കൊടുങ്ങല്ലൂരിൽ ക്നാനായ ഭവനം മോടിപിടിപ്പിച്ചപ്പോൾ ഇന്ന് ഉറഞ്ഞു തുള്ളുന്ന ഉഗ്രവിഷമുള്ള അപസർപ്പങ്ങൾ എവിടെയായിരുന്നു?

കോട്ടയം അതിരൂപത KCC നേതൃത്വം സ്വപ്നം കണ്ട കൊടുങ്ങല്ലൂരിലെ ക്നായി തോമ്മാ ഭവന്റെ നവീകരണവും കോട്ടയം അരമന മുറ്റത്തെ ക്നായി തോമ്മാ പ്രതിമ അനാച്ഛാദനവും എങ്ങിനെ സാമൂഹ്യ സമുദായ വിരുദ്ധരുടെ കൈകളിൽ എത്തിച്ചേർന്നു. ആരാണ് ഇതിന് പിന്നിൽ. എന്താണ് ഇവരുടെ ലക്‌ഷ്യം. യഥാർത്ഥ സമുദായ സ്നേഹികൾ തങ്ങളുടെ രക്തം
വിയർത്തുണ്ടാക്കിയ പണം
കൊണ്ട് കൊടുങ്ങല്ലൂരിൽ ക്നാനായ ഭവനം മോടിപിടിപ്പിച്ചപ്പോൾ ഇന്ന് ഉറഞ്ഞു തുള്ളുന്ന ഉഗ്രവിഷമുള്ള അപസർപ്പങ്ങൾ എവിടെയായിരുന്നു.

നമ്മുടെ പൂർവ്വീകർ കുടിയേറിയതും AD 345 മുതൽ AD 1524 വരെ സ്ഥിരതാമസ്സം ഉണ്ടായിരുന്നതുമായ കൊടുങ്ങല്ലൂർ എന്ന പുണ്ണ്യഭൂമിയിൽ KCC പ്രസിഡഡന്റ് ആയിരുന്ന ഇ. ജെ. ലൂക്കോസ്സ്‌ സാറിന്റെ നേതൃത്വത്തിൽ ഇത്തിരി ഭൂമിയും ഒരു വീടും
സ്വന്തമാക്കിയപ്പോൾ അന്ന് KCC യുടെ സെക്രട്ടറി ആയിരുന്നു ഇന്നത്തെ KCC പ്രസിഡണ്ട് ബഹുമാനപ്പെട്ട തമ്പി എരുമേലിക്കര. ഇന്ന് വിപ്ലവം തീ തുപ്പുന്ന ചില പ്രഫസ്സർമാർ ബോധപൂർവ്വം മറന്നുകളഞ്ഞ കൊടുങ്ങല്ലൂരിലെ നമ്മുടെ ക്നായി തോമ്മാ ഭവനം മോടി പിടിപ്പിച്ച് മനോഹരം
ആക്കണമെന്നത് തമ്പി ചേട്ടന്റെ വലിയൊരു ജീവിത അഭിലാഷമായിരുന്നു.

നല്ലൊരു എക്‌സിക്കുട്ടീവുമായി KCC പ്രസിഡണ്ട് ആയി വരണമെന്നുള്ളത് ഒരു പക്ഷേ തമ്പി ചേട്ടന്റെ ആഗ്രഹത്തെക്കാൾ ദൈവനിശ്ചയമാണ് എന്ന് കരുതാം. അർപ്പണനോഭാവവും കറയില്ലാത്ത സമുദായ സ്നേഹവും സത്യസഭയിലുള്ള വിശ്വാസ്സവും നിറഞ്ഞു നിൽക്കുന്ന നല്ല ക്നാനായ മക്കളുടെ നിസ്വാർത്ഥമായ സഹകരണവും ഉദാരമനസ്സും
കൊണ്ട് കൊടുങ്ങല്ലൂർ ക്നായി തൊമ്മൻ ഭവനം അതി മനോഹരമായി കഴിഞ്ഞവർഷം ആദ്യം മോടിപിടിപ്പിച്ചു. തമ്പി ചേട്ടൻ തന്റെ പല സുഹൃത്തുക്കളോടും KCC മൽസ്സര രംഗത്തേക്ക് കാലുകുത്താൻ തീരുമാനിച്ചപ്പോൾ തന്നെ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ KCC തിരഞ്ഞെടുപ്പിൽ ചില പാഷാണത്തിൽ കൃമികൾ വളഞ്ഞവഴിയെ എക്‌സിക്കുട്ടീവിൽ കയറി കൂടാൻ ശ്രമിച്ചത് നമുക്ക് ഏവർക്കും അറിയാവുന്നതാണ്. തമ്പി ചേട്ടനോട് അടുപ്പം
നടിച്ചു സ്ഥാനമാനങ്ങൾ അടിച്ചു മാറ്റാൻ ശ്രമിച്ചവർ ആയിരുന്നു 2019 ൽ ക്നായി തോമ്മാ ഭവന്റെ ശോച്യാവസ്ഥ കുത്തിപ്പൊക്കി ആറാട്ട് നടത്തിയത്. ക്നായി തൊമ്മനെ ഇത്രമാത്രം അപമാനിച്ച മുൻ പ്രസിഡന്റ്മാരായ പ്രൊഫസ്സർമാരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നത് വലിയ ദുഖത്തോടെ ഓർക്കുന്നു. ഈ ബഹളം വെച്ചവർ ആരും നവീകരണത്തിൽ ഒരു നയാപൈസപോലും കൊടുത്തില്ല എന്ന് മാത്രമല്ല, നവീകരണ വെഞ്ചിരിപ്പിൽ ഒരാളുപോലും പങ്കെടുക്കാതെ പിന്നീടൊരു ദിവസ്സം ഏതാനുംപേരുമായി വന്ന ഫോട്ടോ ഷൂട്ടും വീഡിയോയും എടുത്ത് കുറേ അപവാദങ്ങളും പറഞ്ഞു പരത്തി സ്ഥലം വിട്ടു.

ക്നായി തൊമ്മന്റെ പ്രതിമ സ്ഥാപനവുമായി ഇന്ന്. ചില കുബുദ്ധികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അഴിഞ്ഞാടുന്നത് നാമിന്ന് കാണുന്നു. എന്താണ് ഇതിന്റെ പിന്നിലെ ചേതോവികാരം? രണ്ട് കാര്യങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ട്:

1) ബഹുമാനപ്പെട്ട KCC പ്രസിഡണ്ട് തമ്പി എരുമേലിക്കരയുടെ സ്വപ്നങ്ങളിൽ മറ്റൊന്നായ കോട്ടയം അരമനയിലും കണ്ണൂർ പാസ്റ്ററൽ സെന്ററിലും ക്നായി തൊമ്മൻ പ്രതിമ സ്ഥാപന പദ്ധതി അതിന്റെ തുടക്കം
മണത്തറിഞ്ഞുകൊണ്ട് കുവൈറ്റിൽ ഇരുന്നൊരുത്തൻ വെടി പൊട്ടിച്ചു. ഈ പ്രതിമ നിർമ്മാണ അപേക്ഷ തമ്പി ചേട്ടന്റെ ആവശ്യപ്രകാരം KCC സെക്രട്ടറി ബിനോയി ഇടയാടി അതിരൂപത നേതൃത്വത്തെ നേരിട്ട് എഴുതി അറിയിക്കുകയും ചെയ്തിരുന്നു. KCC നേതൃത്വത്തിലും അതിരൂപത നേതൃത്വത്തിലും നടക്കുന്ന പല കാര്യങ്ങളും നിമിഷനേരം
കൊണ്ട് സാമൂഹ്യസമുദായ വിരുദ്ധരുടെ കൈകളിൽ എങ്ങിനെ എത്തിച്ചേരുന്നു എന്നത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്.

2) KSSS എന്ന ചത്ത കുതിരയുടെ തലപ്പത്തുള്ള ആഗോള സെക്രട്ടറിയുടെ സാമ്പത്തീക വെട്ടിപ്പും തിരിമറികളും അധികാരത്തിൽ പിടിവിടാതെ അള്ളിപ്പിടിച്ചുള്ള ഇരിപ്പും കണ്ട് മനംമടുത്ത കുറെ ഉഗ്രതീവ്രവാദികൾ KSSS ഉപേക്ഷിച്ച് KGF ഉണ്ടാക്കുകയും ആഗോള സെക്രട്ടറിയുടെ ക്രമക്കേടുകളാൽ അദ്ദേഹത്തെ പൂർണ്ണമായും അപ്രസക്തമാക്കുകയും ചെയിതു. ഇവിടെയാണ് ഏറ്റവും ഭീകരമായ TWIST തുടങ്ങുന്നത്. കുവൈറ്റിലെ ഭീകരനേതാവ് ആഗോള സെക്രട്ടറിയ നിലംപരിശാക്കാൻ തീവ്രവാദ വിഷം അതികഠിനമായി ചീറ്റാൻ തുടങ്ങി. ഇവിടെയാണ് KSSS ആഗോള സെക്രട്ടറിയുടെ സമനില തെറ്റിയതും തന്റെ കാലിന്റെ അടിയിൽ നിന്ന് മണ്ണെല്ലാം ഒലിച്ചുപോയി എന്ന് ബോധ്യപ്പെട്ടതും.

ഇവിടെ തീവ്രവാദികളുടെ കൺട്രോൾ എടുക്കാനും പിടിച്ചു നിൽക്കാനുമുള്ള ഒരു പോരാട്ടത്തിന്റെ ഭീകരമായ അഴിഞ്ഞാട്ടത്തിന്റെ തുടക്കമായിരുന്നു. നാമിന്ന് കാണുന്നത് ആരാണ് മിടുക്കൻ എന്ന് തെളിയിക്കാനുള്ള KSSS എന്ന ഭീകരവാദികളിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ജീവന്മരണ പോരാട്ടം ആണ്. ക്നാനായ സമുദായത്തെ ഇത്രമാത്രം പൊതുജനമധ്യത്തിൽ ഇകഴ്ത്തിക്കാട്ടിയും അപമാനിച്ചും നമ്മുടെ സമുദായ ഗോത്രപിതാവിനെ തരംതാഴ്ത്തിയും നടക്കുന്ന ആഭാസ്സത്തരം എല്ലാ അതിർവരമ്പുകളും കടന്നിരിക്കുന്നു. സത്യം വിളിച്ചു പറയുന്നവരുടെ കുടുംബത്തിലെ സ്ത്രീകളെവരെ നിഷ്കരുണം അപമാനിച്ചുകൊണ്ട് മദമിളകി ആടുമ്പോൾ ക്നായി തൊമ്മൻ സ്വർഗ്ഗത്തിലിരുന്നു കണ്ണീർ പൊഴിക്കുന്നു എന്നത് ഒരു നിത്യസത്യമാണ്. സ്വന്തം അമ്മയേയും ഭാര്യയേയും സഹോദരിമാരേയും പെൺകുഞ്ഞുങ്ങളേയും കേവലം ഉപഭോഗവസ്തുക്കളായി കാണുന്ന കഴുകന്മാർക്ക് മനുക്ഷ്യത്തവും മാനവികതയും സ്ത്രീകളോടുള്ള ബഹുമാനവും എന്തുണ്ട് എന്ന് നമുക്ക് അനുമാനിക്കാം. ഇവരൊക്കെ മറ്റുള്ള സ്ത്രീകളെ കാണുന്നത് ഇവരുടെയൊക്കെ വീട്ടിലെ സ്ത്രീകളെ കാണുന്നത് പോലെ എന്നത് അവരുടെ അല്പത്തം എന്നല്ലാതെ വേറെ എന്ത് പറയാൻ. ഇവരുടെ കൊള്ളരുതായ്മകൾ കണ്ട് ആസ്വദിക്കുന്ന ഇവരുടെ സ്ത്രീരത്നങ്ങൾ എത്രമഹത്തരം.

ആര് ചോർത്തി കൊടുത്താലും ശരി KCC സെക്രട്ടറി ബിനോയി ഇടയാടി അതിരൂപത നേതൃത്വത്തിന് എഴുതി കൊടുത്ത നിർദ്ദേശം ഇന്ന് KSSS ഭീകരരുടെ കൈകളിൽ കിട്ടിയ കുരങ്ങന്റെ കയ്യിലെ പൂമാലയായി. അവരിത് എടുത്ത് എറിഞ്ഞും അമ്മാനമാടിയും ഗോസിപ്പുകൾ ഇറക്കിയും കളിക്കുകയാണ്. KCC യുടെ ആവശ്യപ്രകാരം അതിരൂപത പാസ്റ്ററൽ കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തി പ്രതിമസ്ഥാപനം വിശദമായി ചർച്ച ചെയ്യുകയും കൗൺസിലിൽ നിന്ന് വന്ന വിവിധങ്ങളായ നിർദ്ദേശങ്ങൾക്കൊടുവിൽ അതിരൂപത ആസ്ഥാനമായ അരമനയിലും ചൈതന്യ പാസ്റ്ററൽ സെന്ററിലും കണ്ണൂർ പാസ്റ്ററൽ സെന്ററിലും ക്നായി തൊമ്മന്റെയും അദ്ധേഹത്തിന്റെ കൂടെ ഒരു സഭാ കുടിയേറ്റത്തിന്റെ നെടുനായകത്വം നൽകിയ സഭാ പിതാവായ ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റെയും പ്രതിമ വയ്ക്കുവാൻ തീരുമാനിച്ചു. ഇതിനായി അതിരൂപത പാസ്റ്ററൽ കൗൺസിൽ ഉത്തരവാദിത്തം നൽകിയത് അഭിവന്ദ്യ അപ്രേം പിതാവിനെയും ബഹുമാനപ്പെട്ട തമ്പി എരുമേലിക്കരയെയും ആണ് എന്നത് KCC യുടെയും അതിന് നേതൃത്വം
നൽകുന്ന തമ്പി ചേട്ടന്റെയും വലിയൊരു വിജയമാണ്.

ഇനി അവസാനമായി പഴയ KSSS ലെ ഒരു വിഭാഗമായ കുവൈറ്റിലെ നേതാവ് തൊടുത്ത് വിടുന്ന ഉണ്ടയില്ലാ വെടിയായ 2022 ജനുവരി 9 ലെ ക്നായി തോമ്മാ പ്രതിമസ്ഥാപന പ്രഖ്യാപനം ഒന്ന് വിലയിരുത്താം.

1) ഈ പന്നിക്കൂട്ടങ്ങളെ ആരാണ് ഈ പണി ഏൽപ്പിച്ചത് ?
2) നിമിഷനേരം കൊണ്ട് പ്രതിമ എങ്ങിനെ റെഡിയായി?
3) നാല് പേര് കൂടിയാൽ എവിടെയും എന്തും കൊണ്ടുപോയി നാട്ടാമെന്നോ?
4) അതിരൂപതയുടെ പൊതുസ്ഥലം കൈയ്യേറി ആർക്കും സമുദായ നാമത്തിൽ എന്തും ചെയ്യാമെന്നോ?
5) വ്യവസ്ഥാപിതമായ ഒരു ഭരണസംവിധാനം നിലനിൽക്കുമ്പോൾ ആർക്കും
കേറി എന്ത് തോന്നിവാസവും അട്ടിമറിയും നടത്താമെന്നോ?
6) തിരഞ്ഞെടുക്കപ്പെട്ടവരും തിരുസഭയുടെ പ്രമാണത്താൽ നിയോഗിക്കപ്പെട്ടവരും അടങ്ങുന്ന സുശക്തമായ അതിരൂപത നേതൃത്വം വെറും കിഴങ്ങന്മാർ ആണ് എന്ന് കരുതുന്നുവോ?
7) അതിരൂപത അംഗങ്ങളുടെ പൊതു താൽപ്പര്യം കാറ്റിൽ പറത്തി അതിരൂപതയെ പട്ടാളഭരണം പോലെ അട്ടിമറിക്കാൻ ക്നാനായ ജനത മണ്ടന്മാർ ആണോ?
8) പുത്തൻ പണത്തിന്റെ അഹങ്കാരത്തിൽ വിദേശരാജ്യങ്ങളിൽ പതിയിരുന്ന് ആഹ്വനം ചെയ്താൽ അതിരൂപതയിലെ വിശ്വാസ്സ സമൂഹം വെറും മണ്ടന്മാർ ആയി നോക്കി നിൽക്കും എന്ന് കരുതുന്നുവോ?
9) പാസ്റ്ററൽ കൗൺസിൽ ഭരമേല്പിച്ചിരിക്കുന്നവർക്ക് ആണ് പ്രതിമയുടെ സ്ഥാപന ഉത്തരവാദിത്തം എന്നറിയുകില്ലേ?
10) പ്രതിമ സ്ഥാപനത്തിന് നിശ്ചയിക്കപ്പെട്ടവരാണ് പ്രതിമയുടെ വലിപ്പവും വ്യാസ്സവും ക്വളിറ്റിയും അളവുമെല്ലാം തീരുമാനിച്ച് അതിരൂപത നേത്യുത്വത്തെ അംഗീകാരത്തിന് വേണ്ടി സമീപിക്കേണ്ടത് എന്നറിയില്ലേ?
11) തെരുവിലെ ഗുണ്ടകൾക്ക് കിളയ്ക്കാനും മാന്താനുമുള്ള സ്ഥലമല്ല അതിരൂപതയുടെ ഭൂസ്വത്തുക്കൾ.
12) തെരുവിൽ അഴിഞ്ഞാടുന്ന വിരലിൽ എണ്ണാവുന്ന തെമ്മാടികളുടെ മാത്രം വീട്ടിൽ നിന്ന് കൊണ്ടുവന്ന സ്വത്തുക്കൾ അല്ല, മറിച്ച്, ഇന്ന് രണ്ട് ലക്ഷത്തോളം വരുന്ന ക്നാനായ കത്തോലിക്കരുടെ രക്തം വിയർത്തുണ്ടാക്കിയ ജീവന്റെ തുടിപ്പുള്ള ഭൂമിയാണ് അതിരൂപതയുടെ സ്വത്തുക്കൾ.
13) തെരുവിൽ ഓരിയിടുന്ന ശുനകന്മാരുടെ അട്ടഹാസങ്ങൾ കയ്യും കെട്ടി നോക്കിയിരിക്കും
ക്നാനായ മക്കൾ എന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
14) അതിരൂപതയുടെ സ്വത്തുക്കൾ അതിക്രമിച്ചു കയറാനോ താന്തോന്നിത്തരം കാട്ടാനോ വന്നാൽ ഉശിരുള്ള നല്ല ക്നാനായക്കാർ കയ്യും
കെട്ടി നോക്കിയിരിക്കും എന്ന് കരുതുന്ന ശുംഭന്മാർ ഉണ്ടോ ഇവിടെ?
15) അതിരൂപത ആസ്ഥാനത്ത് പ്രതിമ സ്ഥാപനത്തിന് റെഡിയാകുമ്പോൾ അനുയോജ്യമായ സ്ഥലം നിശ്ചയിക്കേണ്ടത് നിയമവിധേയമായും വ്യവ്സതാപിതമായും അതിരൂപത നേതൃത്വം ആണ് എന്നറിയില്ലെ?
16) നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പ്രതിമ ഇന്നും എന്നേക്കുമായി സ്ഥാപിക്കാൻ നല്ലൊരു പ്ലാൻ ഉണ്ടാകണം എന്നറിയില്ലേ?
17) നല്ലൊരു Architectural Plan ഉം ഡിസൈനും ഉണ്ടാകണം എന്നറിയില്ലേ?
18) സുശക്തമായ ഫൗണ്ടേഷൻ ഉണ്ടാകണം എന്നറിയില്ലേ ?
19) ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ട് മുറിയിൽ കുറേ വിഡ്ഢികളെ കൊണ്ട് പരതിപ്പിക്കുന്ന KSSS ലെ രണ്ട് വിഭാഗങ്ങളിലേയും നേതാക്കളുടെ തട്ടിപ്പ് ആർക്കും മനസ്സിലായില്ല എന്ന് കരുതുന്നുണ്ടോ?
20) ക്നായി തോമ്മാ പ്രതിമ എന്ന ഇല്ലാത്ത ഗുണ്ട് കാണിച്ച് ക്നാനായ മക്കളുടെ അടിത്തറ തോണ്ടാൻ വന്നാൽ നിങ്ങളുടെ പാശാചികത്വം എവിടെയും ചിലവാകില്ല.
21) ക്നായി തോമ്മാ പ്രതിമ ഇതാ വരുന്നേ….വരുന്നേ….. വരുന്നേ എന്ന് പറഞ്ഞുകൊണ്ട് അതിരൂപതയുടെയോ KCC നേതൃത്വത്തിന്റെ വായിൽ നിന്നും വല്ലതും ചാടിയാൽ അതിട്ട് ശിഷ്ടകാലം അറമാദിക്കാൻ ഉള്ള ഉടായിപ്പ് മനസ്സിലായില്ല എന്ന് കരുതുന്നുണ്ടോ?
22) ആണുങ്ങളായാൽ പ്രവർത്തിക്കണം. അല്ലാതെ, ഓരോ ദിവസ്സവും ഒച്ച കൂട്ടി കൂട്ടി പ്രതിമ വരുന്നേ….. വരുന്നേ….. വരുന്നേ എന്ന് കാറി കൂവുകയല്ല ചെയ്യേണ്ടത്.
23) അവസ്സാനമായി കോട്ടയം അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ KCC യുടെ ഔദ്യോഗിക ആവശ്യപ്രകാരം രണ്ട് ലക്ഷം ക്നാനായ കത്തോലിക്കരുടെ വികാരം ഉൾക്കൊണ്ട് കൊണ്ട് എടുത്ത ക്നായി തൊമ്മന്റെയും ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റെയും പ്രതിമ സ്ഥാപനം പ്രായോഗികമായ നടപടിക്രമങ്ങളും മുൻഗണനയും നിർമ്മാണ പ്രവൃത്തി പൂർത്തിയാകുന്നതുമനുസ്സരിച്ച് ഔദ്യോഗികമായി നടപ്പിൽ വരുത്തുന്നതായിരിക്കും.

സാമൂഹ്യ സമുദായ സഭാ വിരുദ്ധർക്ക് അഴിഞ്ഞാടാനും താന്തോന്നിത്തരം കാട്ടാനും ഉള്ളതല്ല അതിരൂപതയുടെ കോട്ടയം പട്ടണത്തിന്റെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇച്ചിരി തുണ്ട് സ്ഥലം. റൗഡിത്തരവും ഗുണ്ടായിസ്സവും സോഷ്യൽ മീഡിയകളിലൂടെ ഉള്ള വെല്ലുവിളികളും ഒരിക്കലും
ക്നാനായ ജനത അനുവദിക്കില്ല. അതിരൂപതയുടെ Engineer ഉം Architect ഉം പാസ്റ്ററൽ കൗൺസിൽ ഉത്തരവാദിത്തം ഏല്പിച്ചിരിക്കുന്ന അഭിവന്ദ്യ മാർ അപ്രേം തിരുമേനിയും ബഹുമാനപ്പെട്ട KCC പ്രസിഡണ്ട് തമ്പി എരുമേലിക്കരയും കൂടിച്ചേർന്ന് രൂപകൽപ്പന ചെയ്ത് അതിരൂപത നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമായിരിക്കും ക്നായി തോമ്മായുടെയും ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റെയും പ്രതിമസ്ഥാപനം.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: