന്നും അതുപോലെ ചിക്കാഗോ രൂപത്ത ആസ്ഥാനത്ത് നിന്നും തീരുമാനങ്ങൾ ഉണ്ടാകാം എന്നാ സത്യം എല്ലാവരും ഏതാനും മാസങ്ങൾ മുൻപ് മനസ്സിൽ ആക്കിയത് ആണ്. അതിനു വേണ്ടി വന്നത്ഒരു ചെറിയ മനുഷ്യന്റെ നിരന്തര  പരിശ്രമം ആണ്. അന്ന് അതിനെ പിന്താങ്ങി മുൻപിൽ നിന്നവർ ഇന്ന് പുറകോട്ടു പോയി എന്നത് ഒരു വിധി വൈപരീത്യം. ആ തിരിച്ചറിവിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ ആത്മീയ നേതൃത്വത്തിൽ നിരന്തര ശ്രദ്ധ പതിപ്പിക്കുക എന്നത് കോട്ടയത്തെയും അതുപോലെ വിദേശങ്ങളിലെ സംഘടന നേതൃത്വത്തിന്റെ ആത്മീയ നേതൃത്വത്തിന്റെ ചുമതല ആയി കണ്ടു  അക്ഷീണം പ്രവർത്തിച്ചാൽ ക്നാനായ സമുദായത്തിന് തനതായ ഒരു വ്യവസ്ഥിതി നേടി എടുക്കുക വഴി ഇത് ഒരു ക്രിസ്തീയ സഭ തന്നെ എന്നും ഇത് എൽകാലവും നിലനിൽകുമെന്നും  P c ജോർജിനെ പോലെ ഭരണികുളങ്ങര പിതാവിനെ പോലെ  ഉള്ളവർക്ക് അതുവഴി  മനസിലാക്കി കൊടുക്കാം . അതിനായി ഉണര്ന്നു പ്രവര്ത്തിക്കൂ കണ്‍വെൻഷൻ അല്ലെങ്കിൽ സോഷ്യൽ മീഡിയ  മാത്രം പ്രവർത്തന മണ്ഡലം ആക്കി ഒതുക്കി തീര്ക്കുന  നേതാക്കളെ. സ്വന്തം അപ്പനെ സ്വന്തം കുടുംബത്തിൽ തല്ലി തോല്പ്പിക്കുന്നതിലും എത്രയോ മഹത്വം ആ കർമo.
ജോബി എബ്രാഹം ഓളിയിൽ
ചിക്കാഗോ


Categories: Uncategorized

Leave a Reply

%d bloggers like this: