അനധികൃതമായി പണം സമ്പാദിക്കുന്നതിനുള്ള മാർഗ്ഗം ആകരുത് ക്നാനായ ഐകൃത്തിന്റെ പ്രതിരൂപമായ ക്നായി തോമാ പ്രതിമ സ്ഥാപനം.

ക്നാനായ ഐകൃത്തിന്റെ പ്രതീകമായ പുണ്യസ്ളോകനായ ക്നായി തൊമ്മായുടെയും ഉർഹാ മാർ യൗസേപ്പ് പിതാവി തന്റയും പ്രതിമ അരമന മുറ്റത്ത് ഉയരട്ടെ. അതിന് തീരുമാനം എടുത്ത കോട്ടയം അതിരൂപത നേതൃത്വത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു. അത് ആര് അരമന മുറ്റത്ത് വന്നാലും വണക്കപ്പെടുന്ന രീതിയിലാകണം. സാധിക്കുമെങ്കിൽ 2022 ലെ മാർമാപ്പയുടെ ഇന്ത്യ/കോട്ടയം സന്ദര്‍ശന വേളയിൽ മാർപ്പാപ്പ തന്നെ വി ക്നായി തോമായുടെ പ്രതിമ അനാച്ഛാദനം ചെയ്യട്ടെ (നമ്മുടെ MSP യുടെ തറക്കല്ലീടൽ വിശുദ്ധ ജോൺ പോൾ മാർപ്പാപ്പ ചെയ്തത് പോലെ). അങ്ങനെ പവിത്രമായ ക്നാനായ സമുദായത്തിന്റെ കൂടുതൽ മഹനീയത കത്തോലിക്ക സഭാ നേതൃത്വം അറിയട്ടെ/പഠിക്കട്ടെ. അങ്ങനെ 1920 മുതൽ കോട്ടയം രൂപത നിരന്തരമായി ആവശ്യപ്പെടുന്ന ലോകം മുഴുവനുമുള്ള ക്നാനായക്കാരുടെമേൽ കോട്ടയം അതിരൂപതക്ക് അധികാരം എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുക്കട്ടെ

കുന്നശ്ശേരി പിതാവിന്റെ കാലത്ത് നടക്കാതെ പോയ സ്വപ്നം മൂലക്കാട്ട് പിതാവിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. കോട്ടയം അതിരൂപതയിലെ പള്ളികൾക്ക് ക്നാനായ എന്ന് ചേർക്കണമെന്ന മൂലക്കാട്ട് പിതാവിന്റെ സർക്കുലറിന് ശേഷം മറ്റൊരു ക്നാനായ കൈയ്യൊപ്പ്

കൂടാതെ സാധാരണ ക്നാനായക്കാർ കൂടുതലായി വരുന്ന ചൈതന്യയിലും ബറുമറിയം പാസ്റ്ററൽ സെന്ററിലും ക്നായി തോമാ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ക്നാനായ ഐകൃത്തിന്റെ പ്രതീകമായ പുണ്യസ്ളോകനായ ക്നായി തോമായുടെയും ഉറഹാ മാർ യൗസേപ്പിന്റെയും പ്രതിമ അരമന മുറ്റത്ത് ഉയരേണ്ടത് ഔദ്യോഗികമായി തന്നെയാകണം. ചില KANA ഫണ്ടട് അനൗദ്യോഗിക സംഘടനകളുടെ അധികാര വടംവലിയുടെ ഭാഗമായി ശക്തി തെളിയിക്കുന്നതിനുള്ള/അനധികൃതമായി പണം സമ്പാദിക്കുന്നതിനുള്ള മാർഗ്ഗം ആകരുത് ക്നാനായ ഐകൃത്തിന്റെ പ്രതിരൂപമായ ക്നായി തോമാ പ്രതിമ സ്ഥാപനം

ക്നാനായ സമുദായത്തെയും ക്നാനായ ഐക്യ പ്രതിരൂപമായ ഗോത്ര തലവനായ ക്നായി തോമായെയും കോട്ടയം അതിരൂപതയെയും സ്നേഹിക്കുന്നുണ്ടെങ്കിൽ കോട്ടയം അതിരൂപത പ്രഖ്യാപിച്ച പുണ്യസ്ളോകനായ ക്നായി തോമായുടെ പ്രതിമ സ്ഥാപനത്തിൽ സഹകരിക്കുക, അല്ലാതെ താന്തോന്നിത്തരം കാണിക്കാമെന്ന് വിചാരിക്കുന്നവർ പുണ്യസ്ളോകനായ ക്നായി തോമായെയും ക്നാനായ സമുദായത്തെയും കോട്ടയം അതിരൂപതയെയും അവഹേളിക്കുകയാണ് ചെയ്യുന്നത്, ക്നാനായ സമുദായത്തിൽ അനൈക്യം വിതക്കുകയാണ് ചെയ്യുന്നത്, ക്നാനായ സമുദായത്തിൽ അനൈക്യം വിതക്കുന്നതിനായി KANA യോട് കൂട്ട് കൂടുകയാണ് ചെയ്യുന്നത്

അങ്ങനെ KSSS ഉം ക്നാനായ സമുദായത്തിൽ അനൈകൃം ഉണ്ടാക്കുന്ന പുണ്യസ്ളോകനായ ക്നായി തോമായെ അവഹേളിക്കുന്ന അനധികൃത പരിപാടിയിൽ നിന്ന് കൈയ്യൊഴിഞ്ഞ് കണ്ടം വഴി രക്ഷപ്പെടുന്നു 😂😂😂

പ്രിയ സമുദായ സ്നേഹികളെ,

ജനുവരി 9 ന് ക്നായി തൊമ്മൻ പ്രതിമ അരമനയിൽ അനാശ്ചാദനം ചെയ്യുന്ന പദ്ധതി KSSS ന്റെ ആഭിമുഖ്യത്തിലല്ല നടത്തുന്നത്.

എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി,

എബ്രഹാം നടുവത്ര,
President, KSSS

ഷിബി പഴേമ്പള്ളിൽ,
ജനറൽ സെക്രട്ടറി, KSSSCategories: Uncategorized

Leave a Reply

%d bloggers like this: