BREAKING NEWS !!! സത്യം വിജയിച്ചു. KCCNA NATIONAL COUNCIL അംഗങ്ങൾ ക്നാനായ സമുദായത്തിന്റെ അന്തസ്സ് ഉയർത്തിയിരിക്കുന്നു !!!

കേവലം നോർത്ത് അമേരിക്കയുടെ മാത്രമല്ല ലോകത്തിലെ മുഴുവൻ ക്നാനായക്കാരുടേയും അഭിമാനം കാത്തുകൊണ്ട് 2015 – 2016 ലെ KCCNA നാഷണൽ കൗൺസിൽ അംഗങ്ങൾ വെണ്ണിക്കൊടി പാറിച്ചിരിക്കുന്നു. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ ക്യാനഡയിലെ “നയാഗ്രാ വാട്ടർ ഫാളിൽ” നടന്ന KCCNA യുടെ നാഷണൽ കൗൺസിൽ യോഗത്തിൽ അനാവശ്യമായതും പഠനങ്ങൾ ഒന്നും നടത്താതുമായ CONSTITUTION AMENDMENTS കൾ പാസ്സാക്കാതെ മാറ്റിവച്ചിരിക്കുന്നു. കൂടാതെ DKCC ക്ക് ആവശ്യമായ CONSTITUTION AMENDMENTS കൾ വരുത്തി DKCC യുമായി അതിശക്തമായി മുൻപോട്ട് പോകുവാനും തീരുമാനം ആയി. ലോകം മുഴുവൻ ഉറ്റുനോക്കിയിരുന്ന ഈ നാഷണൽ കൗൺസിലിൽ ശക്തമായ നല്ല തീരുമാനങ്ങൾ എടുത്ത മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങൾക്കും ക്നാനായ സമൂഹത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ക്നാനായ സമുദായത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ ഇന്ന് ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. സ്വന്തം അസ്തിത്വത്തിൽ സംശയം ഉള്ളവർക്കും, സാമൂഹ്യവിരുദ്ധർക്കും, ദൈവവിശ്വാസം ഇല്ലാത്തവർക്കും, മതേതരത്വത്തിന്റെ കപട മുഖധാരികൾക്കും, അന്ധമായ വൈദീക മെത്രാൻ വിരോധികൾക്കും, പരാജയത്തിന്റെ തിക്താനുഭവങ്ങൾ ദൈവം കൊടുത്തിരിക്കുന്നു.

attachment-1

ഇനിയെങ്കിലും സത്യസന്ധമായ കാപട്യമില്ലാത്ത ഒരു മിനിറ്റ്സ് KCCNA പ്രസിഡന്റ് ഇറക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറേക്കാലമായി KCCNA യെ ഹൈജാക്ക് ചെയ്ത് ക്നാനായ സമുദായത്തെ തകർക്കാൻ നോക്കിക്കൊണ്ടിരിക്കുന്ന നാരകീയ ശക്തികളിൽ നിന്നും KCCNA യെ പൂർണ്ണമായും വിമോചിപ്പിക്കാൻ ഇനിയും കുറേക്കൂടി പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന 2017 – 2018 ലെ നാഷണൽ കൗൺസിലിന് ധാരാളം ജോലികൾ ചെയ്യാൻ ഉണ്ട്. കഴിഞ്ഞ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്ന KCCNA യിലെ നിയമലംഘനങ്ങളും സാംബത്തീക കുറ്റങ്ങളും തീർച്ചയായും ഒരു സ്വതന്ത്ര നിയമ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ചു കുറ്റവാളികളെ പൊതുജന മദ്ധ്യത്തിൽ കൊണ്ടുവരുകയും CONSTITUTION ൽ വന്നിരിക്കുന്ന പാകപ്പിഴകൾ പരിഹരിച്ചു കുറ്റമറ്റതാക്കി മാറ്റുകയും ചെയ്യണം. ഇതിനായിരിക്കണം അടുത്ത KCCNA നാഷണൽ കൗൺസിൽ പ്രാമുഘ്യം കൊടുക്കേണ്ടത്. ക്നാനായ സമുദായത്തിന്റെ തനിമയും പാരംബര്യവും വിശ്വാസ്സങ്ങളും കാത്തു സൂക്ഷിക്കാൻ ഒരുമയോടെ നമുക്ക് കൈകൾ കോർക്കാം. ലോകത്തിന് മുഴുവൻ മാർഗ്ഗദീപമായ ക്നാനായ ജനതയെ സമൂഹമദ്ധ്യത്തിൽ ഇനി ഒരിക്കലും സാമൂഹ്യ വിരുദ്ധരെ അനുവദിക്കാതെ നമുക്ക് നോക്കാം. നമ്മുടെ പൂർവീകർ തലമുറകളായി പകർന്ന് തന്ന മൂല്യങ്ങൾ ഒരിക്കലും കാപട്യത്തിന്റെ മുഖമുദ്രകളായ ആട്ടിൻ തോലണിഞ്ഞ ചെന്നായ്‌ക്കളുടെ കൊടുക്കില്ലായെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. കടിച്ച മൂർഖനെകൊണ്ട് തന്നെ വിഷം എടുപ്പിച്ചു കൂടുതൽ വിവരങ്ങൾ തട്ടിപ്പ് കാണിക്കാതെ പുറത്ത് അറിയിക്കുമെന്ന് പ്രതീക്ഷിക്കാം.

ജയ്‌മോൻ നന്തികാട്ട്

ചിക്കാഗോ



Categories: Uncategorized

Leave a Reply

%d bloggers like this: