വാളെടുക്കുന്ന വെളിച്ചപ്പാട് KCCNA പ്രസിഡന്റ് ആയാൽ ക്നാനായക്കാരുടെ പോപ്പാകുമോ ???

രണ്ട്‌ വർഷം കാലാവധിയുള്ള KCCNA യുടെ പ്രസിഡന്റ് ആയാൽ തനിക്ക് ഭയങ്കര വിവരം വച്ചു എന്നാണ് നമ്മുടെ KCCNA പ്രസിഡന്റ് വിചാരിക്കുന്നത്. എല്ലാ തലങ്ങളേയും മറികടന്ന് KCCNA കൺവെൻഷന് മുൻപ് തട്ടിക്കൂട്ടി ഒരു അപേക്ഷ മാർപ്പാപ്പയ്‌ക്ക് അയച്ചു. കേരളത്തിൽ ജില്ലാ കളക്ടർ ശിപായിക്ക് ജോലി കൊടുക്കുന്നതുപോലെയാണ് താൻ മാർപ്പാപ്പയ്‌ക്ക് അപേക്ഷ കൊടുക്കുന്നത് എന്നാണ് പാവം വിചാരിച്ചത്. ക്നാനായ സമുദായത്തെ കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിൽ കൂടി നശിപ്പിച്ചത് പോരാതെയാണ് ഇപ്പോൾ KCCNA പ്രസിഡന്റ് ആയ ശേഷം വീണ്ടും പരമാവധി പാര പണിത് സഹായിക്കുന്നത്. റോമിലേക്ക് അയച്ച അപേക്ഷ സ്നേഹത്തോടെ നിരാകരിച്ചുകൊണ്ട് മറുപടി വന്നിരിക്കുന്നു. അമേരിക്കൻ ക്നാ ഗൂഗിൾ ഗ്രൂപ്പിലൂടെ ആ കത്തിന് കിട്ടിയ മറുപടി കുറേപ്പേർ കണ്ടുകഴിഞ്ഞു എന്ന് കരുതുന്നു. ആ കത്തിന്റെ കോപ്പി താഴെ കൊടുത്തിട്ടുണ്ട്. റോമിലേക്ക് അയച്ച കത്തിൽ എന്താണ് എന്ന് ഉണ്ടായിരുന്നത് എന്ന് കൃത്യമായി അറിയില്ല. പക്ഷേ മറുപടി വളരെ വ്യക്തമാണ്. മറുപടി കത്തിന്റെ റഫറൻസ് നംബർ PORT . N . 24 / 2014 എന്നാണ്. എന്ന് വച്ചാൽ ഈ അപേക്ഷ 2014 ൽ റോമിൽ കൊടുത്തിരിക്കുന്ന ഒരു അപേക്ഷയുമായി കൂട്ടിച്ചേർത്തിരിക്കുന്നു. ഇത് വേറെ ഒന്നുമല്ല ടോമി മ്യാൽക്കരപ്പുറം KCCNA പ്രസിഡന്റ് ആയിരുന്ന സമയത്ത് അതിന് മുൻപിലത്തെ KCCNA പ്രസിഡന്റ് ആയിരുന്ന Dr. Shiens Akasala യുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ സ്പെഷ്യൽ കമ്മറ്റി റോമിന് കൊടുത്ത അപേക്ഷയാണ്. ഒരു പക്ഷേ ക്നാനായ കത്തോലിക്കരെ സംബന്തിച്ചോളം അല്മായ നേതൃത്വത്തിൽ കോട്ടയം രൂപതയുടേയും ആലഞ്ചേരി പിതാവിന്റേയും സംപൂർണ്ണ സഹകരണത്തോടെ ഏറ്റവും ആധികാരികമായി കൊടുത്ത അപേക്ഷയാണ്. നമ്മളിൽ നിന്ന് വേർപെട്ട് പോയ Msgr. Jacob Kollaparambil അച്ഛൻ തന്റെ അവസ്സാന നാളിൽ നമുക്ക് വേണ്ടി ചെയിത ഏറ്റവും വലിയ സേവനം കൂടിയായിരിക്കും അത്. പുനർനടപടികളും വിശദമായ അന്വേഷണവും നടന്നുകൊണ്ടിരിക്കുന്ന ശക്തമായ അപേക്ഷയാണ് അത്. യാതൊരു സ്ഥിരതയും ഇല്ലാതെ തന്നെക്കാൾ വേറൊരാൾ ഈ ലോകത്ത് ഇല്ലായെന്ന് മൂഢസ്വർഗത്തിൽ ആയിരിക്കുന്ന KCCNA പ്രസിഡന്റ് സ്വയം വെളിച്ചപ്പാട് ആകുകയാണ് ചെയ്തത്. കയ്യിൽ ഒരു കുന്തവുമില്ലാതെ ഒരു തട്ടിക്കൂട്ട് കമ്മറ്റിയുണ്ടാക്കിയാണ് റോമിലേക്ക് അപേക്ഷയയച്ചു ഇന്ന് സമുദായത്തെ നാണം കെടുത്തിയത്.

img_3365
കേവലം ഒരു രാഷ്ട്രീയ പാർട്ടികളുടെയോ ജാതിസംഘടനകളുടെയോ നിലവാരത്തിലാണ് KCCNA പ്രസിഡന്റ് കാര്യങ്ങൾ ചെയ്തത്. തന്റെ കയ്യിൽ സപ്പോർട്ടീവ് ഡോക്യുമെന്റ് ഒന്നുമില്ല. ക്നാനായക്കാരുടെ യഥാർത്ഥ പ്രശ്നങ്ങൾ ഒന്നുമല്ല പറഞ്ഞിരിക്കുന്നത്. അറിവുള്ള ആരോടും ചോദിച്ചു മനസ്സിലാക്കാതെ അറിവുള്ള ആരെയും സഹകരിപ്പിക്കാതെ സെൽഫ് ഗോളടിക്കാൻ ഒരു പാഴ് ശ്രമം. വെളിച്ചപ്പാടിന് വിവരം ആവശ്യം ഇല്ലല്ലോ. കത്തിൽ ഉള്ള ചില പദങ്ങളുടെ അർത്ഥം പലർക്കും അറിയാൻ പാടില്ലാത്തത് വലിയ ഭാഗ്യം. ചില മൂലകളിൽ നിന്ന് വാലുമാക്രികളെക്കൊണ്ട് കൂലിക്ക് എഴുതിക്കാൻ തുടങ്ങിയിട്ടുണ്ട്. വിവരദോഷി മരമണ്ടൂസ്സേ നിങ്ങൾ ചോദിച്ച കാര്യത്തിന് നിലവിൽ നിയമങ്ങളും പരിഹാരമാർഗങ്ങളും ഉള്ളത് കൊണ്ട് പുതിയ ഒരു ഉത്തരവിന്റെ ആവശ്യമൊന്നും ഇല്ലായെന്ന് വ്യക്തമാക്കിയതിനെ ഇക്കൂട്ടർ ലോകാത്ഭുതമായി കാട്ടി ഇനിയങ്ങോട്ട് എന്തൊക്കയോ ഭൂകംബം ഉണ്ടാകാൻ പോകുകയാണ് എന്നാണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇനിയും മനുക്ഷ്യർക്ക് ഒട്ടും വിവരം ഇല്ലായെന്നാണോ വെളിച്ചപ്പാടും വാലുമാക്രികളും പറയുന്നത്. കത്തിൽ പറയുന്നത് എന്താണ് എന്ന് നോക്കാം. ( എന്റെ തർജ്ജമ ഭാഷാശുദ്ധി ഉള്ളതല്ല )
പ്രിയപ്പെട്ട Mr. പൂഴിക്കാലാ,

താങ്കൾ ജൂലൈ 14, 2016 ന് പരിശുദ്ധ പിതാവിന് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയ്‌ക്ക് വേണ്ടി എഴുതിയ അപേക്ഷ ജൂലൈ 19, 2016 ന് നേരിട്ട് ഓറിയന്റൽ കോൺഗ്രിഗേഷന് കൈമാറിയത് പ്രകാരമാണ് ഞാൻ മറുപടി അയക്കുന്നത്.

ചരിത്രപരമായി ലത്തീൻ സഭയുടെ കൃത്യമായ മേധാവിത്വം ഉള്ള സ്ഥലത്തെ ഈസ്റ്റേൺ റീത്തിൽ പെട്ട വിശ്വാസികൾക്ക് വരാവുന്ന പ്രശ്നങ്ങളെപ്പറ്റിയും വെല്ലുവിളികളേപ്പറ്റിയും ഈ കോൺഗ്രിഗേഷന് വളരെ ബോദ്ധ്യം ഉള്ളതാണ്. ഇങ്ങിനെയൊക്കെയാണങ്കിലും നിലവിലുള്ള കാനോൻ നിയമങ്ങളുടെ വെളിച്ചത്തിൽ അജപാലനപരമായ വിവേചനപ്രകാരം എല്ലാ നിയമങ്ങളും ചോദിച്ച കാര്യങ്ങൾക്ക് ആവശ്യത്തിന് പര്യാപ്തമാണ്. ആയതിനാൽ ഈ കോൺഗ്രിഗേഷൻ പ്രത്യേകമായ ഒരു ഉത്തരവ് ഇത്തരം പൊതുക്കാര്യത്തിലേക്ക് പ്രത്യേകമായ ഇളവുകൾ അനുവദിക്കുന്ന ആനുകൂല്യത്തോടെ ഇറക്കേണ്ടതിന്റെ ആവശ്യം ഉണ്ടന്ന് കരുതുന്നില്ല.

ഏതെങ്കിലും വ്യക്തിക്ക് നീതിരഹിതമായ സമീപനം ഇക്കാര്യത്തിൽ കിട്ടുന്നുള്ളൂ എന്ന് തോന്നിയാൽ ഈ കോൺഗ്രിഗേഷനിലേക്ക് അവരുടെ പരാതി ബോധിപ്പിക്കാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
Leonardo Card. Sandri
Perfect
Fr. Lorenzo Lorusso , O. P
Undersecretary
നിലവിലുള്ള നിയമങ്ങൾ അനുസരിച്ചു പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കാൻ സഭ അനുവാദം തരുന്നുണ്ട്. ഒരു പ്രത്യേക നിയമമോ ഇളവുകൾക്ക് മുകളിൽ ഇളവുകളോ അനുവദിക്കേണ്ട കാര്യം ഇല്ല. വ്യക്തമായ കാരണത്തോടെ റീത്തുകൾ മാറാനും കൂദാശകൾ സ്വീകരിക്കാനും ആവശ്യക്കാർ തങ്ങളുടെ അപേക്ഷ തന്റെ റീത്തിലുള്ള മെത്രാനെ അറിയിച്ചു കഴിയുമ്പോൾ അദ്ദേഹം വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇളവുകൾ അനുവദിക്കാൻ ബാദ്ധ്യസ്ഥനാണ്. റീത്തുകൾ മാറാനുള്ള അന്തിമമായ തീരുമാനം റോമിൽ നിന്നാണ് കിട്ടേണ്ടത്. കുംബസ്സാരവും കുർബാന സ്വീകരണവും രോഗീലേപനവും ഒഴികെ ബാക്കിയുള്ള മാമോദീസ്സായും സ്ഥൈര്യലേപനവും വിവാഹവും / പൗരോഹിത്യവും തോന്നുന്നപോലെ തോന്നുന്ന സമയത്ത് സൗകര്യം പോലെ സ്വീകരിക്കുന്നതല്ല. പ്രവേശക കൂദാശയായ മാമോദീസാ മുങ്ങുന്നത് ഒരു സഭയിലേക്കാണ്. സ്ഥൈര്യലേപനത്തിലൂടെ കത്തോലിക്കാ സഭയിൽ സ്ഥിരീകരിക്കപ്പെടുന്നത് ഒരു സഭയിലൂടെയാണ്. കത്തോലിക്കാ സഭയുടെ അടിത്തറയായ ഗാർഹീകസഭയായ കുടുംബം സ്ഥാപിതമാകുന്നത് താൻ മാമോദീസ്സായും സ്ഥൈര്യലേപനവും സ്വീകരിച്ച സഭയിലാണ്. പൗരോഹിത്യം സ്വീകരിക്കുന്നതും ഒരു സഭയിലേക്കാണ്. റോമിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങിയാണ് വൈദീകർ പോലും വ്യത്യസ്ത റീത്തിൽ കുർബാന അർപ്പിക്കുന്നത്. ലോകത്തിൽ ധാരാളമായുള്ള അകത്തോലിക്കമായ ചെറുസഭകളിൽ ഉള്ള ക്ഷണികമായ വിശ്വാസ്സം പോലെയല്ല നമ്മുടെ വിശ്വാസ്സം. നമ്മുടെ പൈതൃകത്തിനും തലമുറകളിലൂടെ കൈമാറിവന്ന വിശ്വാസത്തിനും ധാരാളം അർത്ഥതലങ്ങൾ ഉണ്ട്. ഇന്ന് കാണുന്ന കൂദാശാസ്വീകരണ സംബന്ധമായ പ്രശ്നങ്ങൾ പ്രധാനമായും ആദ്യ കുടിയേറ്റക്കാരുടെ മക്കളുടെയും അവരുടെ കുടുംബത്തിന്റേയുമാണ്. ഇവരുടെ പ്രശ്നങ്ങളിൽമേൽ അനുതാപപൂർണ്ണമായ നിലപാട് സ്വീകരിക്കാൻ ( individual case base ) രൂപതാ മെത്രാനും വൈദീകരും തയ്യാറാവുകയും ഇത്തരം ആവശ്യക്കാരുടെ കുടുംബങ്ങളെ പീഡിപ്പിക്കുന്നത് തീർത്തും നിർത്തേണ്ടതാണ്.
ഇവിടെയാണ് ക്നാനായക്കാരുടെ സ്വന്തമായ സ്വതന്ത്ര സഭയുണ്ടാകാനുള്ള മുറവിളിയുടെ പ്രസക്തി ഏറുന്നതും എത്രയും പെട്ടന്ന് ക്നാനായക്കാർ സീറോ മലബാർ സഭയിൽ നിന്ന് വേറിട്ട് മാറേണ്ടതിന്റെ ആവശ്യകത അനിവാര്യം ആകുന്നതും ഇക്കാര്യത്തിൽ സമുദായ നേതാക്കൾ അക്ഷീണം പരിശ്രമിക്കാൻ ശ്രമിക്കേണ്ടതും. സഭയെപ്പറ്റിയും സമുദായത്തെപ്പറ്റിയും ഉള്ള പൂർണ്ണമായ അജ്ഞതയാണ് റീത്തുകൾ മാറാൻ അപക്വമായി മുറവിളി കൂട്ടുന്നതും കൂദാശകൾ എവിടെനിന്നും ചൈനീസ് ബുഫേ അടിക്കുന്നതുപോലെ സ്വീകരിക്കാമെന്ന് വിചാരിക്കുന്നതും. നമ്മുടെ സഭയിലുള്ള ഫോർമേഷൻ ശരിയായി നടക്കുകയും ശരിയയായ സമുദായ സഭാ ജീവിതം നയിക്കുകയും ചെയ്താൽ ഇത്തരം അപക്വമായ പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാകില്ല. അമേരിക്കൻ സമൂഹത്തിൽ ജീവിക്കുന്നതിനും പരിശീലിക്കുന്നതിനും യോജിച്ച ആരാധനാ ക്രമമാണ് ഉടനടി നമുക്കിവിടെ ഉണ്ടാകേണ്ടത്. ഇപ്പോൾ ഉള്ള ആരാധാനരീതി ഒട്ടും പരിഷ്കരിക്കാൻ പറ്റില്ലായെന്ന് പറയുന്നത് ശരിയല്ല. 1645 ന് ശേഷമാണ് സാവധാനം പല പല പരിഷ്കരണവും നടത്തി ലത്തീൻ മിക്സൃതമായ ഇന്നത്തെ ആരാധനക്രമം ആയിത്തീർന്നത്. കാലാനുസൃതമായി എത്രയോ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു എന്ന് മാത്രമല്ല പല കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് മെത്രാനിൽ നിക്ഷിപ്തമായ ആരാധനക്രമം പൂർണ്ണതയിൽ എത്തുന്നത്. അതുകൊണ്ട് കാലഘട്ടത്തിനും ദേശത്തിനും അനുസൃതമായി വേണ്ട മാറ്റങ്ങൾ വരുത്തണം. സീറോ സഭാ നേതൃത്വത്തിന്റെ കീഴിൽ കഴിയുന്നിടത്തോളം കാലം നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ വിശ്വാസ പരിശീലനം നമുക്ക് വേണ്ടവിധം നടത്താൻ പറ്റില്ല. നമ്മുടെ ഇടവകകളിൽ പൂർണ്ണമായ സമുദായ ബോധവൽക്കരണവും സഭാചരിത്രങ്ങളും വിശ്വാസ്സത്തിന്റെ നാൾവഴികളും കൃത്യമായി പഠിപ്പിക്കണം. ഇങ്ങിനെ പോകുന്നിടത്തോളം കാലം നമ്മളിൽ വിശ്വാസശോഷണം സംഭവിക്കുകയും സഭയെപ്പറ്റിയുള്ള യഥാർത്ഥ അറിവും കൂദാശകളെപ്പറ്റിയുള്ള ഉൾക്കാഴ്ചയും നമുക്ക് നഷ്ടപ്പെടും. ഒരു ഉണർത്തെണീക്കലിന് സമയമായി. ക്നാനായക്കാരുടെ ആൽമീയ ആചാര്യനായഅഭിവന്യ മൂലക്കാട്ട് പിതാവ് മക്കൾക്ക് വേണ്ടി കറയില്ലാതെ ഒരു സ്വതന്ത്ര സഭയ്‌ക്ക്‌ വേണ്ടി ഉടനടി രംഗത്ത് വരുകയും സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്യണം. നമുക്ക് മെത്രാന്മാരോ രൂപതയെ കോട്ടയം രൂപതയുടെ വിപുലീകരണമോ ആല്ല വേണ്ടത്. മറിച്ചു സീറോ മലബാർ സഭയിൽ നിന്ന് വേർപെട്ടുമാറി റോമിനുകീഴിൽ ഒരു സ്വാതന്ത്രസഭയായി മാറണം. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായി തോന്നിയവർ തോന്നിയവർ തോന്നുന്നപോലെ ചെയ്യുന്ന അവസ്ഥ വിറ്റഴിക്കുന്ന അവസ്ഥയിൽ നിന്ന് ക്നാനായ സമുദായം രക്ഷപെടണമെങ്കിൽ മറ്റുള്ളവരുടെ പിതാക്കന്മാരുടെ അടുക്കലേക്ക് ഇരന്നു പോകാതെ കോട്ടയം അരമനയിലേക്ക് തന്നെ നമുക്ക് മാർച്ചു ചെയ്യേണ്ടിവരും.

ജയ്‌മോൻ നന്തികാട്ട്
ചിക്കാഗോ

അഭിവന്യ കർദിനാൾ ലിയനാർഡോയുടെ കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാനോൻ നിയമത്തിലെ വിവാഹത്തെപ്പറ്റിയുള്ള ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading