
ബഹുമാനപ്പെട്ട പ്രസിഡണ്ട് തന്നത്താൻ ഡയപ്പർ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്തതായി കണ്ടു. താങ്കൾക്ക് അതിനുപോലും ഉള്ള അർഹതയുണ്ടോ എന്ന് അറിയില്ല. എങ്കിലും ഭാവിയിൽ ഇങ്ങനെ ഒക്കെ ആകാൻ ഒരു ആഗ്രഹം മനസ്സിൽ വച്ചു പുലർത്തുന്നതിൽ ഒട്ടും തെറ്റില്ലായെന്ന് മാത്രമല്ല ഇന്ന് തന്നെ ഡയപ്പറിനേക്കാൾ കഷ്ടമാണ് താങ്കളുടെ അവസ്ഥ. DKCC യാണ് താങ്കൾ അടുത്ത ലക്‌ഷ്യം ഉന്നം വയ്ക്കുന്നത് എങ്കിൽ തെറ്റിപ്പോയി നേതാവേ തെറ്റിപ്പോയി. KCCNA യും DKCC യും താങ്കൾക്കും കൂട്ടാളികൾക്കും അറമാദിക്കാൻ ക്നാനായക്കാർ വിട്ടുതരില്ലായെന്ന് തീരുമാനിച്ചു കഴിഞ്ഞു. സമുദായ വിരുദ്ധ പ്രവർത്തനവും സഭാവിരുദ്ധ പ്രവർത്തനവും ആണോ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു എന്നതിന് ആധാരം ? തെറ്റ് ചെയ്യുന്നവർ ആരായാലും അവർ എത്ര വലിയവർ ആയാലും അവർ സമുദായ നേതാക്കൾ ആയാലും സഭാ പിതാക്കന്മാർ ആയാലും തെറ്റ് തെറ്റാണ് എന്ന് പറയാൻ എനിക്ക് ആർജ്ജവം ദൈവം തന്നിട്ടുണ്ട്. എന്റെ പേരിലുള്ള ഇമെയിലുകളും എന്റെ ബ്ലോഗും എന്റെ വെബ്സൈറ്റും തുറന്ന പുസ്തകമാണ്. എനിക്കുള്ളത് എന്റെ നിലപാട് ആണ് എന്ന് മാത്രമല്ല ഗ്രൂപ്പ് നേതാക്കൾക്കും സമുദായ വിരുദ്ധ നിലപാടുകൾ എടുക്കുന്ന ആൽമീയ നേതാക്കൾക്കും പലപ്പോഴും എന്റെ നിലപാടുകൾ അരോചകമായി മാറിയിട്ടുണ്ട്. അത് തന്നെയാണ് എനിക്ക് സ്വന്തമായ നിലപാടുകൾ ഉണ്ട് എന്നുള്ളതിന് തെളിവ്. എന്റെ അഭിപ്രായവും നിലപാടുകളും ആർക്കും ഇന്നുവരെ അടിയറ വച്ചിട്ടും ഇല്ല. ഇനിയൊട്ട് വയ്ക്കാൻ പോകുന്നുമില്ല. രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള ആർജ്ജവം അതാണ് നമുക്ക് വേണ്ടത്. രാജാവ് നഗ്നനാണ് എന്ന് മാത്രമല്ല വളരെ വിരൂപനുമാണ് എന്ന സത്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ ക്രഡിബിലിറ്റി തപ്പിനടക്കുന്ന KCNA പ്രസിഡന്റ് സ്വന്തം ക്രെഡിബിലിറ്റി എന്താണ് എന്ന് വല്ല കുപ്പത്തൊട്ടിയിലും ചികഞ്ഞു നോക്കുന്നത് നല്ലതായിരിക്കും.
കാലഹരണപ്പെട്ട പഴയ പല്ലവിയുമായി ഇന്നും ചില കോമാളികൾ ക്നാനായ സമുദായത്തെ തകർക്കാൻ പഴയ വേഷവുമിട്ടു നടക്കുന്നു. ഇവർക്ക് ഇവർ തന്നെ പാടിനടക്കുന്ന ലോകം ചവറ്റുകൊട്ടയിൽ ഇട്ട ആലഞ്ചേരി – മൂലക്കാട്ട് – അങ്ങാടി – മുത്തോലം – ഷീൻസ്സ് കൂട്ട് കെട്ട് തന്നെ ശരണം. ഇങ്ങനെ ഒരു കൂട്ടു കെട്ടിന്റെ കഥ തന്നെ ഈ സമുദായ ദ്രോഹികളുടെ സൃഷ്ടിയാണ് എന്ന് എല്ലാർക്കും അറിയാം. ക്നാനായ സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അച്ചന്മാരുടേയും മെത്രാന്മാരുടേയും പേരുകൾ പറഞ്ഞു ചൂഷണം ചെയ്യുന്നവർക്ക് കഴിഞ്ഞിട്ടുണ്ടോ ? കാലാകാലങ്ങളായി സാമൂഹ്യവിരുദ്ധരായ ചിലർ ക്നാനായ സമുദായത്തിന്റെ വൈകാരിക തലങ്ങളെ ചൂഷണം ചെയ്ത് നടന്നിട്ട് സമുദായത്തിന് വേണ്ടി എന്ത് ചെയ്‌തു ? ജനങ്ങളെ പൊട്ടൻ കളിപ്പിക്കാൻ കുറേ പിതാക്കന്മാരുടേയും തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടേയും പേരുകൾ പറഞ്ഞു നാറ്റിക്കും. ആ കാലം കഴിഞ്ഞുപോയി പൂഴിക്കുഞ്ഞുങ്ങളേ. എന്ത് നന്മയുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇന്ന് നിങ്ങളെപ്പോലുള്ള ഈ കപട നേതൃത്വത്തിനെ വിശ്വസിക്കേണ്ടത് ? ഇവരുടെയൊക്കെ ഊരും പേരും തിരക്കി ഇച്ചിരി പുറകിലോട്ട് ചികഞ്ഞു നോക്കുന്നത് നല്ലതായിരിക്കും. ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവരും ഒരു നന്മയും തൊട്ടുതീണ്ടാത്തവരുമാണ് ഇന്ന് ക്നാനായ സമുദായത്തെ ഉദ്ധരിക്കാൻ ചെമ്മരിയാടിന്റെ തോലുമണിഞ്ഞു നടക്കുന്നത്. കോട്ടയം രൂപതയുടെ അതിർത്തിക്കുള്ളിൽ നിന്നും ലോകത്തിന്റെ പല കോർണറുകളിലായി കുടിയേറിയ ക്നാനായ സമൂഹം ഇന്ന് ചിതറിയ ആട്ടിൻകുട്ടികളെപ്പോലെയാണ്. ഒരു അതിർ വരമ്പിനുള്ളിൽ ഒതുങ്ങിക്കൂടാത്ത ക്നാനായക്കാർ ചിതറിയ അവസ്ഥയിൽ നിന്നും ഒരു അച്ചുതണ്ടിൻ കിഴിൽ എത്തിപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒന്നിനും കൊള്ളില്ലാത്ത സമുദായത്തിന്റെ നിലപാടുകൾ അറിയാത്ത വർഷാവർഷം മാറിമാറി വരുന്ന ശകുനിമാർക്ക് സമുദായത്തിനെ എങ്ങിനെ നയിക്കാൻ കഴിയും എന്നാണ് പറയുന്നത് ? ഇന്നുവരെ നമ്മുടെ സമുദായം നിലനിന്നതിൽ എന്ത് സംഭാവനയാണ് ഈ നേതാക്കൾക്ക് കൊടുക്കാൻ കഴിഞ്ഞത് ? 1911 ൽ നാൽപ്പതിനായിരം പേരുമായി കോട്ടയം വികാരിയാത്ത് തുടങ്ങിയിട്ട് ഇന്ന് രണ്ട് ലക്ഷത്തിന് അടുത്ത് ജനസംഖ്യയായത് KCCNA പ്രസിഡന്റ് വിചാരിച്ചിട്ടാണോ ? കോട്ടയം രൂപതയെന്ന അച്ചുതണ്ടിൽ നമ്മൾ കോർത്തിണക്കിയതുകൊണ്ടാണ് നമ്മൾ ഇന്നത്തെ അവസ്ഥയിൽ ഇത്രയും വലിയ സംഘിടിത ശക്തിയായി തീർന്നത്. അല്ലാതെ ചില വാലുമാക്രികളുടെ വികടത്തരം കൊണ്ടല്ല. അസ്ഥിത്വം ഇല്ലാത്ത ചില ഏകാധിപതികൾക്ക് ഞാനാണ് സർവ്വസവും ഞാനാണ് ഈ പ്രപഞ്ചവും എന്നൊക്കെ തോന്നും. ഇവരെ തിരണ്ടിവാല് കൊണ്ട് ജനങ്ങൾ കൈകാര്യം ചെയുന്ന നാൾ അതിവിദൂരമല്ല.
DKCC ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ഥിരതയും പക്വതയും ഉള്ളവരുടെ കൈകളിലായിരിക്കണം അതിന്റെ നേതൃത്വം ഉണ്ടാകേണ്ടത്. നമ്മളെ ഒരുമിച്ചു കോർത്തിണക്കാൻ പറ്റിയ കാലം തെളിയിച്ച നമ്മുടെ കാരണവന്മാർ കാട്ടിത്തന്ന വഴികൾ തന്നെയായിരിക്കണം നാമും സ്വീകരിക്കേണ്ടത്. കോട്ടയം അരമന തന്നെയാണ് നമ്മുടെ അച്ചുതണ്ട്. നമ്മളെ കോർത്തിണക്കേണ്ടത് കോട്ടയം അതിരൂപതയിലേക്ക് തന്നെയാണ്. അല്ലാതെ നാല് വഴിയേ തിരിഞ്ഞു കോട്ടയം രൂപതയേയും ക്നാനായ കത്തോലിക്കരേയും ആജീവനാന്തകാലം തെറിവിളിക്കുന്ന മൂന്ന് സഹോദരങ്ങളുടെ കൈകളിൽ ആല്ല ക്നാനായ സമുദായത്തിന്റെ അച്ചുതണ്ട് കുടികൊള്ളേണ്ടത്. കോട്ടയം രൂപതയെ തകർക്കാൻ ശപഥം ചെയിത ചില കൊടും വിഷവുമായി നടക്കുന്ന തെമ്മാടികളാണ് ഇക്കൂട്ടർ. ഇവരുടെ പശ്ചാത്തലം ഇച്ചിരി പരിശോധിക്കുക. വൈദീകരും പിതാക്കന്മാരും സഭയുമെല്ലാം ചേർന്നതാണ് നമ്മുടെ കൂട്ടായ്മ. KCCNA യും DKCC യുമെല്ലാം അതിന്റെ പൂർണതയിൽ ആകുന്നത് ചേരേണ്ടതിനോട് ചേരുമ്പോൾ മാത്രമാണ്. അല്ലാതെ സഭാ സമുദായ വിരോധികളുടെ ആഭാസത്തരത്തിന് ചൂട്ട് പിടിക്കുമ്പോൾ ആല്ല. ഒരു പിതാക്കന്മാരും അച്ചന്മാരും നമ്മുടെ സമുദായത്തെ തകർക്കാൻ ശ്രമിക്കില്ല. അങ്ങിനെ ശ്രമിക്കുമ്പോൾ അത്തരക്കാരെ കൈകാര്യം ചെയ്യാൻ നമ്മൾ ഒറ്റകെട്ടായി ശ്രമിക്കണം. അങ്ങിനെ ശ്രമിക്കുന്നത് നമ്മുടെ അസ്തിത്വം നഷ്ടപ്പെടുത്തി കണ്ട അണ്ടന്റേയും അഴകോടന്റെയും കൂട്ടത്തിൽ പോയിട്ടല്ല. കോട്ടയം രൂപതയുമായിട്ടല്ല നമ്മൾ കൂട്ടിയിണക്കേണ്ടത് എങ്കിൽ പിന്നെ ആരുടെ അടിയിലാണ് നാം കിടക്കേണ്ടത് ? ആർക്കും ഇന്നുവരെ ഒരു ഗുണവും ഇല്ലാത്ത സാമൂഹ്യദ്രോഹികളുടെ അടിയിൽ കിടക്കണമെന്നാണോ പറയുന്നത് ? ക്നാനായ സമുദായത്തിന് വേണ്ടി എന്ത് ഉപകാരമാണ് ഊമക്കത്തു വീരന്മാർ ചെയ്തിരിക്കുന്നത് ? സമയാസമയങ്ങളിൽ KCCNA കോൺസ്റ്റിട്യൂഷൻ കള്ളത്തരത്തിലൂടെ തിരുത്തുകയും മിനിറ്റസ് തിരുത്തുകയും ചെയിത കള്ളത്തരങ്ങളുടെ നേതാവിനെ ക്നാനായ സമുദായത്തിന്റെ നേതൃത്വം ഏൽപ്പിക്കണമെന്നാണോ പറയുന്നത് ? ക്നാനായ സമുദായത്തെ നശിപ്പിക്കുന്ന സമുദായ ദ്രോഹികൾ വാലുംപൊക്കി KCCNA പ്രസിഡന്റിനെ സപ്പോർട്ട് ചെയ്യാൻ ഉടനെയെത്തും. ഇവരേയും ഇവരുടെ പിന്നാമ്പുറങ്ങളും ഇവരുടെ സമുദായത്തിന് വേണ്ടിയുള്ള സംഭാവനയും അതിലെല്ലാമുപരി ഇവരുടെയൊക്കെ ക്രെഡിബിലിറ്റിയുമൊക്കെ ഒന്ന് പരിശോധിക്കുക. മാളത്തിലൊളിച്ചിരുന്ന കൂട്ട് കൃഷി ചെയ്തിരുന്നവർ തലപൊക്കുമ്പോൾ ഒന്നോർക്കുക DEVIL IS REAL AND IT IS ALIVE. സത്യത്തിന് വേണ്ടി നിൽക്കുക എന്നുള്ളത് നാഷണൽ കൗൺസിൽ അംഗങ്ങളുടെ ചോയ്സ് ആല്ല മറിച്ചു അത് നിങ്ങളുടെ കടമയാണ്. നിങ്ങളുടെ കുഞ്ഞുങ്ങളും നമ്മുടെ സമുദായവും നിങ്ങളുടെ നല്ല തീരുമാനത്തിനായി കാത്തിരിക്കുന്നു.
ജയ്‌മോൻ നന്തികാട്ട്
ചിക്കാഗോ
From: “NewYork Sarasan” <newyorksarasan@gmail.com>
To: americankna@gmail.com
Sent: Monday, October 24, 2016 7:01:03 AM
Subject: ഡയപ്പർ പ്രസിഡന്റിന്റെ കലക്ക വെള്ളത്തിലെ മീൻ പിടുത്തം
ചിക്കാഗോയിലെ രജിസ്റ്റേർഡ് പ്രാഞ്ചി കൂലി എഴുത്തുകാരനെ വാടകക്കെടുത്തു നിലവിലെ കെ സി സി എൻ എ പ്രസിഡന്റിനെതിരെ ഉള്ള പൊതു വികാരം മുതെലെടുത്തു അതിനിടയിലൂടെ കെ സി സി എൻ എ എന്ന മഹാ പ്രത്സാനത്തെ കോട്ടയത്തെയും കാക്കനാട്ടെയും ” തിരു ” മേനിമാർക്കു തീർ എഴുതി കൊടുക്കാൻ അച്ചാരം വാങ്ങി എത്തിയിരിക്കുന്ന അമേരിക്കൻ ക്നാനായ സമുദായം കണ്ട ഏറ്റവും വലിയ സമുദായ വഞ്ചകനായ ഇപ്പോഴത്തെ ഡയപ്പർ പ്രസിഡന്റ് നടത്തുന്ന നാണം കെട്ട ചന്ത രാഷ്ട്രീയം തിരിച്ചറിയാൻ കഴിവുള്ളവർ ന്യൂ യോർക്കിൽ ഉണ്ടെന്നു അറിഞ്ഞുകൊള്ളുക .
അപ്പക്കഷണത്തിനു വേണ്ടി നിലപാടുകൾ രാവിലെയും , വൈകിട്ടും, മാറ്റി യാതൊരു ക്രെഡിബിലിറ്റിയും സ്വന്തം തട്ടകത്തിൽ ഇല്ലാത്ത ചിക്കാഗോയിലെ മുത്തോലത്തിന്റെ ഒരു ബന്ധുവിനെ കൂലിക്കെടുത്തു സ്വന്തം വെക്തി വൈരാഗ്യം തീർക്കുമ്പോൾ തന്നെ താനാക്കിയ കെ സി സി എൻ എ എന്ന വലിയ പ്രസ്ഥാനം നശിപ്പിക്കാൻ ശ്രമിക്കുന്നഈ മെമ്പർ ന്യൂ യോർക്ക് ക്നാനായ സമൂഹത്തിനു അപമാനം ആണ്. . കോട്ടയത്തെയും കാക്കനാട്ടെയും ഉച്ചിഷ്ടം കഴിച്ചിട്ട് അമേരിക്കയിൽ വന്നു അതിന്റെ വീമ്പു പറഞ്ഞാൽ ചിക്കാഗോയിലെ കുറെ പ്രാഞ്ചികളെ പൊട്ടന്മാരാക്കാൻ ശ്രമിക്കുന്നപോലെ ന്യൂ യോർക്കിലെയും മറ്റു സ്ഥലങ്ങളിലെയും ആളുകളെ കൂലിക്കെടുത്ത കവലച്ചട്ടമ്പികളെ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാൻ ഉള്ള ആ ശ്രമം അങ്ങ് ആലഞ്ചേരിയുടെ അടുക്കളയിൽ കൊണ്ട് വെക്കുക
ഇപ്പോൾ ഇവിടെ നടക്കുന്നത് കാക്കനാട് – കോട്ടയം – മുത്തോലം -ഷീന്സ് അച്ചുതണ്ടുകളുടെ ഒന്നിച്ചുള്ള ഒരു പ്രവർത്തനം ആണ് . കെ സി സി എൻ എ യെ ശിഥിലീകരിച്ചു ,അത് വഴി നമ്മളെ ഒന്നാകെ അങ്ങാടിയാത്തിന്റെയും , കാക്കനാടിന്റെയും അടിമത്തത്തിലേക്കു നയിക്കാൻ ചിലർ നടത്തുന്ന പരിശ്രമം ആണ് ഇത്
കണ്ണുള്ളവർ കാണുക , ചെവി ഉള്ളവർ കേൾക്കുക
സരസൻ
Categories: Uncategorized
Leave a Reply